ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews dileeps bail plea will be considered today2

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.സിനിമാരംഗത്തെ പ്രമുഖരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉന്നയിക്കുക.പ്രതിഭാഗം വാദവും  പ്രോസിക്യൂഷൻ വാദവും ഇന്നുണ്ടാകും.ദിലീ പിന്റെ ജാമ്യാപേക്ഷയെ എതിർക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതെ സമയം കേസിലെ നിർണായക തെളിവായ നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

keralanews high court granted bail for gangesananda

കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും, 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും ഗംഗേശാനന്ദ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

മക്കയിലെ ഹോട്ടലിൽ വൻ തീപിടുത്തം

keralanews huge fire in a hotel in makkah

ജിദ്ദ:സൗദി അറേബ്യൻ നഗരമായ മക്കയിലെ ഹോട്ടലിൽ വൻ തീപിടുത്തം.ഹജ്ജിനെത്തിയ തീർത്ഥാടകർ താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്.ഇതേ തുടർന്ന് 600 തീർത്ഥാടകരെ ഒഴിപ്പിച്ചു.സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട് ചെയ്തിട്ടില്ല.15 നില കെട്ടിടത്തിന്റെ  എട്ടാം നിലയിലെ എയർ കണ്ടീഷനിൽ നിന്ന് തീ പടർന്നാണ് അപകടമുണ്ടായതെന്ന് മക്കയിലുള്ള സൗദി സിവിൽ ഡിഫെൻസ് ജനറൽ ഡിപ്പാർട്മെന്റ് വക്താവ് മേജർ നായിഫ് അൽ ശരീഫ് അറിയിച്ചു.തീ  ഇതിനോടകം തന്നെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് തീർത്ഥാടകരെ ഒഴിപ്പിച്ചത്.സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം തീർത്ഥാടകരെ തിരികെ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ പീഡനക്കേസിൽ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കോടതി

keralanews shobha john and jayarajan nair are found guilty in varapuzha sex scandal case

കൊച്ചി:വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റ് അഞ്ച് പ്രതികളെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. വരാപ്പുഴ സ്വദേശിനിയായ യുവതിയെ കേരളത്തിന് അകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിലെത്തിച്ചു നിരവധിപേർക്ക് കാഴ്ചവെച്ച കേസിലാണ് കോടതി വിധി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്ക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഒന്നാം പ്രതി ശോഭാ ജോണിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ ശോഭാജോണിന്റെ ഡ്രൈവര്‍ കേപ്പന്‍ അനി പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് വിനോദ് കുമാര്‍ ,സഹോദരി പുഷ്പവതി ,ഇടനിലക്കാരായ ജൈസന്‍, അജി എന്നിവരെ കോടതി വെറുതെ വിട്ടു.ഒന്നാം പ്രതി ശോഭാ ജോണിന്റെയും എട്ടാം പ്രതി ജയരാജന്‍ നായരുടെയും ശിക്ഷാവിധി സംബന്ധിച്ച് കോടതി ഉച്ചകഴിഞ്ഞ് വാദം കേള്‍ക്കും . ഇതിന് ശേഷമായിരിക്കും പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക . 2011 ജൂണിലാണ് കേസിനാസ്പദമായ സംഭവം . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ് . സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതില്‍ 5 കേസുകളുടെ വാദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

keralanews three persons including malayalee died in an accident in oman

ഒമാൻ:ഒമാനിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം.തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി.മറ്റു രണ്ടുപേർ പാകിസ്ഥാൻ സ്വദേശികളാണ്.വാദി കബീറിൽ അലുമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തുന്ന പ്രദീപും സഹപ്രവർത്തകരും ജോലി ആവശ്യത്തിന് പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായത്.

കെ.കെ.ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം

keralanews opposition party demands kk shylajas resignation

തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുകയാണ്. ആരോഗ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതോടെയായിരുന്നു ബഹളം.അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ശൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രംഗത്ത് വരാന്‍ കാരണം. നിയമനം കോടതി റദ്ദ് ചെയ്തു. പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു.തുടർന്ന് സഭ നിർത്തിവെച്ചു.മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അപേക്ഷ തീയതി നീട്ടിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ ശൈലജയെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.ബാലാവകാശ കമ്മീഷൻ അപേക്ഷ നീട്ടാനുള്ള നിർദേശത്തിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി

keralanews data collection of other state workers started

കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കായി പോലീസിന്‍റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സിറ്റി സർക്കിളിനു കീഴിലെ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായാണു ക്യാമ്പ് സംഘടിപ്പിച്ചത്.ഇതോടൊപ്പം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഉൾപ്പെടെയുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ്, ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റ ബാങ്ക് നിർമിക്കാനാണ് പോലീസ് ആലോചിക്കുന്നത്.ചാലയിലുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്പി ശിവവിക്രം ഉദ്ഘാടനം ചെയ്തു.

ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

keralanews hydrogen tankers exploded after the fire broke out in andrapradesh

ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.ഗോദാവരിയിലുള്ള സമകോടിലെ സ്വകാര്യ എണ്ണ ഫാക്റ്ററിയിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്.സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വാഹനം തകർത്തു

keralanews youth congress workers vehicle destroyed
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വാഹനം അജ്ഞാതർ അടിച്ചു തകർത്തു. പുലർച്ചെ മൂന്നോടെയാണ് അക്രമം. മൊകേരി പഞ്ചായത്ത് ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് പാത്തിപ്പാലം സുരേന്ദ്രറോഡിൽ പൂവുള്ള പറമ്പത്ത് ഷിമിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോയ്ക്ക് നേരെയാണ് അക്രമമുണ്ടായത്. ഷിമിത്തിന്‍റെ വീടിന് പിറകിലെ ഇടവഴിയിൽ നിർത്തിയിട്ടതായിരുന്നു വാഹനം. അക്രമികൾ മുൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് ഉറക്കമെണീറ്റപ്പോൾ അക്രമിയായ ഒരാൾ ഓടി പോകുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.രാഷ്ട്രീയ അക്രമത്തിനെതിരെ ഞായറാഴ്ച ചെണ്ടയാട് നടന്ന യൂത്ത് കോൺഗ്രസ് യൂത്ത് മാർച്ചിൽ കൂരാറയിൽ നിന്നും ആളുകളെ സംഘടിപ്പിച്ചത് ഷിമിത്തിന്‍റെ നേതൃത്വത്തിലായിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യൂത്ത് കോൺഗ്രസ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രജനീഷ് കക്കോത്ത് ആരോപിച്ചു.

സ്വാശ്രയ മെഡിക്കൽ കൗൺസിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി

keralanews self financing medical counseling was extended till august31

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സുപ്രീം കോടതിയുടേതാണ് നടപടി. തീയതി നീട്ടണമെന്ന കേരള സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.നേരത്തെ ഓഗസ്റ്റ് 19 വരെയായിരുന്നു കൗൺസിലിംഗ്  സമയം അനുവദിച്ചിരുന്നത്.