കാസർകോട്: കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെർളടകത്ത് ഉഷ(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.ഉഷയുടെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റ പാടുകളുണ്ട്. കൊലപാതകത്തിന് ശേഷം ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതി മാനസിക പ്രശ്‌നങ്ങൾ ഉള്ളയാളാണെന്ന് നാട്ടുകാർ പറയുന്നു.നേരത്തെ ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. തുടർന്ന് രണ്ട് പേരും മാറി താമസിച്ചു. അടുത്തിടെയാണ് ഇവർ ഒന്നിച്ച് താമസിക്കാൻ ആരംഭിച്ചത് എന്നും ഇടയ്‌ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതാൽ മാത്രമേ വിശദമായി വിവരങ്ങൾ ലഭിക്കൂ.
കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്.സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിഞ്ഞത്.ആരോഗ്യകാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു കാരണങ്ങള്‍. മാറിനിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി, അവധി അപേക്ഷ നൽകുകയായിരുന്നു.തുടർന്ന് താൽക്കാലിക ചുമതല എ.വിജയരാഘവന് നൽകുകയായിരുന്നു.പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന വേളയിൽ സംസ്ഥാന സമ്മേളനത്തിന് മുൻപ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന നിലപാടാണ് മടക്കം വേഗത്തിലാക്കിയത്. മുതിർന്ന നേതാവ് എംഎം മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ചുമതല ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ എടുക്കാത്തവരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി; 1707 അധ്യാപകരും അനധ്യാപകരും വാക്‌സിനെടുത്തിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കണക്ക് പുറത്തുവിട്ട് സർക്കാർ.അധ്യാപകരും അനധ്യാപകരും അടക്കം 1707 പേരാണ് ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്തതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ ജില്ല തിരിച്ചുള്ള കണക്കും മന്ത്രി പുറത്തുവിട്ടു.മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍(201) വാക്‌സിന്‍ എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേര്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുള്ളത്.ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ആഴ്ച തോറും ആര്‍ടിപിസിആര്‍ പരിശോധന ഫലം ഹാജരാക്കണം. ഇതിന് തയ്യാറാകാത്തവര്‍ വേതനമില്ലാത്ത അവധിയില്‍ പ്രവേശിക്കണം. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകര്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സ്‌കൂളില്‍ വരരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്‌സിനെടുക്കണമെന്നും, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് ഇന്ന് പുറത്തുവിടും
തിരുവനന്തപുരം:കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. ആരോഗ്യപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി വാക്സിന്‍ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എണ്ണം മാത്രമാകും പുറത്തുവിടുകയെന്നാണ് ഏറ്റവും പുതിയ വിവരം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിരവധി അദ്ധ്യാപകർ വാക്‌സിൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്നലെ തന്നെ കണക്കുകൾ പുറത്തുവിടുമെന്നാണ് ശിവൻകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്ന് മനസിലായതോടെ കണക്കുകൾ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്സിന്‍ എടുക്കാത്തവർ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ എടുക്കാത്ത അധ്യാപകരോട് സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടുത്ത നടപടി എന്ന നിലയിലാണ് ആരെല്ലാമാണ് വാക്സിന്‍ എടുക്കാത്തത് എന്ന വിവരം വെളിപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ഇന്ന് 4995 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;44 മരണം;4463 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4995 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂർ 511, കൊല്ലം 372, കണ്ണൂർ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 44 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 225 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,124 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4706 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 219 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4463 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 871, കൊല്ലം 325, പത്തനംതിട്ട 8, ആലപ്പുഴ 151, കോട്ടയം 277, ഇടുക്കി 208, എറണാകുളം 848, തൃശൂർ 502, പാലക്കാട് 169, മലപ്പുറം 187, കോഴിക്കോട് 538, വയനാട് 123, കണ്ണൂർ 194, കാസർഗോഡ് 62 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ പിടിയിൽ
കണ്ണൂർ:ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ പിടിയിൽ.പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറാണ് പിടിയിലായത്.കുറുമാത്തൂർ വില്ലേജിലെ ഭൂമി തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ൽ റോസ് മേരിയുടെ പേരിലുള്ള 7.5ഏക്കർ സ്ഥലം ഭൂമിയുടെ രേഖയുടെ പകർപ്പ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഈ കേസിൽ പങ്കുള്ള ആറു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.2017 ടിഎം തോമസ് പവർ ഓഫ് അറ്റോർണിയായ ഫിലിപ്പോസിന്റെ സ്ഥലം ആൾമാറാട്ടം നടത്തി വിനോദ് കുമാർ തന്റെ ബന്ധു അടക്കമുള്ള 12 പേരുടെ പേരിൽ എഴുതി വെച്ചെന്നാണ് കേസ്.രണ്ടാമത്തെ കേസിൽ എട്ടേമുക്കാൽ ഏക്കർ സ്ഥലമാണ് തട്ടിയെടുത്തത്. സംഭവം നടക്കുമ്പോൾ തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.നിലവിൽ തൃശൂർ കോടാലി സബ് രജിസ്ട്രാറാണ്.
