കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി. ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും സംഘര്‍ഷവും. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വിശീ.തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലേറും നടത്തി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എ.ബി.വി.പി. ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ അൻപതോളംപേർ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് 12 മണിയോടെയാണ് കലക്ട്രേറ്റ് പടിക്കലെത്തിയത്. ഇവിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ അല്‍പസമയത്തിനകം ശാന്തരായി. തുടര്‍ന്ന് നേതാക്കള്‍ ചിലര്‍ സംസാരിച്ചു കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. ഇതോടെയാണ് പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചത്. നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറ് ശക്തമായതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ റോഡിലൂടെ ഓടിയതോടെ കാല്‍ടെക്സ് സര്‍ക്കിളില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു.
കാസർകോഡ് അടുക്കത്ത്ബയലിൽ കൂട്ടവാഹനാപകടം;രണ്ടു കുട്ടികൾ മരിച്ചു
കാസർകോഡ്:കാസർകോഡ് അടുക്കത്ത്ബയലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു.ചൗക്കി അൽജർ റോഡിലെ റെജീസ്-മസൂമ ദമ്പതികളുടെ മക്കളായ മിൽഹാജ്(5), ഇബ്രാഹിം ഷാസിൽ(7)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റെജീസ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ്സ് ഇവർ സഞ്ചരിച്ച ബുള്ളറ്റിലും, ബൈക്കിലും രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽ നിന്നും ബസ്സിനടിയിലേക്ക് തെറിച്ചു വീണ കുട്ടികളെ നാട്ടുകാർ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ബസിടിച്ച കാറിലുണ്ടായിരുന്ന മേല്പറമ്പിലെ അബ്ദുൽ റഹ്മാന്റെ മകൻ റിസ്‌വാൻ(24),ബന്ധു പെർവാഡിലെ ഇസ്മയിലിന്റെ മകൻ റഫീക്ക്(38),റിസ്വാന്റെ സഹോദരി റുക്‌സാന(28),റുക്‌സാനയുടെ മക്കളായ ജുമാന(4),ആഷിഫത്ത് ഷംന(2),എന്നിവർക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാൽ അഹമ്മദിനും പരിക്കേറ്റു.ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.
പാലക്കാട് ലോറിക്ക് നേരെ നടന്ന കല്ലേറിൽ ക്ളീനർ മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
പാലക്കാട് :വാളയാര്‍ ചെക്ക് പോസ്റ്റില്‍ സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.കസബ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മേട്ടുപ്പാളയം സ്വദേശി മുബാറക്ക് ബാഷയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ മുബാറക് ബാഷ മരിച്ചത്. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്.കല്ലേറിൽ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. അതിനിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.
ലോറി സമരം;പാലക്കാട് ലോറിക്ക് നേരെ നടന്ന കല്ലേറിൽ ക്‌ളീനർ മരിച്ചു
പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ ലോറി ക്ലീനര്‍ മരിച്ചു.കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്.ലോറി സമരത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുദിവസമായി തമിഴ്‌നാട്ടില്‍ നിന്നുവരുന്ന ചരക്കുലോറികള്‍ വാളയാറില്‍ തടയുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറി തടയാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെത്തുടര്‍ന്നാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ക്ലീനര്‍ മുബാറകിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നില്‍ സമരാനുകൂലികളാണെന്നാണ് വിവരം.
സംസ്ഥാനത്ത് ‘ഷിഗെല്ല’ വൈറസ് ബാധ ആശങ്ക പരത്തുന്നു;കോഴിക്കോട് രണ്ടു വയസ്സുകാരൻ മരിച്ചു
കോഴിക്കോട്:സംസ്ഥാനത്ത് ഷിഗല്ലെ വൈറസ് ബാധ ആശങ്ക പരത്തുന്നു.ഷിഗല്ലെ ബാധയെ തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയില്‍ രണ്ട് വയസുകാരന്‍ മരിച്ചു.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദാണ് മരിച്ചത്.സിയാദിന്റെ ഇരട്ടസഹോദരന്‍ സയാന്‍ ഇതേ രോഗം ബാധിച്ച് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് ഷിഗല്ലെ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം നാലുപേര്‍ക്കാണ് ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.
പ്രത്യേകതരം വയറിളക്ക രോഗമാണ് ഷിഗല്ലെ. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മാത്രമെ രോഗത്തെ പ്രതിരോധിക്കാനാകൂ. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗെല്ല അറിയപ്പെടുന്നത്. രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലര്‍ന്ന വെള്ളമോ ഭക്ഷണമോ സ്പര്‍ശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതല്‍ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഒരാഴ്ചയോളം സമയം കൊണ്ടാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ തന്നെ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി,ഛര്‍ദ്ദി , നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഭക്ഷണത്തിന് മുന്‍പ് വൃത്തിയായി കൈകള്‍ കഴുകുക,ചെറിയ കുട്ടികളുടെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക,ഡയപ്പറുകള്‍ തുറസായ സ്ഥലത്ത് ഉപേക്ഷിക്കാതിരിക്കുക,ഇവ കത്തിച്ച് കളയുക,വയറിളക്കം അനുഭവപ്പെടുന്നവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, വയറിളക്കമുളള കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ വിടാതിരിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,ശുചി മുറി ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, ചൂടുള്ളതും നന്നായി വേവിച്ചതുമായ ഭക്ഷണം കഴിക്കുക ,ഭക്ഷണവും കുടിവെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക,ഈച്ച പോലുള്ള പ്രാണികള്‍ ഭക്ഷണത്തില്‍ വന്നിരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ.
