കൊച്ചി:സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്.മന്ത്രിതല ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ അടുത്ത മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കോൺഫെഡറേഷൻ അറിയിച്ചു.സമരം ഒഴിവാക്കുന്നതിന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ ചില അസൗകര്യങ്ങളെ തുടർന്ന് ചർച്ച നടത്താൻ സാധിച്ചില്ല.ഈ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ ചർച്ച നടത്താൻ കഴിയുമെന്നാണ് കരുതുന്നത്.ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും കോൺഫെഡറേഷൻ അറിയിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി വാങ്ങിയാൽ മതിയെന്ന് രാജേന്ദ്രബാബു കമ്മിറ്റി
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും ഒരു വർഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാവൂ എന്ന് ഫീസ് നിർണയ സമിതി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു നിർദേശിച്ചു.പല സ്വാശ്രയ മെഡിക്കൽ കോളേജുകളും വിദ്യാർത്ഥികളിൽ നിന്നും രണ്ടും മൂന്നും വർഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി വാങ്ങുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശം.സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് നിർദേശം.വിദ്യാർത്ഥികളിൽ നിന്നും ഗ്യാരന്റിയായി ബ്ലാങ്ക് ചെക്കുകൾ വാങ്ങരുതെന്ന് കമ്മീഷൻ നിർദേശിച്ചു.ബ്ലാങ്ക് ചെക്കുകൾ വാങ്ങുന്നത് തലവരിയായി കണക്കാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.ഇത്തവണത്തെ മെഡിക്കൽ കോഴ്സിന്റെ അന്തിമ ഫീസ് മൂന്നു മാസത്തിനകം നിർണയിക്കാൻ സുപ്രീം കോടതി രാജേന്ദ്രബാബു കമ്മിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.ഇത്തവണത്തെ മെഡിക്കൽ പ്രവേശനത്തിന് അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസായി രാജേന്ദ്രബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ചിരുന്നു.എന്നാൽ ഇതിനെ മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
നാദിർഷ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും
കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അല്‍പ്പസമയത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകും. നേരത്തെ ദിലീപുമൊത്ത് നാദിര്‍ഷയെ 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നേരത്തെ നല്‍കിയ മൊഴിയില്‍ സംശയാസ്പദമായ പലതും കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ നാദിര്‍ഷക്ക് നോട്ടീസ് നൽകിയിരുന്നത്.ചോദ്യം ചെയ്യാൻ ഹാജരാകാൻ സന്നദ്ധനാണെന്ന കാര്യം മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ഇന്ന് ഉച്ചയ്ക്ക് 11.30 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
സംസ്ഥാനം കനത്ത വൈദ്യുതി ക്ഷാമത്തിലേക്ക്

സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറി ഉടമ അറസ്റ്റില്‍
തളിപ്പറമ്പ്:ചേപ്പറമ്പലിലെ കരിങ്കല്‍ക്വാറിയില്‍ നിന്നു ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കുമെുള്‍പ്പെടെ വന്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറിഉടമ അറസ്റ്റില്‍.പയറ്റിയാലിലെ കണ്ണൂര്‍ സ്‌റ്റോണ്‍ ക്രഷറിന്‍റേയും ചേപ്പറമ്പ് പാലോറകുന്നിലെ കരിങ്കല്‍ക്വാറിയുടെയും ഉടമകളിലൊരാളായ കൊളച്ചേരി കമ്പിലെ പി.പി അബ്ദുള്‍നാസറിനെ (50) യാണു ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍നാസറിനെ 23 വരെ റിമാന്‍ഡ് ചെയ്തു.ക്രഷറിന്‍റെ പാര്‍ട്ണര്‍മാരിലൊരാളായ മയ്യിലിലെ ജാബിദ് ഒളിവിലാണ്.റെയ്‌ഡിൽ വൻ സ്‌ഫോടകവസ്‌തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു. രേഖകളില്ലാതെ തമിഴ്‌നാട്, കര്‍ണാടകത്തിലെ കുടക് തുടങ്ങിയിടങ്ങളില്‍നിന്നുള്ള സ്‌ഫോടകവസ്തുക്കള്‍ ക്വാറിയില്‍ വന്‍തോതില്‍ സംഭരിച്ചിരുന്നു.ജലാറ്റിന്‍സ്റ്റിക്കും ഡിറ്റനേറ്ററുകളും പോളിത്തീന്‍ സഞ്ചികളിലും പ്ലാസ്റ്റിക് ചാക്കുകളിലും ഭദ്രമായി പൊതിഞ്ഞു പൂഴിമണലിലും ക്വാറിമണ്ണിലും പൂഴ്ത്തിയ നിലയിലുമായിരുന്നു.ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷാണു കേസ് അന്വേഷിക്കുന്നത്.
