ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു. ഇരിട്ടിയിലെ ഒരു ലോഡ്ജിലാണ് സംഭവം.ശങ്കരനാരായണന്‍ എന്ന പേരില്‍ താമസമാക്കിയ വിരുതനാണ് ടി.വി.യുമായി സ്ഥലംവിട്ടത്.15-ന് ലോഡ്ജിൽ മുറിയെടുത്ത ഇയാള്‍ 17-നാണ് മുറിയില്‍നിന്നു മുങ്ങിയത്. ക്ഷേത്രദര്‍ശനത്തിന് പോകുന്നുവെന്നു പറഞ്ഞ് ലോഡ്ജില്‍നിന്ന് പോയ ഇയാള്‍ തിരിച്ചെത്താത്തതിനാല്‍ സംശയം തോന്നി ലോഡ്ജ് ജീവനക്കാര്‍ മുറി പരിശോധിച്ചപ്പോഴാണ് ടി.വി. മോഷണം പോയതായി മനസ്സിലായത്. ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംസ്ഥാനത്ത് ചരക്കുലോറി സമരം ആരംഭിച്ചു
പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ചരക്ക് വാഹനങ്ങള്‍ സമരം തുടങ്ങുന്നത്.ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് സൂചന. സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നേക്കും.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കണ്ണൂർ:കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്റ്റർ മിർ മുഹമ്മദലി അവധി പ്രഖ്യാപിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രാത്രിയും മഴ തുടരുകയാണ്.
റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു
ന്യൂഡൽഹി:റിസർവ് ബാങ്ക് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള നോട്ട് നിലവിലെ നൂറ് രൂപ നോട്ടിനേക്കാള്‍ ചെറുതായിരിക്കും. ഇപ്പോഴുള്ള നൂറ് രൂപ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ആഗസ്‌റ്റിലോ സെപ്‌തംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആർബിഐ വ്യക്തമാക്കി.യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്‌മാരകത്തിന്റെ ചിത്രമാണ് നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യുക. മദ്ധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസില്‍ നോട്ടുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. 66 എംഎം – 142 എംഎം വലുപ്പത്തിലാണ് നോട്ടുകള്‍ തയ്യാറാകുന്നത്. നിരവധി സുരക്ഷാ സവിശേഷതകളും പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
കോട്ടയം:പൊന്‍കുന്നം പി പി റോഡില്‍ രണ്ടാം മൈലില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിയിലേക്ക് പിക്ക് അപ്പ് വാന്‍ ഇടിച്ചുകയറി. 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചിറക്കടവ് സ്വദേശികളായ അമല്‍ സാബു പൂവത്തിങ്കല്‍, അര്‍ജ്ജുന്‍, സ്റ്റെഫിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ അമലിന്റെ പരിക്ക് ഗുരുതരമാണ്.അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അമലിന്റെ തല സമീപത്തുകിടന്ന കല്ലില്‍ ഇടിച്ചാണ് തലയ്ക്ക പരിക്കേറ്റത്. പൊന്‍കുന്നം ഭാഗത്തു നിന്നുവന്ന പിക്കഅപ്പ് വാനാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട വാഹനം എതിര്‍ദിശയില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടികളെ കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ജന. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ തെന്നലുണ്ടായിരുന്നെന്നും പിക്കപ്പ് വാനിന് അമിത വേഗമായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഡബ്ല്യൂസിസി ഭാരവാഹികളെ ‘അമ്മ’ ചർച്ചയ്‌ക്കുവിളിച്ചു;ചർച്ച ഓഗസ്റ്റ് 7 ന്
കൊച്ചി:വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു. ആഗസ്റ്റ് 7 നാണ് ചര്‍ച്ച നടക്കുക. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ചര്‍ച്ച നടക്കുക.എ.എം.എം.എയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് എഴുതിയ കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും എ.എം.എം.എയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. തുടര്‍ന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.അതേസമയം നിരപരാധിത്വം തെളിയിക്കാതെ സംഘടനകളിലേക്ക് തിരിച്ചു വരില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് ചരക്കുലോറി സമരം
കൊച്ചി:ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് ചരക്കുലോറി സമരം.ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം.എണ്‍പത് ലക്ഷം ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തില്‍ നിന്നുള്ള ചരക്കുലോറികളും ഇത്തവണ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ചയിലധികം സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കും. ഇന്ധന ടാങ്കറുകള്‍ , ഗ്യാസ് ടാങ്കറുകള്‍, ഓക്സിന്‍ വാഹനങ്ങള്‍, തപാല്‍ എന്നിവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ മാത്രം മൂന്ന് ലക്ഷത്തോളം ചരക്ക്‌ലോറികള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്.
പെരുമ്പാവൂരിൽ കാറും ബസ്സും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയന്‍, ജിനീഷ്, കിരണ്‍, ഉണ്ണി, ജെറിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിബിനെ വിദേശത്തേക്ക് യാത്രയാക്കുന്നതിനായി നെടുമ്പാശ്ശേരിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ജിബിന്‍റെ സഹോദരനാണ് ജെറിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അങ്കമാലിക്കും പെരുമ്ബാവൂരിനും ഇടയില്‍ വല്ലത്തുവെച്ച് തടിലോറിയെ മറികടന്നെത്തിയ കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.അമിതവേഗതയിലെത്തിയ കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി.കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.
ശബരിമലയിൽ സ്ത്രീകളെ വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി.ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് വിലക്കിയത് എന്തടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി ചോദിച്ചു.ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ആരാധന നടത്താന്‍ കഴിയണം. അല്ലാത്തപക്ഷം അത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനാ ബെഞ്ച് പരാമര്‍ശം നടത്തി. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ വാദം കേൾക്കവെയാണ് കോടതി പരാമർശം.പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.ശബരിമലയിലെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.സ്ത്രീ പ്രവേശന വിഷയത്തിന്റെ നിയമപരമായ കാര്യങ്ങൾ മാത്രമായിരിക്കും കോടതി പരിശോധിക്കുക എന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്‍റെ തുടര്‍ച്ചയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകയായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാല്‍, ബുദ്ധ ആചാരങ്ങളുടെ തുടര്‍ച്ചയാണ് എന്ന വാദങ്ങള്‍ പോര വസ്തുതകള്‍ നിരത്തി അവ തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുള്ള വിലക്ക് ആചാരങ്ങളുടെ ഭാഗമെങ്കില്‍ അത് തെളിയിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ് പിണറായി സർക്കാരിന്റെ ആവശ്യം.എന്നാൽ എന്നാൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനാകില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ സൗകര്യമനുസരിച്ച് നിലപാട് മാറ്റാനാകില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
കാസർകോഡ് ഏരിയാലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു
എരിയാൽ:കാസർകോഡ് ഏരിയാലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു. വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായി പറയുന്നു.നസീമ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.