ചക്കരക്കല്ലിൽ പ്ലസ് ടു വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു
കണ്ണൂർ:ചക്കരക്കല്ലിൽ പ്ലസ് ടു വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു.ചക്കരക്കല്‍ പള്ളിപൊയില്‍ സ്വദേശി പരേതനായ കെകെ കുമാരന്റെ ഭാര്യ പി സാവിത്രി (64) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 8.45 ഓടെ ആയിരുന്നു സംഭവം. അസുഖ ബാധിതയായ അമ്മയെ കാണാന്‍ മുഴപ്പിലങ്ങാട്ടേക്ക് പോകാന്‍ പള്ളിപൊയില്‍ മഹാത്മ മന്ദിരത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് സാവിത്രിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാവിത്രിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാർത്ഥി ചക്കരക്കല്‍ മൗവ്വഞ്ചേരി മാച്ചേരിയിലെ പി സാരംഗ് (17) ഇയാളുടെ പിതാവ് പി ചന്ദ്രന്‍ എന്നിവര്‍ക്ക് എതിരെ ചക്കരക്കല്‍ എസ്‌ഐ പി ബിജു കേസെടുത്തു.പരിക്കേറ്റ സാരംഗ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഴപ്പിലങ്ങാട്ടെ പരേതനായ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകളാണ് സാവിത്രി. മക്കള്‍: വി ഷിതി , വി ഷിബി.ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് സാരംഗ് ഓടിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കൊടുത്താല്‍ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുക്കുക. ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികൾ നഷ്ടപരിഹാരം നല്‍കില്ലെന്നു മാത്രമല്ല കോടതി വിധിക്കുന്ന നഷ്ടപരിഹാര തുക രക്ഷിതാക്കളില്‍ നിന്ന് ഈടാക്കും.
വയനാട് മേപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
വയനാട്:മേപ്പാടി മുണ്ടക്കൈ മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാനിധ്യം കണ്ടെത്തി.ഈ പ്രദേശത്ത് ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെത്തിയതായും ഇവര്‍ രാത്രി ഇവിടെ ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. പട്ടാളവേഷത്തില്‍ സായുധരായി തോട്ടത്തിലെത്തിയ മാവോവാദികളെ കണ്ടെത്തുന്നതിനു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം തൊള്ളായിരത്തിലും സമീപ വനപ്രദേശത്തും തെരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദികളാക്കിയിരുന്നു. ഇതിൽ നിന്നും രക്ഷപ്പെട്ട് എത്തിയ ഒരു തൊഴിലാളി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. രാത്രി രണ്ടുമണിയോടെ മറ്റു രണ്ടുപേരും മാവോയിസ്റ്റുകളുടെ തടങ്കലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് വിക്രം ഗൗഡ, സോമന്‍, ഉണ്ണിമായ, സന്തോഷ് എന്നിവരടങ്ങുന്ന മാവോയിസ്റ്റുകളാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടഞ്ഞുവച്ചിരിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ഫോട്ടോകള്‍ കാണിച്ചാണ് പോലീസ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്. തൊഴിലാളികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച മാവോയിസ്റ്റുകള്‍ 20 കിലോ അരിയുമായാണ് കടന്നതെന്നു കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു. അവസാനത്തെ തൊഴിലാളിയും പിടിയില്‍നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ മാവോവാദികള്‍ രണ്ടു തവണ ആകാശത്തേക്കു നിറയൊഴിച്ചതായി അദ്ദേഹം പറഞ്ഞു.
ജെസ്‌നയുടെ തിരോധാനം;പത്തു ദിവസത്തിനുള്ളിൽ ജെസ്‌നയെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം
പത്തനംതിട്ട: ജെസ്‌ന തിരോധാനം നിര്‍ണായക വഴിത്തിരിവിലേക്കെന്ന് അന്വേഷണ സംഘം. 10 ദിവസത്തിനുള്ളില്‍ ജെസ്‌നയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ജെസ്നയ്ക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചു. വീട്ടുകാരും സുഹൃത്തുക്കളും അറിയാതെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ ജസ്‌നയുടെ കൈവശമുണ്ടായിരുന്നതായിട്ടാണ് അന്വേഷണത്തില്‍ തെളിയുന്നത്.കേസ് അധികം വൈകാതെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. നിര്‍ണായക വിവരങ്ങളാണ് പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ മാര്‍ച്ച് 22-നാണു കാണാതായത്. ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജെസ്നയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 30-ലധികം മൊബൈല്‍ ടവറുകളില്‍നിന്നു ലഭിച്ച ടെലിഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.സംശയമുള്ള ഇരുനൂറോളം നമ്പറുകൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇതിലോരോരുത്തരെയും നേരിട്ടുകണ്ട് അന്വേഷണം നടത്തിവരികയാണ്.ഇവയിലേതെങ്കിലും നമ്പർ ജെസ്ന ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണ് പോലീസ്ശ്രമം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിലെ അന്വേഷണം പൂര്‍ത്തിയാവും.
