ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ റെയ്ഡ് നടത്തി

keralanews raid in gurmeet singhs ashram

സിർസ:ബലാല്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗധ തലവൻ ഗുർമീത് സിംഗിന്റെ ആശ്രമത്തിൽ പോലീസ് റെയ്ഡ് നടത്തി.റെയ്‌ഡിൽ ആശ്രമത്തിൽ നിന്നും പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെത്തിയതായി റിപ്പോർട്.എഴുനൂറോളം കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ആശ്രമത്തിൽ സമാന്തര കറന്സിയായി പ്ലാസ്റ്റിക് നാണയങ്ങളാണ് ഉപയോഗിച്ചിരുന്നത്.7000 രൂപയുടെ നിരോധിത കറൻസിയും 12000 രൂപയും നമ്പർ പ്ളേറ്റില്ലാത്ത ആഡംബര കാറും ഓ.ബി വാനും ലേബലില്ലാത്ത മരുന്നുകളും പിടിച്ചെടുത്തു.സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തുന്നത്.പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റെയ്ഡ്. കനത്ത സുരക്ഷയിലാണ് ആശ്രമത്തിൽ പോലീസ് പരിശോധന നടത്തുന്നത്. സുരക്ഷയ്ക്കായി അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിർസയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധനകൾ നടത്തി.പരിശോധന നടപടികൾ പൂർണ്ണമായും വീഡിയോയിൽ പകർത്തുന്നുമുണ്ട്. അതിനിടെ ആശ്രമത്തിലെ അന്തേവാസികളുടെ മൃതദേഹങ്ങൾ ആശ്രമപരിസരത്ത് അടക്കം ചെയ്തതായുള്ള വെളിപ്പെടുത്തലുമായി റെയ്ഡിന് തൊട്ടു മുൻപ് ദേര മുഖപത്രം തന്നെ രംഗത്തെത്തി.പുഴയിലും മറ്റും മൃതദേഹം ഒഴുക്കുന്നത് മലിനീകരണത്തിന് കരണമാകുന്നതിനാൽ ഗുർമീതിന്റെ നിർദേശാനുസരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്.

കൂത്തുപറമ്പിൽ ബോംബേറ്

keralanews bomb attack in kuthuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബോംബേറ്.ഡിവൈഎഫ്ഐ യുണിറ്റ് സെക്രെട്ടറി പി.ജിതിൻ,മൂര്യാട് സ്വദേശി ഷാജിനാസ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെ തൊക്കിലങ്ങാടി പാലാപ്പറമ്പ് കിണറിനു സമീപത്തുവെച്ചാണ് സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്കുനേരെ ആർ എസ് എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു.കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്തു വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയ പതിമൂന്നുകാരി പ്രസവിച്ചു

keralanews 13year old girl who was given permission by supreme court for abortion gave birth

മുംബൈ: സുപീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയ പതിമൂന്നുകാരി പ്രസവിച്ചു. മുംബൈയിലെ ജെജെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജൻമം നൽകിയത്. 1.8 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ സൂക്ഷിച്ചിരിക്കുകയാണ്.ബലാത്സംഗത്തിനിരയായി ഗർഭിണിയായ കൗമാരക്കാരിയുടെ 30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞദിവസം സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റീസ് എസ്.എ.ബോധ്വെ, എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയും മാനസികനിലയും പരിഗണിച്ച് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.ഇത്രയധികം വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുന്നത് ഇതാദ്യമാണ്. 20 ആഴ്ചയ്ക്കുമേൽ വളർച്ചയുള്ള ഗർഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്.മാസങ്ങൾക്കു മുന്പ് പിതാവിന്‍റെ വ്യാപാര പങ്കാളിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടർന്ന്, ഓഗസ്റ്റിൽ പെണ്‍കുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്കൂൾ ശുചിമുറിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം;ബസ് കണ്ടക്റ്റർ അറസ്റ്റിൽ

keralanews student found dead in the school bathroom bus conductor arrested

ന്യൂഡൽഹി:ഗുഡ്ഗാവിലെ സ്കൂൾ ശുചിമുറിയിൽ വിദ്യാർത്ഥിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതെ സ്കൂളിലെ ബസ് കണ്ടക്റ്ററെ അറസ്റ്റ് ചെയ്തു.കുട്ടി ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായതായി പോലീസ് പറഞ്ഞു.ലൈംഗികമായി അക്രമിക്കുന്നതിനിടെ ബഹളം വെച്ച കുട്ടിയെ ബസ് കണ്ടക്റ്റർ അശോക് കുമാർ കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയായിരുന്നു.ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഏഴുവയസ്സുകാരനായ പ്രത്യുമനാണ് മരിച്ചത്.വിദ്യാർത്ഥി സ്കൂളിലെത്തി അരമണിക്കൂറിനുള്ളിലായിരുന്നു കൊലപാതകം.ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാർത്ഥിയാണ് പ്രത്യുമ്നന്റെ മൃതദേഹം ആദ്യം കാണുന്നത്.

ബെംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു

keralanews two malayali students died in an accident in bengalooru

ബെംഗളൂരു:മലയാളി വിദ്യാർത്ഥികളായ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു.കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ്  കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.കർണാടകയിലെ ചിക്കമംഗ്ലൂരുവിലാണ് അപകടം നടന്നത്.മുണ്ടക്കയം സ്വദേശിനി മെറിൻ സെബാസ്റ്റ്യൻ,വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഐറിൻ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.വിദ്യാർഥികൾ സഞ്ചരിച്ച ബസ് മാഗടി അണക്കെട്ടിലേക്ക് മറിയുകയായിരുന്നു.അപകടം നടക്കുമ്പോൾ ചെറിയ മഴയുണ്ടായിരുന്നു.റോഡിൽ തെന്നിയ ബസ് നിയന്ത്രണം വിട്ട് മൂന്നു തവണ മലക്കം മറിഞ്ഞു ഡാമിലേക്ക് പതിക്കുകയായിരുന്നു. ഡാമിൽ വെള്ളമില്ലായിരുന്നു.ബസിനടിയിൽ പെട്ടാണ് പല വിദ്യാർത്ഥികൾക്കും പരിക്കേറ്റത്.ബസിനടിയിൽപെട്ട മെറിനും ഐറിനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്.അഞ്ചാം തീയതിയാണ് ഇവർ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. മടങ്ങാനിരിക്കവെയാണ് അപകടം നടന്നത്.മൂന്നാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് മരിച്ച മെറിനും ഐറിനും.പരിക്കേറ്റവരെ ചിക്കമംഗളൂരുവിലെ സർക്കാർ ആശുപത്രിയിലും ഹാസ്സനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു

കാലാവധി പൂർത്തിയായ രക്തം ഉപയോഗിച്ചു;ബിഹാറിൽ എട്ടുപേർ മരിച്ചു

keralanews expired blood used eight died in bihar

പട്ന:ബീഹാറിലെ ധൻബാന്ഗ മെഡിക്കൽ കോളേജിൽ കാലാവധി പൂർത്തിയായ രക്തം സ്വീകരിച്ച എട്ടുപേർ മരിച്ചു.കാലാവധി കഴിഞ്ഞ രക്തമാണ് ആശുപത്രിയിലെ രക്തബാങ്കിൽ നിന്നും വിതരണം ചെയ്തത്.കുപ്പികളിൽ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ ആരോഗ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മരണപ്പെട്ടവരുടെ ബന്ധുക്കൾ ബഹളം വെച്ചപ്പോഴാണ് രക്തകുപ്പികളിലെ കാലാവധി രേഖപ്പെടുത്തിയ കാര്യം പുറത്തു വന്നത്. സംഭവം അന്വേഷിക്കുന്നതിനായി ആറുപേരടങ്ങിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർ അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

രണ്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ബാത്റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

keralanews class 2nd student found dead inside the school bathroom

ന്യൂഡൽഹി: ഗുഡ്ഗാവിലെ റയാൻ ഇന്‍റർനാഷണൽ സ്കൂളിലെ ബാത്റൂമിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.സ്കൂളിന്റെ ടോയ്‌ലെറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദ്യുമൻ താക്കൂർ (7) ആണ് മരിച്ചത്.പിതാവ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വിട്ട് അധികം വൈകാതെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്കൂളിലെ ടോയ്‌ലെറ്റിൽ കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.സംഭവ സ്ഥലത്തു നിന്നും ഒരു കത്തിയും ലഭിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ പോലീസ് കംമീഷണറുടെ ഓഫീസിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ സ്കൂൾ കെട്ടിടം അടിച്ചു തകർത്തു.

പരിയാരത്ത് മിനിലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ മരിച്ചു

keralanews one died in the accident of mini lorry crashes into the busstop

പരിയാരം:പരിയാരത്ത് മിനിലോറി നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി അസു(65) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അസുവിന്റെ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു.ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു മരണം.തലശ്ശേരി ഷെമി ഹോസ്പിറ്റലിൽ മാനേജരായിരുന്ന അസു നാട്ടിലേക്ക് മടങ്ങാനായി പരിയാരം മെഡിക്കൽ കോളേജ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെയാണ് അപകടം നടന്നത്.

മൂന്നര വയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു

keralanews three and a half year old baby died when the baloon stucks in the throat

കാസർകോഡ്:മൂന്നര വയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു.കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്-ദയകുമാരി ദമ്പതികളുടെ മകൻ ആദി ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ ബലൂൺ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.വീട്ടുകാർ ഉടൻ ബലൂൺ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ സമീപത്തുള്ള ക്ലിനിക്കിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഡി​എ​സ്എ​യു​ടെ ക്യാമ്പസ്സുകളിലെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷ​ണ​ത്തി​ൽ

keralanews the activities of dsa in the campus are being monitored

കണ്ണൂർ: അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്‍റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപീകരിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷനെതിരേ (ഡിഎസ്എ) കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോർട്ട് നേടി. സംഘടനയ്ക്ക് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഓഗസ്റ്റ് 26ന് കൊച്ചി സി. അച്യുതമേനോൻ ഹാളിലായിരുന്നു സംഘടനയുടെ രൂപീകരണ പ്രഖ്യാപന സമ്മേളനം.നെടുവാസൽ സമരപ്രവർത്തകനും തമിഴ്നാട്ടിലെ സ്റ്റുഡന്‍റ്സ് അപ് റൈസിംഗ് ഫോർ സോഷ്യൽ വെൽഫെയർ നേതാവുമായ ദിനേശനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്ത് തീവ്രഇടതുപക്ഷ ആശയങ്ങളുമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചെങ്കിലും എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ വിദ്യാർഥി സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തിൽ മാവോയിസ്റ്റ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഡിഎസ്എയുടെ കേരളത്തിലെ കാന്പസിലുള്ള പ്രവർത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസമാണ് സംഘടനയുടെ മുദ്രാവാക്യമെന്നും ഇതിന് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്.