കൊച്ചി:ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി ദിലീപിന്റെ അമ്മ.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.ചൊവ്വാഴ്ച ആണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയാണു കേസ് അന്വേഷിക്കുന്നത്.കേസിൽ ഇരയാണ് ദിലീപ്.സത്യസന്ധമായ അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും സരോജം നൽകിയ കത്തിൽ പറയുന്നു.ആദ്യത്തെ അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്.നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ക്രൈം ബ്രാഞ്ച് പോലുള്ള ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
Demo news for trail
This is only for quality check.
Agarthala. Tripura chief minister raised an issue against dooradarshan and all India radio
Dooradarshan and all india radio refused to AIR CM’s independence day speech
Agarthala: Thripura Cheif minister Mr Manik Sarkar’s independence day speech blocked by All india radio and dooradarshan in Tripura on this independence day.
പി.സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്
കൊച്ചി:പിസി ജോര്‍ജ് എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്. പിസി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ കേസിന്‍റെ വിധിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായും നടി കത്തില്‍ പറയുന്നു. ജോര്‍ജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. വുമന്‍ ഇന്‍ സിനിമ കളക്ടീവാണ് നടി മുഖ്യമന്ത്രിക്കയച്ച കത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആക്രമിക്കപ്പെട്ടെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം ഷൂട്ടിങിന് പോയി എന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം.പത്ത് ദിവസം കഴിഞ്ഞാണ് താന്‍ ഷൂട്ടിങിന് പോയതെന്ന് നടി വിശദീകരിക്കുന്നു. അതും സഹ പ്രവര്‍ത്തകരുടെ വീട്ടിലെത്തിയുള്ള നിര്‍ബന്ധത്തിന് ശേഷമായിരുന്നു. പിസി ജോര്‍ജിനെ പോലുളളവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതുബോധം നാടിന് അപകടമാണ്.നീതി നല്‍കേണ്ട ഒരു സ്ഥാപനത്തിനെതിരെ സംസാരിച്ച പി,സി ജോര്‍ജിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്.
പോലീസ് മെഡൽദാന ചടങ്ങിൽ നിന്നും ജേക്കബ് തോമസ് വിട്ടു നിന്നു
തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പോലീസ് മെഡൽ ദാന ചടങ്ങിൽ നിന്നും ഡിജിപി ജേക്കബ് തോമസ് വിട്ടു നിന്നു.മികച്ച സേവനത്തിനും ആത്മാർത്ഥതയ്ക്കും നേതൃപാടവത്തിനും കർമധീരതയ്ക്കുമുള്ള അംഗീകാരമായാണ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിക്കുന്നത്.എന്നാൽ ഇതിനര്ഹനായ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും മെഡൽ വാങ്ങാൻ എത്തിയില്ല.കേരളത്തിൽ നിന്നും മെഡലിന് അർഹരായവരിൽ ആദ്യത്തെ പേര് ജേക്കബ് തോമസിന്റേതായിരുന്നു.എന്നാൽ പോലീസ് മെഡലിന് അർഹരായവരുടെ പേരും വിവരങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി ഇറക്കിയ ബുക്‌ലെറ്റിൽ ജേക്കബ് തോമസിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല.അകെ ഉണ്ടായിരുന്നത് പേരും സ്ഥാനപ്പേരും മാത്രമാണ്.മുംബൈയിലായതിനാലാണ് എത്താതിരുന്നതെന്നു ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ദേശീയപതാകയ്ക്കു മുകളിൽ താമരപ്പൂ;സ്വാതന്ത്ര്യ ദിനാഘോഷം വിവാദമാകുന്നു
