കോട്ടയം:കോട്ടയം പാമ്പാടിയിൽ 12 വയസുകാരിയായ അന്തേവാസിയെ പീഡിപ്പിച്ച കേസിൽ ആശ്വാസ് ഭവൻ ഡയറക്ടർ ജോസഫ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴി എടുത്തു. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ കുട്ടിക്കാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് ഉണ്ണി എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഡബ്ല്യുസി റിപ്പോർട്ടിനെ തുടർന്ന് ആശ്വാസ് ഭവന്റെ പ്രവർത്തനം മരവിപ്പിച്ചു.ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായിരുന്ന പന്ത്രണ്ടു കുട്ടികളെയും മറ്റൊരിടത്തേക്ക് മാറ്റി.
നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ
കൊച്ചി:നായികാ വേഷം വാഗ്ദാനം ചെയ്ത് പുതുമുഖ താരത്തെ പീഡിപ്പിച്ച സംഭവത്തില്‍ ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍.യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനാണ് അറസ്റ്റിലായത്.എറണാകുളം നോര്‍ത്ത് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടറായ പുതുമുഖ താരത്തെ പീഡിപ്പിക്കുകയും നായികാ വേഷം വാഗ്ദാനം ചെയ്ത് 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു ഇയാള്‍ യുവതിയില്‍നിന്നും പണം വാങ്ങിയതെന്നു പോലീസ് പറഞ്ഞു.
ജാമ്യ വ്യവസ്ഥയിൽ ഇളവുതേടി മദനി സുപ്രീം കോടതിയെ സമീപിച്ചു
ബെംഗളൂരു:മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചു.ഇക്കാര്യം ആവശ്യപ്പെട്ട് മദനി നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.നേരത്തെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി അനുവാദം കൊടുത്ത കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.ബാംഗ്ലൂർ സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നാരോപിച്ചു 2011 ഫെബ്രുവരിയിലാണ് മദനി അറസ്റ്റിലാകുന്നത്.
നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ലെന്ന് ഡിജിപി ശ്രീലേഖ
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതിയായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന ഇല്ലെന്നു ഡിജിപി ആർ.ശ്രീലേഖ.ഇത് സംബന്ധിച്ച് ജയിൽ അധികൃതരുമായി സംസാരിച്ചതായും ഡിജിപി അറിയിച്ചു.ജയിലിൽ ദിലീപിന് വി.ഐ.പി പരിഗണനയാണെന്നും ദിലീപിന്റെ സഹായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണെന്നും ജയിൽ ജീവനക്കാർക്ക് കഴിക്കാനായി തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാൻ ദിലീപിന് അനുവാദമുണ്ടെന്നുമായിരുന്നു വാർത്തകൾ.
റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തി

കണ്ണൂർ വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു

പി.യു ചിത്രയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം:ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ പിയു ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരെ സമര്‍പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഗസ്റ്റ് നാല് മുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക മേളയിൽ പങ്കെടുക്കുന്ന 24 പേരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര ഹർജി നൽകിയിരിക്കുന്നത്. ഏഷ്യൻ അത്ലലറ്റിക് മീറ്റിലെ സ്വർണ മെഡൽ ജേതാവെന്ന നിലയിൽ ലോക മേളയിലേക്കുള്ള സംഘത്തിൽ സ്വാഭാവികമായും അംഗമാകേണ്ടതാണ്. എന്നാൽ, ഈ മാസം 23ന് ചേർന്ന യോഗത്തെ തുടർന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സെലക്ഷൻ കമ്മിറ്റി മൽസരത്തിൽ പങ്കെടുക്കുന്നവരുടെ പേര് പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് ഇല്ലായിരുന്നുവെന്നും ചിത്ര ഹരജിയിൽ പറയുന്നു. ഹരജിയില്‍ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.നടിയെ ആക്രമിച്ച സംഭവം അറിഞ്ഞത് എപ്പോഴാണെന്നും എങ്ങനെയാണെന്നും പോലീസ് അന്വേഷിച്ചതായാണ് സൂചന.കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ.ദിലീപുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും ആരാഞ്ഞു.ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.ആക്രമിക്കപ്പെട്ട നടിയും റിമിയുമായി നേരത്തെ സൗഹൃദത്തിലായിരുന്നു.എന്നാൽ പിന്നീട് ഇവർ തമ്മിൽ അകലുകയായിരുന്നു.ഇതിന്റെ കാരണങ്ങളും പോലീസ് അന്വേഷിച്ചതായാണ് സൂചന. അതേസമയം റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.റിമി ടോമിയോട് ചില കാര്യങ്ങൾ ഫോണിലൂടെ ആരായുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.റിമിയെ ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കാവ്യാമാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന.നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്.കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെ അമ്മയെയും ചോദ്യം ചെയ്തിരുന്നു.സംഭവത്തിൽ കാവ്യക്ക് കാര്യമായ പങ്കില്ലെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നതെങ്കിലും അമ്മയ്ക്ക് ഇതേപ്പറ്റി അറിയാമെന്നാണ് റിപ്പോർട്. കാക്കനാട്ടെ ലക്ഷ്യ എന്ന വ്യാപാര സ്ഥാപനം കാവ്യാമാധവന്റേതാണെങ്കിലും ഇത് നടത്തുന്നത് ശ്യാമളയാണ്.പൾസർ സുനിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടില്ല എന്ന മറുപടിയാണ് കിട്ടിയത്.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ലക്ഷ്യയിൽ ഏൽപ്പിച്ചുവെന്നു സുനി പറഞ്ഞിരുന്നു.സുനി ഇവിടെ എത്തിയിരുന്നോ എന്ന് കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇതിന്റെ വിശദാംശങ്ങൾ കിട്ടിയില്ലെന്നു പോലീസ് പറഞ്ഞു.
കണ്ണൂർ-മൈസൂർ സംസ്ഥാനപാത ദേശീയപാതയാക്കും
തിരുവനന്തപുരം:കണ്ണൂരിൽ നിന്നും മട്ടന്നൂർ,വീരാജ്പേട്ട വഴി മൈസൂരിലേക്കുള്ള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.കേരളത്തിലെ ദേശീയ പാതകളുടെയും തുറമുഖങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ ദേശീയപാത വികസനം സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ചത്.കണ്ണൂർ-മൈസൂർ പാത ദേശീയപാതയായി തത്വത്തിൽ അംഗീകരിക്കുകയാണെന്നും ബാക്കി നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു.കാലവർഷത്തിൽ നശിച്ച റോഡുകൾ പുനര്നിര്മിക്കുന്നതിനു കേരളം ആവശ്യപെട്ട 400 കോടി രൂപ അനുവദിക്കും.ഇതിൽ 180 കോടി രൂപ അടിയന്തിരമായി അനുവദിച്ചു.പണം ചിലവഴിച്ചതിന്റെ കണക്കും രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് കൂടുതൽ തുക അനുവദിക്കും.