ആര്‍.എസ്.എസ്. നേതാവിന്റെ വീടിനുനേരേ ബോംബേറ്

keralanews bomb attack towards house
അലവില്‍: ആര്‍.എസ്.എസ്. നേതാവ് പി.പി.ശ്രീനാഥിന്റെ ആറാംകോട്ടത്തെ വീടിനുനേരേ ബോംബെറിഞ്ഞു. ആളപായമില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.  വീടിന്റെ വരാന്തയ്ക്ക് കേടുപറ്റി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കും നാശമുണ്ടായി. വളപട്ടണം പോലീസ് കേസെടുത്തു

ഡൽഹിയിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു

keralanews husband killed wife in delhi

ന്യൂഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ ഭർത്താവു ഭാര്യയെ കുത്തിക്കൊന്നു.ബിനോദ് ബിഷ്ട് എന്നയാളാണ് തന്റെ ഭാര്യ രേഖയെ അതിക്രൂരമായി കുത്തിക്കൊന്നത്.അക്രമം തടയാൻ ചെന്ന മകനെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.ഒരു കാറ്ററിംഗ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്ന ബിനോദിനു ഭാര്യയെ നേരത്തെ സംശയം ഉണ്ടായിരുന്നു.രേഖയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പലപ്പോഴും ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു.പതിവുപോലെ ബുധനാഴ്ച രാവിലെ ജോലി കഴിഞ്ഞെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും പെട്ടെന്ന് ബാഗിൽ നിന്നും കത്തിയെടുത്തു അവരെ കുത്തുകയായിരുന്നു.അമ്മയുടെ നിലവിളി കേട്ട് മൂത്തമകൻ വിനീത് ഓടിയെത്തുമ്പോൾ കാണുന്നത് അച്ഛന്റെ കുത്തേറ്റു പിടയുന്ന അമ്മയെയാണ്.തടയാൻ ശ്രമിച്ച വിനീതിനും കുത്തേറ്റു.നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ബിനോദ് രക്ഷപ്പെട്ടിരുന്നു.രേഖയെയും വിനീതിനെയും അയൽക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രേഖയുടെ ജീവൻ രക്ഷിക്കാനായില്ല.

കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളി

keralanews karnataka waives crop loans

ബംഗളൂരു:കർണാടകയിൽ 50000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനം.മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്.ജൂൺ ഇരുപതു വരെ എടുത്ത വായ്പകളാണ് ഇങ്ങനെ എഴുതിത്തള്ളുക.ഇതോടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കർണാടക മാറി.സംസ്ഥാനത്തെ 22 ലക്ഷം കർഷകർക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന വരൾച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.

പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി

keralanews do not stop puthuvaippin project

തിരുവനന്തപുരം:പുതുവൈപ്പിനിലെ ഐ.ഓ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ദേശിയ തലത്തിൽ പ്രാധാന്യമുള്ള പദ്ധതിയാണിത്.ജനങ്ങളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ട്.എന്നാൽ അതിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കില്ല.പദ്ധതി ഉപേക്ഷിച്ചാൽ അതുനൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും.ഇപ്പോൾ ഈ പദ്ധതിയുമായി ബന്ധപെട്ടു ജനങ്ങളുടെ ആശങ്കക്ക് അടിസ്ഥാനമൊന്നും കാണുന്നില്ല.പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല എന്നതാണ് ആക്ഷേപം.അത് പരിശോധിക്കാൻ സംവിധാനം ഒരുക്കും.അത് പരിശോധിക്കും വരെ നിർമാണം നിർത്തണമെന്ന് ഐ.ഓ.സി യോട് അഭ്യർത്ഥിച്ചിട്ടുണ്ട്.അവർ അത് അംഗീകരിച്ചിട്ടുണ്ട്.അതുവരെ തുടർ പ്രവർത്തനങ്ങൾ നിർത്തി വെക്കും.സമരസമിതിയും ഇതിനോട് സഹകരിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.

അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കേന്ദ്രം വീണ്ടും അവസരമൊരുക്കുന്നു

keralanews chance to exchange banned notes

ന്യൂഡൽഹി:അസാധുവാക്കിയ 1000,500 രൂപ നോട്ടുകൾ റിസേർവ് ബാങ്കിന് കൈമാറാൻ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും വീണ്ടും അവസരം.ഒരു മാസത്തിനുള്ളിൽ ഇവരുടെ കൈവശമുള്ള പഴയ നോട്ടുകൾ കൈമാറിയാൽ പുതിയ നോട്ടുകൾ നല്കുമെന്നറിയിച്ചു കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി.ബാങ്കുകൾക്കും പോസ്റ്റോഫീസുകൾക്കും ഡിസംബർ മുപ്പത്തിനുള്ളിൽ ശേഖരിച്ച നോട്ടുകളും സഹകരണ ബാങ്കുകൾക്ക് നവംബർ പതിനാലിനകം ശേഖരിച്ച നോട്ടുകളുമാണ് കൈമാറാൻകഴിയുക.കോടിക്കണക്കിനു രൂപയുടെ അസാധുവാക്കിയ നോട്ടുകൾ സ്വകാര്യ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും കെട്ടികിടക്കുന്ന സാഹചര്യത്തിൽ വിപണിയിൽ കടുത്ത നോട്ട് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.അസാധുവാക്കിയ നോട്ടുകൾ ഇതുവരെ നിക്ഷേപിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.

തയ്യിലിൽ 14 പേർക്ക് തെരുവുനായയുടെ കടിയേറ്റു

keralanews street dog attack in thayyil

കണ്ണൂർ:തയ്യിലിൽ  തെരുവുനായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 14 പേർക്കു പരുക്ക്. രണ്ടു നായ്ക്കൾ ചേർന്നുള്ള ആക്രമണത്തിൽ പരുക്കേറ്റ വഴിയാത്രക്കാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ ഉച്ചയോടെയാണു തെരുവുപട്ടികളുടെ ആക്രമണമുണ്ടായത്. വഴിയിലൂടെ നടന്നു പോയവരെയുംഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തവരെയുമാണ് ഇവ ആക്രമിച്ചത്.കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ കടിച്ചു കീറിയതിനെ തുടർന്നു രോഷാകുലരായ ജനക്കൂട്ടം നായ്ക്കളിൽ ഒന്നിനെ തല്ലിക്കൊന്നു. കാലിനാണു മിക്കവർക്കും പരുക്കേറ്റത്. കേരള ഗ്രാമീൺ ബാങ്ക് തയ്യിൽ ബ്രാഞ്ച് മാനേജർ സുരേഷ് ഭട്ടിനും കാലിനു കടിയേറ്റു. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് ഇദ്ദേഹത്തിന്റെ കാൽ തെരുവുനായ കടിച്ചുപറിച്ചത്.

ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പാല്‍പ്പായസ ഫെസ്റ്റ് നടത്തി

keralanews cpm holds beef fest bjp purifies venue with cow dung and distribute payasam
മുതുകുളം:സി.പി.എം. ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്ത് ബി.ജെ.പി ചാണകവെള്ളം തളിച്ച് പാല്‍പ്പായസ ഫെസ്റ്റ് നടത്തി.ഞായറാഴ്ച വൈകീട്ട് സി.പി.എം. മുതുകുളം ലോക്കല്‍ കമ്മിറ്റി കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാട്, ബീഫ് രാഷ്ട്രീയം എന്നിവയ്‌ക്കെതിരേ ഹൈസ്‌കൂള്‍ ജങ്ഷനില്‍ പൊതുസമ്മേളനവും ബീഫ് ഫെസ്റ്റും നടത്തിയിരുന്നു.പകരമായാണ് തിങ്കളാഴ്ച വൈകീട്ട് ഹൈസ്‌കൂള്‍ ജങ്ഷനില്‍ത്തന്നെ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പാല്‍പ്പായസ ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്നോടിയായി പ്രകടനവുമുണ്ടായിരുന്നു. ഹൈസ്‌കൂള്‍ ജങ്ഷന്‍മുതല്‍ പാണ്ഡവര്‍കാവ് ജങ്ഷന്‍വരെയും തിരിച്ചുമായിരുന്നു പ്രകടനം.തുടക്കംമുതല്‍ ഒടുക്കംവരെ ചാണകവെള്ളം തളിച്ചാണ് പ്രകടനം കടന്നുപോയത്.അതിനുശേഷം ബി.ജെ.പി. ജില്ലാകമ്മിറ്റിഅംഗം ജി.ഗോപിനാഥനുണ്ണിത്താനാണ് പാല്‍പ്പായസ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.

