കൊച്ചി കപ്പൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

keralanews a compensation of rs 10 lakh has been announced for the families of the dead in the shipyard accident

കൊച്ചി:കൊച്ചി കപ്പൽശാലയിൽ കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഇതിൽ 25000 രൂപയുടെ സാമ്പത്തിക സഹായം അടിയന്തിരമായി നൽകും.പരിക്കേറ്റവർക്ക് മെഡിക്കൽ പരിരക്ഷയും ആശുപത്രി ചിലവുകളും നൽകും.മരിച്ചവരുടെ കുടുംബാംഗത്തിന് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ നൽകണം,മരിച്ചവരുടെ കുട്ടികൾക്ക് ഡിഗ്രി പഠനം പൂർത്തിയാകും വരെ വിദ്യാഭ്യാസ സഹായം, നിയമാനുസൃത സഹായത്തിനു പുറമെ പരിക്കേറ്റവർ ജോലിയിൽ പ്രവേശിക്കും വരെ വേതനം തുടങ്ങിയവ ചെയ്തു കൊടുക്കാൻ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പി.രാധാകൃഷ്‌ണൻ അധികൃതരോട് നിർദേശിച്ചു.

കൊച്ചി കപ്പൽശാലയിൽ കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മരണം

keralanews five killed in a blast in a ship in cochin shipyard
കൊച്ചി:കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർ മരിച്ചു.ഏഴു പേർക്കു പരിക്കേറ്റു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഒഎൻജിസിയുടെഎണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർഭൂഷണ്‍എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കിനുള്ളിലായിരുന്നു പൊട്ടിത്തെറി.മരിച്ചവരെല്ലാം മലയാളികളാണ്.ഇന്നലെ രാവിലെ 9.15 നായിരുന്നു സംസ്ഥാനത്തെ നടുക്കിയ ദുരന്തം. തൃപ്പൂണിത്തുറ എരൂർ സുവർണ നഗർ ചെമ്പഴനേത്ത് സുബ്രഹ്മണ്യന്‍റെ മകൻ സി.എസ്. ഉണ്ണിക്കൃഷ്ണൻ(46),എരൂർ കോഴിവെട്ടുംവെളി മഠത്തിപ്പറമ്പിൽ വേലുവിന്‍റെ മകൻ എം.വി. കണ്ണൻ (44), വൈപ്പിൻ മാലിപ്പുറം മമ്മൂസുർക്ക പള്ളിപ്പറന്പിൽ മുഹമ്മദ് ഷെഹീഫിന്‍റെ മകൻ എം.എം. റംഷാദ് (22), ഇടപ്പള്ളി പോണേക്കരയിൽ വാടകയ്ക്കു താമസിക്കുന്ന കെ.ബി. ജയൻ (40), പത്തനംതിട്ട അടൂർ ഏനാത്ത് കടികചാരുവിള വടക്കേതിൽ ജെവിൻ റെജി (26) എന്നിവരാണു മരിച്ചത്.ബാലസ്റ്റ് ടാങ്കിനു മുകളിൽ സ്ഥിതി ചെയ്യുന്ന എ.സി പ്ലാന്റിന്റെ സമീപം പെട്ടെന്നെയുണ്ടയ പൊട്ടിത്തെറിയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ അന്വേഷണം നടത്തിവരികയാണ്.ആഭ്യന്തര അന്വേഷണത്തിന് ശേഷം മാത്രമേ സ്ഫോടനത്തിനു കാരണമായ വാതകചോർച്ച സ്ഥിതീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്പനി വ്യക്തമാക്കി.

ബസ് ചാർജ് വർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരും

keralanews the bus charge increment will be effective from march 1st

തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മിനിമം ചാർജ് ഏഴുരൂപയിൽ നിന്നും എട്ടു രൂപയാക്കി വർധിപ്പിക്കും.മാർച്ച് ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനവില്ല.മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർധനയുടെ ഇരുപത്തഞ്ചു ശതമാനം നിരക്ക് വിദ്യാർത്ഥികൾക്കും കൂടും.വിദ്യാർത്ഥികൾക്ക് നാൽപതു കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയെ ഉണ്ടാകൂ.ഇന്ധന വിലയിലും സ്പെയർ പാർട്സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

keralanews traffic control in kannur city today

കണ്ണൂർ:എട്ടാമത് സഹകരണ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് കണ്ണൂർ നഗരത്തിൽ ഒരുലക്ഷംപേർ അണിനിരക്കുന്ന ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഉച്ചയ്ക്ക് രണ്ടുമണിക്ക് സെന്റ്.മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചുമണിക്ക് പൊതു സമ്മേളന നഗരിയായ കളക്റ്ററേറ്റ് മൈതാനത്ത് സമാപിക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ഇ.പി ജയരാജൻ എംഎൽഎ,സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്‌ണൻ നായർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.അൻപതിലധികം ഫ്ളോട്ടുകളും മറ്റു കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

