കണ്ണൂർ:തളിപ്പറമ്പ് കീഴാറ്റൂരിൽ നാട്ടുകാർ സ്വകാര്യ സ്കൂളിന്റെ വാഹനം തടഞ്ഞു.സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ കീഴാറ്റൂര്‍ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ എത്താത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്കൂളിന്‍റെ വാഹനങ്ങള്‍ തടഞ്ഞത്. വാഹനം തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് എത്തിയ ശേഷമാണ് നാട്ടുകാര്‍ വാഹനങ്ങള്‍ വിട്ടുനല്‍കിയത്.വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴാറ്റൂർ ഗവ എൽപി സ്കൂൾ അടുത്തകാലത്താണ് നാട്ടുകാരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം നല്കി വിസിപ്പിച്ചെടുത്തത്. പ്രദേശത്തെ കുട്ടികളെയെല്ലാം സ്കൂളില്‍ എത്തിച്ച് പൊതുവിദ്യാഭ്യാസ ശക്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എന്നാല്‍ പ്രദേശത്തെ ചിലര്‍ മക്കളെ തളിപ്പറമ്പിലെ സ്വകാര്യ സ്കൂളുകളില്‍ ചേര്‍ത്തു.ഇതാണ് സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകരെ ചൊടിപ്പിച്ചത്.സ്വകാര്യ സ്കൂളില്‍ പഠിപ്പിക്കണമെങ്കില്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കട്ടേയെന്നാണ് നാട്ടുകാരുടെ നിലപാട്. നേരത്തേ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുത്തുന്നെന്ന് കാണിച്ച് സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നാട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാനായി രണ്ട് കൂട്ടരേയും പോലീസ് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്നം ഉടലെടുത്തത്. എന്നാൽ സ്വന്തം കുട്ടി എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷകർത്താക്കൾക്കാണെന്നും ഇതിൽ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കല്ലിങ്കീൽ പദ്മനാഭൻ പറഞ്ഞു. ഇരു വിഭാഗവും പരാതി നൽകിയിട്ടുണ്ടെന്നും ആവശ്യമായി വന്നാൽ ഇടപെടുമെന്നും പോലീസ് പറഞ്ഞു.
കൊച്ചി മുനമ്പം തീരത്ത് കപ്പൽ ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
കൊച്ചി:കൊച്ചി മുനമ്പം തീരത്ത് കപ്പൽ മൽസ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി,പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ നാലരെയോടെ മുനമ്പം അഴിമുഖത്തിനു പടിഞ്ഞാറ് വശത്ത് വെച്ചാണ് ഓക്സിലിയ എന്ന മത്സ്യ ബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.ബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.ബോട്ടിലിടിച്ചത് വിദേശ കപ്പലാണെന്നാണ് സൂചന.12 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ് ലിനിക്ക് ലോകാരോഗ്യസംഘടനയുടെ ആദരം
ജനീവ:നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ് ലിനിക്ക് ലോകാരോഗ്യസംഘടനയുടെ ആദരം. ലിനിക്കൊപ്പം ഗാസയിൽ കൊല്ലപ്പെട്ട റസൻ അൽ നജ്ജർ,ലൈബീരിയയിലെ സലോമി കർവ എന്നിവർക്കും ലോകാരോഗ്യ സംഘടന ആദരം അർപ്പിച്ചു.സംഘടയുടെ ആരോഗ്യ സേന വിഭാഗം മേധാവി ജിം കാംപ്ബെൽ ട്വിറ്ററിലൂടെയാണ് ‘അവരെ ഓർക്കുക,മറക്കാതിരിക്കുക’ എന്ന ക്യാപ്ഷനോടെ മൂവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത്.നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റാണ് ലിനി മരിച്ചത്.ഗാസയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ പലസ്തീൻ പ്രതിഷേധക്കാരെ ശുശ്രൂഷിക്കാൻ ശ്രമിക്കവേ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റാണ് റസൻ അൽ നജ്ജർ കൊല്ലപ്പെടുന്നത്.2014 ഇൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകയാണ് സലോമി കർവ.പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നു പിടിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന വ്യക്തിയാണ് സലോമി.എന്നാൽ ഇതേ പ്രവർത്തനങ്ങൾ തന്നെ അവരുടെ ജീവനെടുക്കുന്നതിനും കാരണമായി.
