‘ഹലാൽ ഫായിദ’: സി.പി.എമ്മിന്റെ പലിശരഹിത സഹകരണ സംഘം ഉൽഘാടനം ചെയ്തു

keralanews halal fayida cpms non interest co operative society inaugurated

കണ്ണൂർ:സി.പി.എം നേതൃത്വത്തിലുള്ള ന്യൂനപക്ഷ സാംസ്‍കാരിക സമിതിയുടെ ഹലാൽ ഫായിദ സൊസൈറ്റി കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ഇസ്‍ലാമിക ബാങ്കിംഗ് രീതിയിലെന്നവകാശപ്പെടുന്ന സൊസൈറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സബ് ജയിലില് സമീപത്തായാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇസ്‍ലാമിക ബേങ്കുകളെപ്പോലെ പലിശ പൂർണ്ണമായും ഒഴിവാക്കിയാണ് സൊസൈറ്റി പ്രവർത്തിക്കുക. പലിശ ആഗ്രഹിക്കാത്ത ആർക്കും സൊസൈറ്റിയുടെ ഓഹരികൾ സ്വന്തമാക്കാം. ലാഭകരമായ പദ്ധതികളിൽ പണം നിക്ഷേപിച്ച് ഇതിന്റെ ലാഭം നിക്ഷേപകർക്കു ഡിവിഡന്റായി നൽകുമെന്നാണ് സൊസൈറ്റി ഭാരവാ ഹികൾ പറയുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ പലിശരഹിത സഹകരണ സ്ഥാപനമാണ് ഹലാൽ ഫായിദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.ജനകീയമായ ഉദ്ദേശങ്ങളാണ് സൊസൈറ്റിക്ക് ഉള്ളതെന്നും ഇത് വിജയിച്ചാൽ നല്ലതാണെന്നും അതിനായി കരുതലോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹന രെജിസ്ട്രേഷൻ തട്ടിപ്പ്;നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്‌തു വിട്ടയച്ചു

keralanews vehicle registration fraud case actor fahad fazil is arrested and released

തിരുവനന്തപുരം:വ്യാജരേഖയുണ്ടാക്കി നികുതിവെട്ടിപ്പ് നടത്തി ആഡംബര കാർ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.കേസിൽ ഫഹദ് നേരത്തെ മുൻ‌കൂർ ജാമ്യം നേടിയിരുന്നതിനാലാണ് കോടതിയിൽ ഹാജരാക്കാതെ വിട്ടയച്ചത്.രാവിലെ പോലീസ് ആസ്ഥാനത്തു വിളിച്ചു വരുത്തി രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യലിൽ ഫഹദ് കുറ്റം സമ്മതിച്ചു. തന്റെ ജീവനക്കാരനാണ് രെജിസ്ട്രേഷൻ നടത്തിയതെന്നും എത്ര പിഴ അടക്കാനും തയ്യാറാണെന്നും ഫഹദ് പറഞ്ഞു.നേരത്തെ 17 ലക്ഷം രൂപ ഫഹദ് പിഴയടച്ചിരുന്നു.പക്ഷെ മറ്റൊരു കാർ കൂടി ഫഹദ് ഇത്തരത്തിൽ രെജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ഈ കേസിൽ അന്വേഷണം തുടരുകയാണ്.

യു.പിയിൽ ട്രക്ക് സ്കൂൾ ബസിലിടിച്ച് നിരവധിപേർക്ക് പരിക്ക്

keralanews truck hits the school bus and many students injured

ലക്‌നൗ:യു.പിയിൽ ട്രക്ക് സ്കൂൾ ബസിലിടിച്ച് 12 കുട്ടികൾക്ക്  പരിക്ക്.അമിത വേഗതയിലെത്തിയ ട്രക്ക് സ്കൂൾബസിനു പിന്നിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റ കുട്ടികളിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മെയിൻപൂരിലുള്ള ബാബ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടം നടന്ന സമയത്തു നാല്പതിലേറെ കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു.ക്രിസ്മസ് ആഘോഷം കഴിഞ്ഞ ശേഷം കുട്ടികളെ തിരികെ വീട്ടിലെത്തിക്കാൻ പോകവെയാണ്  അപകടം നടന്നത്.

വ്യജ മേൽവിലാസമുപയോഗിച്ച് വാഹന രെജിസ്ട്രേഷൻ നടത്തിയ കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുൻപിൽ ഹാജരായി

keralanews actor fahad fazil appeared before the crime branch

തിരുവനന്തപുരം:പുതുച്ചേരി വാഹന രെജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ഈ കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫഹദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഫഹദ് ഫാസിൽ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായത്.രണ്ടു തവണയായി ആഡംബര കാർ വാങ്ങി നികുതിവെട്ടിച്ചു പുതുച്ചേരിയിൽ രെജിസ്റ്റർ ചെയ്‌തെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.സമാനമായ കേസിൽ നേരത്തെ നടൻ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു.

