മന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

keralanews lokayuktha ordered investigation against kk shylaja

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു.ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണം. മന്ത്രിക്കെതിരായ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത വിലയിരുത്തി.ഈ സാഹചര്യത്തിൽ മന്ത്രിക്ക് നോട്ടീസ് അയക്കുമെന്ന് ലോകായുക്ത വ്യക്തമാക്കി. സാമൂഹിക ക്ഷേമ വകുപ്പ് സെക്രെട്ടറിക്കെതിരെയും അന്വേഷണമുണ്ട്.കേസിലെ രണ്ടാം എതിർകക്ഷിയാണ് സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി.

ഭാഗ്യക്കുറി വില്പനക്കാർക്ക് യൂണിഫോം വരുന്നു

keralanews uniform for lottery workers

ആലപ്പുഴ:സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറി വില്പനക്കാർക്കും ഏജന്റുമാർക്കും യൂണിഫോം നല്കാൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു.യൂണിഫോം ധരിച്ചു മാത്രമേ ഇനി ഭാഗ്യക്കുറി വിൽക്കാവൂ.ഓണത്തോടെ യൂണിഫോം നിലവിൽ വരും.ഭാഗ്യക്കുറി ക്ഷേമ ബോർഡാണ് ഇത് നടപ്പിലാക്കുന്നത്.കുടുംബശ്രീ യൂണിറ്റുകളെയാണ് ഇത്  തുന്നാനായി ഏൽപ്പിക്കുന്നത്.ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീക്ക് കൊടുക്കേണ്ടത്.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്റ്റർ എസ്.ഹരികിഷോറും ലോട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ.കാർത്തികേയനും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചു.50000 യൂണിഫോമാണ് തയ്‌ക്കുന്നത്.കുങ്കുമനിറമാണ് യൂണിഫോമിന്.വസ്ത്രത്തിനു പുറത്തു ധരിക്കുന്ന ഓവർകോട്ടായിട്ടാണ് ഇത് തയ്യാറാക്കുക.

ജ​സ്റ്റീ​സ് ക​ർ​ണ​നെ​തി​രാ​യ ശി​ക്ഷ​യു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി

keralanews delhi high court dismissed ck karnans petition

ന്യൂഡൽഹി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ച വിധി വീണ്ടും പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാൻ കർണനു ധാരാളം സമയം നൽകിയതാണെന്നും കോടതി വിലയിരുത്തി.കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ജസ്റ്റീസ് സി.എസ്. കർണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്.ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് കത്തയച്ചതാണു ജസ്റ്റീസ് കർണനെതിരേ കോടതിയലക്ഷ്യ നടപടികൾ തുടങ്ങാൻ കാരണം.

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി

 

keralanews privacy is a fundamental right supreme court

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്നും അത് നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ആധാർ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹർജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ഡിവിഷൻ ബെഞ്ച് വിധിച്ചത്.ഓഗസ്റ്റ് രണ്ടിന് വാദം പൂർത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റി വെയ്ക്കുകയായിരുന്നു.ജസ്റ്റിസ് ഖേഹർ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും

keralanews indefinite strike of aralam farm workers begin today

ഇരിട്ടി: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആറളം ഫാം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും.തൊഴിലാളികളുടെ സമരംമൂലം ഉണ്ടാകാനിടിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫാം മാനേജ്‌മെന്‍റ് തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒന്നരമാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. ജൂണിലെ പകുതിയും ജൂലൈ മാസത്തെ ശമ്പളവുമാണ് ലഭിക്കാനുള്ളത്. ഓണത്തിനു മുമ്പ് മുടങ്ങിക്കിടക്കുന്ന ശമ്പളകുടിശികയും ബോണസും ഓണം അഡ്വാന്‍സും അനുവദിക്കണമെങ്കില്‍ മൂന്ന് കോടിയോളം രൂപ വേണ്ടി വരും.ഫാം ഓഫീസിനു മുന്നില്‍ സത്യഗ്രഹ സമരം ഉള്‍പ്പെടെയുളള സമര മാര്‍ഗങ്ങളും ഓണത്തിന് പട്ടിണി സമരവുമാണ് തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാമിലെ ജീവനക്കാരും തൊഴിലാളികളുമുള്‍പ്പെടെ 440 പേരിൽ 261 പേരും ആദിവാസികളാണ്.ജീവനക്കാരില്‍ ഭൂരിഭാഗവും ആദിവാസികളായതിനാല്‍ പട്ടിക വര്‍ഗവികസന വകുപ്പില്‍ നിന്നും പണം ലഭ്യമാക്കണമെന്നാണ് ഫാം മാനേജ്‌മെന്‍റിന്‍റെ നിലപാട്.