മട്ടന്നൂർ പെരിഞ്ചേരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews cpm worker injured in mattannur perincheri

മട്ടന്നൂർ:മട്ടന്നൂർ പെരിഞ്ചേരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.പെരിഞ്ചേരി ചമതക്കണ്ടിയിൽ കെ.വി സുനേഷിനാണ് വെട്ടേറ്റത്.ശനിയാഴ്ച രാത്രി എട്ടുമണിയോട് കൂടി കുഴിക്കൽ എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അക്രമം.ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സുനേഷിനെ ബൈക്കിലെത്തിയ സംഘം സുനീഷിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.ആ സമയം അത് വഴി ഓട്ടോറിക്ഷ വരുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.തലയ്ക്കും കൈക്കും വെട്ടേറ്റ സുനേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.എന്നാൽ സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.വി വിജയൻ പറഞ്ഞു.

ഫെബ്രുവരി 15 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

keralanews nurses strike in the state on 15th february

തിരുവനന്തപുരം:ഫെബ്രുവരി 15 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും.ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.25000 നഴ്സുമാർ സമരത്തിനെത്തുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി ജാസ്മിൻ ഷാ പറഞ്ഞു. കെവിഎം ആശുപത്രിയിലെ നഴ്സുമാർ സമരം ആരംഭിച്ചിട്ട് ആറുമാസത്തോളമായി. സമരം ഒത്തുതീർപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു.ഇവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പെൺകുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം;ആറുപേർക്ക് വെട്ടേറ്റു;കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ

keralanews rss cpm conflict in koyilandi six injured and today hartal in koyilandi

വടകര:വടകര കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം.ഞായറാഴ്ച വൈകിട്ട് എട്ടോടെയാണ് കൊയിലാണ്ടി പുളിയഞ്ചേരിൽ സംഘർഷമുണ്ടായത്.സംഘർഷത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ആറു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.പുളിയഞ്ചേരി കെടിഎസ് വായനശാലയിൽ ഇരുന്നവർക്കു നേരെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം നടത്തിയ ഒരു ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.

കന്യാസ്ത്രീകളുടെ മർദനം;അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ പോലീസെത്തി രക്ഷപ്പെടുത്തി

keralanews nuns beat the police escaped the children who escaped from the convent

കൊച്ചി:കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോൺവെന്റിൽ കുട്ടികളെ കന്യാസ്ത്രീകൾ മർദിച്ചതായി പരാതി.മർദനം സഹിക്കാൻ കഴിയാതെ അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കൂട്ടികൊണ്ടുപോയി.ആറുമുതൽ പന്ത്രണ്ടു വരെ പ്രായമുള്ള നിർധനരായ കുട്ടികളാണ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്.ഇവരുടെ ദേഹത്ത് ചൂരലുകൊണ്ട് അടിയേറ്റ പാടുകളുണ്ട്.ചൂട് സമയങ്ങളിൽ ഫാനിടാൻ അനുവദിക്കാറില്ലെന്നും ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. ഒരു ദിവസം കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതിപ്പെട്ടപ്പോൾ പുഴുവിനെ എടുത്തുമാറ്റി കഴിക്കാനായിരുന്നു നിർദേശമെന്നും വിദ്യാർഥികൾ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി മർദനം സഹിക്കനാവാതെ കോൺവെന്റിലെ ഇരുപതു കുട്ടികളും ഓടി പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കന്യാസ്ത്രീകൾക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മഴ വില്ലനായെത്തിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് തോൽവി

keralanews india south africa one day match india lost by five wickets

ജോഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ തോൽവി.മഴകാരണം ഇടയ്ക്ക് മുടങ്ങിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.പിന്നീട് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്‌ഷ്യം 28 ഓവറിൽ 202 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.ഈ വിജയലക്ഷ്യം 25.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.ക്യാപ്റ്റൻ ഏഡൻ മർ‌ക്‌‍റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.ഇതോടെ ആറു മത്സരങ്ങളുള്ള കളിയിൽ ഇന്ത്യ ഇപ്പോൾ 3-1 നു മുൻപിലാണ്.തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.

ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു

keralanews 18 persons died in a bus accident in hongkong

ഹോങ്കോങ്:ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു.ഹോങ്കോങ്ങിലെ തായ്‌പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിലായിരുന്ന ഡബിൾ ഡെക്കർ ബസ് തലകീഴായി മറിയുകയായിരുന്നു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.അശ്രദ്ധമായി ഓടിച്ചതിന് ബസിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.