സ്വകാര്യ ആശുപതിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു

keralanews the strike planned by the nurses of private hospital withdrawn

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് ഉപേക്ഷിച്ചു.നഴ്സുമാരുടെ പരിഷ്കരിച്ച ശമ്പള വർധന സംബന്ധിച്ച ഉത്തരവ് മാർച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം ഉപേക്ഷിക്കുന്നത്.അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ചൊവ്വാഴ്ച മുതൽ അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.കഴിഞ്ഞ വർഷം ജൂലൈയിലാണ് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ 20,000 രൂപയായി നിശ്ചയിച്ചത്. എന്നാൽ അടിസ്ഥാന ശമ്പളം ലഭിക്കാതെ വന്നതോടെയാണ് നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയത്.ഈ മാസം അഞ്ചു മുതൽ അനിശ്ചിതകാല സമരം നടത്താൻ യുഎൻഎ നേരത്തെ തീരുമാനിച്ചിരുന്നു.എന്നാൽ ഈ സമരം സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുടർന്ന് ഈ മാസം ആറുമുതൽ നഴ്സുമാർ ലീവെടുത്തു പ്രതിഷേധിക്കാൻ തീരുമാനിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാർ അവധിയെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു തീരുമാനം.അതേസമയം ചേർത്തല കെവിഎം ആശുപത്രിയിലെ വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ലേബർ കമ്മീഷണർ വിളിച്ച യോഗത്തിൽ ചർച്ച ചെയ്യുമെന്നും യുഎൻഎ പ്രതിനിധികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

കാഞ്ഞങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ

keralanews the dead body of missing student found in the railway track

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. കാസർകോഡ് കളനാട് റെയിൽവെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഈ മാസം ഒന്നാം തീയതിയാണ് മാങ്ങാട്ടെ ജാഫർ-ഫരീദ ദമ്പതികളുടെ മകൻ മുഹമ്മദ് ജാസിമിനെ കാണാതാകുന്നത്.ചട്ടഞ്ചാൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന ജാസിം സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനുള്ള ഡ്രസ്സ് വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ജാസിമിനെ കാണാതാവുകയായിരുന്നു.പോലീസും പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്ന് ജാസിമിനായുള്ള അന്വേഷണം നടത്തിവരികയായിരുന്നു.സംഭവത്തിൽ ജാസിമിന്റെ കൂട്ടുകാരായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.

ഓസ്കാർ അവാർഡ് പ്രഖ്യാപനത്തിന് തുടക്കം;സാം റോക്വൽ മികച്ച സഹനടൻ;അലിസൺ ജാനി മികച്ച സഹനടി

keralanews 90th oscar announcement continues sam rockwell best supporting actor alison jani best supporting actress

ലോസ്ഏഞ്ചൽസ്:തൊണ്ണൂറാമത്‌ ഓസ്കാർ പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ലോസ്ഏഞ്ചൽസിലെ ഡോൾബി തീയേറ്ററിലാണ് പുരസ്‌ക്കാര പ്രഖ്യാപനം നടക്കുന്നത്.മാര്‍ട്ടിന്‍ മക്ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബില്‍ബോര്‍ഡ്‌സിലെ പ്രകടനത്തിന്  സാം റോക്വൽ മികച്ച സഹനടനുള്ള പുരസ്ക്കാരം കരസ്ഥമാക്കി.മികച്ച സഹനടിക്കുള്ള പുരസ്കാരം ഐടോണ്യയിലെ പ്രകടനത്തിന് ആലിസണ്‍ ജാനി നേടി.24 വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.ചിലിയിൽ നിന്നുള്ള ‘എ ഫന്റാസ്റ്റിക് വുമൺ’ എന്ന ചിത്രം മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി.അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ഓസ്‌ക്കാർ വേദിയിൽ ആദരം അർപ്പിച്ചു.ശ്രീദേവിയെ കൂടാതെ ബോഗെർ  മൂറെ,ജോനാഥൻ ഡെമി,ജോർജ് റോമെറോ എന്നിവർക്കും ആദരം അർപ്പിച്ചു.

