സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹർത്താൽ

keralanews today bjp harthal in the state

തിരുവനന്തപുരം:ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ബിജെപി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് ഹർത്താലിന് ആഹ്വാനം  ചെയ്തത്.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന എം.എസ്.സി നഴ്സിംഗ് പ്രവേശന പരീക്ഷ,സംസ്ഥാന അറബിക് ടാലെന്റ്റ് ടെസ്റ്റ് എന്നിവ മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തലസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

keralanews r s s worker killed in trivandrum

തിരുവനന്തപുരം:ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.ബൈക്കിലും ഓട്ടോറിക്ഷയിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് ആർ.എസ്.എസ് കാര്യവാഹക്  കുന്നിൽ വീട്ടിൽ രാജേഷിനെ(34) വെട്ടിക്കൊലപ്പെടുത്തിയത്.ഇയാളുടെ ഇടതു കൈ പൂർണ്ണമായും വേർപെട്ടിരുന്നു.വലതു കൈ മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലുമായിരുന്നു. രണ്ടു കാലുകൾക്കും ഗുരുതരമായി വെട്ടേറ്റിരുന്നു.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.വിനായക് നഗറിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ കടയുടെ മുൻപിലിട്ടു അക്രമിസംഘം യുവാവിനെ വെട്ടുകയായിരുന്നു.സ്ഥലത്തു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം അക്രമി സംഘം യുവാവിന്റെ കൈ വെട്ടിമാറ്റി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.ഇരു കാലുകളിലും ശരീരത്തിലും നിരവധി വെട്ടേറ്റ യുവാവിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.

പി.യു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്രകായിക മന്ത്രി

keralanews include p u chithra in world athletics championship

ന്യൂ ഡൽഹി:പിയു ചിത്രയെ അത്‌ലറ്റിക്ക് മീറ്റില്‍ മത്സരിപ്പിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. അത്‌ലറ്റിക്ക് ഫെഡറേഷന്‍ പ്രസിഡന്റിനോട് മന്ത്രി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ ബഹുമാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും ചിത്രയെ മീറ്റിന് അയക്കാത്ത ദേശീയ അത് ലറ്റിക് ഫെഡറേഷന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു.ഓഗസ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നത്.ഇതിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു.ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതിയും അവസാനിച്ചിരുന്നു.അത്ലറ്റിക് ഫെഡറേഷന്റെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രയ്ക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളൂ.എന്നാൽ അതിനു വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ.

ഷാ​ഹി​ദ് ഖ​ഖ​ൻ അ​ബ്ബാ​സി പാ​ക്കി​സ്ഥാ​ൻ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി

keralanews shahid khaqan abbasi declared as interim pakistan prime minister

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ഷാഹിദ് ഖഖൻ അബ്ബാസി ഇടക്കാല പ്രധാനമന്ത്രിയാകും. നവാസ് ഷരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദത്തിൽ തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുക. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മാത്രമെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കു. അറുപത്തിയഞ്ചുകാരനായ ഷഹബാസ് നിലവിൽ പാർലമെന്‍റ് അംഗമല്ലാത്തതിനാലാണ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയോഗിച്ചത്. നിലവിൽ പെട്രോളിയം വകുപ്പ് മന്ത്രിയാണ് അബ്ബാസി.അഴിമതിയാരോപണക്കേസിൽ സുപ്രീംകോടതി അയോഗ്യനായി പ്രഖ്യാപിച്ചതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്. പാനമ ഗേറ്റ് അഴിമ തിക്കേസിൽ ഷരീഫും മക്കളും കുറ്റക്കാരാണെന്നും ഷരീഫ് രാജിവയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയായിരുന്നു ഇത്.ഭരണഘടനയിലെ 62, 63 അനുച്ഛേദപ്രകാരം പാർലമെന്‍റ് അംഗങ്ങൾ സത്യസന്ധരും വിശ്വസ്തരുമായിരിക്കണമെന്നു നിരീക്ഷിച്ച സുപ്രീംകോടതി, ജനങ്ങളെ വഞ്ചിച്ച ഷരീഫ് പ്രധാനമന്ത്രിപദത്തിൽ തുടരാൻ യോഗ്യനല്ലെന്നും പ്രസ്താവിച്ചു.

നടിയെ ആക്രമിച്ച കേസ്;ഇടവേള ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

keralanews investigation team questioned idavela babu

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടനും അമ്മയുടെ വൈസ് പ്രെസിഡന്റുമായ ഇടവേള ബാബയുവിന്റെ മൊഴിയെടുക്കൽ പൂർത്തിയായി.ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ഒന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് പോലീസ് നടത്തിയത്.അമ്മയുടെ താരനിശയുടെ റിഹേഴ്‌സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു.ഇതിന്റെ ചില രേഖകൾ പൊലീസിന് കൈമാറിയതായും എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞതായും മൊഴി നൽകി പുറത്തു വന്ന ശേഷം ഇടവേള ബാബു മാധ്യമങ്ങളെ അറിയിച്ചു.2013 ഇൽ അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഹോട്ടൽ മുറിയിൽ വെച്ച് ദിലീപ് കേസിലെ മുഖ്യപ്രതിയായ സുനിയുമായി കൂടിക്കാഴ്ച നടത്തി എന്ന പോലീസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇടവേള ബാബുവിനെ വിളിപ്പിച്ചത്.ഹോട്ടലിൽ വെച്ച് നടിയും ദിലീപുമായി ഉണ്ടായ തർക്കത്തെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു എന്നാണ് സൂചന.

