ചെമ്പനോട: വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ

keralanews recommendation for action against village officer and tahasildar
പേരാമ്പ്ര: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ. റവന്യൂ അഡീഷണല്‍ സെക്രട്ടറിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്തത്. നികുതി സ്വീകരിക്കാനുള്ള നിര്‍ദേശം തടസപ്പെടുത്തിയത് വില്ലേജ് ഓഫീസര്‍ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.വില്ലേജ് അസിസ്റ്റന്റ് സിലീഷിന്റെ ഇടപെടല്‍ ഫയലുകളിലൂടെ വ്യക്തമല്ലെന്നും റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന ഒളിവിലായിരുന്ന വില്ലേജ് അസിസ്റ്റന്റ് സിലീഷ് പേരാമ്പ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങുകയും പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ നശിപ്പിച്ചു കളഞ്ഞെന്ന് പ്രതീഷ് ചാക്കോ

keralanews the mobile phone destroyed

കൊച്ചി:നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞെന്ന് പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ.കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് പ്രതീഷ് ചാക്കോയുടെ വെളിപ്പെടുത്തൽ.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ സുനി തന്നെ ഏൽപ്പിച്ചുവെന്നും എന്നാൽ താൻ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്പിച്ചു.എന്നാൽ അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ട പ്രതീഷ് ചാക്കോയ്‌ക്കെതിരെ കേസിലെ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും  അതിനു കൂട്ട് നിന്നതിനും കൂടുതൽ കുറ്റങ്ങൾ പോലീസ് ചുമത്തിയേക്കും.കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇത് കണ്ടെത്താൻ ശ്രമം തുടരുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴി.

മാലിന്യം തള്ളുന്നതിനിടെ ലോറി കടലി‍ൽ വീണു

keralanews lorry falls off the sea

തലശ്ശേരി:മാലിന്യം കടലിലേക്കു തള്ളുന്നതിനിടയിൽ മിനിലോറി കടലിലേക്കു വീണു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. കെട്ടിടാവശിഷ്ടങ്ങൾ നിറച്ചു കടലിൽ തള്ളാനെത്തിയതായിരുന്നു. കടൽഭിത്തിയിലേക്കു കയറ്റി വച്ചു മാലിന്യം തള്ളാനൊരുങ്ങിയപ്പോഴാണ് അപകടം. ഡ്രൈവർ സനൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.വിവരം അറിഞ്ഞു എസ്ഐമാരായ വി.കെ.പ്രകാശൻ, രാജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. രണ്ടു മണിയോടെ ക്രെയിൻ ഉപയോഗിച്ചു ലോറി കരയ്ക്കെത്തിച്ചു.

നാലു കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

keralanews young man arrested with ganja

കണ്ണൂർ:നാലു കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊളച്ചേരിപ്പറമ്പ് സ്വദേശി എം.വിഷ്ണു കൃഷ്ണ(21) ആണ് അറസ്റ്റിലായത്.കണ്ണൂർ എസ്.പി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പി യുടെ ഷാഡോ പോലീസ് അംഗങ്ങളായ സി.പി മഹേഷ്,എ.സുഭാഷ്,മിഥുൻ  എന്നിവർ നടത്തിയ പരിശ്രമത്തിലാണ് പ്രതി അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും ബസ്സിൽ എത്തിച്ച കഞ്ചാവ് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്. ഇടപാടുകാരനെന്ന വ്യാജേനയാണ് പോലീസ് ഇയാളെ സമീപിച്ചത്.പിടികൂടിയ കഞ്ചാവ് എക്‌സൈസ് ഓഫീസർ രഘുനാഥിന്റെ സാന്നിധ്യത്തിൽ അളന്നുതിട്ടപ്പെടുത്തി.

ബിജെപി കോര്‍കമ്മറ്റി യോഗം റദ്ദാക്കി

keralanews bjp core commiittee meeting canceled

ആലപ്പുഴ:ഇന്ന് ആലപ്പുഴയില്‍ ചേരാനിരുന്ന നിര്‍ണായക കോര്‍ കമ്മിറ്റി യോഗം ബി ജെ പി റദ്ദാക്കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. നാളെ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും.മെഡിക്കല്‍ കോളേജ് കോഴ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ അതി നിര്‍ണായകമായിരുന്നു ഇന്ന് ചേരാനിരുന്ന കോര്‍ കമ്മിറ്റിയോഗം. നേതൃത്വത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയ അന്വേഷണ റിപ്പോര്‍ട്ടും, അത് മാധ്യമങ്ങളില്‍ പ്രചരിച്ചതും പൊട്ടിത്തെറിയുടെ വക്കിലാണ് പാര്‍ട്ടിയെ എത്തിച്ചത്. ഇതിനിടെയാണ് കോര്‍ കമ്മിറ്റി യോഗം റദ്ദാക്കിയത്.സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുഖമില്ലാത്തതിനാലാണ് കോര്‍ കമ്മിറ്റിയോഗം മാറ്റിയതെന്നാണ് ബിജെപിയുടെ വിശദീകരണം. തിരുവനന്തപുരത്തുള്ള കുമ്മനത്തിന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കോര്‍ കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആ ഒരു നാണക്കേട് കൂടി ഒഴിവാക്കാനാണ് കോര്‍ കമ്മിറ്റി റദ്ദാക്കിയതെന്നും സൂചനയുണ്ട്.

