കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നു മണിയുടെ സഹോദരൻ

keralanews dileep plays role in manis death

തൃശൂർ:കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നു മണിയുടെ സഹോദരൻ.ദിലീപും മണിയും തമ്മിൽ ഭൂമി ഇടപാടുകൾ ഉണ്ടെന്നും മണിയുടെ സഹോദരൻ പറഞ്ഞു.ഇതേകുറിച്ച് സി.ബി.ഐ ക്കു വിവരം നൽകിയതായും മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ അറിയിച്ചു.സി.ബി.ഐ ഇതിനു കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രാമകൃഷ്‌ണൻ മാധ്യമങ്ങളോടെ പറഞ്ഞു.മുൻപ് മണിയുടെകേസന്വേഷിച്ച കേരള പോലീസിനോട് ഈ വിവരം പറഞ്ഞിരുന്നെങ്കിലും ഭൂമിയിടപാടുകൾ പരിഗണിക്കാതെയാണ് അന്വേഷണം മുൻപോട്ടു പോയതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു.ഇടുക്കിയിലെ രാജാക്കാട്.മൂന്നാർ എന്നിവിടങ്ങളിലും മണിയും ദിലീപും ഭൂമിയിടപാടുകൾ നടത്തിയിരുന്നു എന്നും മണിയുടെ സഹോദരൻ പറയുന്നു.മണി മരിച്ചതിനു ശേഷം ഒരുതവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നത്.മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ സഹായിച്ചില്ലെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി.

സൗദിയിൽ വൻ തീപിടുത്തം;11 പേർ മരിച്ചു

keralanews 11 died in a fire in saudi

റിയാദ്:സൗദിയിലെ നജ്റാനിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പതിനൊന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ പത്തു പേര്‍ ഇന്ത്യക്കാരാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇതിൽ  രണ്ടു പേര്‍ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ നാല് മണിയോടെയായായിരുന്നു സംഭവം.തീപിടുത്തം ഉണ്ടായ കാരണം വ്യക്തമല്ല.മൂന്ന് മുറികളുള്ള പഴയ കെട്ടിടത്തിലാണ് തൊഴിലാളികൾ  താമസിച്ചിരുന്നത്.അൽ ഖമർ നിർമാണ കമ്പനി ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങൾ കിങ്  ഖാലിദ് ആശുപത്രി മോർച്ചറിയിൽ.

ജനരോഷത്തെ തുടർന്ന് തൊടുപുഴയിൽ തെളിവെടുപ്പ് നടന്നില്ല

keralanews police took dileep to thodupuzha for evidence gathering

തൊടുപുഴ:ശക്തമായ ജനരോഷത്തെത്തുടർന്ന് നടൻ ദിലീപിന്റെ തൊടുപുഴയിലെ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ല.ജനങ്ങൾ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ദിലീപിനെ വാഹനത്തിൽ നിന്നും പുറത്തിറക്കാൻ കഴിയാതെ പൊലീസിന് പിൻവാങ്ങേണ്ടി വന്നു.തൊടുപുഴ ശാന്തിഗിരി കോളേജിലെ തെളിവെടുപ്പാണ് ജനരോഷം കാരണം മുടങ്ങിയത്.ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷൻ ആയിരുന്നു ഇത്.ഇവിടെ ഷൂട്ടിങ്ങിനിടെ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ദിലീപ് രൂപീകരിച്ച സംഘടനയെ ആന്റണി പെരുമ്പാവൂർ നയിക്കും

keralanews antony perumbavoor will lead the organisation formed by dileep

കൊച്ചി:ദിലീപ് രൂപീകരിച്ച തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ന്റെ പ്രെസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു.നേരത്തെ ദിലീപായിരുന്നു സംഘടനയുടെ പ്രസിഡന്റ്.എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാരനാണെന്നു തെളിഞ്ഞതോടെ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കുകയായിരുന്നു.നേരത്തെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന പിളർത്തിയാണ് ദിലീപ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.സിനിമ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദിലീപിന്റെ നീക്കം.

ഫിസിയോതെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയും കാലും ഒടിഞ്ഞു

keralanews hand and feet of endosulfan victim broken

കാസർകോഡ്:ഫിസിയോതെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയും കാലും ഒടിഞ്ഞു.കാസർകോഡ് ജില്ലയിലെ ജനറൽ ആശുപത്രിയിലാണ് സംഭവം.ആദൂർ സ്വദേശി അബ്ദുൽ റസാക്കിനാണ്(12) ഈ ദുരവസ്ഥ ഉണ്ടായത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സന്ധി വേദനയെ തുടർന്ന് അബ്ദുൽ റസാക്കിനെ ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് കുട്ടിയെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കി.ചികിത്സ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്നു വീട്ടുകാരെ അറിയിച്ചു.ഇതേതുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു.അപ്പോഴാണ് കൈക്കും കാലിനും പൊട്ടലുണ്ടെന്നു തെളിഞ്ഞത്.നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ബുധനാഴ്ചയാണ് പ്ലാസ്റ്റർ ഇട്ടത്.അശ്രദ്ധമായ ഫിസിയോതെറാപ്പിയാണ് കുട്ടിയുടെ കൈയും കാലും ഒടിയാൻ   കാരണമെന്നു രക്ഷിതാക്കൾ ആരോപിക്കുന്നു.എന്നാൽ ചികിത്സയ്‌ക്കിടെയല്ല അസ്ഥി ഒടിഞ്ഞതെന്നും നേരത്തെ തന്നെ ആസ്തി ഒടിഞ്ഞിരിക്കാം എന്നും ആശുപത്രി അധികൃതർ പറയുന്നു.എൻഡോസൾഫാൻ ബാധിതരുടെ അസ്ഥിക്ക് ബലക്ഷയം ഉണ്ടാകാമെന്നും അതിനാൽ വളരെ ശ്രദ്ധയോടെയാണ് ഫിസിയോതെറാപ്പി ചെയ്തതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

നഴുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

keralanews nurses go on an indefinite strike from monday

തിരുവനന്തപുരം:വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നഴ്‌സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു.സെക്രെട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിൽ ഇന്നും നൂറു കണക്കിന് നഴ്‌സുമാർ അണി നിരന്നു.സർക്കാർ നടപ്പാക്കിയ ശമ്പള വർദ്ധനവ് പര്യാപ്തമല്ലെന്നും 20,000 രൂപ അടിസ്ഥാന ശമ്പളം നല്കാൻ തയ്യാറാകുന്നില്ലെങ്കിൽ  തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനുമാണ് യു.എൻ.എ,ഐ.എൻ.എ എന്നീ സംഘടനകളുടെ തീരുമാനം.തിങ്കളാഴ്ച മുതൽ സമരം ശക്തമായാൽ സംസ്ഥാനത്തെ 360 ഓളം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും.അത്യാഹിത വിഭാഗത്തിലെ ജോലിയിൽ നിന്ന് പോലും മാറിനിന്നു പ്രതിഷേധം ശക്തമാക്കാനാണ് നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ മേഖല സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് മാറും.ആരോഗ്യ മേഖലയിലെ സ്തംഭനം ഒഴിവാക്കാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ സേവനം നല്കാൻ തയ്യാറാണെന്നും തുച്ഛമായ ശമ്പളത്തിൽ ഇനി സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യില്ല എന്നും നഴ്‌സുമാർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷം പാരിതോഷികം

 keralanews cabinet decided to reward asian athletic meet winners
തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ വിജയികളായവര്‍ക്ക് പാരിതോഷികം നല്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷവും വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷവും വെങ്കലും നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നല്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തമിഴ്‌നാട്ടിൽ ബസ്സിന്‌ നേരെയുണ്ടായ കല്ലേറിൽ 20 പേർക്ക് പരിക്ക്

keralanews attack against bus in tamilnadu

രാമേശ്വരം:തമിഴ്‌നാട്ടിൽ സർക്കാർ ബസ്സിന്‌ നേരെയുണ്ടായ കല്ലേറിൽ 20 പേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം തങ്കച്ചി മഠത്തിൽ മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം.രണ്ടു ബസ് ഡ്രൈവർമാർക്ക് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റു.സംഘർഷവുമായി ബന്ധപ്പെട്ട് പതിനൊന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാത്രി മത്സ്യത്തൊഴിലാളി സഞ്ചരിച്ചിരുന്ന ബൈക്ക് സർക്കാർ ബസ്സിലിടിച്ചു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു.അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഐ.എസ് ബന്ധമുള്ള കണ്ണൂർ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ .

keralanews kannur native arrested in delhi airport

ന്യൂഡൽഹി:ഐ.എസ് ബന്ധമുള്ള കണ്ണൂർ സ്വദേശിയെ ഡൽഹി വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.തുർക്കിയിൽ നിന്നും നാടുകടത്തിയ ഇയാളിൽ നിന്നും വ്യാജ പാസ്സ്പോർട്ടും പിടിച്ചെടുത്തു.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ നൽകിയ വിവരത്തെ തുടർന്നാണ് ഡൽഹി പൊലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. വഞ്ചന,വ്യാജരേഖ ചമയ്ക്കൽ,ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.വ്യാജ പാസ്സ്പോർട്ടുമായി തുർക്കിയിൽ നിന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ നാടുകടത്തുകയായിരുന്നു എന്നാണ് ഇന്റലിജൻസ് നൽകിയ വിവരം.കേരളത്തിൽ നിന്നും ഐ.എസ്സിൽ ചേർന്ന ആളുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കോഴി വില കുറഞ്ഞില്ല, ചിക്കന് വില 115 മുതല്‍ 130 വരെ

keralanews the price of chicken is not decreased

തിരുവനന്തപുരം:കോഴി വില കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയം.ചിക്കന് കിലോ 87 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി 115 മുതല്‍ 130 രൂപ വരെയാണ് ഇന്നത്തെ വിപണി വില. ഇറച്ചിക്കും 2 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്.87 രൂപയ്ക്കു കോഴി നല്കാൻ കഴിയില്ലെന്ന് കാണിച്ച് നേരത്തെ കോഴി വ്യാപാരികൾ സമരത്തിലായിരുന്നു.തുടർന്ന് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിലൂടെ സമരം അവസാനിപ്പിക്കുകയും ബുധനാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കാൻ തയ്യാറാകുകയുമായിരുന്നു.എന്നാല്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ ഇന്ന് ചിക്കന്റെ വില 130 രൂപ. ഇറച്ചിക്ക് 160 രൂപയും. വടക്കന്‍ കേരളത്തില്‍ ചിക്കന്‍ വില്‍ക്കുന്നില്ല, ഇറച്ചിക്ക് 160 രൂപയാണ്.സംസ്ഥാനത്താകെ 115 മുതല്‍ 130 രൂപ വരെയാണ് വില നിലവാരം. കഴിഞ്ഞ ദിവസം വരെ 143 ആയിരുന്നു കോഴിക്ക് വില.