നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനമിടിച്ച് രണ്ടുപേർക്ക് പരിക്ക്

keralanews two injured when the car in which actor mamukkoya and the gang traveled hits the bike

കോഴിക്കോട്:നടൻ മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനമിടിച്ച് രണ്ടുപേർക്ക് പരിക്ക്.ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഗുരുതരാവസ്ഥയിലാണ്.മാമുക്കോയയും സംഘവും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു രണ്ടുകാറുകളും സ്‌കൂട്ടറും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.ഇവർ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജിപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.

കൊണ്ടോട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി

keralanews a large quantity of explosives were seized from kondotty

മലപ്പുറം:കൊണ്ടോട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി.മോങ്ങത്തെ ഒരു ഗോഡൗണിലേക്കാണ് കൊണ്ടുപോവുകയായിരുന്നു ഈ സ്ഫോടകവസ്തുക്കള്‍.തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ മോങ്ങത്തെ ഗോഡൗണില്‍നിന്ന് വലിയ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ  പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കൊണ്ടോട്ടിയില്‍ വെച്ച്‌ ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്.പതിനായിരം ഡിറ്റണേറ്ററുകള്‍, 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍, 10 പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, പോലീസ് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കൂ. ഗോഡൗണിന്റെ ഉടമ ആരെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ നിഗമനം.

സൂചിമുഖി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സാധ്യത തേടി കെഎസ്ഇബി

keralanews kseb is looking for the possibility of generating electricity from soochimukhi waterfalls

ഇരിട്ടി:അയ്യങ്കുന്നിലെ സൂചിമുഖി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സാധ്യത തേടി കെഎസ്ഇബി.ഇതിനായി കെഎസ്ഇബിയുടെ ഉന്നതതല സംഘം വെള്ളച്ചാട്ട മേഖലയിൽ സാധ്യത പഠനം നടത്തി.വാളത്തോട്ടിലെ സൂചിമുഖി വെള്ളച്ചാട്ടം നിരവധി സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. മലമടക്കുകളിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടം നിരവധി പാറക്കെട്ടുകളിലൂടെ വൻ താഴ്ചയിലേക്കാണ് പതിക്കുന്നത്.ജൂൺ മുതൽ ഡിസംബർ വരെ ശക്തമായ നീരൊഴുക്കുള്ള ഇവിടെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെഎസ്ഇബി സംഘം പരിശോധന നടത്തിയത്. പ്രദേശത്തു നിന്നും മൂന്നു മെഗാവാട്ട് വരെയുള്ള വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് പ്രാരംഭ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.നീരൊഴുക്കിന്റെ തോതും മറ്റും മനസ്സിലാക്കുന്നതിന് വിശദമായ പരിശോധന പിന്നീട് നടക്കും.പദ്ധതി യാഥാർഥ്യമായാൽ ജില്ലയിലെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായിരിക്കും ഇത്. അയ്യങ്കുന്നിൽ നിന്നും തന്നെയുള്ള 18 മെഗാവാട്ടിന്റെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതി,നിർമാണം പുരോഗമിക്കുന്ന ഒൻപതു മെഗാവാട്ടിന്റെ പഴശ്ശി സാഗർ പദ്ധതി എന്നിവയാണ് മറ്റു രണ്ടെണ്ണം.സൂചിമുഖിയിലെ ഉയർന്ന വെള്ളച്ചാട്ടം കൂടുതൽ ഭൂമി ഏറ്റെടുക്കാതെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന അഭിപ്രായമാണ് കെഎസ്ഇബിക്ക് ഉള്ളത്.കെഎസ്ഇബി എനർജി ഇൻവെസ്റ്റിഗേഷൻ അസി.എൻജിനീയർ എം.കെ അജിത്, എഞ്ചിനീയർമാരായ രാജൻ,രാമചന്ദ്രൻ എന്നിവരാണ് സാധ്യത പഠന സംഘത്തിൽ ഉണ്ടായിരുന്നത്.

ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പണിമുടക്ക് തുടങ്ങി

keralanews the three day strike by the grameen bank employees began

കണ്ണൂർ:ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന  പണിമുടക്ക് തുടങ്ങി.ഗ്രാമീൺ ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.ജില്ലയിലെ മിക്ക ശാഖകളും പ്രവർത്തിക്കുന്നില്ല. പണിമുടക്കുന്ന ജീവനക്കാർ ബാങ്കിന്റെ കണ്ണൂർ പ്രധാന ശാഖയ്ക്ക് മുൻപിൽ പൊതുയോഗം നടത്തി.യുഎഫ്‌ബിയു കൺവീനർ എൻ.വി ബാബു യോഗം ഉൽഘാടനം ചെയ്തു.കെ.ആർ സരളാദേവി,ജി.വി ശരത് ചന്ദ്രൻ,അമൽ രവി എന്നിവർ സംസാരിച്ചു.ഇന്ന് കണ്ണൂർ,പയ്യന്നൂർ, തളിപ്പറമ്പ്,തലശ്ശേരി എന്നിവിടങ്ങളിൽ പ്രകടനം നടത്തും.

