ഡി സിനിമാസ് പൂട്ടിയതിനെതിരെ ഫിയോക് നിയമനടപടിക്ക്

keralanews fiok is moving for legal action

കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയതിനെതിരെ തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നിയമനടപടിക്ക്.തീയേറ്ററിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്നു ആരോപിച്ചാണ് തീയേറ്റർ അടച്ചു പൂട്ടാൻ തീരുമാനിച്ചത്.എന്നാൽ ഡി സിനിമാസിന് 2017 ഡിസംബർ വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് തീയേറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.വിജിലെൻസ് അന്വേഷണം തീരുന്നതു വരെ തീയേറ്റർ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദേശം.ചാലക്കുടി നഗരസഭാ കൌൺസിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന് നഗരസഭാ അംഗങ്ങൾ പറഞ്ഞിരുന്നു.

നിയന്ത്രണം വിട്ട ബസ്സ് ജീപ്പും കാറും ഇടിച്ചു തകർത്തു;ആറ് മരണം

keralanews six died in bus accident in kozhikode

കോഴിക്കോട്:വയനാട് ചുരത്തിന്റെ അടിവാരത്തു നിയന്ത്രണം വിട്ട ബസ് ജീപ്പിലും കാറിലുമിടിച്ചു ആറുപേർ മരിച്ചു.കോഴിക്കോടുനിന്നും സുൽത്താൻ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം ബസാണ് കൈതപ്പൊയിൽ അപകടത്തിൽപെട്ടത്.ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം.മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്.വയനാട്ടിൽ നിന്നും വരികയായിരുന്ന കാറിൽ ബസ് ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ബസ് ജീപ്പ് ഇടിച്ചു തകർക്കുകയും ആയിരുന്നു.മൃതദേഹങ്ങൾ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ സ്വദേശി പ്രമോദ്,കൊടുവള്ളി സ്വദേശികളായ ആയിഷ,ലൂഹ,മുഹമ്മദ് നിഷാൽ, ജിഷ,ഫാത്തിമ എന്നിവരാണ് മരിച്ചത്.ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയും.

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

keralanews police interrogating nadirshas brother

ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരന്‍ സമദിനെ അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ദിലീപിന്റെ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.ഒരുമാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. നടന്‍ ദിലീപ് ജാമ്യത്തിന് വീണ്ടും ഹൈക്കോടതിയെ സമീപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നത്.

ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന്; ഹോട്ടല്‍ നികുതികുറക്കാന്‍ കേരളം

keralanews gst counsil meet today

ഡൽഹി:ജി.എസ്.ടി കൌണ്‍സില്‍ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള ഒരു മാസത്തെ അവലോകനം ഇന്നത്തെ യോഗത്തില്‍ നടക്കും.നികുതി കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടാന്‍ ലാഭവിരുദ്ധ ചട്ടത്തിന് യോഗം രൂപം നല്‍കും. കൊള്ളലാഭം എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയും ചട്ടത്തിലുണ്ടാകും. ഉപയോഗശൂന്യമായ ഉത്പന്നങ്ങള്‍,  ഹോട്ടല്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെടും.

കെ.എസ്.ആർ.ടി.സി. കൺസെഷൻ കാർഡിന്റെ നിരക്ക് കുത്തനെ കൂട്ടി

keralanews ksrtc concession card rate increased

തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ കാർഡിന്റെ നിരക്ക് കെ.എസ്.ആർ.ടി.സി  കുത്തനെ കൂട്ടി.10 രൂപ നിരക്കിൽ നൽകിയിരുന്ന കാർഡിന്100 രൂപയാക്കി.കെ.എസ്.ആർ.ടി.സി ഉത്തരവ് എല്ലാ ഡിപ്പോകളിലും നടപ്പാക്കി തുടങ്ങി.കാർഡ് നിരക്ക് കൂട്ടിയ തീരുമാനം ഡയറക്റ്റർ ബോർഡിന്റേതാണെന്നു കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.വിദ്യാർത്ഥികൾക്ക് സൗജന്യം നൽകുന്നതിലൂടെ പ്രതിവർഷം 105 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.നേരത്തെ രണ്ടു രൂപയായിരുന്ന കാർഡിന് 10 രൂപയായി ഉയർത്തുകയായിരുന്നു.വിദ്യാർഥികൾ സൗജന്യ യാത്ര നടത്തുന്നതാണ് കെ.എസ്.ആർ.ടി.സി നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ പ്രധാന കാരണമെന്നു ഗതാഗത വകുപ്പ് സെക്രെട്ടറി എം.ഡിയായിരുന്ന രാജമാണിക്യം നേരത്തെ കത്തയച്ചിരുന്നു.