സ്കൂൾ,കോളേജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സി​ഗ​ര​റ്റ് എ​ത്തി​ക്കു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

keralanews man arrested for supplying cigeretts to students

ഇരിട്ടി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിഗരറ്റ് എത്തിച്ചു നല്‍കിക്കൊണ്ടിരുന്ന യുവാവ് പിടിയിൽ. വിളക്കോട് സ്വദേശി നൗഷാദ് (36)നെയാണ് വിവിധ ബ്രാന്‍ഡുകളിലുള്ള സിഗററ്റുകളുമായി ഇരിട്ടി എസ്‌ഐ പി.സി. സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്ത്. സ്കൂള്‍ കോളജ് കുട്ടികള്‍ക്ക് ബസ് സ്റ്റാൻഡിൽ വച്ച് സിഗരറ്റ് വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

2000 രൂപയുടെ നോട്ടുകൾ അസാധുവാക്കാൻ പദ്ധതിയില്ലെന്ന് അരുൺ ജെയ്റ്റ്ലി

keralanews no plans to revoke 2000rupee notes

ന്യൂഡൽഹി:2000 രൂപയുടെ നോട്ടുകൾ അസാധുവാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി.അത്തരത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.പുതിയ 200 രൂപ നോട്ടുകൾ എപ്പോൾ പുറത്തിറക്കുമെന്ന് റിസേർവ് ബാങ്ക് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് സംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രസ്താവനയാണ് ജെയ്‌റ്റിലി നടത്തിയത്.

സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

keralanews opposition boycotts kerala assembly session

തിരുവനന്തപുരം:നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും സഭയിൽ മന്ത്രി ഷൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം.ഇത് നാലാം ദിവസമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.ഇന്നും ബാനറുകളും പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.ഇന്നലെയും മന്ത്രി ഷൈലജക്കെതിരെ ഹൈക്കോടതി വിമർശനം വന്നതോടെ അവ ഉൾപ്പെടുത്തി പ്രതിപക്ഷത്തെ കെ.സി. ജോസഫ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിക്കുന്നത് വരെ സഭ നടപടികൾ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വെട്ടേറ്റ് മരിച്ച മരിച്ച നിലയിൽ

keralanews faisal murder case accused found murdered

തിരൂർ:കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ്  മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ ഏഴരയോടെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആർ.എസ്.എസ് പ്രവർത്തകനാണ് മരിച്ച വിപിൻ.കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.വൻ പോലീസ് സന്നാഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയാണ് വിപിൻ.രാവിലെ ബൈക്കിൽ പോവുകയായിരുന്ന വിപിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നെന്നാണ് റിപ്പോർട്ട്.ഫൈസൽ വധക്കേസിൽ പ്രതിയായ വിപിൻ ഈ അടുത്താണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം

keralanews decided to open beverages outlets near highways
തിരുവനന്തപുരം: സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്ത് ബാറുകൾ തുറക്കാൻ മന്ത്രിസഭാ തീരുമാനം. പാതയോരങ്ങളിലെ ബാറുകൾ തുറക്കാൻ സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്യാനാണ് തീരുമാനം. കോർപറേഷൻ, നഗരസഭാ പരിധിയിലുള്ള റോഡുകളാണ് പുനർവിജ്ഞാപനം ചെയ്യുന്നത്. വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതോടെ മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.ദേശീയ-സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ബാറുകൾ അടച്ചുപൂട്ടിയത്. ജൂലൈ ഒന്നിന് സർക്കാരിന്‍റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നിരുന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന, ത്രീ സ്റ്റാ റിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്.