കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട;എയർഹോസ്റ്റസ് അറസ്റ്റിൽ

keralanews gold seized from karipur airport airhostess arrested

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി.സംഭവത്തിൽ ഷാർജ്ജയിൽ നിന്നും കോഴിക്കോടെത്തിയ ഐഎക്‌സ് 354 വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന (30) പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ്ണ മിശിത്രത്തിൽ നിന്നും 2.054 കിലോഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തുവെന്ന് കസ്റ്റംസ് അറിയിച്ചു.കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മിശ്രിതം പിടികൂടുന്നത്. ഷഹാനയെ ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍

keralanews alleged involvement with monson accused in archeology fraud case ig laxman suspended

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോന്‍സണുമായി വഴിവിട്ട ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍.മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളാണ് പുറത്തായത്. ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്‍റെ പുരാവസ്തുക്കൾ ലക്ഷ്മണ വില്പന നടത്താൻ ശ്രമിച്ചതിന്‍റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. ഐ.ജി ലക്ഷ്മണയുടെ സാന്നിദ്ധ്യത്തിൽ ഇടനിലക്കാരിയും മോൻസനും പോലീസ് ക്ലബ്ബിൽ കൂടിക്കാഴ്ച നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഐ.ജി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു മോൻസന്റെ വീട്ടിൽ നിന്ന് പോലീസ് ക്ലബ്ബിലേക്ക് പുരാവസ്തുക്കൾ എത്തിച്ചത്.നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. മോൻസൺ അറസ്റ്റിലായതറിഞ്ഞ് ഐ ജി ലക്ഷ്മണ നിരവധി തവണ മാനേജർ ജിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത് ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.നിലവിൽ ട്രാഫിക് ചുമതലയുള്ളയാളാണ് ഐ.ജി ലക്ഷ്മണ. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐ.ജി ലക്ഷ്മണക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കണ്ണൂരില്‍ 133 കിലോ ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍

keralanews three arrested with 133kg of sandal in kannur

കണ്ണൂർ: കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 20 ലക്ഷത്തോളം രൂപ വില വരുന്ന 133 കിലോ ചന്ദനവുമായി മൂന്നു പേര്‍ അറസ്റ്റില്‍.വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണന്‍ ( 48 ), പ്രദീപ് (48 ), ബിനേഷ് കുമാര്‍ (43) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയായ മാതമംഗലം പെരുവമ്പ സ്വദേശി നസീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 116 കിലോ ചന്ദനവും പിടിച്ചെടുത്തു.പ്രധാന പ്രതിയടക്കം രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. തലവില്‍ കേന്ദ്രീകരിച്ചു ചന്ദനമരം മുറിച്ചു കടത്തുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി രതീശന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നസീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വനം വകുപ്പ് എത്തുന്നതിനു മുന്‍പ് തന്നെ നസീര്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ രണ്ട് ബൈക്കുകളും പിടികൂടിയിട്ടുണ്ട്.ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം വനം വകുപ്പ് ഊര്‍ജിതമാക്കി.

നടി കോഴിക്കോട് ശാരദ അന്തരിച്ചു

keralanews actress kozhikkode sarada passed away

കോഴിക്കോട്:സിനിമ,സീരിയല്‍ നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്‍റെ അമ്മയായി ഇരട്ടവേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്.1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ 90ഓളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. ഭർത്താവ് അഭിനേതാവായ എ.പി.ഉമ്മർ , മക്കൾ-ഉമദ, എ.പി.സജീവ്, രജിത, ശ്രീജീത്ത്.

കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു; ഗൃഹനാഥനും ഇളയമകളും അതീവ ഗുരുതരാവസ്ഥയില്‍

keralanews fourmember family tries to commit suicide by drinking acid in kottayam mother and daughter died father and younger daughter in critical condition

