രാംനാഥ് കോവിന്ദ് ഗവർണർ സ്ഥാനം രാജിവെച്ചു

keralanews ramnath kovind resigned governor position

ന്യൂഡൽഹി:എൻ.ഡി.എ യുടെ രാഷ്‌ട്രപതി സ്ഥാനാർഥി പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ രാംനാഥ് കോവിന്ദ് ബീഹാർ ഗവർണർ സ്ഥാനം രാജിവെച്ചു.പശ്ചിമ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി താത്കാലികമായി ബീഹാറിന്റെ അധിക ചുമതല കൂടി വഹിക്കും.ചൊവ്വാഴ്ച സമർപ്പിച്ച രാജിക്കത്ത് രാഷ്‌ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചു.2015 ലാണ് രാംനാഥ് കോവിന്ദ് ബീഹാർ ഗവർണറായി സ്ഥാനമേൽക്കുന്നത്.

കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞു

കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് ബസ്  മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.ഇരുപതോളവും പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നു.

എം.ബി.ബി.എസ് പരീക്ഷാഫലം ചോർന്നു

keralanews mbbs exam result leaked

തിരുവനന്തപുരം:ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന 2012 എം.ബി.ബി.എസ് ബാച്ചിന്റെ  പരീക്ഷാഫലം ചോർന്നതായി പരാതി.കോലഞ്ചേരി മലങ്കര ഓർത്തഡോൿസ് സിറിയൻ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. പരിയാരം സഹകരണ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്.ഫലം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികൾ പരാതിയുമായി ആരോഗ്യസർവ്വകലാശാല അധികൃതരെ സമീപിച്ചു.. തുടർന്ന് ആരോഗ്യസർവ്വകലാശാല അധികൃതർ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.അതേസമയം സർവകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് ഫലം ചോർന്നതെന്നാണ് സൂചന.

റംസാൻ പ്രമാണിച്ചു ശമ്പളം മുൻ‌കൂർ നൽകും

keralanews advance salary to govt employees

തിരുവനന്തപുരം:റംസാൻ പ്രമാണിച്ചു ആവശ്യപ്പെടുന്നവർക്കു ശമ്പളം മുൻ‌കൂർ നൽകുമെന്ന് സർക്കാർ അറിയിച്ചു.എല്ലാ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും നേരത്തെ ശമ്പളം വിതരണം നൽകാനാണ് സർക്കാർ തീരുമാനം.ഈ മാസം 23 മുതൽ ശമ്പള വിതരണം ആരംഭിക്കുന്നതാണ്.

കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന

keralanews vegetable exporting increased

കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള പച്ചക്കറി ഇറക്കുമതിയാണ് ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത്.നേരത്തെ നാല് ടണ്ണിൽ താഴെയുണ്ടായിരുന്ന പ്രതിദിന കയറ്റുമതി ഖത്തർ പ്രതിസന്ധിയോടെ എട്ടു മുതൽ പതിനഞ്ചു ടൺ വരെ ആയി ഉയർന്നുകോഴിക്കോടിനു പുറമെ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കോഴിക്കോട്ടെ കയറ്റുമതിക്കാര്‍ സാധനങ്ങള്‍ കയറ്റുന്നത്.കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതാണ് കൊച്ചിയെ പ്രധാനമായും ആശ്രയിക്കാന്‍ കാരണമായിരിക്കുന്നത്. ഖത്തര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍ എന്നീ വിമാനക്കമ്പനികള്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി.കൊച്ചിയിലെത്തുമ്പോള്‍ ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനക്കമ്പനികളും ഇവയോടൊപ്പം ചേരും.തേങ്ങ, ചെറുനാരങ്ങ, മാങ്ങ, വിവിധയിനം പച്ചക്കറികള്‍, സവാള എന്നിവയാണ് പ്രധാനമായും കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്കയയ്ക്കുന്നത്.

