
അഭിമന്യു വധം;ഇന്ന് നാലുപേരെ കൂടി അറസ്റ്റ് ചെയ്തു;പ്രതികൾ സഞ്ചരിച്ച കാറും കണ്ടെടുത്തു

കൊച്ചി:പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എ ഡി ജി പി യുടെ മകള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി പി യുടെ മകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.കേസ് റദ്ദാക്കേണ്ട സാഹചര്യമല്ലെന്നും പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും കോടതി പറഞ്ഞു.ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അറസ്റ്റു തടയണമെന്ന ഇവരുടെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. എ.ഡി.ജി.പിയുടെ മകള്‍ക്ക് ഹൈക്കോടതിയുടെ സംരക്ഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം തള്ളിയത്.
കല്യാശേരി: മാങ്ങാട് ദേശീയപാതയില്‍ ബുള്ളറ്റ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 6.30 ഓടെ ആയിരുന്നു അപകടം. ദേശീയപാത 66ല്‍ മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും ഗ്യാസ് നിറയ്ക്കാനായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന കെഎ 01 എഎച്ച് 1995 നമ്ബര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ടാങ്കറിൽ വാതകമില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഈ സ്ഥലത്ത് ഇത് മൂന്നാം തവണയാണ് ഗ്യാസ് ടാങ്കർ ലോറി മറിയുന്നത്.നിരന്തര അപകട മേഘലയാണ് ഇതെന്നും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു
കൊല്ലം:കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ജോബ് മാത്യുവാണ് കൊല്ലം ഡിവൈഎസ്‌പി ഓഫീസില്‍ കീഴടങ്ങിയത്. അന്വേഷണചുമതലയുള്ള ഡിവൈഎസ്പി ജോസി കെ ചെറിയാന് മുന്‍പിലാണ് വൈദികന്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് മുൻപിലാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്ബസരിച്ചത്. ഈ കുമ്ബസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. കുമ്ബസാര പീഡനത്തില്‍ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് എതിരായ കുരുക്ക് മുറുകുന്നുവെന്ന വാര്‍ത്ത വന്നതോടെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് രണ്ടാം പ്രതി കീഴടങ്ങിയത്. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാല്‍, ഫാ.ജെയ്സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നല്‍കിയത്.
കണ്ണൂർ:ഏതാനും മാസങ്ങൾക്കിടെ കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ നാല്പതിലേറെ മോഷണങ്ങൾ നടത്തിയയാൾ കണ്ണൂരിൽ പിടിയിൽ.കോഴിക്കോട് കൂടരഞ്ഞി സ്വദേശി കെ.പി ബിനോയിയെ(34)ആണ് കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും ചേർന്ന് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ കളക്റ്ററേറ്റിലെ കാന്റീൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്.ഇതിനു ശേഷം നാല്പതോളം മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്.വിലകൂടിയ മൊബൈൽ ഫോണുകൾ,പണം എന്നിവയാണ് ഇയാൾ പ്രധാനമായും മോഷ്ടിക്കുന്നത്.കഴിഞ്ഞ മാസം കണ്ണൂർ പഴയബസ്സ്റ്റാൻഡ് പരിസരത്തുള്ള മൊബൈൽ കടയിൽ നിന്നും വിലകൂടിയ 10 മൊബൈൽ ഫോണുകളാണ് ഇയാൾ കവർന്നത്.കണ്ണൂർ നഗരത്തിൽ മാത്രം 10 കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.എ എസ് ഐമാരായ പി.പി അനീഷ് കുമാർ,രാജീവൻ,സീനിയർ പോലീസ് ഓഫീസർ സി,രഞ്ജിത്ത്,സിവിൽ പോലീസ് ഓഫീസർ ലിജേഷ്,ടി.സജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
കണ്ണൂർ:ആയിക്കരയിലെ നിന്നും മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവേ കടലിൽ കുടുങ്ങിയ ബോട്ടിലെ അഞ്ചു തൊഴിലാളികളെയും രക്ഷപ്പെടുത്തി. നീർച്ചാൽ സ്വദേശികളായ ഹമീദ്,സുബൈർ,തലശ്ശേരി സ്വദേശി റസാക്ക്,കൊല്ലം സ്വദശി കണ്ണൻ തമിഴ്നാട് സ്വദേശി സെൽവരാജ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ബുധനാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്ത് എത്തുകയായിരുന്നു.ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും പോലീസിന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറച്ചു ദിവസം മുൻപാണ് അയക്കരയിൽ നിന്നും മത്സ്യബന്ധനത്തിനായി ബോട്ട് പുറപ്പെട്ടത്.എന്നാൽ മഹി ഭാഗത്തെത്തിയപ്പോൾ തന്നെ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരികെ വരികയായിരുന്നു. ആദ്യം മാഹിയിലും പിന്നീട് തലശ്ശേരി കടപ്പുറത്തും ബോട്ട് തീരത്തടുപ്പിച്ചിരുന്നു.