ചണ്ഡീഗഡ്:ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി.ഓഗസ്റ്റ് പതിനേഴിന് സർക്കാർ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.2.2 കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞിനെ നിയോനേറ്റൽ ഐസിയു വിൽ പ്രവേശിപ്പിച്ചു.കുഞ്ഞിന് ഭാരക്കുറവുള്ളത് കൊണ്ടാണ് ഐസിയു വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 32 ആഴ്ച വളർച്ചയെത്തിയ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാൻ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അബോർഷൻ മാതാവിന്റെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാകുമെന്നതിനാൽ അനുവദിക്കാനാകില്ലെന്ന് കോടതി വിധിച്ചിരുന്നു.അപകട സാധ്യത കൂടുതലുണ്ടായിരുന്ന ഗർഭധാരണമായിരുന്നിട്ടും സിസേറിയനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ഡോക്റ്റർ പറഞ്ഞു.പെൺകുട്ടിയുടെ ചികിത്സ ചിലവുകൾ വഹിക്കുന്നത് സർക്കാരാണ്.
ചാലിൽ സിപിഎം –ബിജെപി സംഘർഷം
തലശ്ശേരി:ചാലിൽ സിപിഎം –ബിജെപി സംഘർഷത്തിൽ യുവാവിനു മർദനമേറ്റു. സിപിഎം അനുഭാവിയുടെ കാർ തകർത്തു. കഴിഞ്ഞ ദിവസം രാത്രി 8.30നു കുഞ്ഞിക്കടപ്പുറത്ത് ചാലിൽ മിയാൻ വീട്ടിൽ ബൈജു(40)വിനെ ഒരു സംഘം മർദിച്ചു.ഇതിനു ശേഷം മറ്റൊരു സംഘം എത്തി സിപിഎം അനുഭാവിയായ സുതീർഥ്യന്റെ കാർ അടിച്ചുതകർത്തു.വിവരം അറിഞ്ഞ് എസ്ഐ എം.അനിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബൈജുവിനെ മർദിച്ചുവെന്നതിനു സിപിഎം പ്രവർത്തകരായ പ്രത്യു, സുമേഷ് തുടങ്ങി 10 പേർക്കെതിരെ കേസ് എടുത്തു. കാർ ബിജെപി സംഘം തകർത്തുവെന്നാണ് ആരോപണം. സംഭവത്തിൽ പരാതി കിട്ടിയാൽ കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.
കാസറഗോഡ് കഞ്ചാവ് വേട്ട : യുവാവിനെ പെട്രോൾ പമ്പിൽ നിന്നും പിടികൂടി
കാസറഗോഡ് : കാസറഗോഡ് സി ഐ അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ യുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുന്ന് സ്വദേശിയായ യുവാവിനെ കളനാട് നിന്നും പിടികൂടി. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കു നൽകാനുള്ള കഞ്ചാവുമായി വരികയായിരുന്ന പ്രതിയുടെ കൈവശം പിടിക്കപ്പെടുമ്പോൾ ഒരു കിലോയിലധികം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽപൊതിഞ്ഞു നിലയിൽ പൊലീസ് കണ്ടെടുത്തു.
യാത്രക്കിടയിൽ ബൈക്കിൽ പെട്രോൾ നിറക്കാൻ വേണ്ടി പെട്രോൾ പമ്പിൽ കയറിയ യുവാവിനെ കാസറഗോഡ് നിന്നും പിന്തുടർന്ന് വരികയായിരുന്ന ഷാഡോ പോലീസ് സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസിന്റെ പിടിയിലായതോടെ യുവാവ് അക്രമാസക്തനാവുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച രക്ഷപെടാൻ പ്രതി ശ്രമിക്കുന്നതിനിടെ ഷാഡോ പൊലീസ്കാർക്ക് പ്രതിയിൽനിന്നും കടിയും മർദ്ദനവും ഏൽക്കേണ്ടി വന്നു. ഷാഡോ പോലിസ് ഗ്രൂപ്പിൽ ഗോകുല, രാജേഷ്, സുനിൽകുമാർ, ഷിജിത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ വിപിനും സംഘവും എത്തി പ്രതിയെ കാസറഗോഡ് സ്റ്റേഷനിലേക് കൈമാറി.
