തിരുവനന്തപുരം:ഭിക്ഷാടന മാഫിയയെ കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ യാചക നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു.”ദ കേരള പ്രിവൻഷൻ ഓഫ് ബെഗിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഡെസ്റ്റിറ്റ്യൂട്ട് ബെഗേഴ്സ് ബില്ല്’ സർക്കാർ ഉടൻ പാസാക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് യാചക നിരോധനം പൂർണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാർഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം.
മൊയ്‌ദുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു
തലശ്ശേരി:മൊയ്‌ദുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു.അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു.കാർ ഓടിച്ചിരുന്ന താണ സ്വദേശി ഷാഹിദ്, സുഹൃത്ത് തലശ്ശേരി സ്വദേശി മുഹ്‌സിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം നാലുമണിയോടു കൂടിയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലത്തിന്റെ മധ്യഭാഗത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് കാറിനു തീപിടിക്കുകയായിരുന്നു.തീപിടിച്ച കാറിൽ നിന്നും മുഹ്സിനും ഷാഹിദും ഇറങ്ങി ഓടി.തീപിടിച്ചതിനെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.തലശ്ശേരിയിൽ നിന്നും രണ്ടു യുണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ:ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.നീർക്കടവ് പട്ടർകണ്ടി ഹൗസിൽ വിഷ്ണു എന്ന അപ്പുവാണ്(30) പോലീസ് പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.ഇയാൾ ഓടിച്ചിരുന്ന സ്കൂട്ടിയുടെ ഡിക്കിയിൽ പായ്‌ക്കറ്റിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വാഹനപരിശോധന നടത്തിയത്.ഷാഡോ പോലീസ് ഓഫീസർമാരായ സുഭാഷ്,അജിത്,മിഥുൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കണ്ണൂർ സെൻട്രൽ ജയിൽ ഭക്ഷ്യ നിർമാണ യൂണിറ്റിന്റെ ഭാഗമായി ഹൈടെക്ക് ജയിൽ കഫ്റ്റീരിയ നിർമിക്കുന്നു
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിൽ ഭക്ഷ്യ നിർമാണ യൂണിറ്റിന്റെ ഭാഗമായി ഹൈടെക്ക് ജയിൽ കഫ്റ്റീരിയ നിർമിക്കുന്നു.ജയിൽ പരിസരത്താണ് കഫ്റ്റീരിയ നിർമിക്കുക.ഏകദേശം ഒന്നരക്കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.സെൻട്രൽ ജയിലിനു എതിർവശത്തുള്ള ഒന്നരയേക്കർ സ്ഥലത്താണ് കഫ്റ്റീരിയ നിർമിക്കുക.രണ്ടു നിലയിൽ നിർമിക്കുന്ന കഫ്റ്റീരിയയിൽ എയർ കണ്ടീഷൻ ചെയ്ത ഹാളും ഉണ്ടാകും.ജയിലിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന ബിരിയാണിക്കും മറ്റു വിഭവങ്ങൾക്കും പുറമെ ചോറുൾപ്പെടെയുള്ള മറ്റ് വിഭവങ്ങളും കഫ്റ്റീരിയയിലൂടെ ലഭ്യമാക്കും.കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് പക്ഷം കഴിക്കാൻ ചെറിയ കൂടാരങ്ങൾ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.ആധുനിക രീതിയിലുള്ള കഫ്റ്റീരിയ ആണെങ്കിലും മിതമായ വിലയായിരിക്കും ഈടാക്കുക.ചപ്പാത്തിക്ക് രണ്ടുരൂപ, ബിരിയാണി 60 രൂപ,കുപ്പിവെള്ളത്തിന് 10 രൂപ എന്നിങ്ങനെയാണ് ഈടാക്കുക. കഫ്റ്റീരിയ വഴി ഒന്നരക്കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.നിർമിതി കേന്ദ്രയ്ക്കാണ് കഫ്റ്റീരിയുടെ നിർമാണ ചുമതല.നിർമാണ ചിലവിന്റെ ഒന്നാം ഗഡുവായ 90 ലക്ഷം രൂപ നിർമിതി കേന്ദ്രയ്ക് കൈമാറി.കഫ്റ്റീരിയക്ക് പുറമെ സംസ്ഥാനത്തെ മൂന്നു ജയിലുകളോടനുബന്ധിച്ച് ഐഒസി പെട്രോൾ പമ്പുകളും തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.കണ്ണൂർ ഉൾപ്പെടെയുള്ള മൂന്നു ജയിലുകളിൽ ഇതിനായുള്ള സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു.എന്നാൽ വിലയിൽ വ്യത്യാസമുണ്ടാകില്ല.
