തിരുവനന്തപുരം:കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.കണ്ടക്റ്റര്മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.കെഎസ്ആർടിസി കണ്ടക്റ്റർ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ നൽകിയ 4051 പേർക്ക് നിയമനം നൽകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ കഴിഞ്ഞ ഒന്നരവർഷമായി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2010 ഡിസംബർ 31 നാണ് 9378 കണ്ടക്റ്റർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്.എന്നാൽ തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും 3808 ഒഴിവേ ഉള്ളൂ എന്നും കെഎസ്ആർടിസി പിന്നീട് അറിയിച്ചു.2016 ഡിസംബർ 31 4051 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിരുന്നു.അഡ്വൈസ് മെമ്മോ അയച്ച് മൂന്നു മാസത്തിനുള്ളിൽ നിയമനം നല്കണമെന്നിരിക്കെ ഇവരിൽ ഒരാൾക്ക് പോലും ഇതുവരെ നിയമനം നൽകിയിട്ടില്ല. ഇതിനിടെ 2198 താൽക്കാലിക കണ്ടക്റ്റർമാരെ കെഎസ്ആർടിസി സ്ഥിരപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ നാളെ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല.ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലഹരി വിരുദ്ധ ദിനമായതിനാലാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.
നിപ ബാധയെന്ന് സംശയം;മലപ്പുറത്ത് ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തിൽ
കോഴിക്കോട്:നിപ്പ വൈറസ് ബാധ ഉണ്ടെന്ന സംശയത്തില്‍ മലപ്പുറം ജില്ലയിലെ മൂന്ന്‌പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. മലപ്പുറത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ് ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ളത്.പനിയെ തുടര്‍ന്ന് മൂവരേയും ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും സംശയത്തെതുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ ഇവരില്‍ ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടില്ല.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇവരുടെ രക്തസാമ്പിൾ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്റെറിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതോടെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡിഎംഒ ഡോ വി ജയശ്രീ അറിയിച്ചു.ജൂണ്‍ 30 വരെ നിപ്പ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും .ഫോണ്‍ നമ്ബര്‍ 0495 2376063. നിപ്പ സംബന്ധിച്ച കാര്യങ്ങള്‍ക്കും പ്രകൃതി ദുരന്തപകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഡിഎംഒ അറിയിച്ചു.
സംസ്ഥാനത്ത് പുതിയ റേഷൻ കാർഡുകൾക്കായി ഇന്ന് മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. പുതിയ റേഷന്‍ കാര്‍ഡിന് പുറമെ റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും റേഷന്‍ കാര്‍ഡില്‍ തെറ്റുതിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കുന്നതിനും നോണ്‍ ഇന്‍ക്ലൂഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്കും താലൂക്കിലേക്കും മാറ്റുന്നതിനും റേഷന്‍ കാര്‍ഡ് മറ്റ് സംസ്ഥാനത്തേക്കും താലൂക്കിലേക്കും മാറ്റുന്നതിനുമുള്ള അപേക്ഷകളും ഇന്ന് മുതൽ സ്വീകരിക്കും.ഈ മാസം 22 ആം തിയതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം പുറത്തിറക്കിയത്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള അപേക്ഷാ ഫോറങ്ങള്‍ സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലായ www.civilsupplieskerala.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഇന്ന് മുതല്‍ താലൂക്ക് സപ്ലൈസ് ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസ് എന്നിവടങ്ങിലാണ് സ്വീകരിക്കുക.അപേക്ഷാ ഫോറങ്ങളുടെ മാതൃക എല്ലാ റേഷന്‍ ഡിപ്പോകളിലും പഞ്ചായത്ത് ഓഫീസിലുകളിലും വില്ലേജ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കും. കൂടീതെ താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിംഗ് ഓഫീസുകളിലും അപേക്ഷകര്‍ക്ക് ആവശ്യമെങ്കില്‍ അപേക്ഷാ ഫോറങ്ങള്‍ സൗജന്യമായി നല്‍കും. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അതോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി സമര്‍പ്പിക്കണം. ഒരു ഫോട്ടോ അപേക്ഷയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. മറ്റൊരു ഫോട്ടോ അപേക്ഷയോടൊപ്പം നല്‍കണം. പരിശോധനാ ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ പരിശോധിച്ച് ഫോട്ടോയുടെ സത്യസന്ധത പരിശോധിക്കും.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കൊച്ചിയിലെത്തിച്ചു;ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കൊച്ചിയിലെത്തിച്ചു.ഇയാളെ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കും.ഈ മാസം 16നാണ് ഡെല്‍ഹി വിമാനത്താവളത്തില്‍വെച്ച് ഇയാളെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയച്ച ഇയാളെ കേരള പൊലീസിന്‍റെ ആവശ്യപ്രകാരം കൈമാറാന്‍ പട്യാല കോടതി ഉത്തരവിടുകയായിരുന്നു.ഐപിസി 153, 506, 500, 67(എ) ഐടി ആക്‌ട്, 120 ഒ കേരളാ പൊലീസ് ആക്‌ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് കൃഷ്ണ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിവ.അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയിൽ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാര്‍ നായര്‍ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും പിണറായി വിജയനെ വധിക്കാന്‍ പഴയ ആയുധങ്ങള്‍ തേച്ചുമിനുക്കിയെടുത്തിട്ടുണ്ടെന്നും ഉടന്‍ കേരളത്തിലേക്ക് വരികയാണെന്നുമായിരുന്നു ഭീഷണി. സംഭവത്തെ തുടർന്ന് കമ്പനി ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.പോസ്റ്റ് വിവാദമായതോടെ മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ മുഖ്യമന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു.