വരാപ്പുഴ കസ്റ്റഡി മരണം;നിയമസഭയിൽ പ്രതിപക്ഷ ബഹളം;സഭ ഇന്നത്തേക്ക് പിരിഞ്ഞു

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിൽ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തി
തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തി.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്.5,8 ക്ലാസ്സുകളിലേക്കുള്ള പ്രവേശനമാണ് നടത്തിയത്. എന്നാൽ എട്ടാം ക്‌ളാസിൽ വിദ്യാർഥികൾ കുറവായതിനാൽ നറുക്കെടുപ്പ് വേണ്ടിവന്നില്ല.എട്ടാം തരത്തിലേക്ക് മലയാളം ഡിവിഷനില്‍ 34 കുട്ടികളേയും അഞ്ചാം തരത്തിൽ ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലേക്ക് 30 പേരെ വീതവുമാണ് തെരഞ്ഞെടുക്കേണ്ടതെങ്കിലും മലയാളം മീഡിയം മാത്രമുള്ള എട്ടാംക്ലാസില്‍ ആകെ ചേര്‍ന്നത് 11 കുട്ടികള്‍ മാത്രമാണ്. ബാക്കിയുള്ള കുട്ടികള്‍ തിരിച്ചുപോയി. നേരത്തെ അപേക്ഷ നല്‍കിയവരെ മാത്രമാണ് പ്രവേശനത്തിന് പരിഗണിച്ചത്.ഇംഗ്ലീഷ് മീഡിയത്തിലേക്ക് 37 കുട്ടികളും മലയാളത്തിന് 49 കുട്ടികളുമാണ് എത്തിച്ചേര്‍ന്നത്. പട്ടികജാതി വിഭാഗത്തിനുള്ള രണ്ട് സീറ്റുകളിലേക്ക് നറുക്കെടുപ്പില്ലാതെ പ്രവേശനം നടന്നു.നേരത്തെ ഇരുന്നൂറിലേറെ കുട്ടികള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രവേശന നടപടികള്‍ നീണ്ടുപോയതിനാല്‍ പലരും മറ്റ് സ്‌കൂളുകളില്‍ ചേര്‍ന്നതിനാലാണ് പ്രവേശനത്തിനെത്തിയ കുട്ടികളുടെ എണ്ണം കുറഞ്ഞത്. ഇതോടെ രണ്ട് മാസങ്ങളായി നീണ്ട പ്രവേശനവിവാദം താത്കാലികമായി അവസാനിച്ചിരിക്കയാണ്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഐ.വത്സല, ഡിഇഒ കെ.രാധാകൃഷ്ണന്‍, മുഖ്യാധ്യാപകന്‍ തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. സ്‌കൂളിലെ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് നാളെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യാധ്യാപകന്‍ തോമസ് ഐസക്ക് പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷമായിരിക്കും അടുത്തവര്‍ഷത്തെ പ്രവേശന നടപടികള്‍ ഏത് രീതിയിലാണെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കെവിൻ വധം;നീനുവിന്റെ മാതാവ് രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
കോട്ടയം:കെവിൻ വധവുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന്റെയും കേസിലെ ഒന്നാം പ്രതി ഷാനുവിന്റെയും മാതാവ് രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹർജി.കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണ്. കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.സംഭവത്തിന് ശേഷം ഒളിവിൽ പോയ രഹ്നയെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം മകൻ ഷാനുവിനെയും ഭർത്താവ് ചാക്കോയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.ഇതിനിടെയാണ് അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി രഹ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.
പയ്യാമ്പലം ശ്മശാനത്തിലെ അസൗകര്യം; കോർപറേഷൻ യോഗത്തിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി
കണ്ണൂർ:പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിലേക്ക് ഒരു സംഘം ഇരച്ചുകയറി.മേയറും ഭരണകക്ഷി അംഗങ്ങളുമായി വാക്കേറ്റത്തിലേർപ്പെട്ട സംഘം അരമണിക്കൂറോളം സഭാനടപടികൾ തടസപ്പെടുത്തി.ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും മുതിർന്ന കൗൺസിലർമാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.അപകടത്തിൽ പരിക്കേറ്റ് 18 വർഷമായി ചികിത്സയിലിരിക്കെ മരിച്ച വാരം സ്വദേശിയായ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കാൻ പയ്യാമ്പലത്ത് എത്തിയപ്പോഴാണ് വിറകും ചിരട്ടയും ഇല്ലെന്ന് അറിയുന്നത്. ഇതോടെ നാട്ടുകാർ ക്ഷുഭിതരായി. ഇതേസമയം മറ്റ് നാലു മൃതദേഹങ്ങൾ കൂടി പയ്യാമ്പലത്ത് ദഹിപ്പിക്കാനായി എത്തിച്ചിരുന്നു.സംഘർഷസാധ്യത കണക്കിലെടുത്ത് ടൗൺ പോലീസും സ്ഥലത്തെത്തി.തുടർന്ന് നാട്ടുകാർ തന്നെ വിറകും ചിരട്ടയും എത്തിക്കുകയായിരുന്നു. ഇതിനിടെ കോർപറേഷൻ കൗൺസിൽ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ് ഡിസിസി സെക്രട്ടറിമാരായ സുരേഷ് ബാബു എളയാവൂർ, ടി.എ. ഹരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽപ്പെട്ട 35ഓളം പ്രതിഷേധവുമായി യോഗം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നു. മുദ്രാവാക്യം വിളികളോടെയെത്തിയ ഇവർ മേയറോടും കോർപറേഷൻ അംഗങ്ങളോടും കയർത്തു സംസാരിച്ചു.ശവദാഹത്തിന് വിറകുപോലും എത്തിക്കാൻ സാധിക്കാത്ത മേയർ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഇതോടെ മേയറും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി.പ്രതിഷേധക്കാർ വിറകും ചിരട്ടയും നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞു മുദ്രാവാക്യം മുഴക്കി.കോർപറേഷൻ അംഗങ്ങളിൽ ചിലർ പ്രതിഷേധക്കാരോടും തട്ടിക്കയറി.ഇതിനിടെ സിപിഎം കൗൺസിലർ സി. രവീന്ദ്രനും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായി.ഇതോടെ ഭരണപക്ഷത്തുള്ള മറ്റ്കൗൺസിലർമാരും സീറ്റുകളിൽ നിന്ന് എഴുന്നേറ്റു. നടുത്തളത്തിൽ പ്രതിഷേധക്കാരും കൗൺസിലർമാരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു.ഇതിനിടയിൽ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹാളിലേക്ക് എത്തി. പിന്നീട് പോലീസും മുതിർന്ന കൗൺസിലർമാരും ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ഹാളിൽ നിന്നു പുറത്താക്കുകയായിരുന്നു.