ഇരിട്ടിയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി;ഒരാൾ അറസ്റ്റിൽ

keralanews large quantity of explosives were seized in iritty and one arrested

ഇരിട്ടി:കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി.ഇരിട്ടി എക്‌സൈസ് സംഘമാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ തൃശൂർ സ്വദേശി കെ.ജെ. അഗസ്റ്റിന്‍ (32)നെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.പിന്നീട് ലോറിയും സ്‌ഫോടക വസ്തുക്കളും ഇരിട്ടി പൊലീസിന് കൈമാറി.ഇരിട്ടി എസ്‌ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കിളിയന്തറ ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് സ്ഫോടകശേഖരം പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേന ലോറിയിൽ കടത്തുകയായിരുന്ന 25 കിലോഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക്, 7 കിലോഗ്രാം വീതമുള്ള 9 പായ്ക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി ഹംസക്കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ബൈജേഷ്, പി.കെ മനീഷ്, കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് ഏജന്റുമാര്‍ മുഖേനയാണ് സ്‌ഫോടകവസ്തു കടത്തിയതെന്നും കരിങ്കല്‍ ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിനായി ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്താനാണ് സ്‌ഫോടകവസ്തു ഉപയോഗിക്കുന്നതെന്നുമാണ് പിടിയിലായ അഗസ്റ്റിന്‍ നല്‍കിയ മൊഴി.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്നും ലോറിയിൽ നിരവധി ചെക്ക് പോസ്റ്റുകൾ കടന്ന് ഇത്രയും സ്ഫോടകവസ്തുക്കൾ യാതൊരു പരിശോധനയുമില്ലാതെ കേരളത്തിലെത്തിച്ചതിനു പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു.അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇതിനു പിന്നിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഹയർസെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ല;ചോർന്നത് വിദ്യാർഥികൾ തയ്യാറാക്കിയ ചോദ്യാവലിയെന്ന് റിപ്പോർട്ട്

keralanews higher secondary physics question paper did not leaked

തിരുവനന്തപുരം:ഹയർസെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ വാട്സാപ്പ് വഴി ചോർന്നെന്ന റിപ്പോർട് തെറ്റാണെന്ന് കണ്ടെത്തി.ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.മതിലകം സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയാണ് ചോർന്ന ചോദ്യപേപ്പറെന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഈമാസം 21നു നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപിലൂടെ പ്രചരിച്ചുവെന്നതായിരുന്നു അന്വേഷണത്തിന് ആധാരം.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ൈസബര്‍സെല്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.തൃശൂര്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പഠനത്തിെന്‍റ ഭാഗമായി തയാറാക്കിയ ചോദ്യാവലിയാണ് വാട്സ്‌ആപ് വഴി പ്രചരിച്ചത്. ആദ്യം 40 ചോദ്യങ്ങള്‍ എഴുതി തയാറാക്കിയ വിദ്യാര്‍ഥികള്‍ അധ്യാപരുടെ സഹായത്തോടെ പ്രധാനപ്പെട്ട 26 ചോദ്യങ്ങളാക്കി പിന്നീടതിനെ പരിഷ്കരിക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വാട്സ്ആപ് ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും മൊഴിയെടുത്ത സംഘം ശാസ്ത്രീയ പരിശോധനയും കൈയക്ഷര പരിശോധനയുമുള്‍പ്പെടെ നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി

keralanews radio jockey hacked to death in thiruvananthapuram

തിരുവനന്തപുരം:ആറ്റിങ്ങലിൽ റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി.റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായ രാജേഷിനെയാണ് കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാജേഷിനെ സ്റ്റുഡിയോയിൽ കയറി വെട്ടുകയായിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുട്ടന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. ഗാനമേള സംഘത്തിലെ ഗായകനുമായ രാജേഷ് ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തിനൊപ്പം തിരിച്ച്‌ സ്റ്റുഡിയോയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി രാജേഷിനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.അക്രമത്തിനുള്ള കാരണം വ്യക്തമല്ല.