കെഎസ്ആർടിസി ലക്ഷ്വറി ബസുകളിലെ നില്പുയാത്ര നിരോധനം;സർക്കാർ നിയമഭേദഗതിക്ക്
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലക്ഷ്വറി ബസുകളില്‍ നില്‍പ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെങ്കിലും നിലവില്‍ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്‌ആര്‍ടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉത്തരവ് പാലിച്ചാല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാകും.ഇത് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവിലെ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് നിരോധിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കാസർകോഡ് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
കാസർഗോഡ്: മൊഗ്രാൽ കോപ്പാളത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു യുവാക്കൾ. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ മൊഗ്രാല്‍ കൊപ്പളത്താണ് അപകടം സംഭവിച്ചത്. കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ പാളത്തിലൂടെ നടന്ന് പോകുന്നത് കണ്ട് എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ത്താതെ ഹോണടിച്ചുവെങ്കിലും ഇവർ കേട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കുമ്ബള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
ജില്ലയിലെ സ്വകാര്യആശുപത്രി ജീവനക്കാർക്ക് 25ശതമാനം ശമ്പള വർധന
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം വർധിപ്പിച്ച് നൽകാൻ ധാരണയായി.കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേർസ് അസോസിയേഷൻ ഭാരവാഹികളുമായി ജില്ലാ ലേബർ ഓഫീസർ ടി.വി.സുരേന്ദ്രൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.50 ശതമാനം വേതന വർധനവ് നടപ്പാക്കണമെന്നായിരുന്നു ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.എന്നാൽ ഇത് അംഗീകരിക്കാൻ മാനേജ്മെന്‍റ് പ്രതിനിധികൾ തയ്യാറാവാത്തതിനെത്തുടർന്ന്, പുതുക്കിയ മിനിമംവേതനം നടപ്പിലാവുന്നതുവരെ നിലവിലുളള വേതനത്തിന്‍റെ 25 ശതമാനം വർധനവ് നൽകാൻ യോഗത്തിൽ ധാരണയാകുകയായിരുന്നു. ഈ വർധനവിന് 2018 ജനുവരി മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവ് നൽകാമെന്ന് റിമാൻഡ് പ്രതി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവ് നൽകാമെന്ന് റിമാൻഡ് പ്രതി.കുറ്റ കൃത്യം നടക്കുന്നതിനു മുൻപേ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ പൊലീസിന് നൽകാമെന്നാണ് ജയിലിൽ കഴിയുന്ന പ്രതികളിലൊരാൾ തന്റെ ബന്ധു മുഖേന അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. കൂടാതെ കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്താനുള്ള സന്നദ്ധതയും ഇയാൾ അറിയിച്ചിട്ടുണ്ട്. എന്നാൽ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയെ മാപ്പുസാക്ഷിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മേൽനടപടികൾ നിയമോപദേശം തേടിയ ശേഷം കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് പ്രതിയെ മാപ്പുസാക്ഷിയാക്കാമെങ്കിലും കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനു ശേഷം പ്രതിയെ മാപ്പുസാക്ഷിയാക്കാനാകില്ല.ദിലീപിനെതിരെ തെളിവുണ്ടെന്ന് പ്രതി ഒരുമാസം മുൻപ് തന്നെ ബന്ധുവിനെ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ കോടതിയിൽ ജാമ്യാപേക്ഷ വരുമ്പോൾ പ്രോസിക്യൂഷൻ എതിർക്കാതിരിക്കാനുള്ള പ്രതിയുടെ തന്ത്രമായാണ് അന്വേഷണ സംഘം ഇതിനെ ആദ്യം കണ്ടത്.എന്നാൽ പ്രതി കൈമാറിയ രഹസ്യവിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടത്.
ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യ നമ്പീശനും ചേർന്ന്;പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യവും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. സംവിധായന്‍ ലാലും നടി രമ്യാ നമ്ബീശനും ദിലീപിനെ കുടുക്കാനുള്ള കെണിയുണ്ടാക്കിയതില്‍ പങ്കാളിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു.ഇതിനായി മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയുടെ ഭാഗമായി ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും നടന്‍ അവധിയപേക്ഷ നല്‍കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ പ്രതികള്‍ക്ക് ഏതൊക്കെ രേഖകള്‍ നല്‍കാന്‍ സാധിക്കും എന്ന കാര്യം അറിയിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൈമാറാന്‍ സാധിക്കാത്ത തെളിവുകളെ സംബന്ധിച്ച് കാരണവും വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയത് ഇക്കാര്യം കൂടി പരിഗണിച്ചാണ്.
അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടില്ലെന്ന് സർക്കാർ
കൊച്ചി:അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന അടച്ചുപൂട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സർക്കാർ അറിയിച്ചു.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്.മൂന്നു വർഷത്തെ സാവകാശം തങ്ങൾക്ക് നല്കണമെന്നാണാണ് ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.1500 ഓളം വരുന്ന സ്വകാര്യ വിദ്യാഭ്യാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനാണ് സർക്കാർ നോട്ടീസ് നൽകിയിരുന്നത്.ഹർജി പരിഗണിച്ച കോടാത്തി സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു.ഹർജിയിൽ ഉത്തരവ് ഉണ്ടാകുന്നതു വരെ സ്കൂളുകൾ അടച്ചുപൂട്ടരുതെന്നും കോടതി വ്യക്തമാക്കി.