നാദിർഷ ആശുപത്രിവിട്ടു
കൊച്ചി: നെഞ്ചുവേദനയെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനുമായ നാദിര്‍ഷ ഞായറാഴ്ച രാത്രി പത്തോടെ ആസ്പത്രി വിട്ടു. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷ ചികിത്സയ്ക്കായി ആസ്പത്രിയിലെത്തിയത്.ആസ്പത്രി അധികൃതര്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ആസ്പത്രി വിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.നാദിർഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചതോടെ മുൻകൂർ ജാമ്യത്തിന് നടൻ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നേരത്തേ കോടതി സർക്കാർ നിലപാട് തേടിയിരുന്നു. കേസിൽ നാദിർഷായെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ അറസ്റ്റ് തീരുമാനിക്കാൻ സാധിക്കുകയുള്ളുവെന്നുമാണ് പോലീസ് നിലപാട്.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 13നു പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. ഹർജിയിൽ സർക്കാരിന്‍റെ നിലപാട് അറിയാനാണു മാറ്റിയത്. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണു ഹർജി പരിഗണിച്ചത്. ഹർജിക്കാരന് അനുകൂലമായി ഇടക്കാല ഉത്തരവിടരുതെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസ്;പൾസർ സുനിയെ സഹായിച്ച പോലീസുകാരന് സസ്പെൻഷൻ
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയെ സഹായിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു.സിവിൽ പോലീസ് ഓഫീസർ അനീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.പൾസർ സുനിയെ ഫോൺ വിളിക്കാൻ സഹായിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നുമാണ് അനീഷിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം.കേസിൽ ദിലീപിന്റെ പങ്ക് പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘം നിയോഗിച്ച ആളാണ് അനീഷ് എന്ന ആക്ഷേപം ഉയർന്നിരുന്നു.ഇതുകൂടി പരിഗണിച്ചാണ് അനീഷിനെതിരെ നടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചത്.പൾസർ സുനിയുടെ ശബ്ദം റെക്കോർഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കുകയും കാവ്യാമാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്ക് മൂന്നു തവണ വിളിച്ച് പൾസർ സുനി പിടിയിലായ വിവരം അനീഷ് അറിയിക്കുകയും ചെയ്തെന്നു പോലീസ് കണ്ടെത്തിയിരുന്നു.പിന്നീട് അനീഷ് മാപ്പ് എഴുതി നൽകിയിരുന്നെങ്കിലും അന്വേഷണ സംഘം ഇയാളെ പ്രതിചേർക്കുകയായിരുന്നു.
മെഡിക്കൽ കോഴ; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു.ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് കേസിന്‍റെ അന്വേഷണത്തെ ബാധിച്ചത്.പണം കൈമാറിയതിന്‍റെ രേഖകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് പറഞ്ഞു. കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടിൽ നിന്ന് പിന്നാക്കം പോയതും തിരിച്ചടിയായി. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.മെഡിക്കൽ കോളജിനു കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്ആർ കോളജ് ഉടമ ആർ.ഷാജിയിൽനിന്നു 5.60 കോടി രൂപ ആർ.എസ്. വിനോദ് വാങ്ങിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
കണ്ണൂർ:നിരക്കുവർധനയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക,സ്റ്റേജ് ക്യാരേജുകൾക്ക് വർധിപ്പിച്ച റോഡ് നികുതി പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടത്തുന്നതെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി.പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് അനൂപ് ചന്ദ്രൻ മൊഴി നൽകിയത്.നാല്പത്തിയേഴോളം സിനിമകളിൽ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാർക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.ആലുവ റൂറൽ എസ്.പി എ.വി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്.നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാൽ ദിലീപ് തന്നോട് പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവത്തിന് ശേഷം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായി എന്നും അനൂപ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.