ജനരക്ഷായാത്രയിൽ പങ്കെടുത്ത വാഹനത്തിനു നേരെ അക്രമം

keralanews attack against vehicle participated in the janarakshayathra

കരിവെള്ളൂർ:കരിവെള്ളൂരിൽ ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിനു നേരെ കല്ലേറ്.സിൻഡിക്കേറ്റ് ബാങ്കിന് സമീപമാണ് അക്രമം നടന്നത്.അക്രമത്തിൽ ബാങ്ക് എ ടി എം കൗണ്ടറിന്റെ ചില്ല് തകർന്നു.സമീപത്തുള്ള കെ.വി കുഞ്ഞിരാമൻ,സി.രാമകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി.കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയതോടെ നേരിയ തോതിൽ സംഘർഷമുണ്ടായി.പോലീസ് ലാത്തി വീശി.ഒട്ടേറെ ബൈക്ക് യാത്രക്കാർക്ക് മർദ്ദനമേറ്റതായും പറയുന്നു.

ജില്ലയിൽ യുഡിഎഫിന്റെ രാപകൽ സമരം നാളെ രാവിലെ തുടങ്ങും

keralanews day night strike of udf will start tomorrow morning

കണ്ണൂർ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്റ്ററേറ്റിന് മുൻപിൽ രാപകൽ സമരം നാളെ രാവിലെ ആരംഭിക്കും.നാളെ രാവിലെ പത്തുമണിക്ക് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി സമരം ഉൽഘാടനം ചെയ്യും.ആറിന് നടക്കുന്ന സമാപന സമ്മേളനം കെ.സി ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്യും.യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഡി മുസ്തഫയാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.അണികളെ തമ്മിലടിപ്പിക്കുമ്പോഴും ഉന്നതങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് ശക്തമാണെന്ന് അദ്ദേഹം ആരോപിച്ചു.കേന്ദ്രമന്ത്രി സ്ഥാനം സുരേഷ് ഗോപിക്കും കുമ്മനത്തിനും നൽകാതെ അൽഫോൻസ് കണ്ണന്താനത്തിനു നൽകിയത് ഇതിന്റെ തെളിവാണെന്നും മുസ്തഫ പറഞ്ഞു.

ചെമ്പന്തൊട്ടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

keralanews native of odisha arrested with ganja in chempanthotti

ശ്രീകണ്ഠപുരം:ചെമ്പന്തൊട്ടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ.ഒഡിഷ സ്വദേശി സന്തോഷ് ദോറയെയാണ് അരക്കിലോ കഞ്ചാവുമായി ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.ആവശ്യക്കാരാണെന്ന വ്യാജേന എക്‌സൈസ് സംഘം ഇയാളെ സമീപിക്കുകയായിരുന്നു.ചെങ്കൽ മേഖലയിൽ ജോലി ചെയ്തു വരികയാണ് ഇയാൾ.ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെയും ഇയാൾ ഇത് വിതരണം ചെയ്തിട്ടുള്ളവരെയും  കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

വൃക്ക രോഗികൾക്കായി സൗജന്യ യാത്രാപദ്ധതി ‘ജീവൻരേഖ’യ്ക്ക് തുടക്കമായി

keralanews free travel plan jeevanrekha for kidney patients started

കണ്ണൂർ:വൃക്ക രോഗികൾക്ക് ചികിത്സയ്ക്കായി സൗജന്യയാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയായ ‘ജീവൻരേഖ’യ്ക്ക് തുടക്കമായി.പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയായ ഫുഡ് ഫ്രീസർ,ബ്ലഡ് ഡോണേഴ്സ് ഫോറം തുടങ്ങിയവ ആവിഷ്‌ക്കരിച്ച അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റാണ് ഈ പദ്ധതിയും ആരംഭിച്ചിരിക്കുന്നത്.എം.എസ്.പി പ്രൈവറ്റ് ലിമിറ്റഡിന്റേയും കാർ വേൾഡ് കണ്ണൂരിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.സ്വന്തമായി വാഹനമില്ലാത്ത നിർധനരായ വൃക്ക രോഗികൾ ചികിത്സക്കായി ആശുപത്രികളിൽ എത്തുന്നത് ഓട്ടോറിക്ഷകളിലാണ്.ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിനായി ആശുപത്രിയിൽ പോകുന്നവർക്ക് ഈ യാത്ര ചിലവ് ഒരു ബാധ്യതയാണ്. അതുപോലെ തന്നെ ഡയാലിസിസിന് ശേഷം ബസിൽ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് ഡോക്റ്റർമാർ തന്നെ പറയുന്നു.ഇതിനു പരിഹാരമായാണ് ജീവൻരേഖ പദ്ധതി ആരംഭിച്ചതെന്ന് അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജോസഫ് പൂവത്തോലിൽ പറഞ്ഞു.നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി,പരിയാരം മെഡിക്കൽ കോളേജ്,പാപ്പിനിശ്ശേരി എം.എം ആശുപത്രി,ഖിദ്മ മെഡിക്കൽ സെന്റർ, നവജീവൻ ഡയാലിസിസ് സെന്റർ എന്നിവിടങ്ങളിലെ നിർധനരായ പതിനാലോളം രോഗികൾക്കാണ് സൗജന്യ യാത്ര സേവനം നൽകുന്നത്.