ഒമിക്രോൺ ജാഗ്രത; യു.കെയിൽ നിന്നും കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു
കോഴിക്കോട്:ഒമിക്രോൺ സംശയത്തെ തുടർന്ന് ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ കൊറോണ സാമ്പിൾ ജനിതക പരിശോധനയ്‌ക്ക് അയച്ചു. 21നാണ് ഇയാൾ യു.കെയിൽ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു.കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്.ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.
സംഘർഷ സാധ്യത;തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂർ: തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് മുതൽ ഈ മാസം ആറാം തീയതി വരെയാണ് നിരോധനാജ്ഞ.ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിനും പ്രകടനങ്ങൾക്കും നിരോധനമുണ്ട്. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടതിന്റെ വാർഷികത്തിന്റെ ഭാഗമായി ആർഎസ്എസ് നടത്തിയ പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ സംഘടനകൾ ആർഎസ്എസ് വിരുദ്ധ പ്രകടനവും പരിപാടികളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങൾക്കെതിരെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഒമിക്രോൺ;കേരളം അതീവ ജാഗ്രതയിൽ; മുന്നൊരുക്കങ്ങൾ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത.അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസായതിനാൽ ശക്തമായ പ്രതിരോധം ആവശ്യമാണ്. നിലവിൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് നടത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കിയിട്ടുണ്ട്. നിലവിൽ ഹൈറിസ്‌ക് ഉള്ള ആളുകൾ കേരളത്തിലില്ല. നിലവിലുള്ള പ്രാഥമികമായ കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.ആളുകൾക്ക് ആർടിപിസിആർ പരിശോധനയും ഏഴ് ദിവസം ക്വാറന്റൈനും നിർബന്ധമാക്കും. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേന്ദ്രസർക്കാർ നൽകിയ മുന്നറിയിപ്പ് പ്രകാരം മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം;നാലുപേർ പിടിയിൽ
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി ചാത്തങ്കരി പുത്തന്‍പറമ്പിൽ സന്ദീപ്‌കുമാര്‍(36) കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്.കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസിയാണ് അറസ്റ്റിലായ മുഖ്യ പ്രതി ജിഷ്ണു.കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ഫൈസലുമായി ജിഷ്ണു പരിചയത്തിലാവുന്നത് ജയിലില്‍ വച്ചാണ്. ജിഷ്ണുവിന്റെ മാതാവിന്റെ ജോലി നഷ്ടപ്പെടുത്താന്‍ സന്ദീപ് ശ്രമിച്ചുവെന്ന് ആരോപിച്ച് മുന്‍പ് പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യം ഉദ്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ മാതാവിന് താകാലിക ജോലിയുണ്ടായിരുന്നു. ഇത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് സന്ദീപ് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതാവാം ജിഷ്ണുവിന് സന്ദീപിനോട് വൈരാഗ്യം തോന്നാൻ കാരണം.പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കും. പെരിങ്ങര പഞ്ചായത്ത് 13ാം വാര്‍ഡ് മുന്‍ അംഗമാണ് സന്ദീപ്. ഭാര്യ: സുനിത. അമ്മ: ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.