ആർ.എസ്.എസ്-സിപിഎം സംഘർഷം;പന്തളത്ത് നിരോധനാജ്ഞ

keralanews prohibitory order in panthalam

പന്തളം:ആർ.എസ്.എസ്-സിപിഎം സംഘർഷം നിലനിൽക്കുന്ന പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.വെള്ളിയാഴ്ച അർധരാത്രി മുതൽ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം നടക്കുകയാണ്.കുറുമ്പാലയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായിരുന്നു.നാലിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നത്  നിരോധിച്ചിട്ടുണ്ട്.ലോക്കൽ കമ്മിറ്റി ഓഫീസായ ടി.എസ് രാഘവൻ പിള്ള സ്മാരക മന്ദിരത്തിനു നേരെ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.തൊട്ടു പിന്നാലെ സിപിഎം പ്രവർത്തകൻ കടക്കാട് ഉലമയിൽ ഷംനാദിനെ ഒരു സംഘം വെട്ടിപ്പരിക്കേൽപിച്ചു.ഇതിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു.

രമ്യ വധക്കേസ്;ഭർത്താവിന് ജീവപര്യന്തം,ഭർത്തൃമാതാവിന് രണ്ടു വർഷം കഠിന തടവ്

keralanews kattamballi remya murder case

കണ്ണൂർ:രമ്യ വധക്കേസിൽ ഭർത്താവിന് ജീവപര്യന്തം,ഭർത്തൃമാതാവിന് രണ്ടു വർഷം കഠിന തടവും കോടതി വിധിച്ചു.കാട്ടാമ്പള്ളി സ്വദേശി രമ്യയെ പയ്യന്നൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് രമ്യയുടെ ഭർത്താവു ഷമ്മികുമാറിന് ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ഭർത്തൃമാതാവ് പാർവതിക്ക് രണ്ടു വർഷം കഠിന തടവും തലശ്ശേരി കോടതി വിധിച്ചത്.ഭർതൃ സഹോദരൻ ലതീഷ് കുമാറിനെ പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചു.

ജിഷ വധക്കേസ്:പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചയാൾ മരിച്ച നിലയിൽ

keralanews man who was questioned by police in jisha murder case committed suicide

പെരുമ്പാവൂർ:കോളിളക്കം സൃഷ്ട്ടിച്ച ജിഷ വധക്കേസിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചയാളെ മരിച്ചനിലയിൽ കണ്ടെത്തി.ജിഷയുടെ അയൽവാസിയായിരുന്ന സാബു എന്നയാളെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ജിഷ മരിച്ചതിനു പിന്നാലെ സാബു ജിഷയെ ശല്യം ചെയ്തിരുന്നു എന്ന് ജിഷയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.ഇയാളുടെ മരണ കാരണം വ്യക്തമായിട്ടില്ല.പല്ലുകളിൽ വിടവുള്ളയാളാണ് ജിഷയുടെ കൊലപാതകി എന്ന നിഗമനത്തിലായിരുന്നു പോലീസ്.ജിഷയുടെ അമ്മയുടെ മൊഴിയും സാബുവിന്റെ പല്ലുകളിലുണ്ടായിരുന്ന വിടവും ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനു കാരണമായി.പിന്നീട് പ്രതി അമീറുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതിനു മുന്നോടിയായി പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന

keralanews pulsar suni was kavyas driver for two months

കൊച്ചി:പള്‍സര്‍ സുനി കാവ്യ മാധവന്‍റെ ഡ്രൈവറായിരുന്നു എന്ന് സൂചന. രണ്ട് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു എന്ന് പള്‍സർ സുനി മൊഴി നൽകിയിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു .നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം സുനിയും വിജേഷും കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ ചോദ്യം ചെയ്തത്.വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും കാവ്യയിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.കാവ്യയുടെ അമ്മ ശ്യാമളയെയും  ചോദ്യം ചെയ്തിരുന്നു.ആവശ്യമെങ്കിൽ ഇവരെ രണ്ടുപേരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന.അതേസമയം ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിക്ക് ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കും. നടിയെ ക്രമിച്ച കേസിൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയല്ലാതെ മറ്റ് പോംവഴികളില്ലാതായി. എന്നാൽ കേസിൽ ഇതുവരെയും പ്രതിചേർത്തിട്ടില്ലാത്തതിനാൽ നോട്ടീസ് ലഭിക്കാതെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് നോട്ടീസ് ഇന്നു തന്നെ കൈമാറ്റാൻ പൊലീസ് തീരുമാനിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

th73M5YQIZ

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടനും അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് ഇടവേള ബാബുവിന് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.ദീർഘകാലമായി അമ്മയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയിലെ കൂടുതൽപേർ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.