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി;ഒരു പോലീസുകാരൻ മരിച്ചു

keralanews policeman killed when a lorry ran into a group of policemen who were conducting rescue operations

കൊട്ടാരക്കര:വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന പോലീസുകാർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി ഒരു പോലീസുകാരൻ മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസ് കൺട്രോൾ യൂണിറ്റിലെ ഡ്രൈവർ വിപിനാണ് മരിച്ചത്.പോലീസ് കൺട്രോൾ യൂണിറ്റിലെ എസ്‌ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് പുലർച്ചെ എംസി റോഡിലാണ് അപകടം നടന്നത്.രാത്രിയിൽ ഇവിടെ ഒരു കാർ വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായിരുന്നു.ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തിയതാണ് പോലീസുകാർ.അപകടത്തിന്റെ മഹസർ തയ്യാറാക്കുന്നതിനിടെ പോലീസുകാർക്കിടയിലേക്ക് അതിവേഗത്തിൽ വന്ന ലോറി പാഞ്ഞുകയറുകയായിരുന്നു. കാർ തകർത്ത ലോറി പോലീസുകാരുടെമേൽ ഇടിച്ചുകയറി. പരിക്കേറ്റ മൂന്നു പോലീസുകാരെയും തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിപിൻ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഗൗരി ലങ്കേഷ് വധം;മുഖ്യ പ്രതി അറസ്റ്റിൽ

keralanews gouri lankesh murder main accused arrested

ബെംഗളൂരു:മുതിർന്ന മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പിടിയിൽ.ഹിന്ദു യുവസേന സ്ഥാപകൻ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.മാണ്ഡ്യ ജില്ലയിലെ മദ്ദൂർ സ്വദേശിയായ ഇയാളെ അനധികൃതമായി ആയുധം കൈവശം വെച്ചതിനു സിറ്റി ക്രൈം ബ്രാഞ്ച് കഴിഞ്ഞമാസം 18 ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ ബംഗളൂരു എസ്ഐടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൗരിലങ്കേഷ് വധവുമായുള്ള ബന്ധം പുറത്തുവന്നത്.അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ റിമാൻഡിലായ നവീൻ കുമാറിനെ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരു അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയുടെ അനുമതി തേടിയിരുന്നു.ഇയാളുടെ കുറ്റസമ്മത മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.തുടർന്നാണ് വെള്ളിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടകയിലെ ഹിന്ദു യുവസേന സ്ഥാപകനായ നവീൻ കുമാറിന് സനാതന സംസ്ഥ,ഹിന്ദു ജനജാഗ്രിതി തുടങ്ങിയ ഹിന്ദു തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വീടിനു മുൻപിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ത്രിപുരയിൽ താമര വിരിഞ്ഞു;നാഗാലാൻഡിൽ ബിജെപി സഖ്യം;മേഘാലയയിൽ കോൺഗ്രസിന് ആശ്വാസം

keralanews bjp won in tripura and nagaland no lead for any party in mekhalaya

ന്യൂഡൽഹി:കാൽനൂറ്റാണ്ടായുള്ള സിപിഎം ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയിൽ ബിജെപിക്ക് വൻ നേട്ടം.ചെങ്കോട്ടയായിരുന്ന ത്രിപുരയിൽ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോൾ നാഗാലാൻഡിൽ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി.അതേസമയം ഒരു കക്ഷികൾക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി.60 നിയമസഭാ സീറ്റുകളുള്ള മൂന്നു സംസ്ഥാനങ്ങളിലും 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന്‌ വേണ്ടത്. ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സർക്കാരിന്‍റെ വ്യക്തിപ്രഭാവം മുൻനിർത്തി ബിജെപിയെ നേരിട്ട സിപിഎം വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ കടുത്ത പോരാട്ടത്തിനുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങിയതോടെ ചിത്രം മാറിമറിയുകയായിരുന്നു. നഗരപ്രദേശങ്ങളെല്ലാം ബിജെപി തൂത്തുവാരിയതോടെ സിപിഎം കോട്ടകൾ തകർന്നടിഞ്ഞു.യുവജനങ്ങളുടെ പൂർണമായ പിന്തുണ ബിജെപിക്ക് ലഭിച്ചുവെന്ന് ത്രിപുരയിലെ തെരഞ്ഞെടുപ്പ് നൽകുന്ന ചിത്രം.60 അംഗ നിയമസഭയിൽ 59 എണ്ണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഇതിൽ 41 സീറ്റുകൾ ബിജെപി-ഐപിഎഫ്റ്റി സഖ്യം കരസ്ഥമാക്കി.2013 ലെ തിരഞ്ഞെടുപ്പിൽ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് ഇത്തവണ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്.സിപിഎമ്മിന് 19 സീറ്റുകൾ ലഭിച്ചു.2013 ല്‍ 10 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല.60 അംഗ നാഗാലാ‌ൻഡ് നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി-എൻഡിപിപി സഖ്യം കേവലഭൂരിപക്ഷം നേടി.ഭരണകക്ഷിയായ എൻപിഎഫ് 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.കഴിഞ്ഞ തവണ എട്ടു സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസിന് ഇത്തവണ ഒരു സീറ്റുപോലും നേടാനായില്ല.കഴിഞ്ഞ പതിനഞ്ചു വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന മേഘാലയയിലും ഭരണമാറ്റം ഉണ്ടാകാന് സാധ്യത.23 സീറ്റുകളുടെ ലീഡോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല.

വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ നീലേശ്വരം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു

keralanews two neeleswaram natives died in an accident in vayanad

നീലേശ്വരം:വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ നീലേശ്വരം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു.വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി നീലേശ്വരത്തു നിന്നുമാണ് കുടുംബം രണ്ടു വാഹനങ്ങളിലായി സുല്‍ത്താന്‍ ബത്തേരിയിലേക്ക് വിനോദയാത്രയ്ക്ക് പോയത്. രാവിലെ 7.30 മണിയോടെ സുല്‍ത്താന്‍ ബത്തേരിയിലെത്തുന്നതിന് 12 കിലോമീറ്റര്‍ മുൻപ് വിനോദ യാത്ര സംഘത്തിലെ ആറു പേര്‍ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കോട്ടപ്പുറത്തെ നബീര്‍ (33), കോട്ടപ്പുറത്തെ ഷബീര്‍ മന്‍സിലില്‍ ഷബീറിന്റെ മകന്‍ അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്.കാറോടിച്ചിരുന്ന ഷബീര്‍ (35), ഷംസീറ (28), കബീര്‍ (അഞ്ച്), സുമയ്യ (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ഷബീറിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കോഴിക്കോട്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന്  മീനങ്ങാടി പോലീസ് പറഞ്ഞു.

മേഘാലയയിൽ ആർക്കും ഭൂരിപക്ഷമില്ല

keralanews there is no majority for any party in mekhalaya

ഷില്ലോങ്:കനത്ത മത്സരം നടന്ന മേഘാലയയിൽ ആർക്കും കേവല ഭൂരിപക്ഷം നേടാനായില്ല. കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ പോയത് തിരിച്ചടിയായി. 23 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന കോൺഗ്രസ് തെന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.എന്നാൽ ഭരിക്കാൻ വേണ്ട 30 സീറ്റുകൾ എന്ന നിലയിലേക്ക് അവർ എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.14 സീറ്റുകളുള്ള എൻപിപിയാണ് കോണ്‍ഗ്രസിന് പിന്നിലുള്ള ഏറ്റവും വലിയ ഒറ്റകക്ഷി.ബിജെപിക്ക് ആറു സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിലെ ഭരണം നേടുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.14 സീറ്റുകളുള്ള എൻപിപിയെയും മറ്റ് ചെറുകക്ഷികളെയും ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് ബിജെപി ശ്രമം. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കോണ്‍ഗ്രസും അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെറുകക്ഷികളെ ഒപ്പം നിർത്തി അധികാരം നേടിയെടുക്കാനാണ് കോൺഗ്രസ്സും ശ്രമിക്കുന്നത്.

നഴ്സുമാരുടെ സമരം;ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം

keralanews nurses strike the talk with labour commissioner failed

കോട്ടയം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല അവധിയെടുക്കല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്സുമാര്‍ മാർച്ച് ആറുമുതൽ  അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) അറിയിച്ചിരുന്നു.എന്നാൽ സമരം ഹൈക്കോടതി വിലക്കിയിരുന്നു. എന്നാൽ സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ച് അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാനാണ് നഴ്സുമാരുടെ നീക്കം. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്ബളം നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്നും യു.എന്‍.എ അറിയിച്ചിട്ടുണ്ട്.നഴ്സുമാരുടെ നീണ്ടകാലത്തെ സമരത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10നായിരുന്നു നഴ്സുമാരുടെ കുറഞ്ഞ ശമ്ബളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.

മേഘാലയയിൽ കോൺഗ്രസ് മുന്നേറ്റം

keralanews congress lead in mekhalaya

ഷില്ലോങ്:മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറുന്നു. കേവലഭൂരിപക്ഷത്തിന്റെ ലീഡ് മേഘാലയയിൽ കോൺഗ്രസ് നേടിക്കഴിഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 25 സീറ്റിൽ മുന്നിലാണ്.വൻ പ്രചാരണം കാഴ്ചവെച്ചിട്ടും ബിജെപിക്ക് അഞ്ചു സീറ്റിലാണ് ഇതുവരെ മുൻ‌തൂക്കം നേടാനായത്. പ്രതിപക്ഷമായ എൻപിപി 11 സീറ്റിൽ മുന്നിലുണ്ട്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എന്‍പിപി.ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാതെ വരുകയാണെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എന്‍പിപിയും കൈകോര്‍ക്കാനാണ് സാധ്യത.