കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം സിനിമ മേഖലയുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു.നടൻ ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ദിലീപുമായി അടുത്ത ബന്ധമുള്ള കണ്ണൂരിലെ തീയേറ്റർ ഉടമയെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.ഇയാൾ നിരവധി തവണ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്.നടി ആക്രമിക്കപ്പെട്ട കാലയളവിലെ ദിലീപിന്റെ ഫോൺ കോളുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.കൂടാതെ ആക്രമിക്കപ്പെട്ട നടിയുടെ അഭിമുഖങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമിച്ചു എന്ന നടിയുടെ ആരോപണം സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കോഴിവില കുറക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ വ്യാപാരികള്‍
തിരുവനന്തപുരം:കോഴിവില കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സിപിഎം അനുകൂല സംഘടനയായ പൗൾട്രി ഫാമേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതി. ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം അംഗീകരിക്കാനാവില്ലെന്നും കൂടിയ വിലയ്ക്ക് വിൽക്കുന്നതിനെതിരെ നടപടിയെടുത്താൽ കടകളടച്ച് സമരം നടത്തുമെന്ന മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തി.ജിഎസ്ടിയിൽ പതിനാലര ശതമാനം നികുതി കുറഞ്ഞിട്ടും സംസ്ഥാനത്തെ കോഴിവില കൂടുകയാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന‍് ധനമന്ത്രി തോമസ് ഐസക് കർശന നിർദേശം നൽകിയത്. എന്നാൽ കോഴി ലഭ്യത കുറഞ്ഞതിനാലാണ് വില കൂടിയതെന്നും വില കുറച്ച് വിൽക്കില്ലെന്നുമാണ് വ്യാപാരി സംഘടനയായ പൗൾട്രി ഫാമേഴ്സ് ആന്‍റ് ട്രേഡേഴ്സ് സമിതിയുടെ നിലപാട്.ഞായറാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ സമരമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. തമിഴ്നാട്ടിൽ നിന്ന് കോഴി എത്തിക്കുന്നത് നിർത്തിവച്ച് കടകളടച്ച് സമരം ചെയ്യാനാണ് ആലോചന.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ പാടില്ലെന്ന് രാജകുടുംബം. നിലവറ തുറക്കരുതെന്നത് പിടിവാശിയല്ലെന്നും, അതിന് നിരവധി കാരണങ്ങളുണ്ടെന്നും, അതെല്ലാം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.പത്മനാഭാസ്വനാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ലെന്നും തുറക്കുന്ന കാര്യം രാജകുടുംബവുമായി ആലോചിക്കണമെന്നുമായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ബി നിലവറ തുറക്കാന്‍ കഴിയില്ലെന്ന നിലപാടായിരിക്കും രാജകുടുംബം സുപ്രീംകോടതിയില്‍ സ്വീകരിക്കുക. തുറക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് രാജകുടുംബാഗം അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.ബി നിലവറ നേരത്തെ ഏഴ് പ്രവശ്യം തുറന്നുവെന്ന് വസ്തുതയല്ല. തുറന്നത് ബി നിലവറക്ക് മുന്നിലുള്ള ഒരു വരാന്ത മുറിയാണ്.പ്രത്യേക തരം പൂട്ടിട്ടാണ് നിലവറ പൂട്ടിയതെന്ന് കേട്ടിട്ടുണ്ടെന്നും അശ്വതിതിരുനാള്‍ ഗൌരിലക്ഷ്മി ഭായി പറഞ്ഞു.
തിരുവനന്തപുരത്ത് റയില്‍വെ ട്രാക്കില്‍ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരം, വേളിയില്‍ റെയില്‍വേ ട്രാക്കില്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരം ചെന്നിലോട് സ്നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ ( 6), ഫെബ ( 9 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്ന് സംശയമുണ്ട്.
കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സോളർ കംപ്യൂട്ടർ ലാബ്

ഇരിട്ടി പാലത്തില്‍ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികനു പരുക്ക്

കോട്ടയ്ക്കലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരിട്ടി സ്വദേശിനി മരിച്ചു
കോട്ടയ്ക്കൽ:കോട്ടയ്ക്കലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.നിരവധി ആളുകൾക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോട്ടയ്ക്കലിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മലപ്പുറം കോട്ടക്കൽ എച്.എം.എസ് ഹോസ്പിറ്റലിന് സമീപത്താണ് സംഭവം നടന്നത്.കോട്ടയത്ത് നിന്നും കൊട്ടിയൂർ അമ്പായത്തോട്ടിലേക്കു വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഇരിട്ടി സ്വദേശിനി കല്ലപ്രായിൽ മറിയാമ്മ(68)ആണ് മരണപ്പെട്ടത്.