കോട്ടയത്ത് മധ്യവയസ്‌ക്കന്റെ മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിവെച്ച നിലയിൽ

പഴയങ്ങാടി ജ്വല്ലറി മോഷണ കേസ്:മുഖ്യ സൂത്രധാരനും കൂട്ടുപ്രതിയും അറസ്റ്റിൽ
കണ്ണൂർ:പഴയങ്ങാടി ടൗണിലെ അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും പട്ടാപ്പകല്‍ മോഷണം നടത്തിയവര്‍ പിടിയില്‍. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യസൂത്രധാരനും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) നെ പോലീസ് അറസ്റ്റ് ചെയ്തു.കൂട്ടുപ്രതി മൊട്ടാമ്ബ്രത്തെ പന്തല്‍പണിക്കാരനായ നൗഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇവര്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ റഫീക്കിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കൂടാതെ പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റ് ചില മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും, ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കവര്‍ച്ചയില്‍ നേരിട്ടുപങ്കെടുത്തവരാണ് പിടിയിലായ റഫീക്കും നൗഷാദുമെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിൽ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. അല്‍ഫത്തീബി ജ്വല്ലറിയില്‍ 25 മിനുട്ടുകള്‍ കൊണ്ടാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
ഈ മാസം എട്ടാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ജീവനക്കാർ ജുമാ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് കണ്ണൂര്‍ കക്കാട് സ്വദേശി എ.പി.ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജൂവലറിയില്‍ നിന്നും 3.4 കിലോ സ്വര്‍ണ ഉരുപ്പടികളും രണ്ടുലക്ഷം രൂപയും മോഷ്ട്ടാക്കള്‍ കവര്‍ന്നത്.ഷട്ടര്‍ താഴ്ത്തി കട പൂട്ടിയതിനു ശേഷമാണ് ഉടമയും രണ്ടു ജീവനക്കാരും പള്ളിയില്‍ പോയത്. ഈസമയത്തെത്തിയ മോഷ്ടാക്കള്‍ കടയ്ക്കു മുന്നില്‍ വെള്ളനിറത്തിലുള്ള കര്‍ട്ടന്‍ തൂക്കി. കടയുടെ പുറത്തുസ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സ്പ്രേ പെയിന്റടിച്ച് കേടാക്കി.ഇതിനുശേഷം രണ്ടു പൂട്ടുകളും അകത്തെ ഗ്ലാസ് ഡോറിന്റെ പൂട്ടും തകര്‍ത്താണ് അകത്തുകടന്നത്. അരമണിക്കൂറിനുള്ളില്‍ ഉടമ തിരിച്ചെത്തിയപ്പോള്‍ കടയുടെ പൂട്ട് പൊളിച്ചതു കണ്ടതോടെയാണ് മോഷണം നടന്നതായി ഉടമയ്ക്ക് മനസ്സിലായത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.പഴയങ്ങാടി എസ്.ഐ. പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ ജില്ലാ പൊലിസ് മേധാവി ജി.ശിവവിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സംഘവും സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവം നടന്നയുടനെ ജില്ലയിലെ പ്രധാന റോഡുകള്‍ അടച്ച് വാഹനപരിശോധന നടത്തിയ പൊലിസ് മോഷ്ടാക്കള്‍ റോഡുവഴി ജില്ലവിട്ടു പോകുന്നത് തടഞ്ഞിരുന്നു. പിന്നീടാണ് പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചത്.പോലീസ് ഈ ദൃശ്യം പുറത്തുവിട്ടു.ഇതോടെയാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്.
