കോഴിക്കോട്ടെ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

keralanews the accused who killed the owner of financial firm in kozhikkode were arrested

കോഴിക്കോട്:കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപന ഉടമ കുപ്പായക്കോട് ഒളവങ്ങരയിലെ പി.ടി കുരുവിള എന്ന സജി (52)യെ പെട്രോൾ ഒഴിച്ച്  തീകൊളുത്തി കൊന്ന കേസിലെ പ്രതിയെ പൊലീസ് അറസ‌്റ്റു ചെയ്തു. ആലപ്പുഴ വള്ളികുന്നം സ്വദേശി സുമേഷ് കുമാറിനെയാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും താമരശേരി സി.ഐ ടി.എ.അഗസ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നാണ് പുതുപ്പാടി കൈതപ്പൊയിയിൽ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ സജി കുരുവിളയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. കുരുവിളയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സജി ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരിച്ചത്. വായ്പ എടുക്കുന്നതിനായി സുമേഷ് രണ്ട് ദിവസം സജിയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നു.എന്നാൽ സുമേഷിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാലും ആവശ്യപ്പെട്ട തുകയ്ക്ക് ഈട് നല്‍കാന്‍ തയ്യാറാവാത്തതിനാലും സജി പണം നല്‍കിയിരുന്നില്ല.ഇതില്‍ പ്രകോപിതനായ സുമേഷ് കൈയിലുണ്ടായിരുന്ന പെട്രോള്‍ കുരുവിളയുടെ ദേഹത്ത് ഒഴിച്ച്‌   ലൈറ്റര്‍ ഉപയോഗിച്ച്‌ തീയിടുകയായിരുന്നു.

ആഗസ്റ്റ് 7 ന് അഖിലേന്ത്യ മോട്ടോർവാഹന ബന്ദ്

keralanews all india motor vehicle bandh on august 7th

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന തൊഴിലാളികളുടെ അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഗസ്റ്റ് ഏഴിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ഉടമാ സംഘടനകളും സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 6ന് അര്‍ധരാത്രി മുതല്‍ ഏഴിന് അര്‍ധരാത്രിവരെ ആണ് പണിമുടക്ക്.തിരുവനന്തപുരത്ത് ബി ടി ആര്‍ ഭവനില്‍ ചേര്‍ന്ന അഖിലേന്ത്യാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റേതാണ‌് തീരുമാനം.ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ‌്, ദേശസാല്‍ക്കൃത ട്രാന്‍സ്‌പോര്‍ട്ട‌് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത‌്‌ വാഹനങ്ങള്‍ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് വിപണനശാലകള്‍ ഡ്രൈവിങ‌് സ്‌കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരും. ജൂലൈ 24ന് പണിമുടക്ക് നോട്ടീസ് നല്‍കും. പണിമുടക്കിന് മുന്നോടിയായി ജില്ലാതലത്തിലും പ്രാദേശിക അടിസ്ഥാനത്തിലും സംയുക്ത കണ്‍വന്‍ഷനുകളും വാഹനജാഥകളും സംഘടിപ്പിക്കും.

അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ മരിച്ചു

keralanews the owner of the financial fim whome an unknown person tried to kill by pouring petrol died

കോഴിക്കോട്:കഴിഞ്ഞ ദിവസം അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ മരിച്ചു.കൈതപ്പൊയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫിനാന്‍സിയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ കുപ്പായക്കോട്‌ ഒളവങ്ങര പി.ടി. കുരുവിള എന്ന സജി(52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.ഉച്ചയ്ക്ക് രണ്ടേ കാലോടെ സ്ഥാപനത്തില്‍ എത്തിയ അജ്ഞാത യുവാവ് കുരുവിളയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുരുവിള കോഴിക്കോട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൃത്യം നടത്തിയ ശേഷം പ്രതി കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടെ രക്ഷപ്പെട്ടു. സംഭവം നടക്കുമ്ബോള്‍ ഓഫിസില്‍ കുരുവിള മാത്രമേ ഉണ്ടായിരുന്നുള്ളു. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍നിന്ന് ദേഹത്തു പടര്‍ന്ന തീയുമായി പുറത്തുവന്ന കുരുവിള താഴേക്കു ചാടി.സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണച്ചു.ആശുപത്രിയില്‍ കഴിയുന്ന കുരുവിളയുടെ മൊഴി മജിസ്ട്രേട്രേറ്റ് ഇന്നലെത്തന്നെ രേഖപ്പെടുത്തിയിരുന്നു.ചുവപ്പു ഷര്‍ട്ടു ധരിച്ചെത്തിയ ചെറുപ്പക്കാരനാണ് അക്രമിയെന്നു കുരുവിള മൊഴി നല്‍കിയിരുന്നു. മതിയായ സ്വര്‍ണം ഈടുവയ്ക്കാനില്ലാതെ സ്ഥാപനത്തില്‍ വായ്പ എടുക്കാനെത്തിയ ഒരു യുവാവിനെ കുരുവിള  മടക്കി അയച്ചിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ കുരുവിള മൊബൈലില്‍ ഇയാളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ യുവാവ് തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. രണ്ടു കുപ്പി പെട്രൊളുമായാണ് ഇയാൾ ആക്രമണത്തിനെത്തിയത്. ബാക്കിവന്ന ഒരു കുപ്പി പെട്രോളും താക്കോലും സംഭവസ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമം

keralanews tries to kill the owner of a financial firm using petrol

കോഴിക്കോട്:കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമം.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി ഇടവക്കുന്നേല്‍ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.60 ശതമാനം പൊള്ളലേറ്റതായാണ് വിവരം.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമി രക്ഷപ്പെട്ടതായും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

വീട്ടമ്മയെ പീഡിപ്പിച്ച സംഭവം;ഓർത്തഡോക്സ് സഭയിലെ ഒരു വൈദികൻ കൂടി അറസ്റ്റിൽ

keralanews housewife molestation case one more orthodox priest arrested

തിരുവല്ല:കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി.കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍.വി.മാത്യുവാണ് തിരുവല്ലയില്‍ നിന്നും അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിപറഞ്ഞിരുന്നില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാന്‍ ഇരിക്കെയാണ് അറസ്റ്റ്. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ജോണ്‍സണെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കേസിലെ നാലാം പ്രതി ജെയ്‌സ്. കെ. ജോര്‍ജ് ഡല്‍ഹിലായതിനാല്‍ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാന്‍ ആലോചനയുണ്ട്. എന്നാല്‍, ജെയ്‌സ് കെ.ജോര്‍ജ് ഇന്ന് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു

കണ്ണൂർ വിമാനത്താവളത്തിന് ഡൽഹിയിൽ ഓഫീസ് തുടങ്ങും

keralanews office will start in delhi for kannur airport

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന് ഡൽഹിയിൽ ഓഫീസ് തുടങ്ങും.ഡൽഹി കേരളാ ഹൗസ് കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുക.ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് അഫയേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്റ്ററായി വിരമിച്ച എ.കെ വിജയകുമാറിനെ ഓഫീസിൽ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തേണ്ട കാര്യങ്ങൾക്കായി ഡൽഹിയിൽ പ്രതിനിധിയെ നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു.ഇതിനെ തുടർന്നാണ് ഓഫീസ് സ്ഥാപിക്കാൻ തീരുമാനമായത്.വിമാനത്താവളത്തിന്റെ അനുമതികൾ,വിദേശ എയർ ലൈസൻസുകൾക്ക് സർവീസ് നടത്തുന്നതിനുള്ള അനുമതി തുടങ്ങിയ കാര്യങ്ങളാണ് സ്പെഷ്യൽ ഓഫീസ് കൈകാര്യം ചെയ്യുക.അതിനിടെ കണ്ണൂർ വിമാനത്താവളത്തെ ഉടൻ സർവീസ് സ്‌കീമിൽ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.ഉടൻ സർവീസ് നടത്തുമ്പോൾ വിമാനത്താവളത്തിന് സർവീസ് ചാർജ് ലഭിക്കില്ലെന്നതും ഉടൻ സർവീസ് നടത്തുന്ന റൂട്ടുകളിലേക്ക് മൂന്നു വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കുകയില്ല എന്നുള്ളതുമാണ് കാരണം.കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒ.എല്‍.എസ്. പരിശോധന പൂര്‍ത്തിയായി. വിമാനം താഴ്ന്നിറങ്ങുകയും ഉയര്‍ന്നുപൊങ്ങുകയും ചെയ്യുമ്ബോള്‍ തടസ്സമായി മരങ്ങള്‍, ടവറുകള്‍, കെട്ടിടങ്ങള്‍, കുന്നുകള്‍  എന്നിവ നില്‍ക്കുന്നുണ്ടോ എന്നതാണ് ഈ പരിശോധന.വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഐ.എല്‍.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കാലിബ്രേഷന്‍ വിമാനം പരീക്ഷണ പറക്കിലിന് അടുത്ത മാസാദ്യം എത്തിയേക്കുമെന്നാണ് പ്രതീക്ഷ. മഞ്ഞോ മഴയോ കാരണം ഇരുട്ടില്‍ റണ്‍വേ ശരിയായി ദൃശ്യമായില്ലെങ്കിലും പ്രയാസംകൂടാതെ ഇറങ്ങുന്നതിനുള്ള യന്ത്ര സംവിധാനമാണ് ഐ.എല്‍.എസ്. ഇതിന്റെ സിഗ്‌നലുകള്‍ വിമാനത്തിലെ ഐ.എല്‍.എസ്. കൃത്യമായി സ്വീകരിക്കുന്നുണ്ടോ എന്നറിയാനാണ് കാലിബ്രേഷന്‍ വിമാനം പറത്തിനോക്കുന്നത്.

തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം

keralanews huge sea erosion in thalasseri pettippalam

തലശ്ശേരി:തലശ്ശേരി പെട്ടിപ്പാലത്ത് ശക്തമായ കടൽക്ഷോഭം.ബുധനാഴ്ച രാവിലെയാണ് കടൽക്ഷോഭം തുടങ്ങിയത്.ഇത് ഉച്ച വരെ നീണ്ടു.ഇന്നലെയും ഇത് തുടർന്നു.ശക്തമായ കടൽക്ഷോഭത്തിൽ ഉറക്കം പോലും നഷ്ട്ടപ്പെട്ടാണ് ഇവിടെ കോളനിവാസികൾ കഴിഞ്ഞു കൂടുന്നത്.കടലിൽ നിന്നും 10 മീറ്റർ അകലത്തിലാണ് പെട്ടിപ്പാലം കോളനി സ്ഥിതി ചെയ്യുന്നത്.ഇവിടെ കടൽഭിത്തിക്ക് മുകളിലൂടെ 30 മീറ്റർ ഉയരത്തിലാണ് തിര അടിച്ചു കയറുന്നത്.മുഴുവൻ കുടിലുകളുടെ ഉള്ളിലും വെള്ളം കയറി.സർക്കാർ നിർമിച്ചു നൽകിയ പാർപ്പിട സമുച്ചയത്തിന്റെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറുന്നുണ്ട്.പല വീടുകളിലെയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തകരാറിലായി.രാത്രിയിലും ശക്തമായ കടലേറ്റം ഉണ്ടാകുമെന്ന ഭീതിയിൽ ഉറക്കം നഷ്ട്ടപ്പെട്ട് കഴിയുകയാണ് കോളനി നിവാസികൾ.വീടിനകത്ത് വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും ഇവർക്ക് കഴിയുന്നില്ല.ഇനിയും ശക്തമായ കടലേറ്റം ഉണ്ടായാൽ തങ്ങളുടെ കുടിലുകൾ തകരുമെന്ന ഭീതിയിലാണിവർ.തീരദേശ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രശ്നം കളക്റ്റർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് എസ്.ഐ അറിയിച്ചു.അതേസമയം കടലേറ്റം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് കോളനിവാസികൾ അറിയിച്ചു.

കേരളത്തിൽ രണ്ടു ദിവസം കൂടി കനത്ത മഴ തുടരും;ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യത

keralanews heavy rain will continue for two days in kerala chance for landslides

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം കൂടി തുടര്‍ച്ചയായ മഴയ്ക്ക് സാധ്യത.ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിലും പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോട് ചേര്‍ന്ന് വെള്ളിയാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.ഇതും കേരളത്തില്‍ മഴ തുടരാന്‍ കാരണമാകും.അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ ഇവിടെ നിന്നുള്ള മഴ മേഘങ്ങള്‍ ഉത്തരേന്ത്യയിലും  കാലവര്‍ഷം ശക്തമാക്കിയിട്ടുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 12 വരെയുള്ള കണക്കനുസരിച്ച്‌ ഇതുവരെ 5 ശതമാനം അധികം മഴയാണ് കേരളത്തില്‍ ലഭിച്ചത്. പാലക്കാടാണ് ശരാശരി മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത്- 32 ശതമാനം. കോട്ടയത്ത് 21 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി;പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

keralanews flight slides off from nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനമാണ് തെന്നിമാറിയത്. പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ മൂലം വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഖത്തറില്‍നിന്നെത്തിയ വിമാനമാണ് റണ്‍വേയില്‍നിന്ന് തെന്നിമാറിയത്.റൺവേയിലെ മധ്യരേഖയില്‍ നിന്നു മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തത്.കനത്തെ മഴയെത്തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതാണു സംഭവത്തിനു കാരണമെന്നാണു നിഗമനം.സ്ഥാനം തെറ്റിയുള്ള ലാന്‍ഡിങ്ങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് 3.30 ന് മടങ്ങേണ്ട വിമാനത്തിലെ യാത്രക്കാരെ 10.50ന് പുറപ്പെടുന്ന വിമാനത്തില്‍ അയയ്ക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു. അടുത്ത കാലത്ത് നിരവധി തവണ ഇത്തരം സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുന്നത്.

തിരുവനന്തപുരത്ത് യു കെ ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ വെച്ച് പീഡിപ്പിച്ചു;ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു

keralanews u k g student was sexually abused in the school bus search for driver started

തിരുവനന്തപുരം:തിരുവനന്തപുരത്ത് യു കെ ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ വെച്ച് പീഡിപ്പിച്ചു.ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പീഡനം.ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല.വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഉടന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.