കൂത്തുപറമ്പ് അയിത്തറയിൽ ബിജെപി പ്രവർത്തകന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ സ്ഫോടനം

keralanews bomb blast near bjp workers house

കൂത്തുപറമ്പ്:അയിത്തറ കമ്പനിക്കുന്നിൽ ബിജെപി പ്രവർത്തകന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ സ്ഫോടനം.കല്ലാക്കുന്ന് ഹൗസിലെ രഘൂത്തമന്റെ വിറകുപുരയിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സ്ഫോടനം നടന്നത്.സ്‌ഫോടനത്തിൽ വിറകുപുരയുടെ ഓടിട്ട മേൽക്കൂരയും ജനലുകളും തകർന്നു.സംഭവ സ്ഥലത്ത് കൂത്തുപറമ്പ് പോലീസും ബോംബ് സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പാറക്കല്ലിനടിയിൽ പ്ലാസ്റ്റിക് ഡബ്ബയിൽ സൂക്ഷിച്ച നിലയിൽ അരകിലോഗ്രാമോളം വെടിമരുന്നും കണ്ടെത്തി.ബോംബ് നിർമാണത്തിനിടെയാകാം സ്ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.

കണ്ണൂരിൽ യാത്രാ സുരക്ഷ ഉറപ്പാക്കാൻ ഇനി മുതൽ ‘കുരുവിപോലീസും’

keralanews sparrow police project to ensure travel security in buses

കണ്ണൂർ:കണ്ണൂരിൽ ബസ്സുകളിൽ യാത്ര സുരക്ഷയ്ക്കായി ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ‘സ്പാരോ’ ഇന്ന് മുതൽ തുടങ്ങും.കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് ഉദ്യോഗസ്ഥർക്ക് ഐഡി കാർഡ് നൽകി പദ്ധതി ഉൽഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 25 റൂട്ടുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.കുരുവിയെ പോലെ പോലീസ് ഇടയ്ക്കിടെ ഓരോ ബസുകളിലും കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാലാണ് പദ്ധതിക്ക് സ്പാരോ എന്ന് പേരിട്ടിരിക്കുന്നത്.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.സ്കൂൾ പരിസരങ്ങളിലാണ് സ്പാരോ പോലീസിന്റെ സാന്നിധ്യം കൂടുതലായി ഉണ്ടാകുക.തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളിൽ കയറുന്ന സ്പാരോ പോലീസ് നിശ്ചയിക്കപ്പെട്ട സ്റ്റോപ്പിൽ ഇറങ്ങി എതിർദിശയിൽ നിന്നും വരുന്ന ബസിൽ കയറി ആദ്യത്തെ സ്റ്റോപ്പിൽ തിരിച്ചെത്തും. ബസുകളുടെ അമിത വേഗത, യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം തുടങ്ങിയവ കണ്ടുപിടിച്ച് നിയമ നടപടികൾ സ്വീകരിക്കും.

ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു

keralanews patient undergoing treatment in the hospital committed suicide

തളിപ്പറമ്പ്:ചികിത്സയിലായിരുന്ന രോഗി ആശുപത്രിയിൽ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യേരി പുഴക്കര സ്വദേശി രാമചന്ദ്രന്റെ ഭാര്യ തങ്കമണിയാണ്(46) ആത്മഹത്യ ചെയ്തത്.ടൈഫോയിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമണി. സഹോദരിയായിരുന്നു തങ്കമണിയുടെ ഒപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത്.പുലർച്ചയെ രണ്ടുമണിയോട് കൂടി ശുചിമുറിയിൽ കയറിയ തങ്കമണിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് സഹോദരി സരോജിനി ബഹളം വെച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ എത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് തങ്കമണിയെ അകത്ത് രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.തളിപ്പറമ്പ് കെഎസ്ഇബി കരാർ ജീവനക്കാരൻ രാമചന്ദ്രന്റെ ഭാര്യയാണ്.മക്കൾ:ശരത്ത്,ശ്രുതി.

ഷാർജയിൽ ചരക്ക് ബോട്ടിന് തീപിടിച്ചു

keralanews fire broke out in a boat in sharjah

ഷാർജ:ഷാർജ ഖാലിദ് പോർട്ടിൽ നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിനു തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.തീപിടുത്തതിനുള്ള കാരണം അറിവായിട്ടില്ല.സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരും പോർട്ട് അധികൃതരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.ഷാർജ കോർണീഷ് റോഡിനു സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്ന ബോട്ടിൽ തീ കാണപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിക്കത്തി.ബോട്ടിൽ എന്താണ് ലോഡ് ചെയ്തിരുന്നതെന്ന് അറിവായിട്ടില്ല.ആളപായമില്ല.

