ദിലീപിന് ജയിലിൽ സുഖവാസമെന്ന് സഹതടവുകാരൻ

keralanews dileep gets special treatment in the jail

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ആലുവ സബ്ജയിലിൽ സുഖവാസമെന്ന് റിപ്പോർട്.ജയിലിൽ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്.പകൽ മുഴുവൻ ദിലീപ് ജയിൽ ഉദ്യോഗസ്ഥരുടെ മുറിയിലായിരിക്കും.രാത്രി ഉറങ്ങാൻ മാത്രമാണ് സെല്ലിൽ എത്തുന്നത്.ജയിലിൽ ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണം അവരുടെ മുറിയിലെത്തിച്ചാണ് ദിലീപിന് വിളമ്പി കൊടുക്കാറെന്നും സനൂപ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് കണ്ടെത്താനാകുമെന്നും മർദ്ദനം ഭയന്നാണ് സഹതടവുകാർ ഇക്കാര്യം പുറത്തു പറയാത്തതെന്നും ഇയാൾ പറഞ്ഞു.

സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മരിച്ചു.

keralanews private hospital denied treatment and the tamilnadu native died

കൊല്ലം:സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു.തിരുനെൽവേലി സ്വദേശി മുരുകനാണ്(30) ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത് .ഉടനെ തന്നെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂട്ടിരുപ്പുകാർ ഇല്ലെന്നു പറഞ്ഞു ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.തുടർന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും മറ്റുപല സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചെങ്കിലും അവരും ചികിൽസിക്കാൻ വിസമ്മതിക്കുകയായിരുന്നു.തുടർന്നു അതെ ആംബുലൻസിൽ തന്നെ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.എന്നാൽ അവിടെ വെന്റിലേറ്റർ ലഭ്യമായിരുന്നില്ല.രാവിലെ ആറുമണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

keralanews the assembly begins today

തിരുവനന്തപുരം:പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ ജി.എസ്.ടി ബിൽ ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്കായി നിയമസഭാ സമ്മേളങ്ങൾക്കു ഇന്ന് തുടക്കമാകും.നിയമ നിർമാണങ്ങൾക്കു ഊന്നൽ കൊടുത്തുകൊണ്ടുള്ള സമ്മേളനമാണ് ഇത്തവണ ചേരുന്നതെകിലും ജനകീയ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യും.സിപിഎം-ബിജെപി സംഘർഷം,കൊലപാതകം,വിൻസെന്റ് എംഎൽഎ യുടെ അറസ്റ്റ്,ജി.എസ്.ടി,സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ  സഭയെ ചൂടുപിടിപ്പിക്കും.24 ന് അവസാനിക്കുന്ന സമ്മേളനത്തിൽ 10 ദിവസം നിയമ നിർമാണത്തിനായി നീക്കി വെച്ചിട്ടുണ്ട്.രണ്ടു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർത്ഥനയ്ക്കുമാണ്.കഴിഞ്ഞ സമ്മേളനത്തിന് ശേഷം പരിഗണിച്ച ഒൻപതു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും.ഇന്ന് കേരള മെഡിക്കൽ ബില്ലും നാളെ ജി.എസ്.ടി ബില്ലുമാണ് പരിഗണിക്കുന്നത്.

പിസി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു

keralanews womans commission got permission to take case against pc george

കൊച്ചി:കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പിസി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമർശങ്ങൾ നടത്തുന്നതിനാൽ കേസെടുക്കാമെന്നാണ് ലോ ഓഫീസറുടെ നിയമോപദേശം. ഒൻപതാം തീയതി കമ്മീഷൻ ചേരുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷൻ എംസി ജോസഫൈൻ അറിയിച്ചു. നടിക്കെതിരെയുള്ള പിസി ജോർജിന്റെ പരാമർശങ്ങൾ വിമൻ ഇൻ സിനിമ കളക്റ്റീവ്‌ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു

keralanews two youths drowning in achankovil river

പത്തനംതിട്ട:അച്ചൻകോവിലാറിന്റെ താഴ്വര കടവിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു.കൊല്ലം ചവറ സ്വദേശികളായ പ്രസാദ്(38),പ്രമോദ്(36),എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മണ്ണിക്കടവിൽ പുഴയിലേക്ക് വളർന്നു നിൽക്കുന്ന കാട്ടിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ശനിയാഴ്ചയാണ് ഇവരെ കാണാതായത്.

താമരശ്ശേരി വാഹനാപകടം;മരണം ഏഴായി

keralanews seven died in thamarasseri accident

കോഴിക്കോട്:കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ അടിവാരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ  കോളേജിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി ആയിഷ നൂറായാണ് മരിച്ചത്.വെണ്ണക്കോടെ ആലുംതര  തടത്തുമ്മൽ മജീദിന്റെയും സഫീനയുടെയും മകളാണ് ആയിഷ.

