നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

keralanews the court accepted the charge sheet against dileep in actress attack case

കൊച്ചി:അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരേ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.കഴിഞ്ഞ മാസം 22 നാണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകൾ തിരുത്താൻ തിങ്കളാഴ്ച അന്വേഷണ സംഘത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പിഴവുകൾ തിരുത്തി അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് കുറ്റപത്രം കോടതിക്ക് കൈമാറി. പിന്നാലെ കോടതി കുറ്റപത്രം അംഗീകരിക്കുകയായിരുന്നു.നടൻ ദിലീപ് ഉൾപ്പടെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.അതേസമയം കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നതിനെതിരേ നടൻ ദിലീപ് സമർപ്പിച്ച ഹർജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.കുറ്റപത്രത്തിലെ വിവരങ്ങൾ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളിൽ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്.

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ

keralanews the dead bodies of many of those who died in ockhi cyclone were not recognizable

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം ജീർണിച്ച നിലയിൽ.മെഡിക്കൽ കോളേജിൽ ഇതുവരെ പതിനാറുപേരെയാണ് മരിച്ച നിലയിൽ കൊണ്ടുവന്നത്.ഇതിൽ ആറുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ബന്ധുക്കൾക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്.അതിനാൽ ആധുനിക ഡി എൻ എ  ടെസ്റ്റ് ഉപയോഗിച്ച്  മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.തിരുവനന്തപുരത്ത് ഡി എൻ എ ടെസ്റ്റ് നടത്താൻ കഴിയുന്ന രണ്ട് ലബോറട്ടറികളാണ് ഉള്ളത്.മുൻപ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടസമയത്തും ഇത്തരത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. Read more

പേരാവൂരിൽ ഡിഫ്തീരിയ ബാധിച്ച വിദ്യാർത്ഥിനി മരണത്തിന്‌ കീഴടങ്ങി

keralanews student infected with diphtheria died

പേരാവൂർ:ഡിഫ്തീരിയ ബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.മണത്തണ വളയങ്ങാട്ടെ കുന്നത്ത് കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും മകൾ ശ്രീപാർവ്വതി(14) ആണ് മരിച്ചത്.കഴിഞ്ഞ മാസം പത്താം തീയതി ശ്രീപാർവ്വതി സ്കൂളിൽ നിന്നും ബംഗളൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു.തിരികെ വന്നതിനു ശേഷം പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഡിഫ്തീരിയ സ്ഥിതീകരിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ സമീപത്തുള്ളവർക്കും സ്കൂളിലെ വിദ്യാർഥികൾക്കുമടക്കം നാനൂറിലേറെ പേർക്ക് പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുകയും വാക്‌സിനേഷൻ നൽകുകയും ചെയ്തിരുന്നു.ഒരുപാടു വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഡിഫ്തീരിയ ബാധിച്ചു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഷെ​ഫി​ന്‍ ജ​ഹാ​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ​യ്തു

keralanews nia questioned shefin jahan
കൊച്ചി:ഹാദിയയുടെ ഭർത്താവ് ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു.ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്‍റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടുനിന്നു.  ചോദ്യം ചെയ്യലിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.‌ഷെഫിന്‍ ജെഹാന് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകളുണ്ടെന്ന് നേരത്തെ എൻഐഎ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.ഐഎസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉണ്ടെന്നും എന്‍ഐഎ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

കണ്ണൂരിൽ സിപിഎം-ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റു

keralanews 20 injured in cpm league conflict in kannur

കണ്ണൂർ:നടുവിൽ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.ഏഴ് സിപിഎം പ്രവർത്തകർക്കും പതിമൂന്നു ലീഗ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.നിരവധി വാഹങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും നടുവിൽ പഞ്ചായത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം  ചെയ്തിട്ടുണ്ട്.മറ്റൊരു സംഭവത്തിൽ കണ്ണൂർ താണയിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. താണ സാധു കമ്പനിക്കടുത്ത് ഒണ്ടേൻ പറമ്പിൽ നടന്ന ബോംബെറിലാണ് ഇവർക്ക് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ ഇവിടെ വൈദ്യുതി തൂണുകളിൽ പാർട്ടി പേരുകൾ എഴുതിയത് പോലീസ് മായ്ച്ചിരുന്നു.ഇതിൽ പ്രതിഷേധിക്കാൻ ആർഎസ്എസ് പ്രവർത്തകർ ഇവിടെ ഒത്തുകൂടിയിരുന്നു.ഇവർക്കുനേരെയാണ് ബോംബേറുണ്ടായത്.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