ക്ഷയരോഗികൾക്കും ആധാർ നിർബന്ധം

keralanews aadhaar compulsory for tb patients

ന്യൂഡൽഹി:സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കണമെങ്കിൽ ക്ഷയരോഗികൾക്കും ഇനി മുതൽ ആധാർ നിർബന്ധം.നാഷണൽ ട്യൂബെർക്കുലോസിസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലാണ് ക്ഷയരോഗികൾക്കു സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നത്.സർക്കാർ,സ്വകാര്യ ആരോഗ്യ ഉദ്യോഗസ്ഥർ ക്ഷയരോഗികളെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്.ദേശീയ ആരോഗ്യ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.പുതിയ നിയമമനുസരിച്ചു രോഗി ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോൾ ആധാർ കാർഡും കരുതണം.

ജസ്റ്റിസ് കർണന്റെ ജ്യാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

keralanews supreme court rejects karnans bail plea

ന്യൂഡൽഹി:കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറുമാസം തടവിന് വിധിച്ച കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ് കർണൻ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി.തനിക്കു ലഭിച്ച ശിക്ഷ റദ്ധാക്കണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടു കർണൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.കർണ്ണനെ ഇന്ന് കൽക്കത്തയിലെ പ്രെസിഡെൻസി ജയിലിലേക്ക് മാറ്റും.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്ന് രാവിലെയാണ് കർണ്ണനെ കൊല്കത്തയിലെത്തിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ജസ്റ്റിസ് കർണ്ണനെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊൽക്കത്ത പോലീസ് അറസ്ററ് ചെയ്തത്.

കണ്ണൂർ അഗ്നിരക്ഷാ സേനക്ക് പുതിയകെട്ടിടം

keralanews new building for kannur fire station

കണ്ണൂർ:കണ്ണൂർ അഗ്നിരക്ഷാ സേനക്ക് പുതിയ കെട്ടിടം വരുന്നു.കേന്ദ്രീയ വിദ്യാലയത്തിന് സമീപം പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം 27 നു രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പഴയ കെട്ടിടം കാലപ്പഴക്കത്താൽ നശിച്ചതിനെ തുടർന്ന് 2015 സെപ്റ്റംബറിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിടുന്നത്.ഒൻപതു കോടി രൂപയാണ് നിർമാണ ചെലവ്.24 സ്റ്റാഫ് കോർട്ടേഴ്‌സ്,ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ,ജില്ലാ മേധാവിയുടെഓഫീസ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഇരുപതു മാസം കൊണ്ട് പണി പൂർത്തിയാക്കിയത്.കണ്ണൂർ കോർപറേഷനും 14 സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ ഫയർ സ്റ്റേഷന്റെ പ്രവർത്തന പരിധി.ഓരോവർഷവും ശരാശരി 500 അപകടങ്ങളും അഗ്നിബാധ ദുരന്തങ്ങളും കൈകാര്യം ചെയ്തു വരുന്നു.കൂടാതെ വി.വി.ഐ.പി സന്ദർശനത്തിന്റെ ഭാഗമായുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടികൾ,മോക് ഡ്രില്ലുകൾ,സുരക്ഷാബോധവൽക്കരണ ക്ലാസുകൾ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷാമാനദണ്ഡ പരിശോധനകൾ എന്നിവയും നടത്തി വരുന്നു.