കോട്ടയം:കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടുപേര്‍ മരിച്ചു. കോട്ടയം ബ്രഹ്മമംഗലത്ത് സുകുമാരന്റെ ഭാര്യ സീന(54), മൂത്തമകള്‍ സൂര്യ (27) എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകള്‍ സുവര്‍ണയും അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 10.55ഓടുകൂടിയാണ് ഇവര്‍ ആസിഡ് കുടിച്ച്‌ ആത്മഹത്യാശ്രമം നടത്തിയത്.തുടർന്ന് അവശനിലയിലായ ഇവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ നില അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിലാണ് സീന മരിച്ചത്. കോട്ടയത്തേക്ക് കൊണ്ടുപോകും വഴി സൂര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തിടെ സുകുമാരന്റെ മൂത്തമകള്‍ സൂര്യയുടെ വിവാഹം മുടങ്ങിയിരുന്നു. അതിന്റെ മാനസിക പ്രയാസത്തിലാകും ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.അയല്‍വാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. രണ്ട് പെണ്‍കുട്ടികളും അടുത്തിടെ മാനസിക ചികിത്സ നടത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം; 22 മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം; ക്വാറന്റീനും ആവശ്യമില്ല

keralanews u k recognition for covaxin admission for those who have been vaccinated no quarantine required

ലണ്ടൻ:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം. നവംബര്‍ 22 മുതല്‍ കോവാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിന്‍.ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകള്‍ക്കും യുകെയുടെ അംഗീകാരം നല്‍കി.

പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്ക് പരിക്ക്

keralanews medical student traveling in bus injured when his mobile phone exploded in his pocket

കണ്ണൂർ: പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്കു പരിക്കേറ്റു.പരിയാരം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വടകര സ്വദേശി റോഷി (21)ക്കാണ് പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ബസില്‍ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്.കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ കോളജിലെ റാഗിങ്ങ് കേസ്; ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍

keralanews ragging case at kannur kanjirode nehar college six under police custody

കണ്ണൂര്‍:കാഞ്ഞിരോട് നെഹര്‍ കോളേജിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവരെയാണ് ഇന്ന് പുലർച്ചെ വീടുകളിൽ നിന്നും ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അൻഷാദിനാണ് മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്‌ മടങ്ങിയെത്തിയ അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മര്‍ദനം.ആശുപത്രിയിലെത്തിച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയും പ്രതികള്‍ക്കെതിരെ റാഗിങ് കുറ്റത്തിനും കേസെടുക്കുകയായിരുന്നു.ആന്റി റാഗിങ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഈ ക്യാംപസില്‍ പഠിക്കാനാകില്ല.

സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ;മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി കണ്ടെത്തിയാൽ കർശന നടപടി

keralanews food safety commissioner issues warning to fishsellers strict action if found selling soil sprayed fish

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യവിൽപന നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.മണ്ണ് വിതറിയ മത്സ്യം വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും മത്സ്യം കേടാകുന്നതിലേക്ക് നയിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ വിനോദ് അറിയിച്ചു.തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള സമീപനം ഇനി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനായി ശുദ്ധമായ ഐസ് ഉപയോഗിക്കാം. ഇത് 1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കേണ്ടത്. അതേസമയം മറ്റ് രാസപദാർത്ഥങ്ങൾ ചേർക്കരുത്. മത്സ്യ വിൽപന നടത്തുന്നവർ നിർബന്ധമായും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുത്തിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.മത്സ്യവിൽപനയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

keralanews private us strike announced from today called off

കോട്ടയം: സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ബസ് സംഘടനകൾ സമരം പിൻവലിച്ചത്. മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പ്രതിഷേധത്തിനൊരുങ്ങിയത്. എന്നാൽ ഈ മാസം 18 ന് മുൻപ് ബസ് ഉടമകളുടെ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് സമരത്തിൽ നിന്നും പിന്മാറാൻ സംഘടനകൾ തീരുമാനിച്ചത്. നടപടിക്രമങ്ങൾ അവശ്യമാണ്. ബസ് ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. തുടർ ചർച്ചകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളിൽ വിശ്വസമുണ്ട്. അനുഭാവപൂർവം പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബസ് ഉടമകൾ പറഞ്ഞു.സംസ്ഥാനം ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നും, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി വർദ്ധിപ്പിക്കുക എന്നതും ഇവരുടെ ആവശ്യമാണ്. കൊറോണ കാലം കഴിയുന്നതുവരെ ബസുകളുടെ വാഹന നികുതി കുയ്‌ക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.