കണ്ണൂരിൽ പലയിടത്തും കടലാക്രമണം രൂക്ഷം

keralanews sea erosion is severe in kannur

കണ്ണൂർ: ഓഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച് ജില്ലയിൽ ആഞ്ഞുവീശിയ കാറ്റിന് ശമനമുണ്ടെങ്കിലും കരയിലേക്ക് കടൽവെള്ളം അടിച്ചുകയറുന്നതും ശക്തമായ തിരകളടിക്കുന്നതും തുടരുകയാണ്. മുഴപ്പിലങ്ങാട്, നീർക്കടവ്, അഴീക്കോട്, പയ്യാമ്പലം മേഖലകളിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു കടൽ കരയിലേക്ക് കയറിയിരുന്നെങ്കിലും അർധരാത്രിയോടെ പിൻവാങ്ങിയിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ സമാന പ്രതിഭാസം വീണ്ടുമുണ്ടായി. അഴീക്കൽ, നീർക്കടവ് മേഖലയിൽ കടൽ കരയിലേക്ക് ശക്തമായ വേലിയേറ്റത്തിനു സമാനമായ രീതിയിൽ ഇരച്ചുകയറുകയായിരുന്നു. ഇതോടെ ചിലർ വീടുപേക്ഷിച്ച് സുരക്ഷിത മേഖലയിലേക്കു മാറി.പയ്യാമ്പലത്ത് ശനിയാഴ്ച അഞ്ചു മീറ്ററോളമാണ് കടൽ കയറിയത്. രാത്രിയോടെ കടൽ പിൻവാങ്ങിയിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും കടലേറ്റം തുടരുകയായിരുന്നു. ഇന്നലെ പതിനഞ്ച് മീറ്ററോളമാണ് കടൽ കരയിലേക്ക് ഇരച്ചുകയറിയത്.ഇതോടെ പയ്യാമ്പലം ബീച്ചിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്. ഇത് കൂടാതെ ഇവിടെ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് ആയിക്കര ഹാർബറിനകത്ത് തോണികൾ പരസ്പരം കെട്ടിയിട്ട കമ്പക്കയറുകൾ പൊട്ടി. ഇതേത്തുടർന്ന് തോണികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏതാനും യാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മത്സ്യത്തൊഴിലാളികൾ ജീവൻ പണയം വച്ച് ഹാർബറിൽ ഇറങ്ങി തോണികൾ വീണ്ടും കയർ ഉപയോഗിച്ചു കെട്ടി സുരക്ഷിതമാക്കുകയായിരുന്നു.

 

ഓഖി ചുഴലിക്കാറ്റ്;രക്ഷാപ്രവർത്തനം തുടരുന്നു

keralanews ockhi cyclone rescue work continues

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽ പുറംകടലിൽ പെട്ടുപോയവർക്കായുള്ള രക്ഷാ   പ്രവർത്തനം തുടരുന്നു.ഇന്ന് രാവിലെ മുതൽ നേവിയും കോസ്റ്റ്ഗാർഡുമൊക്കെ തിരച്ചിൽ തുടരുകയാണ്.മത്സ്യത്തൊഴിലാളികളും തിരച്ചിലിനായി കടലിലേക്ക് പോയിട്ടുണ്ട്.ഇനിയും 85 മൽസ്യത്തൊഴിലാളികളാണ് കരയിലേക്ക് തിരിച്ചെത്താനുള്ളത്.ഇവർക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് തീരത്തുള്ളവർ.അതേസമയം ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് മൽസ്യത്തൊഴിലാളികൾ ദുരന്തനിവാരണ അതോറിറ്റി ഓഫീസിനുമുന്പിൽ പ്രതിഷേധ പ്രകടനം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനാണ് പ്രതിഷേധവുമായെത്തിയത്.ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം അന്വേഷണവിധേയമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കേരളാതീരത്ത് ഇന്ന് ശക്തമായ തിരമാലയ്ക്ക് സാധ്യത

keralanews possibility of strong waves in kerala coast

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രം.കേരള തീരത്തിന് പത്ത് കിലോമീറ്റർ ദൂരെ വരെയുള്ള മേഖലയിൽ ഇന്ന് രാത്രി വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്ത്

keralanews central defence minister nirmala seetharaman is at thiruvananthapuram

തിരുവനന്തപുരം:കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ  തിരുവനന്തപുരത്തെത്തി.ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തിയത്.കന്യാകുമാരിയിലെ സന്ദർശനത്തിന് ശേഷമാണ് മന്ത്രി തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആധുനിക സഹായങ്ങളും നൽകിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോൾ നടത്തിയതിനേക്കാൾ ശക്തമായ രക്ഷാപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.കടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയെ കാണുന്ന പ്രതിരോധ മന്ത്രി രക്ഷാപ്രവർത്തന നടപടികളെക്കുറിച്ചും ചർച്ചചെയ്തേക്കുമെന്നാണ്  സൂചന.

താനൂരിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

keralanews today udf hartal in thanoor

മലപ്പുറം:മലപ്പുറം താനൂരിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.ഇന്നലെ താനൂർ ഉണ്ണ്യാലിൽ നബിദിന റാലിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.പാൽ,പത്രം,ശബരിമല തീർത്ഥാടകർ, താനൂരിലെ അമൃത മഠം പൊങ്കാല മഹോത്സവം എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇന്നലെ എ പി -ഇ പി സുന്നി പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ ആറുപ്രവർത്തകർക്ക് വെട്ടേറ്റു.തേവർകടപ്പുറത്തിന് സമീപം നടന്ന നബിദിന റാലിക്കിടെയാണ് ഇന്നലെ രാവിലെ എട്ടുമണിയോടുകൂടി സംഘർഷം ഉണ്ടായത്.