കണ്ണൂര്‍:കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയപാത വികസനത്തിനായി വയല്‍ നികത്തുന്നതിനെതിരെ സമരരംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ചർച്ചയ്ക്കായി ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിരുന്നു. വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്. ഇത് പരിസ്ഥിതിയേയും കര്‍ഷകരെയും ഒരുപോലെ ബാധിക്കും. താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാനാണെന്നും റിപ്പോര്‍ട്ടില്‍ സമിതി പറഞ്ഞിരുന്നു. ന്‍. പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം. മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രമെ നിലവിലെ അലൈന്‍മെന്റ് തുടരാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹനാനെ സോഷ്യൽ മീഡിയവഴി അധിക്ഷേപിച്ച നൂറുദ്ധീൻ ഷെയ്ക്ക് അറസ്റ്റിൽ
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ ആൾ അറസ്റ്റില്‍. ഹനാന്‍ ഒരു നുണയാണെന്നും നാടകമാണെന്നുമുള്ള രീതിയില്‍ ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖാണ് അറസ്റ്റിലായത്. ഇയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ ഉടൻ തന്നെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നെയാണ് നൂറുദീന്റെ അറസ്റ്റ്.തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്‍സ്യവില്‍പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കുന്നതും രോഗിയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതും. ഇക്കാര്യം വാര്‍ത്തയായതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു നൂറുദ്ദിന്‍ വീഡിയോ ഇട്ടത്.
ഹനാനെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ വഴിയായിരുന്നു നൂറുദ്ദീന്‍ അധിക്ഷേപിച്ചത്. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് മറ്റുള്ളവരും ഹനാനെതിരെ രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും പരിശോധന ആരംഭിച്ചു.
തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി;നിരവധി കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി നിരവധി കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയയുടെ സ്‌കൂള്‍ ബസ് ആണ് കേരളാദിത്യപുരത്തെ ഒരു കടയിലേക്ക് ഇടിച്ച കയറിയത്.നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തകര്‍ന്ന ബസില്‍ കുടങ്ങിക്കിടന്ന ഡ്രൈവറെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു
കൊച്ചി:രാജ്യത്തെ പെട്രോൾ പമ്പ് ജീവനക്കാർക്കായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തുപരീക്ഷ നടത്തുന്നു.ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്.എഴുത്തു പരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. പമ്പുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ്.നിലവില്‍ പമ്പുകളിലുള്ള ജീവനക്കാര്‍ വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരും.ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് 500 രൂപ ശമ്പള വര്‍ദ്ധന വരുത്തുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചന. പരീക്ഷയില്‍ തോല്‍ക്കുന്ന ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളിൽ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരും.കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് മിനിമം വേതനം 9,500 ല്‍ നിന്ന് 12,221 രൂപയാക്കി ഉയര്‍ത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോള്‍ പാമ്പുകളുടെ നിലവാരം ഉയർത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
തിങ്കളാഴ്ചത്തെ ഹർത്താൽ;ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
കൊച്ചി:ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദുസംഘടനകൾ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പോലീസന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.കൊച്ചിയിലെ ‘സേ നോ ടു ഹര്‍ത്താല്‍’ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ശബരിമല പ്രവേശന വിഷയത്തില്‍ സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ലന്നും ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി അറിയിച്ചു.
പണം മോഷ്ടിച്ചെന്നാരോപിച്ച് കണ്ണൂരിൽ പത്തുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
കണ്ണൂർ:പണം മോഷ്ടിച്ചെന്നാരോപിച്ച് കണ്ണൂരിൽ പത്തുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു.പയ്യന്നൂര്‍ മാതമംഗലത്താണ് സംഭവം നടന്നത്.മാതമംഗലം ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈയ്യിലും കാലിലും പുറത്തുമാണു പൊള്ളലേറ്റിരിക്കുന്നത്. അമ്മ ചട്ടുകം പഴുപ്പിച്ചുവെച്ചാണ് പൊള്ളിച്ചതെന്നു കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്കു കഴിഞ്ഞദിവസം കുട്ടിയെ കൂട്ടികൊണ്ടു പോയി പച്ചമരുന്ന് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ വ്രണം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണു വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ ചാമ്ബ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം കൊച്ചിന്‍ എയര്‍പോര്‍ട്ടിന്
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ചാമ്ബ്യന്‍ ഓഫ് എർത്ത് പുരസ്ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. ലോകത്തിലാദ്യമായി പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനത്താവളം എന്ന വിപ്ലവകരമായ പദ്ധതിയാണ് അംഗീകാരത്തിലേയ്ക്ക് നയിച്ചത്.സെപ്റ്റംബര്‍ 26ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ സിയാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. വിദേശത്തേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ സിയാലിന് ഇന്ത്യയില്‍ നാലാം സ്ഥാനമാണ് ഉള്ളത്.
ലോറി സമരം ഒരാഴ്ചയിലേക്ക് കടന്നു;ജനജീവിതത്തെ ബാധിച്ചു തുടങ്ങി
തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ചരക്കു ലോറി ഉടമകൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു.സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി.സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു. ഇത് പൊതുവിപണിയെയും ബാധിച്ചു തുടങ്ങി.നിലവില്‍ സ്‌റ്റോക് തീര്‍ന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തുന്നതും ഇവിടെ നിന്നാണ്.അരിയും പച്ചക്കറികളുമായും എത്തുന്ന ലോറികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു.അതേസമയം, ലോറി സമരത്തിന്റെ മറവില്‍ സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമാണ്. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതരും രംഗത്തുണ്ട്.
കാണാതായ യുവതിയെ കണ്ടെത്തി തിരികെ മടങ്ങുന്നതിനിടെ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു
ആലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്താനായി പോയ പോലീസ് വാഹനം അപകടത്തില്‍പ്പെട്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.അമ്പലപ്പുഴ കരൂരില്‍ വെച്ചായിരുന്ന അപകടം.കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ശ്രീകല, കാര്‍ ഡ്രൈവര്‍ നൗഫല്‍, ഹസീന എന്നിവരാണ് മരിച്ചത്. കൊട്ടിയത്ത് നിന്ന് കാണാതായ ഹസീനയെ തിരികെ കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്ബലപ്പുഴ ദേശീയ പാതയില്‍ കരൂരില്‍ പുറക്കാട് ഗവ.എല്‍.പി സ്‌കൂളിന് സമീപത്ത് വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും
കോഴിക്കോട്:നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും.രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഒരു മണിക്കൂറും 43 മിനിറ്റുമാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും.നഗ്‌ന നേത്രങ്ങളോടെ ഗ്രഹണം ദര്‍ശിക്കാനാകും. ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര പ്രതിഭാസമാണ് കാണാനാവുക. രാത്രി 11.54നാണ് ഭാഗിക ഗ്രഹണം കാണാനാവുക. പൂര്‍ണഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ ഒന്നുമുന്നുമുതല്‍ 2.43 വരെ ദര്‍ശിക്കാം. പിന്നീട് 3.49 വരെ വീണ്ടും ഭാഗിക ഗ്രഹണം കാണാനാവും.15 വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങള്‍ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും കാണാന്‍ ഇന്നു മുതല്‍ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയില്‍ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം.മഴ മാറിനില്‍ക്കുകയാണെങ്കില്‍ കേരളത്തിലും ചന്ദ്രഗ്രഹണം ദൃശ്യമാകും. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025 സെപ്തംബഹര്‍ ഏഴിനാണ് നടക്കുക.