കീഴാറ്റൂർ ബൈപാസ്;നിലപാട് മയപ്പെടുത്തി സർക്കാർ;മുഖ്യമന്ത്രി ബുധനാഴ്ച നിതിൻ ഗഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും

keralanews keezhattoor bypass chief minister will meet with nithin gadkkari on wednesday

തിരുവനന്തപുരം:കീഴാറ്റൂർ ബൈപാസ് വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിയുമായി ബുധനാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കീഴാറ്റൂർ ബൈപാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ പ്രക്ഷോഭം ശക്തമാക്കിയതോടെ ഇവിടെ ബദൽ മാർഗം കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് സർക്കാർ.വയൽ നികത്തി ബൈപാസ് നിർമിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണ് വയൽക്കിളികൾ. ബദൽ മാർഗം കണ്ടെത്തിയില്ലെങ്കിൽ ലോങ്ങ് മാർച്ച് അടക്കമുള്ള സമരം തുടങ്ങുമെന്നും വയൽക്കിളികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി ജി.സുധാകരനും കീഴാറ്റൂരിൽ മേല്പാത നിർമാണത്തിന് സാധ്യത തേടി നിതിൻ ഗഡ്ക്കരിക്ക് കത്തയച്ചിരുന്നു.കീഴാറ്റൂർ ബൈപാസ് നിർമാണത്തിന്റെ കാര്യത്തിൽ അന്തിമ നിലപാടെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് സിപിഎം നേതാക്കളുടെ വാദം.പാതയുടെ അലൈൻമെന്റ് മാറ്റാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ദേശീയപാത അതോറിറ്റിക്കാണ് ഇതിനുള്ള അധികാരമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു.അലൈൻമെന്റ് മാറ്റാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

keralanews the high court asked dileep why he want the visuals of attacking the actress

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദിലീപിനോട് ദൃശ്യങ്ങൾ എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. അങ്കമാലി കോടതിയിൽ വച്ച് നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടതല്ലേ എന്നും പിന്നെ എന്തിനാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ അത് പുറത്ത് പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കോടതിയുടെ സുപ്രധാന ചോദ്യം.കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. വിചാരണ വേളയിൽ തന്‍റെ വാദങ്ങൾ നിരത്താൻ പ്രതിക്ക് പ്രധാന തെളിവ് ലഭിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് പറയുന്നതെന്നും പ്രതിഭാഗം വാദിച്ചു.ദൃശ്യങ്ങൾ  യാഥാർത്ഥമല്ലെന്നും എഡിറ്റിങ് നടന്നിട്ടുള്ളതായും സംശയിക്കുന്നു.ദൃശ്യത്തിൽ നടിയുടെ ശബ്ദത്തിന്റെ തീവ്രത  കുറച്ചതായും സംശയമുണ്ട്.ഇതറിയുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പൊലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.എന്നാൽ ദിലീപിന് ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നും ശക്തമായി എതിർത്തു. ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശം എത്തുന്നത് ഇരയ്ക്ക് അപകീർത്തിയുണ്ടാകാൻ കാരണമാകുമെന്നും ദൃശ്യങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.

മുഴപ്പിലങ്ങാട് ബീച്ചിൽ പോലീസ് സഹായകേന്ദ്രം തുറന്നു

keralanews police assistance center opened in muzhappilangad beach

തലശ്ശേരി:മുഴപ്പിലങ്ങാട് ബീച്ചിൽ ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പോലീസ് അസിസ്റ്റന്‍സ് സെന്റര്‍ എന്ന പേരില്‍ പോലീസ് സഹായകേന്ദ്രം തുറന്നു.ബീച്ചിന്റെ തെക്കേയറ്റത്തെ പാര്‍ക്കിനടുത്തായാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.വിശാലമായ മൂന്നുമുറികളോടെയുള്ള കെട്ടിടം ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 1,63,935 രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം കേന്ദ്രം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹമീദ്, പഞ്ചായത്തംഗങ്ങളായ പി.ഹമീദ്, ടി.വി.റോജ, സി.ശാന്ത, കെ.കാര്‍ത്ത്യായനി, ഡിവൈ.എസ്.പി. എം.പി.വിനോദ്, സിറ്റി സി.ഐ. കെ.വി.പ്രമോദന്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, എസ്.ഐ. സുജിത്ത് എന്നിവരും കടല്‍ ജാഗ്രതാസമിതി അംഗങ്ങളും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.കല്‍സമയം പോലീസിന്റെ സേവനം കേന്ദ്രത്തില്‍ ലഭ്യമാവും.