വെങ്കയ്യ നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

New Delhi: NDA's vice presidential candidate M. Venkaiah Naidu arrives at Parliament on Aug 3, 2017. (Photo: IANS)

ന്യൂഡൽഹി:എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പത്തു മണിക്ക് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് മുന്പാകെയാണ് സത്യപ്രതിജ്ഞ.കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിജ്ഞാപനം വായിക്കും. ഇതിനു ശേഷമാണ് സത്യപ്രതിജ്ഞ.തുടർന്ന് രാജ്യസഭയിലെത്തുന്ന വെങ്കയ്യ നായിഡു അധ്യക്ഷ പദവി ഏറ്റെടുക്കും.പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്‌ണ ഗാന്ധിയെ 244 നെതിരെ 516 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയാകുന്നത്.

ന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

keralanews news18 channel employee committed suicide

തിരുവനന്തപുരം:ന്യൂസ് 18 ചാനലിലെ വനിതാ മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു.അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോർട്.സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇവർ ചാനൽ മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ നടപടിയില്ലാതെ തനിക്കു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെയാണ് മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവർത്തകയാണ് ഉറക്കഗുളികകൾ അമിതമായി കഴിച്ചു ആത്മഹത്യക്കു ശ്രമിച്ചത്.ഇവർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.സനീഷിനെതിരെ ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.എന്നാൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.ഇതിനു ശേഷം അവധിയിലായിരുന്ന പെൺകുട്ടി ഇന്നലെ ഉച്ചയോടെ ഓഫീസിലെത്തി രാജീവിനെ കണ്ട് ദീർഘനേരം സംസാരിച്ചിരുന്നു.തുടർന്ന് വീട്ടിലെത്തിയതിനു ശേഷമാണ് ആത്മഹത്യാശ്രമം നടത്തിയത്.

2022 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രി

keralanews by2020 electricity will be provided to all houses

ന്യൂഡൽഹി:2022 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രി പീയുഷ് ഗോപാൽ.വീടുകളിൽ വൈദ്യുതി എത്തിക്കാനുള്ള അവസാന തീയതിയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 2022 ഓഗസ്റ്റ് പതിനഞ്ചും ഗ്രാമപ്രദേശങ്ങളിൽ എത്തിക്കാനുള്ളത് 2018 മെയ് മാസവും ആണ്.എന്നാൽ ഇതിനു മുൻപായി തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ്  പ്രതീക്ഷയെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.

പള്‍സര്‍ സുനി വിളിച്ചതും കത്തയച്ചതും അപ്പോള്‍ത്തന്നെ ബെഹ്റയെ അറിയിച്ചിരുന്നു: ദിലീപ്

keralanews dileep said that he had informed behra about pulsar sunis call

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ.പൾസർ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നത്.ബെഹ്റയുടെ പേർസണൽ നമ്പറിലേക്ക് വിളിച്ച് താൻ കാര്യം അറിയിച്ചിരുന്നു.സുനിയുമായി നടത്തിയ ഫോൺ സംഭാഷണം അടക്കം ബെഹ്‌റയ്‌ക്ക് വാട്സ്ആപ് ചെയ്തു നൽകുകയും ചെയ്തെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. ജയിലിൽനിന്നും പൾസർ സുനി ഫോൺ വിളിച്ചകാര്യം ദിലീപ് ആഴ്ചകളോളം മറച്ചുവെച്ചു എന്നായിരുന്നു പോലീസിന്റെ പ്രധാന വാദം.ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.

കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു

keralanews ksu wayanad district secretary died

കൽപ്പറ്റ:കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ അരുൺ  കുഴഞ്ഞു വീണു മരിച്ചു.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ വെച്ചാണ് അരുൺ കുഴഞ്ഞു വീണത്.വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു.വൈത്തിരി സ്വദേശിയാണ്.

പാതയോര മദ്യനിരോധനം: വിധി മാറ്റില്ലെന്ന് സുപ്രീംകോടതി

keralanews the beverages outlets on national highways will no longer opened

ന്യൂഡൽഹി: ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയ ഉത്തരവിൽ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിധിയിൽ വ്യക്തത തേടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി തീരുമാനം അറിയിച്ചത്. നേരത്തെ പുറപ്പെടുവിച്ച വിധിയിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്നും വിധി പുനപരിശോധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.സുപ്രീംകോടതി ഉത്തരവോടെ ദേശീയപാതയോരത്തെ മദ്യശാലകൾ ഇനി തുറക്കില്ലെന്ന് ഉറപ്പായി. പാതയോരങ്ങളിൽ നിന്നും 500 മീറ്റർ മാറി മാത്രമേ മദ്യശാലകൾ സ്ഥാപിക്കാവൂ എന്നും ഈ ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി.

കുറ്റിപ്പുറത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചു

keralanews confirmed the presence of cholera bacteria in kuttippuram
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപത്തെ പത്ത് കിണറുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പത്ത് ജില്ലകളിലും തദ്ദേശീയ മലമ്പനി സ്ഥിതീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് കോളറ ബാധിച്ച്  ഒരാൾ മരിച്ചിട്ടുണ്ടെന്നും നാല് പേർക്ക് കോളറ  സ്ഥിതീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

keralanews dileep submitted bail plea in high court

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.അപ്പുണ്ണിയടക്കം ദിലീപിന് അടുപ്പമുള്ള ചിലരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.കഴിഞ്ഞ ഒരുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിലീപ്.

തുടർച്ചയായ അഞ്ചാം തവണയും മട്ടന്നൂരിൽ ഇടതുമുന്നണി ഭരണം നിലനിർത്തി

keralanews ldf retained control in mattannur

മട്ടന്നൂർ:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത് മുന്നേറ്റം. 35 വാര്‍ഡുകളിലെയും ഫലപ്രഖ്യാപനം വന്നപ്പോള്‍ 28 എണ്ണത്തില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയികളായി. ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല.എന്നാൽ മൂന്നു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്ഷം എൽഡിഎഫിന് 21 സീറ്റുകളും യുഡിഎഫിന് 13 സീറ്റുമാണ് ലഭിച്ചിരുന്നത്.

ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം

keralanews attack against chintha jeromes vehicle

തിരുവനന്തപുരം:സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിനു നേരെ ആക്രമണം.ആറ്റിങ്ങൽ കല്ലമ്പലത്തു വെച്ചാണ് ആക്രമണം.ട്രാഫിക് ബ്ലോക്കിൽ പെട്ട വാഹനത്തെ ഇയാൾ കത്തി ഉപയോഗിച്ച് കേടു വരുത്തുകയായിരുന്നു. ഔദ്യോഗിക വാഹനമായിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്.അക്രമം നടത്തിയ വിശാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.മുൻപും ഇയാൾ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.