അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് ഡിജിപി

keralanews professional team is behind the murder of abhimanyu says d g p

എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളി സംഘമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.കൊലപാതകത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. അക്രമം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. കാമ്ബസുകളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ്:കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നതായി സർക്കാർ ഹൈക്കോടതിയിൽ

keralanews actress attack case dileep is trying to extend the trial says sarkkar in the high court

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ.ഇതിനായാണ് പല ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദിലീപ് നിരന്തരം കോടതിയെ സമീപിക്കുന്നത്.11 ഹരജികളാണ് കേസന്വേഷണം വൈകിപ്പിക്കാന്‍ ദിലീപ് കോടതിയില്‍ നല്‍കിയത്. അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തന്നെ കേസില്‍ മന:പൂര്‍വം പെടുത്തിയതാണെന്നും നടി ആക്രമിക്കപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.അതേസമയം അന്വേഷണം ശരിയായ  ദിശയിലായിരുന്നെന്നും കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അ‌ടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.

കെവിൻ വധം:ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന

keralanews kevins murder neenus mother rehana says she is not involved in the conspiracy

കോട്ടയം:കെവിന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന.മകൻ ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍ പോയിട്ടില്ലെന്നും നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.കെവിന്‍ വധക്കേസില്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ വന്നപ്പോഴായിരുന്നു രഹനയുടെ പ്രതികരണം. കേസില്‍ രഹ്നയുടെ പങ്ക് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിളിച്ചുവരുത്തുന്നത്.കെവിനുമായി അടുപ്പമുണ്ടെന്ന് നീനു  പറഞ്ഞിട്ടില്ല. കോളേജില്‍ പോകുന്ന വഴിക്ക് കെവിന്‍ ശല്യപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെവിനെ കണ്ട്, മകളെ ശല്യപ്പെടുത്തരുതെന്ന് വിലക്കിയിരുന്നു. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണെന്നും അവര്‍ വെളിപ്പെടുത്തി. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്‌കൂട്ടി വാങ്ങിക്കൊടുത്തിരുന്നു. മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും രഹ്ന അറിയിച്ചു.നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുൻപ് നീനുവിനെ ചികിത്സയ്ക്കു കൊണ്ടുപോയിട്ടുണ്ടെന്നും രഹ്ന വ്യക്തമാക്കി.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രഹ്ന ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ ഹാജരായത്.

കൂത്തുപറമ്പിൽ മെഡിസിൻ ഡിവൈസ് പാർക്ക് സ്ഥാപിക്കും

keralanews medicine divine park will set up in kuthuparamba

കൂത്തുപറമ്പ്:കൂത്തുപറമ്പിൽ മെഡിസിൻ ഡിവൈസ് പാർക്ക് സ്ഥാപിക്കും.ഇതിനായി 506 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു.മൊകേരി വില്ലേജിലെ 160 ഏക്കർ,ചെറുവാഞ്ചേരി വില്ലേജിലെ 170 ഏക്കർ,പുത്തൂർ വില്ലേജിലെ 176 ഏക്കർ എന്നിവയാണ് ഏറ്റെടുക്കുക. കളക്റ്റർക്കാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല.ശസ്ത്രക്രിയ ഉപകരണങ്ങൾ,ആശുപത്രി ആവശ്യങ്ങൾക്കായുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ നിർമിക്കാനുള്ള പാർക്കാണ് നിർമിക്കുക.ഇതിന്റെ ഭാഗമായി ഫാർമ പാർക്കും സ്ഥാപിക്കും.നിലവിൽ തെലങ്കാനയിൽ മാത്രമാണ് മെഡിസിൻ ഡിവൈസ് പാർക്ക് ഉള്ളത്.ഇവിടെ നിന്നും വിദേശത്തു നിന്നുമാണ് ഇപ്പോൾ കേരളത്തിലെ ആശുപത്രികളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കൊണ്ടുവരുന്നത്.

സ്കൂൾ ബസ് തടഞ്ഞ് പോലീസ് വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി

keralanews complaint that police blocked the school bus and drop students off from the bus