മഅ്ദനി ഇന്ന് കേരളത്തിലെത്തും

keralanews madani will reach kerala today

കൊച്ചി:അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 3.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലായിരിക്കും മഅ്ദനിയുടെ താമസം. 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്‍റെ വിവാഹത്തിനും മഅ്ദനി പങ്കെടുക്കും.രാവിലെ 10 ന് ബംഗുളൂരുവിലെ താമസ സ്ഥലത്ത് നിന്ന് പുറപ്പെടുന്ന മഅ്ദനി ഉച്ചക്ക് 2.20 നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ ബംഗുളൂരുവില്‍ നിന്ന് തിരിക്കും. ഉച്ചക്ക് 3.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി അവിടെ നിന്ന് റോഡുമാര്‍ഗം ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലേക്കും പോകും.ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലായിരാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും ബന്ധു റജീബും ഉള്‍പ്പെടെ 6 പേരാണ് മഅ്ദനിയോടൊപ്പം യാത്ര ചെയ്യുന്നത്. ബംഗുളൂരു പൊലീസിലെ രണ്ട് സിഐമാര്‍ മഅ്ദനിയെ വിമാനത്തില്‍ അനുഗമിക്കും. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കേരളത്തിലെത്തും.

കുളത്തിൽ വീണ മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മ മുങ്ങിമരിച്ചു

keralanews mother drowns while saving her son
പാനൂർ:വസ്ത്രം അലക്കാനെത്തിയ അമ്മ കുളത്തിൽ വീണ നാലു വയസ്സുകാരൻ മകനെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിച്ചു. പാനൂർ ഈസ്റ്റ് യുപി സ്കൂൾ അധ്യാപകൻ കൂറ്റേരി പുത്തൻ വീട്ടിൽ നിജേഷിന്റെ ഭാര്യ സരിഷ(28) ആണ് മരിച്ചത്.ഇന്നലെ പത്തരയോടെ കൂറ്റേരി വൈരീഘാതക ക്ഷേത്രത്തിനു സമീപത്തെ നാമത്ത് കുളത്തിലാണ് മുങ്ങിമരിച്ചത്.ഈ സമയത്ത് ബന്ധുവായ കുട്ടിയും സമീപത്തുണ്ടായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് നിജേഷിന്റെ കൂടെയാണ് ഇവർ കുളത്തിലെത്തിയത്. നിജേഷ് പോയതിനു ശേഷമാണ് സംഭവം. മകൻ: തന്മയ്.മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഭർതൃവീട്ടിൽ സംസ്കരിച്ചു.

പൊലീസിനെക്കണ്ട് ഭയന്നോടി വീണു പരുക്കേറ്റയാൾ മരിച്ചു

keralanews man died

കണ്ണൂർ:പരസ്യ മദ്യപാനം തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടി വീണു പരുക്കേറ്റയാൾ മരിച്ചു. കതിരൂർ ആറാംമൈൽ സ്വദേശി ഹാഷിമാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി തോട്ടടയ്ക്കടുത്ത് ഏഴര കടപ്പുറത്താണ് സംഭവം.പരിസരത്തെ ഒരു റിസോർട്ടിന് സമീപം പരസ്യ മദ്യപാനവും ചൂതാട്ടവും നടക്കുന്നതായ വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്.സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. ഇതിനിടെ ഹാഷിം റിസോർട്ട് കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറുകയും പിൻഭാഗത്തുകൂടെ ചാടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് റോഡരികിൽ അവശനായി കണ്ട ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഓട്ടത്തിനിടയിൽ വീണു പരുക്കേറ്റതായിരിക്കുമെന്നാണു പ്രാഥമിക നിഗമനം.

വിടവാങ്ങൽ മത്സരത്തിൽ ഉസൈൻ ബോൾട്ടിന് വെങ്കലം

keralanews usain bolt wins bronze

ലണ്ടൻ:ഒന്നാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്തു ശീലമുള്ള ഉസൈൻ ബോൾട്ടിന് ഒടുവിൽ വിടവാങ്ങൽ മത്സരത്തിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫൈനലിൽ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ഒന്നാമനായി.ഫൈനലിൽ 9.95 സെക്കൻഡിൽ  ഓടിയെത്തിയ   ബോൾട്ടിന് മൂന്നാമതെത്താനേ സാധിച്ചുള്ളൂ.ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായിരുന്ന ബോൾട്ടിന് കരിയറിലെ അവസാന മത്സരത്തിൽ വെങ്കലമെഡലുമായി വിട വാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.ഇനി റിലേയിൽ ജമൈക്കൻ ടീമംഗമായി ബോൾട്ട് മത്സരിക്കുന്നുണ്ട്.