മെഡിക്കൽ കോഴ വിവാദം;എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നൽകും

keralanews mt ramesh will file a complaint

തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദത്തിൽ എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നൽകും.രണ്ടംഗ സമിതിയുടെ റിപ്പോർട്ടിൽ തന്റെ പേര് ഉൾപ്പെടുത്താൻ ഗൂഢാലോചനയുണ്ടായെന്നു അമിത് ഷായെ ധരിപ്പിക്കുമെന്നും രമേശ് പറഞ്ഞു.വിഷയത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാണ് രമേശിന്റെ ആവശ്യം.നാളെ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിലും ഈ കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് എം.ടി രമേശ് ആവശ്യപ്പെടും. അതേസമയം കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും മറ്റു ചില നേതാക്കളെയും ഡൽഹിക്കു വിളിപ്പിക്കുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച സംഭവത്തിൽ പി.ടി തോമസ് എം.എൽ.എ യുടെ മൊഴി ഇന്നെടുക്കും

keralanews statement of pt thomas mla will record today

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ.എ യുടെ മൊഴി ഇന്നെടുക്കും.എം.എൽ.എ മാരായ അൻവർ സാദത്ത്,മുകേഷ് എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ച് രേഖപ്പെടുത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട ദിവസം നടിയെ നേരിൽ സന്ദർശിക്കുകയും തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു.ഇത് പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്.

ബാണാസുരസാഗർ ഡാമിൽ അപകടത്തിൽപെട്ട നാലാമത്തെയാളിന്റെ മൃതദേഹവും കണ്ടെത്തി

keralanews the dead body of fourth person was found

വയനാട്:ബാണാസുരസാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞു കാണാതായവരിൽ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.വട്ടച്ചൊട് ബിനു(42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇയാൾക്കൊപ്പം അപകടത്തിൽ പെട്ട മറ്റു മൂന്നു പേരുടെ മൃതദേഹങ്ങൾ നേരത്തെ നാവികസേനയുടെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു.ഞായറാഴ്ച രാത്രിയാണ് ബാണാസുര ഡാമിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞു നാലുപേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു.

ഓണപരീക്ഷ ഓഗസ്റ്റ് 21 മുതൽ

keralanews onam exam will begin on august 21

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഓണപരീക്ഷ ഓഗസ്റ്റ് 21 മുതൽ 30 വരെ നടത്താൻ ക്യൂ.ഐ.പി മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു.എൽ.പി,യു.പി ക്ലാസ്സുകളിലെ പരീക്ഷ 29 നും ഹൈസ്കൂളിലേത് 30 നും അവസാനിക്കും.എസ്.സി.ഇ.ആർ.ടി യാണ് പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് മുൻപ് അദ്ധ്യാപകർക്ക് ചോദ്യങ്ങൾ ഓൺലൈനായി അയച്ചു നൽകാൻ അവസരമുണ്ട്.ഈ ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾ ചേർത്തായിരിക്കും പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകും.ഓഗസ്റ്റ് അഞ്ചിനാണ് പരിശീലനം.

ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു

keralanews accident in travancore titanium plant

തിരുവനന്തപുരം:ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകർന്നു വീണ് കണ്ണൂർ സ്വദേശി മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്.തകർന്നു വീണ ചിമ്മിനിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു ഇവർ.കൂടുതൽ പേർ തകർന്നു വീണ ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്.ഇന്ന് രാവിലെ 8.30 ഓടെ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ വേളി പ്ലാന്റിലാണ് അപകടമുണ്ടായത്.ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.രാവിലെയായതിനാൽ പ്ലാന്റിൽ ജീവനക്കാർ കുറവായിരുന്നു.അതിനാൽ കൂടുതൽപേർ അപകടത്തിൽപെടാൻ സാധ്യതയില്ലെന്നാണ് മറ്റു ജീവനക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയുണ്ടായിരുന്നു.ഇതാകാം ചിമ്മിനിക്ക്  തകരാർ സംഭവിക്കാൻ കാരണമെന്നാണ് സൂചന.സംഭവമറിഞ്ഞ ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വേളിയിലെത്തിയിട്ടുണ്ട്.