പഴയങ്ങാടി ജ്വല്ലറി കവർച്ച;പ്രതികൾ പോലീസ് പിടിയിൽ
പഴയങ്ങാടി:പഴയങ്ങാടി അൽ ഫത്തീബി ജ്വല്ലറിയിൽ നിന്നും 3.4 കിലോ സ്വർണ്ണവും രണ്ടു ലക്ഷം രൂപയും കവർന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് പിടിയിൽ.മാടായി പഞ്ചായത്ത് സ്വദേശികളായ രണ്ടുപേരാണ് പോലീസ് പിടിയിലുള്ളത്.ജൂൺ എട്ടിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജ്വല്ലറി ജീവനക്കാർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.മോഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ പൊലീസിന് പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.പിന്നീട് മോഷ്ട്ടാക്കളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടതോടെയാണ് പലരും സംശയങ്ങളുമായി മുന്നോട്ട് വന്നത്.ഇവർ സഞ്ചരിച്ച ബൈക്കിനു പിന്നാലെ പോയ കാറിനെ പറ്റിയുള്ള അന്വേഷണവും നിർണായകമായി. ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചും പിന്നീട് വിട്ടയച്ചും അധികം വൈകാതെ വീണ്ടും ചോദ്യം ചെയ്തതുമുൾപ്പെടെയുള്ള തന്ത്രം പോലീസ് പ്രയോഗിച്ചതോടെ പ്രതികൾക്ക് പിടിച്ചു നിൽക്കാനായില്ല.ചോദ്യം ചെയ്യലുകളിലെ മൊഴികളിലെ പരസ്പ്പര വൈരുധ്യം കണ്ടെത്തിയതോടെ ഇവരെ രഹസ്യാന്വേഷണ കേന്ദ്രത്തിൽവെച്ച് അന്വേഷണ ഉദ്യോഗസ്ഥർ മാറിമാറി ചോദ്യം ചെയ്തു.ഇതോടെ ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചന.മോഷ്ടിച്ച സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം:ലോക കപ്പ് ഫുട്‍ബോളിൽ അർജന്റീന പരാജയപ്പെട്ടതിൽ മനംനൊന്ത് പുഴയിൽ ചാടിയ അര്‍ജന്റീന ആരാധകന്‍ അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനുവിന്റെ(30) മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി.ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ അര്ജന്റീന ക്രൊയേഷ്യയോട് തോറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന ആരാധകനായ ഡിനുവിനെ കാണാതായത്. അര്‍ജന്റീന പരാജയപ്പെട്ട വിഷമത്തില്‍ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയയിരുന്നു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടർന്ന് പോലീസ് എത്തി പരിശോധനകൾ നടത്തി.പോലീസ് നായ മണംപിടിച്ച് കുളിക്കടവിലേക്ക് പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. അയര്‍കുന്നം പോലീസ് ഇന്ന് രാവിലെ എത്തി പരിശോധനകള്‍ നടത്തി.’എനിക്ക് ഈ ലോകത്ത് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല’ എന്നു വെള്ളക്കടലാസില്‍ കുറിപ്പെഴുതിയശേഷമാണു ഡിനു പോയത്. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
പുരുഷന്മാർക്ക് നിയമപരിരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു
തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കാന്‍ ഒരു ആഗോള ഹെല്‍പ്പലൈന്‍.ഇരയായ പുരുഷന്മാരുടെ കൂട്ടായ്മ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണ സമിതി എന്ന സംഘടനയാണ്. മലയാളമടക്കം രാജ്യത്തെ ഒന്‍പത് ഭാഷകളിലായി പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഹെല്‍പ്പ്‌ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും.എല്ലാ ദിവസവും 24 മണിക്കൂറും ഈ ഹെല്‍പ്പ്‌ലൈന്റെ സേവനം ലഭിക്കും. ഹെല്‍പ്ലൈന്‍ നമ്പറിൽ വിളിച്ച് 9 എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി ലഭിക്കും.ഏഴുപേരാണ് ഇതിനായി സംസ്ഥാനത്തുള്ളത്. ഇതിലൂടെ നല്‍കുന്ന പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാവനവും ഏര്‍പ്പെടുത്തിയിട്ടുണ്.പുരുഷന്മാര്‍ക്ക് അര്‍ഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്‍കുകയാണ് ഹെല്‍പ്പ്‌ലൈനിന്റെ ലക്ഷ്യം.എന്നാല്‍ പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടാല്‍ മാത്രമാണ് സഹായം അനുവദിക്കുക. ഇത്തരത്തില്‍ ഇതിനോടകം ഒന്നരലക്ഷത്തോളം ആളുകളുടെ ഫോണ്‍ കോളുകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി രാജ്യവ്യാപകമായി 50ലേറെ പുരുഷസന്നദ്ധ സംഘടനകളുണ്ട്.ഹെല്‍പ്‌ലൈന്റെ നമ്പർ: 8882498498.