ഡബിൾ ഹോഴ്സ് മട്ടയരിയിൽ മായം കണ്ടെത്തി
തിരുവനന്തപുരം:ഡബിൾ ഹോഴ്‌സിന്റെ അരിയിൽ മായം കലർന്നതായി സർക്കാരിന്റെ പരിശോധന റിപ്പോർട്ട്.പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്താണ് അരിക്ക് കളർ നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഡബിൾ ഹോഴ്സിന്‍റെ 15343 എന്ന ബാച്ചിലാണ് മായം കണ്ടെത്തിയത്. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡബിൾ ഹോഴ്‌സിന്റെ മട്ട ഉണക്കലരി കഴുകുമ്പോൾ ബ്രൗൺ നിറം മാറി വെള്ളനിറമാകുന്നതായി കാണിച്ച് തിരുവനന്തപുരം സ്വദേശിനി ജെസി നാരായണൻ എന്ന സാമൂഹ്യപ്രവർത്തക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നാം തവണ കഴുകുമ്പോഴേക്കും വെള്ള നിറത്തിലാകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദേശപ്രകാരം അരിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക് അയക്കുകയായിരുന്നു.
വ്യാജപേരിൽ വായ്പ്പയെടുത്ത് സ്വന്തം സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സഹകരണ സംഘം സെക്രെട്ടറി അറസ്റ്റിൽ
കണ്ണൂർ:വ്യാജപേരിൽ വായ്പ്പയെടുത്ത് സ്വന്തം സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സഹകരണ സംഘം സെക്രെട്ടറി അറസ്റ്റിൽ.കണ്ണൂർ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രെട്ടറി കുടുക്കിമൊട്ട സ്വദേശി സനൂപ്(35)ആണ് അറസ്റ്റിലായത്.അതുൽ കൃഷ്‌ണൻ എന്നയാളുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വായ്‌പ്പാ കുടിശ്ശികയായതായി നോട്ടീസ് ലഭിച്ചപ്പോഴാണ് അതുൽ കൃഷ്ണൻ സംഭവമറിയുന്നത്.2017 ഓഗസ്റ്റിലാണ് അതുൽകൃഷ്ണന്റെ പേരിലുള്ള വായ്പ അപേക്ഷ സംഘത്തിന് മുൻപാകെ സമർപ്പിക്കപ്പെട്ടത്.വ്യക്തിഗത വായ്പ്പയ്ക്കാണ് അപേക്ഷ നൽകിയത്.സംഘം ഈ അപേക്ഷ അംഗീകരിച്ചു.തുടർന്നാണ് സെക്രെട്ടറി സനൂപ് 50000 എന്നത് ഒരു പൂജ്യവും കൂടി ചേർത്ത് 5 ലക്ഷം രൂപയാക്കുകയും ഈ തുക സംഘത്തിൽ നിന്നും പിൻവലിക്കുകയും ചെയ്തു.എന്നാൽ വായ്പ അപേക്ഷ നൽകിയതും തുക പിൻവലിച്ചതുമൊന്നും അതുൽ അറിഞ്ഞിരുന്നില്ല.നേരത്തെ അതുലിന് സംഘത്തിൽ വായ്പ ഉണ്ടായിരുന്നു.എന്നാൽ 2017 മേയിൽ ഈ ഇടപാടുകളൊക്കെ അതുൽ തീർത്തിരുന്നു.എന്നാൽ ഓഡിറ്റ് പരിശോധനയിൽ വായ്പാകുടിശ്ശിക കണ്ടെത്തിയതോടെ അതുലിന് സംഘം നോട്ടീസ് അയക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്.എന്നാൽ സെക്രെട്ടറി ഇത് തിരുത്തി 50000 രൂപ എന്നാക്കിയാണ് അതുലിന് അയച്ചത്.നോട്ടീസ് ലഭിച്ച അതുൽ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് കാര്യമാക്കേണ്ടെന്നും വായ്‌പ്പാ എടുത്തത് താനാണെന്നും അതിൽ 30000 രൂപ അടച്ചിട്ടുണ്ടെന്നും ബാക്കി തുക ഉടൻ അടയ്ക്കുമെന്നും സനൂപ് പറഞ്ഞു.എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ടൌൺ സ്റ്റേഷനിൽ പരാതി ലഭിക്കുകയും തുടർന്ന് എസ്‌ഐ ശ്രീജിത്ത് കോടേരി നടത്തിയ അന്വേഷണത്തിൽ രേഖകൾ തിരുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തായും കണ്ടെത്തിയതിനെ തുടർന്ന് സെക്രെട്ടറിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.