കണ്ണൂർ:സ്കൂൾ ബസ് തടഞ്ഞ് പോലീസ് വിദ്യാർത്ഥികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി.ചെമ്പിലോട് ഹയർ സെക്കണ്ടറി സ്കൂളിന്റെ ബസ്സാണ് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയി എന്ന കാരണത്താൽ ചക്കരക്കൽ എസ്‌ഐ ബിജുവും സംഘവും ഇന്നലെ രാവിലെ തടഞ്ഞു വെച്ചത്‌.ഡ്രൈവറുടെ ലൈസൻസും പോലീസ് പിടിച്ചെടുത്തു.തങ്ങൾക്ക് സമയത്ത് സ്ക്കൂളിൽ എത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികളെ പോലീസ് വാഹനത്തിലും മറ്റു ബസ്സുകളിലുമായി സ്കൂളിലെത്തിച്ചു.എന്നാൽ സ്കൂൾ ബസിലുണ്ടായിരുന്ന അദ്ധ്യാപകരും കുറച്ച് വിദ്യാർത്ഥികളും ബസ്സ് വിട്ടുകിട്ടിയാൽ മാത്രമേ പോവുകയുളൂ എന്ന് പറഞ്ഞു.ഇതേ തുടർന്ന് പോലീസ് സ്കൂൾ ബസ്സിൽ തന്നെ ഇവരെ സ്കൂളിലെത്തിച്ചു.ശേഷം ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.എന്നാൽ പോലീസ് തങ്ങളെ വഴിയിലിറക്കി വിടുകയായിരുന്നു എന്ന പരാതിയുമായി ഉച്ചയോടെ വിദ്യാർത്ഥികളും അധ്യാപകരും കണ്ണൂർ ഡിവൈഎസ്പി ഓഫീസിലെത്തി.60 വിദ്യാർഥികൾ ഒപ്പിട്ട പരാതി ഡിവൈഎസ്പി സദാനന്ദന് കൈമാറി.സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെത്തുടർന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും മടങ്ങിപ്പോയത്.അതേസമയം വിദ്യാർത്ഥികളെ റോഡിൽ ഇറക്കി വിട്ടിട്ടില്ലെന്നും നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ചക്കരക്കൽ എസ്‌ഐ ബിജു പറഞ്ഞു.48സീറ്റുള്ള ബസിന്റെ 10 സീറ്റുകൾ എടുത്തുമാറ്റിയ നിലയിലായിരുന്നു.38 സീറ്റുള്ള ബസ്സിൽ ഉണ്ടായിരുന്നത് 126 വിദ്യാർത്ഥികളായിരുന്നു.കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് കണ്ടാണ് വാഹനം തടഞ്ഞത്.ഡ്രൈവറുടെ ലൈസൻസ് വാങ്ങിവെച്ച് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനാണ് ശ്രമിച്ചത്.എന്നാൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കില്ലെന്ന് ഡ്രൈവർ പറഞ്ഞതോടെ കുട്ടികളെ പോലീസ് വാഹനത്തിലും മറ്റു വാഹനങ്ങളിലുമായി സ്കൂളിൽ എത്തിക്കുകയായിരുന്നു.എന്നാൽ മറ്റു വാഹനങ്ങളിൽ പോകാൻ തയ്യാറാകാതിരുന്ന കുറച്ചു കുട്ടികളെയും അദ്ധ്യാപകരെയും സ്കൂൾ ബസ്സിൽ തന്നെ സ്ക്കൂളിൽ എത്തിച്ച ശേഷമാണ് ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തതെന്നും എസ്‌ഐ ബിജു പറഞ്ഞു.അതേസമയം കസ്റ്റഡിയിലെടുത്ത ഡ്രൈവറെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്കൂളിലെ മറ്റു ഡ്രൈവർമാരും സ്റ്റേഷനിലെത്തി.സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് 13 ഡ്രൈവർമാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ തങ്ങൾ ബസ്സിൽ കുട്ടികളെ കുത്തിനിറച്ചിട്ടില്ലായിരുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപിക എം.സി മൃദുല പറഞ്ഞു.45 സീറ്റുള്ള ബസ്സിൽ 60 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും കുട്ടികളെ വഴിയിൽ ഇറക്കി വിടരുതെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് മറ്റു വാഹനങ്ങളിൽ ഇവരെ സ്കൂളിലെത്തിച്ചതെന്നും പ്രധാനാധ്യാപിക പറഞ്ഞു.പോലീസുകാർ പെൺകുട്ടികളോട് മോശമായി സംസാരിച്ചതായി വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിട്ടുള്ളതായും ഇവർ പറഞ്ഞു.

അഭിമന്യു വധം;നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

keralanews murder of abhimanyu four s d p i workers arrested

എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഇവരെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നിരവധി പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ മണ്ണാഞ്ചേരി പൊലീസ് സ്റ്റേഷന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.അതേസമയം പിടിയിലായ മൂന്ന് പ്രതികളെ രാത്രി വൈകി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട സ്വദേശി ഫാറൂഖ്, കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സാക്ഷിമൊഴികളില്‍നിന്ന് സ്ഥിരീകരിച്ചു. ബാക്കി എട്ടുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടുപേര്‍ കേരളം വിട്ടതായി സംശയിക്കുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒളിവില്‍ പോയ പ്രതികള്‍ക്കായി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