ഇരിട്ടിയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി

keralanews black money worth one crore and ganja seized from iritty

ഇരിട്ടി:എക്‌സൈസ് സംഘം വീരാജ്പേട്ട അന്തർസംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി.കൂട്ടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കാറിൽ  വരികയായിരുന്ന പെരിങ്ങത്തൂർ സൗദേശി മുഹമ്മദിൽ നിന്നുമാണ് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയത്.കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു  പണം.ഇയാളെ എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി പി.മുബഷീറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ് മലപ്പുറത്ത് എത്തിക്കാനായിരുന്നു മുബഷീറിന്‌ നിർദേശം ലഭിച്ചിരുന്നത്.ബെംഗളൂരുവിൽ നിന്ന് എൻജിനീയറിങ് വിദ്യാർത്ഥിയാണ് കഞ്ചാവ് കൈമാറിയതെന്ന് മുബഷീർ പറഞ്ഞു.കഞ്ചാവ് മലപ്പുറത്ത് എത്തിച്ചാൽ കിലോയ്ക്ക് നാലായിരം രൂപവെച്ച് ലഭിക്കുമെന്നും ഇയാൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ്;എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന് വിജയം

keralanews r k nagar by election aiadmk rebel leader t t v dinakaran succeeded

ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വിമത സ്ഥാനാർഥി ടി.ടി.വി.ദിനകരനു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.ടി.വി.ദിനകരന് 89,103 വോട്ടുകളാണ് ലഭിച്ചത്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിയും പാർട്ടി പ്രസീഡിയം ചെയർമാനുമായ ഇ. മധുസൂദനന് 48306 വോട്ടുകളും ഡിഎംകെ സ്ഥാനാർഥി മരുത് ഗണേഷിന് 24,075 വോട്ടുകളുമാണ് ലഭിച്ചത്.ബിജെപി സ്ഥാനാർഥി കരു നാഗരാജ് നോട്ടയ്ക്കും പിന്നിലായി.നേരത്തെ, വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് എഐഎഡിഎംകെ പ്രവർത്തകരും ദിനകരൻ അനുകൂലികളും തമ്മിൽ സംഘർഷം ഉടലെടുത്തതോടെ വോട്ടെടുപ്പ് തത്കാലത്തേക്കു നിർത്തിയിരുന്നു. എഐഎഡിഎംകെ വിമത സ്ഥാനാർഥിയായി മത്സരിച്ച ദിനകരന്‍റെ ലീഡ് 4500 കവിഞ്ഞതോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് സംഘർഷം ഉടലെടുത്തത്.

ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി

keralanews r k nagar by election counting started

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്ക് ആർ.കെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ആദ്യഫലം അറിവായപ്പോൾ 1891 വോട്ടുമായി ടി.ടി.വി ദിനകരനാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. ഡിഎംകെയുടെ മരുത് ഗണേഷാണ് മൂന്നാം സ്ഥാനത്ത്. പത്തുമണിയോടുകൂടി അന്തിമഫലം അറിയാനാകും.

ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ജനുവരി 9 ലേക്ക് മാറ്റി

keralanews the verdict on dileeps petition was changed to january9

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഫയലിൽ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോർന്നതിനാൽ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പക്കൽ നിന്നും കുറ്റപത്രം ചോർന്നിട്ടില്ലെന്നും, വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.അതോടൊപ്പം കുറ്റപത്രത്തിലെ മൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്;15 ട്രെയിനുകൾ റദ്ദാക്കി

keralanews heavy fog in delhi 15 trains cancelled

ന്യൂഡൽഹി:ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 15 ട്രെയിനുകൾ റദ്ദാക്കി.കാഴ്ച അവ്യക്തമായതിനാലാണിത്.34 ട്രെയിനുകൾ വൈകിയോടുന്നുണ്ട്.നാല് ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിക്കുകയും ചെയ്തു.യാത്രക്കാർ യാത്ര ആരംഭിക്കുന്നതിനു മുൻപ് റെയിൽവെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പുവരുത്തണമെന്ന് റെയിൽവെ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്;സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്

keralanews police will approach the court against the medias which publish the statements in the charge sheet of actress attack case

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്.താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും . എന്നാല്‍, അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നും. വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.