മാടായി സഹകരണ കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം

keralanews ksu sfi conflict in madayi cooperative college

പയ്യന്നൂർ:മാടായി സഹകരണ കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.അക്രമത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.തങ്ങളെ കെഎസ്‌യു പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.എന്നാൽ പുറമെ നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയോടെ പുറമെനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ മർദിക്കുകയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തി കോളേജിൽ സംഘർഷം സൃഷ്ട്ടിക്കുകയായിരുന്നുവെന്നും അധികൃതർ പരാതിപ്പെട്ടു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്.അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരായ അരുൺകുമാർ,പി.അഖിൽ,നന്ദു ആനന്ദ് എന്നിവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും കെഎസ്‌യു പ്രവർത്തകരായ മുഹമ്മദ് റാഹിബ്‌,ആകാശ് ബെന്നി,അക്ഷയ് അരവിന്ദ്,കെ.സച്ചിൻ എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും

keralanews high court verdict today on nadirshas anticipatory bail application

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധിപറയും.പോലീസിന്റെയും പ്രതിഭാഗത്തിന്റെയും വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്ന ആശങ്കയെ തുടർന്നാണ് നാദിർഷ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ചോദ്യം ചെയ്യലിനോട് നാദിർഷ പൂർണ്ണമായും സഹകരിച്ചിട്ടില്ലെന്നു പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.നാദിർഷയെ ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദ വിവരങ്ങൾ പോലീസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു.ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.നാദിർഷ നേരത്തെ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനി നേരത്തെ നാദിർഷായ്‌ക്കെതിരെ മൊഴി നൽകിയിരുന്നു. ദിലീപിന്റെ നിർദേശപ്രകാരം തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നാദിർഷ പണം തന്നിരുന്നു എന്നാണ് സുനി മൊഴി നൽകിയത്.

ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ലെന്ന് ലോക്നാഥ് ബെഹ്‌റ

keralanews dileeps bail was not due to the mistake of prosicution behra

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ചകൊണ്ടല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നിയമപരമായി സമ്മർദ്ദമില്ലെന്നും അദ്ദേഹം വ്യകത്മാക്കി.കർശന ഉപാധികളോടെയാണ് ചൊവ്വാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചന കുറ്റം ആയതിനാൽ ഇനിയും ജയിലിൽ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.

ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും

keralanews utharpradesh chief minister yogi adithyanath will reach kannur tomorrow

കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും.കീച്ചേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ യോഗി പങ്കെടുക്കുമെന്ന് ബിജെപി കേരളം ട്വിറ്ററിലൂടെ അറിയിച്ചു.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ജനരക്ഷായാത്ര ഇന്ന് പയ്യന്നൂരിൽ ഉൽഘാടനം ചെയ്തത്.

കാസർകോഡ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം

keralanews attack against bjp workers

കാസർകോഡ്:കാസർകോഡ് നീലേശ്വരത്ത് ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം.ഇന്നലെ രാത്രി നീലേശ്വരം ടൗണിലാണ് ആക്രമണം നടന്നത്.ജനരക്ഷായാത്രയ്ക്ക് മുന്നോടിയായി കോടി തോരണങ്ങളും അലങ്കാര പണികളും ചെയ്തുകൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.പരിക്കേറ്റവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു പ്രകോപനവും കൂടാതെ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് പറഞ്ഞു. ലൈറ്റുകൾ,ഫ്ലസ്‌ബോർഡുകൾ,ബൈക്കുകൾ എന്നിവയും നശിപ്പിച്ചതായി ശ്രീകാന്ത് ആരോപിച്ചു.എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും എടുത്തിട്ടില്ല.

ദിലീപിന്റെ ജാമ്യം; ആലുവ സബ്ജയിൽ പരിസരത്ത് ആരാധക പ്രവാഹം

keralanews dileeps bail fans flow near aluva subjail

ആലുവ: ദിലീപിന് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേക്ക് ആരാധകരുടെ പ്രവാഹം.സ്ത്രീകളും കുട്ടികളും അടക്കമുള്ള ആരാധകരും ജയിലിനു മുൻപിൽ തടിച്ചു കൂടിയിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷമാണ് ഏവരും പ്രകടിപ്പിക്കുന്നത്. ദിലീപിന്റെ ആരാധകർ ജയിലിനു മുൻപിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.സിനിമ രംഗത്തെ പ്രമുഖരും ദിലീപിനെ സ്വീകരിക്കാനായി ജയിലിനു മുൻപിൽ എത്തിയിട്ടുണ്ട്.നടൻ ധർമജൻ,ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായുടെ സഹോദരൻ,ദിലീപിന്റെ സഹോദരൻ തുടങ്ങിയവർ ആലുവ സബ്ജയിലിനു മുൻപിൽ എത്തിയിട്ടുണ്ട്.കർശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ജയിലിനു പുറത്തു ആരാധകർ നടത്തുന്ന ആഘോഷം ദിലീപിന് പ്രതികൂലമാകുമോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.