കാസറഗോഡ് ജില്ലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് അധികാരികൾ ജാഗരൂഗരായിരിക്കുകയാണ്.ജില്ലയുടെ പലഭാഗത്തായി നടത്തിവരുന്ന കഞ്ചാവ് വേട്ടയുടെ ഭാഗമായി കിട്ടുന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേശ്വരം കേന്ദ്രമാക്കി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അബൂബക്കർ സിദ്ദിഖ് എന്ന ഹാരിസിനെ കുമ്പള സി ഐ മനോജ് കുമാറും സംഘവും പിടികൂടിയിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി
കൊച്ചി:ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി.പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒരു മാസത്തിലേറെയായി റിമാൻഡിൽ കഴിയുന്ന ദിലീപ് തന്റെ പുതിയ അഭിഭാഷകൻ മുഖാന്തരം കഴിഞ്ഞ പത്താംതീയതിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.നേരത്തെ ഹർജി പരിഗണിച്ചിട്ടുള്ള സിംഗിൾ ബെഞ്ചിന് മുൻപാകെ തന്നെയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
കേരളത്തിൽ ബ്ലൂ വെയിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെന്ന് ലോക്നാഥ് ബെഹ്‌റ
തിരുവനന്തപുരം:കേരളത്തിൽ ബ്ലൂ വെയിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.ചില പരാതികൾ ലഭിച്ചിട്ടുണ്ട്.ഇതിൽ അന്വേഷണം നടക്കുകയാണ്. പക്ഷെ ഇതുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജാമ്യം തേടി ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.നേരത്തെ ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ.ടി.തോമസ് തന്നെയാണ് ഇന്നും കേസ് പരിഗണിക്കുന്നത്.പുതിയ വാദമുഖങ്ങളുമായാണ് ഇന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കുക.ഇക്കുറി ജാമ്യം കിട്ടിയില്ലെങ്കിൽ ഓണാവധി കഴിഞ്ഞാകും പുതിയ ഹർജി നൽകുക.ജാമ്യ ഹർജിയിൽ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പോലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നൽകും.മുൻപ് ജാമ്യ ഹർജി തള്ളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ ഇനി നിലനിൽക്കില്ലെന്നാണ് ദിലീപിന്റെ പ്രധാന വാദം.എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി അന്വേഷണം തുടരുന്നു,ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല എന്നീ കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷന്റെ സൂചന പണിമുടക്ക് തുടങ്ങി
തൃശൂർ:ബസ് ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകൾ ഇന്ന് സൂചന പണിമുടക്ക് നടത്തുന്നു.വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.ബസ് ഓപ്പറേറ്റേഴ്‌സ് കോഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.യാത്ര നിരക്ക് വർധന,ഇന്ധന വില വർദ്ധനവ്,സ്പെയർ പാർട്സുകളുടെ വിലക്കയറ്റം,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.സൂചന പണിമുടക്ക് കൊണ്ട് പരിഹാരമായില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനാ തീരുമാനിച്ചിട്ടുള്ളത്.സ്വകാര്യ ബസുകളെ കൂടുതലായും ആശ്രയിക്കുന്ന കോഴിക്കോട്,കണ്ണൂർ,പാലക്കാട് ജില്ലകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.സമരത്തിൽ പങ്കെടുക്കില്ല എന്ന് ബസ് ഓപ്പറേറ്റർസ് കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു.
ഗോരക്പൂർ ദുരന്തത്തിന് കാരണം ഓക്സിജന്‍റെ അഭാവമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്

പി.സി ജോർജിനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ സ്പീക്കറോട് അനുമതി തേടി
തിരുവനന്തപുരം:പി.സി ജോർജിനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ സ്പീക്കറോട് അനുമതി തേടി .കൂടാതെ കമ്മീഷനെതിരെ പി.സി ജോർജ് നടത്തിയ വിവാദ പരാമർശങ്ങളിൽ വനിതാ കമ്മീഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു.ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കമ്മീഷൻ പി.സി ജോർജിനെതിരെ നേരത്തെ കേസെടുത്തിരുന്നു.ഈ സാഹചര്യത്തിൽ കമ്മീഷൻ വിളിപ്പിച്ചാലും തനിക്ക് സൗകര്യമുണ്ടെങ്കിൽ മാത്രമേ മൊഴിനൽകുകയുള്ളൂ എന്നായിരുന്നു പി.സി ജോർജിന്റെ മറുപടി.
ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു;പരിയാരം മെഡിക്കൽ കോളേജിൽ ജനരോഷം
പരിയാരം:ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പരിയാരം സെന്ററിലെ ഓട്ടോ ഡ്രൈവർ ചന്ദ്രന്റെ ഭാര്യ പ്രീതയാണ്(35) മരിച്ചത്.വയറു വേദനയെ തുടർന്നാണ് പ്രീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിത്താശയത്തിൽ കല്ലാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കി.ചൊവ്വാഴ്ച ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും രാത്രിയായപ്പോൾ കലശലായ വേദന അനുഭവപ്പെടുകയും വയറു വീർത്തുവരികയും ചെയ്തു.തുടർന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിൽ എത്തിച്ചു.ഗ്യാസ്‌ട്രോ എന്ററോളജി സർജൻ ഡോ.ബിജു കുണ്ടിലിന്റെ നേതൃത്വത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.തുടർന്ന് ഡോക്‌ടർ അവധിയിൽ പ്രവേശിച്ചു. പിന്നീട് ജൂനിയർ ഡോക്ടർമാരാണ് ചികിത്സ നടത്തിയതെന്നാണ് ആരോപണം.പ്രീതയുടെ ആരോഗ്യനില വഷളായത് ഇവർ ബന്ധുക്കളോട് പറഞ്ഞില്ല.മരിച്ചു കഴിഞ്ഞാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നാണ് പരാതി.ഇതോടെ രോഷാകുലരായ നാട്ടുകാർ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു.പ്രീതയുടെ ബന്ധുവിന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.