ശേഷം ആയിക്കരയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്.ബുധനാഴ്ച്ച വൈകിട്ട് അഞ്ചുമണിയോട് കൂടി എൻജിൻ തകരാറിനെ തുടർന്ന് ബോട്ട് മൈതാനപ്പള്ളിക്കും കടലായിക്കുമിടയിൽ പുറം കടലിൽ അകപ്പെടുകയായിരുന്നു.തൊഴിലാളികൾ ഉടൻതന്നെ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.ഇതനുസരിച്ച് അഴീക്കലിൽ നിന്നും തലായി കടപ്പുറത്തു നിന്നും ഫിഷറീസിന്റെ ഓരോ രക്ഷബോട്ടുകൾ വീതം രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഇതിനിടയിലാണ് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്തെത്തിയത്.നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.മൽസ്യ തൊഴിലാളികൾ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത തീരദേശത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയിരുന്നു. തഹസിൽദാർ വി.എം സജീവൻ,എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പത്ത്,സിറ്റി എസ്‌ഐ ശ്രീഹരി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കണ്ണൂർ:കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും തീപടർന്ന് വാഷിങ് മെഷീൻ കത്തി.ഇതിൽ നിന്നുള്ള പുക ശ്വസിച്ച് 85 കാരിയായ വീട്ടമ്മ മരിച്ചു.അഴീക്കോട് ചാൽ ബീച്ചിനു സമീപം തായക്കണ്ടി ലീലയാണ് മരിച്ചത്.വാഷിങ് മെഷീൻ വെച്ചിരുന്ന മുറിയിലാണ് ലീല ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങിയിരുന്നത്.രാത്രിയിൽ കറണ്ട് പോയപ്പോൾ മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു.ഇതിൽ നിന്നും തീപടർന്നാകാം വാഷിങ് മെഷീനിനു തീപിടിച്ചതെന്ന് കരുതുന്നു. പുക മറ്റു മുറികളിലേക്കും കൂടി വ്യാപിച്ചതോടെ അടുത്ത മുറികളിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ എഴുനേറ്റു നോക്കിയപ്പോളാണ് ലീലയെ അബോധാവസ്ഥയിൽ കണ്ടത്.ഉടൻതന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ:ഗംഗൻ(കേരള യുക്തിവാദി സംഘം പ്രസിഡന്റ്),ദിവാകരൻ(ഡ്രൈവർ),പ്രേമജ.
തിരുവനന്തപുരം:കുറഞ്ഞ നിരക്കില്‍ കേരത്തിലുടനീളം കെഎസ്‌ആര്‍ടിസിയുടെ എസി ചില്‍ ബസ് സർവീസ് ഉടൻ ആരംഭിക്കുന്നു.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ സര്‍വീസ് നടത്തുന്ന 219 എസി ലോ ഫളോര്‍ ബസ്സുകളാണ് ചില്‍ ബസ് എന്ന പേരില്‍ സർവീസ് നടത്തുക എന്ന് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഓഗസ്റ്റ് 1 മുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-കോഴിക്കോട്, കോഴിക്കോട്-കാസര്‍കോട് എന്നീ മൂന്നു പ്രധാന റൂട്ടുകളാണ് ഉണ്ടാവുക. രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും.സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
കോഴിക്കോട്:കനത്ത മഴയിൽ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാവുകയെന്ന് കോഴിക്കോട് ജില്ലാ കലക്റ്റർ യു.വി ജോസ് അറിയിച്ചു.എന്നാൽ പ്രതിദിന പെർമിറ്റുള്ള കെഎസ്ആർടിസി ബസ്സുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ല.അതേസമയം സ്‌കാനിയ,ടൂറിസ്റ്റ് ബസ്സുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായും കലക്റ്റർ പറഞ്ഞു.
തിരുവനന്തപുരം:കനത്ത നാശം വിതച്ച് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.മഴയിൽ സംസ്ഥാനത്ത് ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു.വളാഞ്ചേരി വെട്ടിച്ചിറ ദേശീയപാതയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ആലപ്പുഴ മാന്നാര്‍ സ്വദേശി മാങ്ങാട്ട് അനില്‍കുമാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറുച്ചിയില്‍ കടലില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി സൈറസ് അടിമ മരിച്ചു.മലപ്പുറത്ത് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒഴുക്കില്‍പ്പെട്ടാണ് ഷാമില്‍(രണ്ടര) മരിച്ചത്. തോടിനടുത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.കനത്തു പെയ്യുന്ന മഴയ്ക്കു പിന്നാലെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. എറണാകുളം ജില്ലയിലെ അംഗനവാടി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി.ഇടുക്കി ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചേര്‍ത്തല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.