ആലപ്പുഴ:താമരപ്പൂ കെട്ടി ദേശീയ പതാക ഉയർത്തിയ സ്വാതന്ത്ര്യ ദിനാഘോഷം വിവാദമാകുന്നു.ചേർത്തല റെയിൽവേ സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനാണ് ദേശീയപതാകയ്ക്കു മുകളിലായി താമരപ്പൂ കെട്ടി പതാക ഉയർത്തിയത്.ഭംഗിക്കുവേണ്ടി ചെയ്തതാണെന്നാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം.പ്ലാസ്റ്റിക് താമരപ്പൂവാണ് പതാകയ്ക്ക് മുകളിൽ കെട്ടിയത്.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്നു പോലീസ്
തിരുവനന്തപുരം:കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്നു പോലീസ്.ഫോൺ നശിപ്പിച്ചതായി അഭിഭാഷകർ നൽകിയ മൊഴി വിശ്വസിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു.ഫോൺ കണ്ടെത്താൻ ശ്രമം തുടരുകയാണ്.കേസിൽ ദിലീപിന്റെ മാനേജരായ അപ്പുണ്ണി പറഞ്ഞ കാര്യങ്ങളും പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അപ്പുണ്ണിക്കെതിരെയും അന്വേഷണം നടക്കുകയാണ്.ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് സത്യവാങ്മൂലം സമർപ്പിക്കും.ഹൈക്കോടതിയിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്.ഇതിനെ ശക്തമായി എതിർക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നാല് മലയാളികൾക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
ന്യൂഡൽഹി:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് നാല് മലയാളികൾ അർഹരായി.കേരളത്തിൽ പ്രവർത്തിക്കുന്ന നാല് മലയാളി പോലീസുകാരും കേരളത്തിന് പുറത്തുള്ള ഒരു മലയാളി ഉദ്യോഗസ്ഥനുമാണ് മെഡലുകൾ നേടിയത്.ഇതുകൂടാതെ സ്ത്യുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്നുള്ള ഇരുപതു പോലീസ് ഉദ്യോഗസ്ഥർ അർഹരായി.കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ,എറണാകുളം എസ്,പി പി.കെ മധു,കൊച്ചി എൻ.ഐ എയിലെ ഡി വൈ എസ് പി രാധാകൃഷ്ണപിള്ള,മുംബൈയിലെ മലയാളി സി.ബി.ഐ ഉദ്യോഗസ്ഥൻ നന്ദകുമാർ നായർ എന്നിവരാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.
നാടെങ്ങും സ്വാന്ത്ര്യദിനാഘോഷം
തിരുവനന്തപുരം:എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സെറിമോണിയല്‍ പരേഡ് നടന്നു. പിന്നീട് പോലീസ്,പാരാമിലിറ്ററി ,സൈനിക സ്കൂള്‍, മൌണ്ടഡ് പോലീസ്, എന്‍സിസി,സ്കൌട്ട് എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. കണ്ണൂരിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചത്. സമ്പൂർണ്ണ മാലിന്യ നിർമാജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.വയനാട് നടന്ന സ്വാതന്ത്ര്യദിനാഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പോലീസ്, എക്സൈസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. ആലപ്പുഴയിൽ മന്ത്രി ജി.സുധാകരനാണ് പതാക ഉയർത്തിയത്. പാലക്കാട്ട് മന്ത്രി.കെ.ടി.ജലീലും പത്തനംതിട്ടയിൽ മന്ത്രി മാത്യൂ ടി. തോമസും മലപ്പുറത്ത് മന്ത്രി എ.കെ.ബാലനും പതാക ഉയർത്തി.തൃശൂരിൽ മന്ത്രി എ.സി.മൊയ്തീൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കെ.രാജു പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. സ്കൂളുകളിലും വിവിധ പരിപാടികളോടെ സ്വതാന്ത്ര്യദിനാഘോഷം നടന്നു. വിവിധ സംഘടനകളുടെ കീഴിലും നാടെങ്ങും പതാക ഉയർത്തലും മധുരം വിതരണവും നടന്നു.
എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷലഹരിയിൽ ഇന്ത്യ;രാജ്യമെങ്ങും ആഘോഷം
ന്യൂഡൽഹി:ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.ഗോരഖ്പൂർ ദുരന്തത്തെ ഓർമിപ്പിച്ചു കൊണ്ടാണ് നരേന്ദ്ര മോഡി പ്രസംഗം നടത്തിയത്.കുട്ടികളെ നഷ്ട്ടപ്പെട്ട മാതാപിതാക്കൾക്കൊപ്പമാണ് രാജ്യമെന്ന് മോഡി പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ അഴിമതി, ദാരിദ്ര്യം,വർഗീയത,ഭീകരത,ജാതീയത തുടങ്ങിയവ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കാൻ സ്വാതന്ത്യ ദിനത്തിൽ പ്രതിജനയെടുക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങൾ ഉൽഘാടനം ചെയ്യുന്നത്.