കാലവർഷം ശക്തമാകും

keralanews mansoon rains to increase in kerala

തിരുവനന്തപുരം:സംസ്ഥാനത്തു രണ്ടു ദിവസത്തിനകം വീണ്ടും കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലം വരും ദിവസങ്ങളിൽ സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും.

എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

keralanews conflict in sfi march

കോഴിക്കോട്:എസ്.എഫ്.ഐ പ്രവർത്തകർ കോഴിക്കോട് ഭവൻസ് ലോ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും മാനേജ്‌മന്റ് സീറ്റിന്റെ ഫീസ് വാങ്ങുന്നു എന്ന് ആരോപിച്ചാണ് എസ് എഫ് ഐ ക്കാരുടെ പ്രതിഷേധം.പ്രവർത്തകർ കോളേജിന്റെ വാതിലുകൾ അടിച്ചു തകർത്തു.

മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു

keralanews toxic formalin being used to preserve fish

തിരുവനന്തപുരം:ട്രോളിംഗ് സമയത്തു മത്സ്യത്തിൽ ഫോർമാലിൻ തളിക്കുന്നത് വ്യാപകമാകുന്നു.സാധാരണ ഗതിയിൽ മൽസ്യം കേടുകൂടാതെ സൂക്ഷിക്കാൻ അമോണിയയാണ് ഉപയോഗിക്കുന്നത്.ഇത് ചേർത്താൽ നാലോ അഞ്ചോ ദിവസം വരെ മൽസ്യം കേടുകൂടാതെയിരിക്കും.ഇപ്പോൾ ട്രോളിങ് സമയമായിട്ടും മൽസ്യ വിപണി സജീവമാണ്.ആഴ്ചകൾക്കു മുൻപ് പിടിച്ച മത്സ്യത്തെ കൊടും വിഷമായ ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്നു.മൂന്നും നാലും ദിവസം വരെ മൽസ്യംകേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഫോർമാലിന്റെ സവിശേഷത.ശവം കേടുകൂടാതെ സൂക്ഷിക്കാനാണ് ഫോർമാലിൻ ഉപയോഗിക്കുന്നത്.ഇത് സ്ഥിരമായി ശരീരത്തിനുള്ളിൽ ചെന്നാൽ ക്യാൻസർ ഉറപ്പാണെന്ന് ഡോക്ടർമാർ പറയുന്നു. ഹോട്ടലുകൾ തന്നെയാണ് ഇത്തരം മൽസ്യങ്ങളുടെ ആവശ്യക്കാർ.കുറഞ്ഞ വിലക്ക് ഇത്തരം മൽസ്യങ്ങൾ ലഭിക്കുന്നു.ഇവ ആഴ്ചകളോളം സൂക്ഷിക്കാനും കഴിയുന്നു.

കേരളാ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

keralanews kerala engineering rank list published

തിരുവനന്തപുരം:ഈ വർഷത്തെ കേരളാ എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.കോഴിക്കോട് സ്വദേശി ഷാഫിൽ മഹീൻ ഒന്നാം സ്ഥാനം നേടി.കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നാം റാങ്കും നേടി.ആദ്യ പത്തു റാങ്കുകളും ആൺകുട്ടികൾ സ്വന്തമാക്കി.ഫലം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.പരീക്ഷാ എഴുതിയവരുടെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

കെട്ടിടത്തിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

keralanews man was arrested for growing marijuana in home

പയ്യന്നൂർ:വാടക കെട്ടിടത്തിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ.ഉത്തർപ്രദേശ് സ്വദേശിയും തേപ്പ് ജോലിക്കാരനുമായ അർജുൻ സിംഗ് ആണ് അറസ്റ്റിലായത്.സഹോദരനോടൊപ്പം രാമന്തളിയിലെ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇയാൾ.ടെറസിൽ എട്ടു ഗ്രോബാഗുകളിലായാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്.മൂന്നു മാസം പ്രായമായവയാണ് ചെടികൾ.