തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4169 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂർ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂർ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസർകോട് 94 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 52 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 173 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,239 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4357 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 863, കൊല്ലം 111, പത്തനംതിട്ട 214, ആലപ്പുഴ 147, കോട്ടയം 318, ഇടുക്കി 126, എറണാകുളം 563, തൃശൂർ 344, പാലക്കാട് 184, മലപ്പുറം 249, കോഴിക്കോട് 638, വയനാട് 182, കണ്ണൂർ 337, കാസർകോട് 81 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള്‍ കൂട്ടത്തോടെ ചത്തത്.തുടർന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്കരിക്കുകയായിരുന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന്‍റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് സംസ്ക്കരിച്ചത്.സ്വകാര്യ ഹാര്‍ച്ചറിയില്‍നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ 10000 ത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് കൊന്ന് സംസ്ക്കരിച്ചത്.മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കൃഷ്ണ കിഷോര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടി സ്വീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താറാവുകള്‍ കൂട്ടമായി ചാവുന്ന സാഹചര്യത്തില്‍ വിശദ പരിശോധനക്ക് ഭോപാലിലേക്ക് അയച്ച സാമിലുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് മരണം
പത്തനംതിട്ട:ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു.പെരുവന്താനത്തിന് സമീപം അമലഗിരിയിൽ വെച്ചാണ് വാഹനം അപകടത്തിൽപെട്ടത്. ശബരിമല തീര്‍ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മൂന്നു തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു.ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44), ഈശ്വര്‍ (42) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പെട്ടത്.അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്. മതിലിനും വാഹനത്തിനും ഇടയില്‍പെട്ടാണ് ഇവര്‍ക്ക് പരിക്കേറ്റത്.എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഹെലികോപ്റ്റർ അപകടം;മരിച്ചവരിൽ മലയാളി സൈനികനും;മരിച്ചത് തൃശൂർ സ്വദേശി എ. പ്രദീപ്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും.തൃശൂർ സ്വദേശി എ പ്രദീപാണ് മരിച്ചത്.എംഐ 17വി5 ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്.അപകടം സംഭവിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ മലയാളിയും ഉൾപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് വിവരങ്ങൾ ലഭ്യമായിരുന്നില്ല. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തൃശൂർ മരത്താക്കര സ്വദേശിയായ സൈനികൻ എ. പ്രദീപും ഉണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ജൂനിയർ വാറന്റ് ഓഫീസറാണ് എ. പ്രദീപ്.ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.ഗ്രൂപ്പ് ക്യാപ്റ്റർ വരുൺ സിംഗ് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിക്കുകളോടെ ഇദ്ദേഹം വെല്ലിംഗ്ടൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്‌ക്ക് 12.20ഓടെയായിരുന്നു ഊട്ടിക്കടുത്ത് കുനൂരിൽ 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കത്തി തകർന്ന് വീണത്. ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേരും മരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;35 മരണം;4039 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5038 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 77 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 42,014 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 244 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 921, കൊല്ലം 369, പത്തനംതിട്ട 186, ആലപ്പുഴ 188, കോട്ടയം 44, ഇടുക്കി 173, എറണാകുളം 559, തൃശൂർ 343, പാലക്കാട് 189, മലപ്പുറം 195, കോഴിക്കോട് 431, വയനാട് 136, കണ്ണൂർ 231, കാസർഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,959 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
സർക്കാരിന്റെ ഉറപ്പ് പാഴായി;ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ
കൊച്ചി: ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ.സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗതാഗത മന്ത്രിയുമായി സമവായ ചർച്ചകൾ നടത്തിയതോടെ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറി. 18ാം തിയതിയ്‌ക്കുള്ളിൽ ആവശ്യങ്ങൾ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.ചർച്ച നടന്ന് ഒരു മാസമായിട്ടും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുത്ത് ഇപ്പോൾ ഉള്ള നിരക്കിൽ സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. കൊറോണ കാലത്തെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കണം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയ്‌ക്കുന്നത്. വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.
പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി പരിശോധന;റെയ്ഡ് നടക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചെന്ന പരാതിയില്‍
കണ്ണൂര്‍:പെരിങ്ങത്തൂരില്‍ പോപ്പുലര്‍ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.അതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇഡി സംഘം മടങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പ്രദേശം പൊലീസ് വലയത്തില്‍ ആയതിനാല്‍ കൂടുതല്‍ പ്രതിഷേധം അനുവദിച്ചില്ല. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു പ്രതിഷേധിച്ച എസ്ഡി.പി. ഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി. കണ്ണൂര്‍ കൂടാതെ മലപ്പുറത്തും മൂവാറ്റുപുഴയിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചു എന്ന പരാതിയിലാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇ.ഡി സംഘമെത്തിയത്.
നഗരസഭാ ഉപതിരഞ്ഞെടുപ്പ്;കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും
കൊച്ചി: നഗരസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷനിലെ 63 ആം ഡിവിഷനില്‍ ഇടതുഭരണം തുടരും.63 ആം ഡിവിഷനായ ഗാന്ധിനഗറിൽ എല്‍ ഡി എഫിലെ ബിന്ദു ശിവന്‍ വിജയിച്ചു. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ശിവന്‍ എല്‍ ഡി എഫിനായി ഡിവിഷന്‍ നിലനിര്‍ത്തിയത്. യു ഡി എഫിലെ ഡി സി സി സെക്രട്ടറി പി ഡി മാര്‍ട്ടിനെയാണ് ബിന്ദു ശിവന്‍ പരാജയപ്പെടുത്തിയത്. ബിജെപിക്കായി പി ജി മനോജ്കുമാര്‍ മത്സരിച്ചു.രണ്ടംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തിരണ്ടാണ്. ഇതില്‍ പകുതി അംഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. ഇതോടെ നേരിയ ഭൂരിഭക്ഷമുണ്ടായിരുന്ന കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും.
കാസർകോട് കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
കാസർകോട്:കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സ് പിടിയില്‍.ചെങ്കള കൃഷി ഓഫീസര്‍ എറണാകുളം സ്വദേശി അജി പി ടി ആണ് പിടിയിലായത്. സിപിഎം ബ്രാഞ്ച് സെക്രെട്ടറിയുടെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി.കേന്ദ്ര – സംസ്ഥാന സര്‍കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.വിജിലന്‍സ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും കൈക്കൂലി വാങ്ങിയ അയ്യായിരം രൂപയും പിടിച്ചെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഭിക്ഷം പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാരില്‍ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു മാസത്തെ പണമായ 7000 രൂപ നല്‍കണമെന്നാണ് പറഞ്ഞതെന്നും ഇതില്‍ 5000 രൂപ വാങ്ങിയത് കമ്പ്യൂട്ടർ വര്‍കുകള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണെന്നുമാണ് പരാതി.ബാക്കി 2000 രൂപ ഉടനെ എത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നതായും ആരോപിക്കുന്നു.
പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു;രണ്ടു ദിവസത്തിനുള്ളിൽ ഡോക്ടർമാരുടെ കുറവ് നികത്തും
തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ബുധനാഴ്ച നടത്താനിരുന്ന ഡ്യൂട്ടി ബഹിഷ്‌കരണ സമരമാണ് പിൻവലിച്ചത്. പിജി ഡോക്ടർമാരുടെ കുറവ് നികത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്.ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാരുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സർക്കാർ ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിത കാല നിൽപ്പ് സമരം ബുധനാഴ്ച ആരംഭിക്കും. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ സമരം നടത്തുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സമരം.നിലവിൽ ശമ്പള വർദ്ധനവിലെ അപാകതയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപകർ സമരത്തിലാണ്. നിരാഹാരം അനുഷ്ഠിച്ചും പഠനം നിർത്തിവെച്ചുമാണ് സമരം നടക്കുന്നത്.