കള്ളനോട്ട് നിർമാണം;സീരിയൽ നടിയും അമ്മയും സഹോദരിയും അറസ്റ്റിൽ

keralanews false currency serial artist her mother and sister arrested

ഇടുക്കി:കട്ടപ്പന അണക്കരയില്‍ കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രവും കള്ളനോട്ടുകളും പിടികൂടിയ സംഭവത്തില്‍ മലയാളം സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റിലായി. ടിവി പരമ്ബരകളിലെ താരമായ സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലത്ത് ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയിൽ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്നതിനുള്ള മെഷീനും കണ്ടെത്തി.500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്ത് മണിക്കാണ് അവസാനിച്ചത്. രമാദേവിയുടെ വീടിന്റെ മുകളിലെ നിലയിലാണ് കള്ള നോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നോട്ടുകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച കമ്ബ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ എന്നിവ ഇവിടെ സജ്ജീകരിച്ചിരുന്നു. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.നോട്ടടിക്കാൻ ആധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.അണക്കരയിൽ പിടിയിലായ ലിയോ അഞ്ചു വർഷം മുൻപ് ആന്ധ്രായിൽ നിന്നും കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു.ഇത് കൂടുതൽ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്.നോട്ടടിക്കാൻ ഗുണമേന്മയുള്ള പേപ്പറും പ്ലാസ്റ്റിക്ക് ഷീറ്റുകളും ഹൈദരാബാദിൽ നിന്നും കൊണ്ടുവന്നിരുന്നു.വാട്ടർമാർക് ഉണ്ടാക്കാനും ആർ ബി ഐ മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങൾ ഇവിടെ സജ്ജീകരിച്ചിരുന്നു.നിർമിച്ച നോട്ടുകൾ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള പരിശോധനയിൽ മാത്രമേ തിരിച്ചറിയാനാകൂ. കൂടുതല്‍ പേര്‍ക്ക് ഈ ഇടപാടുകളില്‍ പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് പത്തിലധികം പേർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

സെക്രെട്ടറിയേറ്റ് മാർച്ചിൽ സംഘർഷം;കെഎസ്‌യു ഇന്ന് പഠിപ്പുമുടക്കും

keralanews conflict in secreteriate march k s u educational strike today

തിരുവനന്തപുരം:കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തു.വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരേ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സംഘർഷത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജനറൽ സെക്രെട്ടറി നബീൽ കല്ലമ്പലം എന്നിവരടക്കമുള്ള പന്ത്രണ്ടുപേർക്ക്  പരിക്കേറ്റിരുന്നു.പരിയാരം മെഡിക്കൽ കോളേജ് ഫീസ് കുറയ്ക്കുക,ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌യു മാർച്ച് നടത്തിയത്.സംഘർഷത്തിൽ ഒരു പോലീസുകാരനും പരിക്കുണ്ട്. കെ.എസ്.യു മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം ഹസനും അപലപിച്ചു.

അഭിമന്യുവിന്റെ കൊലപാതകം;രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

keralanews murder of abhimanyu two students suspended

എറണാകുളം:എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.പൊലീസില്‍ നിന്ന് ആക്രമണത്തിലുള്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ പേര് ലഭിച്ചിട്ടുണ്ട്. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മഹരാജാസ് കോളജ് പ്രിന്‍സിപ്പലാണ് സസ്‌പെന്‍ഷന്‍ വിവരം അറിയിച്ചത്. നാളെ മുതല്‍ കോളേജ് തുറക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.കോളജിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. സംഘര്‍ഷത്തില്‍ പരിക്കേറ്റ അര്‍ജുന് ചികിത്സാ സഹായം നല്‍കും. അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. നവാഗതരെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായാണ് ഞായറാഴ്ച രാത്രി തന്നെ അഭിമന്യു ഇടുക്കി വട്ടവടയിലെ വീട്ടില്‍ നിന്ന് ക്യാംപസിലെത്തിയത്. എന്നാല്‍, ചുവരെഴുത്ത് സംബന്ധിച്ച എസ്‌എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കം അഭിമന്യുവിന്റെ കൊലയില്‍ കലാശിക്കുകയായിരുന്നു.

കെഎസ്ആർടിസിയുടെ എയർപോർട്ട് സർവീസ് ‘ഫ്ലൈ ബസ്’ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

keralanews fly bus service by k s r t c will flag off today

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി.യുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച്‌ കർണാടക ആര്‍ടിസി ഫ്‌ളൈ ബസ് എന്ന പേരില്‍ വോള്‍വോ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ മാതൃകയിലാണ്  കേരളാ ആര്‍.ടി.സിയും ‘ഫ്ലൈ ബസ്’ എന്ന പേരിൽ തന്നെ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.’ഫ്ലൈ ബസ്സ്’ കളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് ഇന്ന് വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തും.ഫ്ലൈ ബസ്സുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ്സ്സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക്/ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെല്ലാം അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്ലൈ ബസ് സർവീസ് നടത്തും.കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ലൈ ബസ് സര്‍വ്വീസുകള്‍ ക്രമീകരിക്കും. എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ച്ചാര്‍ജ് ഈടാക്കാതെ സാധാരണ എസി ലോ ഫ്ലോര്‍ ബസുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈ ബസ്സുകളിൽ ഈടാക്കുന്നുള്ളൂ.കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍,വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകൾ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണ സംവിധാനം എന്നിവ ഈ സർവീസുകളുടെ പ്രത്യേകതകളാണ്.