നിപ വൈറസ് ബാധിച്ചവരുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കും
കോഴിക്കോട്:നിപ വൈറസ് ബാധിച്ചവരുടെ ചികിത്സ ചിലവ് തിരികെ നൽകുമെന്ന് സംസ്ഥാന സർക്കാർ.ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതോടൊപ്പം കോഴിക്കോട് ജില്ലയിൽ 2400 ഉം മലപ്പുറം ജില്ലയിൽ 150 ഉം റേഷൻ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും. സർവകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മലപ്പുറം,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 12 വരെ അവധിയായിരിക്കും.ജൂൺ 30 വരെ ജില്ലയിൽ ജാഗ്രത പുലർത്താനും നിർദേശമുണ്ട്.നിപ ചികിത്സ,പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കുചേർന്നു സാമൂഹ്യ,ആരോഗ്യ പ്രവർത്തകരെ മുഖ്യമന്ത്രിയും മറ്റു നേതാക്കളും അഭിനന്ദിച്ചു.നിപ പ്രതിരോധത്തിനുള്ള സർക്കാർ നടപടികളോട് പൂർണ്ണമായും യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.നിപ വൈറസിന്റെ രണ്ടാം ഘട്ടത്തിൽ രോഗം പടരുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പ് ഡയറക്റ്റർ ഡോ.ആർ.എൽ സരിതയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മുഴുവനും ജില്ലയിൽ തുടരും.വിദേശ യാത്രയ്ക്ക് വിലക്കുണ്ടാകാതിരിക്കാൻ കേന്ദ്ര സർക്കാരിനോട് ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ 12 മെഡിക്കൽ കോളേജുകൾക്ക് ഈ വർഷം എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല
ന്യൂഡല്‍ഹി: രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വര്‍ഷം അനുമതിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എം.സി.ഐ.)യുടെ ശുപാര്‍ശ ആരോഗ്യമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണിത്.ഇതോടെ ഇടുക്കി, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നൂറുവീതം സീറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 1,600-ഓളം മെഡിക്കല്‍ സീറ്റുകളില്‍ ഈ അധ്യയനവര്‍ഷം പ്രവേശനം നടത്താനാകില്ല.സംസ്ഥാനത്തെ നിലവിലുള്ള ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതിനെ തുടര്‍ന്നാണ് പ്രവേശനം തടഞ്ഞത്. മെഡിക്കല്‍ കോളേജിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെയാണ് നൂറും നൂറ്റമ്പതും സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു.പാലക്കാട് മെഡിക്കല്‍ കോളേജിന്റെ അംഗീകാരം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ കോളേജുകള്‍ അനുമതിക്കായി നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. തടസ്സം നീങ്ങിയാലേ ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്താനാകൂ.ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കുറി അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അതും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലും അനുമതി കിട്ടാനിടയില്ലാത്തതിനാലും അടുത്ത അധ്യയനവര്‍ഷം ക്ലാസ് തുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട്,കെ.എം.സി.ടി., കോഴിക്കോട്,
എസ്.ആര്‍. മെഡിക്കല്‍ കോളേജ്, വര്‍ക്കല,പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട് ,മൗണ്ട് സിയോന്‍, പത്തനംതിട്ട,കേരള മെഡിക്കല്‍ കോളേജ്, പാലക്കാട്,അല്‍ അസര്‍, തൊടുപുഴ,ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍, തിരുവനന്തപുരം, ഡി.എം. വയനാട്,ഗവ. മെഡിക്കല്‍ കോളേജ്, ഇടുക്കി,ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പാലക്കാട്,ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍, പത്തനംതിട്ട എന്നിവയാണ് വിലക്ക് നേരിട്ടുള്ള കേരളത്തിലെ കോളേജുകൾ.
കോട്ടയത്തു നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയ്ക്കായി ഇന്ന് വനത്തിൽ തിരച്ചിൽ നടത്തും
കോട്ടയം:കോട്ടയത്തു നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയ്ക്കായി ഇന്ന് വനത്തിൽ തിരച്ചിൽ നടത്തും.എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചില്‍ നടത്തുക. ഇവര്‍ക്കൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളെജിലെ വിദ്യാര്‍ഥികളും പങ്കെടുക്കും.ജെസ്‌നയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വനത്തില്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.