പയ്യാവൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

keralanews the postmortam report says the death of the householder was murder

ശ്രീകണ്ഠപുരം:പയ്യാവൂർ പാറക്കടവിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തോണിപ്പാറയിൽ ബാബുവിന്‍റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പോലീസ് സർജൻ പി.ഗോപാലകൃഷ്ണപിള്ള ഇന്നു രാവിലെ ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷിന് കൈമാറി.ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.കഴുത്തിൽ മുറിവേറ്റതിന്‍റെ പാടുമുണ്ട്. നാവ് കടിച്ച നിലയിൽ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യ ജാൻസിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബാബുവിനെ വീടിനകത്ത് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പതിവായി വീട്ടിൽ വഴക്ക് നടക്കാറുള്ളതായി നാട്ടുകാർ അറിയിച്ചതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

keralanews petition filed in high court seeking ban on childrens day rally

തിരുവനന്തപുരം:ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.കുട്ടികളുടെ അവകാശ നിഷേധമാണിതെന്നു കാണിച്ച് തിരുവനന്തപുരം സ്വദേശി വി.കെ വിനോദാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ സ്കൂൾ കുട്ടികളെ അണിനിരത്തി എസ്എംവി സ്കൂൾ മൈതാനത്ത് സമ്മേളനവും റാലിയും സംഘടിപ്പിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ രക്ഷിതാവുകൂടിയായ വിനോദ് കോടതിയെ സമീപിച്ചിരിക്കുന്നത്.രാവിലെ ഏഴുമണിക്ക് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങി രാത്രി ഏഴുമണിയോടെ വീട്ടിലെത്തുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊരിവെയിലത്ത് കുട്ടികളെ മൈതാനത്ത് അണിനിരത്തുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇവരുടെ പ്രാഥമിക സൗകര്യങ്ങളെ കുറിച്ച് പോലും ആരും ചിന്തിക്കാറില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഐഎസ്എൽ ഫുട്ബോൾ;ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കം

keralanews isl football ticket sale starts today

കൊച്ചി:2017-18 സീസണിലെ ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കമായി.കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക.വൈകുന്നേരം നാല് മണിമുതൽ ഓൺലൈനിലൂടെയും ബുക്ക് മൈ ആപ്പിലൂടെയുമാകും ആരാധകർക്ക് ടിക്കറ്റുകൾ ലഭ്യമാകുക.ഈ മാസം 17 ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് ഇന്ന് മുതൽ ലഭ്യമാകുക.

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

keralanews jishas father was found dead in the road side

പെരുമ്പാവൂർ:പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡരികിലാണ് പാപ്പുവിന്റെ മൃതദേഹം കാണപ്പെട്ടത്.അസുഖ ബാധിതനായ പാപ്പു കഴിഞ്ഞ കുറച്ചു നാളായി ചികിത്സയിലായിരുന്നു.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.അതേസമയം  ജിഷയുടെ അമ്മയുടെ ഇപ്പോഴത്തെ ആഡംബര ജീവിതം സോഷ്യൽ മീഡിയകളിൽ അടുത്തിടെ വൈറലായിരുന്നു.മകളുടെ മരണ ശേഷം സർക്കാരിൽ നിന്നും മറ്റും ലഭിച്ച പണം പ്രവഹിച്ചതോടെ ധൂർത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് രാജേശ്വരി.

നഴ്‌സുമാരുടെ ശമ്പള വർധന;ആശുപത്രി മാനേജ്മെന്റുകളുടെ ഹർജി സുപ്രീം കോടതി തള്ളി

keralanews salary increase for ladies supreme court dismissed the petition of hospital managements
ന്യൂഡൽഹി:സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.സർക്കാർ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകൾ കോടതിയിൽ ഹർജി സമർപ്പിച്ചത്.ഈ ഹർജി ആദ്യം പരിഗണിച്ച സുപ്രീംകോടതി മിനിമം വേജസ് കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നത്  സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹർജി തള്ളിയത്.സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ച് മിനിമം വേജസ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിച്ച സർക്കാർ നഴ്സുമാർക്ക് അടിസ്ഥാന വേതനമായി 20,000 രൂപ നശ്ചിയിച്ചിരുന്നു.ഈ വർദ്ധനവ് അംഗീകരിക്കാൻ സാധിക്കില്ല എന്നറിയിച്ചാണ് മാനേജ്‌മെന്റുകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

സോളാർ കമ്മീഷൻ റിപ്പോർട് സർക്കാർ തിരുത്തിയെന്ന് രമേശ് ചെന്നിത്തല

keralanews the govt has corrected the solar commission report

തിരുവനന്തപുരം:സോളാർ കമ്മീഷൻ റിപ്പോർട് സർക്കാർ തിരുത്തിയെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു.റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥൻ ജസ്റ്റിസ് ജി.ശിവരാജനെ സന്ദർശിച്ചിരുന്നതായും ചെന്നിത്തല ആരോപിച്ചു. റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്തു വിട്ടത് അവകാശലംഘനമാണ്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ടിന്റെ പകർപ്പ് നല്കാൻ സർക്കാർ തയ്യാറായില്ല.ആരോപണത്തെ നേരിടാനുള്ള ശക്തി യു ഡി എഫിനുണ്ടെന്നും ഇന്ന് നിയമ സഭയിൽ സോളാർ കേസുമായി ഉന്നയിച്ച എല്ലാ കേസുകളും നിയമപരമായി നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.