ജി.എസ്.ടി:ഹോട്ടൽ ഭക്ഷണത്തിന് വില കൂടും
ആലപ്പുഴ:ജി.എസ്.ടി നിലവിൽ വന്നതോടെ ഹോട്ടൽ ഭക്ഷണത്തിന് വില കൂടുമെന്നു ധനമന്ത്രി തോമസ് ഐസക്.5 മുതൽ 10 ശതമാനം വരെ വില കൂടും.തിങ്കളാഴ്ച മുതൽ കോഴിവില 87 രൂപയാക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാപാരി വ്യവസായികളുമായും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ചു തീരുമാനമായത്.കേരളത്തിൽ ഇറച്ചി കോഴി ഉത്പാദനം കൂട്ടാൻ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടും. കോഴികുഞ്ഞുങ്ങളെയും തീറ്റയും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതെ സമയം 87 രൂപയ്ക്കു ഇറച്ചിക്കോഴി വില്പന പ്രായോഗികമല്ലെന്ന് വ്യാപാരികൾ പറഞ്ഞു.
പോസ്റ്റോഫീസുകളിൽ ആധാർ പുതുക്കിനൽകിത്തുടങ്ങി
കോഴിക്കോട്:പോസ്റ്റോഫീസുകളിൽ ആധാർ പുതുക്കി നൽകുന്ന സേവനകൾ ആരംഭിച്ചു.കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസിൽ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച് റിസ്‌വി ഉത്‌ഘാടനം ചെയ്തു.കോഴിക്കോട് സിവിൽ സ്റ്റേഷൻ,കണ്ണൂർ,തലശ്ശേരി,വടകര,തിരൂർ,ഒറ്റപ്പാലം,പാലക്കാട്,മഞ്ചേരി ഹെഡ് പോസ്റ്റോഫീസുകളിലും സേവനം നൽകി തുടങ്ങി.25 രൂപയാണ് സേവന നിരക്ക്.കളർ പ്രിന്റൗട്ടിനു 20 രൂപയും ബ്ലാക്ക് ആൻഡ് വൈറ്റിന് 10 രൂപയുമാണ് ഫീസ്.പുതിയ ആധാർ കാർഡുകൾ നൽകുന്ന സേവനവും തിരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റോഫീസുകളിൽ തുടങ്ങും.കോഴിക്കോട്.മഞ്ചേരി,കാസർകോഡ് ഹെഡ്പോസ്റ്റോഫീസുകളിലാണ് സേവനം നിലവിൽ വരിക.വിരലടയാളം എടുക്കുന്നതിനുള്ള ഉപകരണം രണ്ടാഴ്ചക്കകം എത്തുമെന്ന് കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് എം.ഡി മിനി രാജൻ അറിയിച്ചു.
ഓടിക്കൊണ്ടിരിക്കെ ഓമ്നിവാൻ കത്തിനശിച്ചു
കണ്ണൂർ:ഓടിക്കൊണ്ടിരിക്കെ ഓമ്നിവാൻ കത്തിനശിച്ചു.പെറോളും ഡീസലും ഒരുമിച്ചു ഉപയോഗിക്കാൻ പറ്റിയ വാനാണ് അപകടത്തിപ്പെട്ടത്.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ വാരം സ്കൂളിന് സ്മീപത്താണ് സംഭവം.കർണാടക രെജിസ്ട്രേഷനിലുള്ളതാണ് വാൻ.പെട്രോൾ തീർന്നയുടനെ ഗ്യാസ് ഉപയോഗിക്കാനുള്ള സ്വിച്ചിലേക്ക് ഡ്രൈവർ മാറ്റി. ഓടിക്കൊണ്ടിരിക്കുമ്പോൾ സ്വിച് മാറ്റിയത് സ്പാർക് ഉണ്ടാകാൻ ഇടയാക്കി.ഇതാണ് തീപിടിക്കാൻ കാരണമായി പറയുന്നത്.പുക ഉയർന്നതോടെ ഡ്രൈവർ പുറത്തേക്കു ചാടി.ബെംഗളൂരുവിലെ ടെക്നോസൈഫ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വാൻ.കണ്ണൂരിൽനിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.