മിസോറാം ലോട്ടറി വിൽപ്പന കേരളത്തിൽ നിർത്തുമെന്ന് കർണാടക ധനമന്ത്രി

keralanews mizoram lottery sales to be stopped in kerala

തിരുവനന്തപുരം:മിസോറാം ലോട്ടറിയുടെ വിൽപ്പന കേരളത്തിൽ നിർത്തുമെന്ന മിസോറാം ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ധനമന്ത്രി ഐസക്.ജി.എസ്.ടി യോഗത്തിനിടെ മിസോറാം ധനമന്ത്രിയെ കണ്ടു നന്ദി  അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ മിസോറാം ലോട്ടറി നിർത്തുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തോമസ് ഐസക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.ബാർകോഡ് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നതെന്നു സി.എ.ജി കണ്ടെത്തിയിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനു കത്തയച്ചത്.

തലശ്ശേരി–കുടക് പാതയിൽ ഗതാഗതം പൂർവസ്ഥിതിയിലായി

keralanews thalasseri kudak road transportation restored

ഇരിട്ടി:പെരുമ്പാടി തടാകം പൊട്ടി ഒലിച്ചുപോയ തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയുടെ ഭാഗം പൂർണമായും പുനർനിർമിച്ചു. ഇതോടെ വലിയ വാഹനങ്ങളും കടത്തിവിട്ടുതുടങ്ങി. സംസ്ഥാനാന്തര യാത്രക്കാരും കുടക് മലയാളികളും 15 ദിവസമായി അനുഭവിക്കുന്ന കടുത്ത യാത്രാ ദുരിതത്തിന് അറുതിയായി.ഇന്നലെ വൈകിട്ട് നാലോടെയാണ് പുനർനിർമാണം അംഗീകരിച്ച് കുടക് ഡപ്യൂട്ടി കമ്മിഷണർ (കലക്ടർ) വിൻസന്റ് ഡിസൂസ സംസ്ഥാനാന്തര പാതയിൽ വലിയ വാഹനങ്ങളും കടത്തിവിടാൻ അനുമതി നൽകിയത്. വ്യാഴാഴ്ച വൈകിട്ടോടെ നിർമാണം പൂർത്തീകരിച്ച് വീരാജ്പേട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ഇ.സുരേഷ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളും ലോറികളും ഉൾപ്പെടെ എല്ലാവിധ വാഹനങ്ങളും കടത്തിവിടുമെങ്കിലും 30  ടണ്ണിനു മുകളിലുള്ള വാഹനങ്ങൾക്ക് അനുമതി ഇല്ല.ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച് ഞായറാഴ്ച മുതൽ തന്നെ ചെറുകിട വാഹനങ്ങൾ കടത്തിവിട്ടിരുന്നു. മാസങ്ങൾ എടുത്താലും പുനർനിർമാണം യാഥാർഥ്യമാകില്ലെന്ന വിലയിരുത്തലുകൾക്കിടയിലാണ് കർണാടക സർക്കാരും കുടക് ജില്ലാ ഭരണകൂടവും മരാമത്ത് അധികൃതരും മാതൃകയായ പ്രവർത്തനത്തിലൂടെ 15 ദിവസത്തിനുള്ളിൽ നിർമാണം പൂർണ തോതിൽ പൂർത്തീകരിച്ചത്.

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്

keralanews last date for submitting income tax return is today

ന്യൂഡൽഹി:2016 -17 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ശനിയാഴ്ച അർധരാത്രി വരെ റിട്ടേൺ നൽകാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.ആധാർ ഉള്ളവർ നിർബന്ധമായും റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്നും രണ്ടു ലക്ഷത്തിനു മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ സമർപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.ജൂലൈ 31 ന് അവസാനിക്കേണ്ട സമയപരിധി ഓഗസ്റ്റ് അഞ്ചു വരെ നീട്ടുകയായിരുന്നു.

ദിലീപിനെതിരായ അന്വേഷണം അവസാനഘട്ടത്തിൽ;കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും

keralanews charge sheet may be submitted soon

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നു സൂചന.കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയതായി അന്വേഷണ സംഘം സൂചന നൽകുന്നു.ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും.ദിലീപിനെതിരായ ഗൂഢാലോചന കേസിൽ തെളിവ് ശേഖരണം ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കുന്നത്.രണ്ടു കുറ്റപത്രങ്ങളിൽ ഒരുമിച്ചു വിചാരണ നടത്താനാണ് പോലീസിന്റെ നീക്കം.ദിലീപ് അടുത്ത ദിവസം ജാമ്യാപേക്ഷ സമർപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത് വേഗത്തിലാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.കേസിൽ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം സൂചന നൽകുന്നുണ്ട്.

മരണ രജിസ്ട്രേഷന് ആധാർ നിബന്ധം;വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ

keralanews central govt denied the news that aadhaar is mandatory for death registration

ന്യൂഡൽഹി:മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കിയെന്നന്ന വാർത്ത തള്ളി കേന്ദ്ര സർക്കാർ.മരണം രെജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.ഒക്ടോബർ ഒന്ന് മുതൽ മരണം രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചെന്നായിരുന്നു നേരത്തെയുള്ള വിവരം.ഇത് സംബന്ധിച്ച് പരക്കെ വിമർശനം ഉയർന്നതിനെ തുടർന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് വിശദ വിവരം ഉടൻ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.