ഇരിട്ടി:ജില്ലയിലെ മലയോരപ്രദേശങ്ങളിൽ നാലിടങ്ങളിലായി വീണ്ടും ഉരുൾപൊട്ടി. അമ്പായത്തോട്,പാൽചുരം,കൊട്ടിയൂർ,കേളകം എന്നീ മേഖലകളിലാണ് വ്യാഴാഴ്ച പുലർച്ചെയും പകലുമായി ഉരുൾപൊട്ടിയത്.മണ്ണിടിഞ്ഞും പുഴ കരകവിഞ്ഞൊഴുകിയും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു.പാലങ്ങളും റോഡുകളും തകർന്നു.രാവിലെ പത്തരയോടെയാണ് അമ്പായത്തോടിൽ ഉരുൾപൊട്ടിയത്.ഉൾവനത്തിൽ വലിയ ശബ്ദത്തോടെയുണ്ടായ ഉരുൾപൊട്ടലിൽ മണ്ണും മരങ്ങളും കുത്തിയൊലിച്ചെത്തി ബാവലിപ്പുഴയിൽ അടിഞ്ഞു.ഇവ പുഴയിൽ തടഞ്ഞു നിന്നതോടെ പുഴ അൻപതിലേറെ ഉയരമുള്ള മറുകരയിലേക്ക് കയറി. തുടർന്ന് പെയ്ത കനത്ത മഴയിൽ ഒലിച്ചുപോയ മരങ്ങൾ തട്ടി കൊട്ടിയൂർ അമ്പലത്തിലേക്കുള്ള പാലവും പാമ്പരപ്പാൻ പാലവും തകർന്നു.നെല്ലിയോടിയിൽ ഉരുൾപൊട്ടലിൽ തകർന്ന കലുങ്കിന്റെ സ്ഥാനത്ത് പുനർനിർമിച്ച താത്കാലിക പാലം വീണ്ടുമുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. അടയ്‌ക്കാത്തോട്ടിൽ വർഷങ്ങളായി ജലസേചനത്തിന് ഉപയോഗിച്ചിരുന്ന ബണ്ട് മലവെള്ളപ്പാച്ചിലിൽ തകർന്നു.ഇവിടങ്ങളിൽ ആളുകളെ നേരത്തെ മാറ്റി താമസിപ്പിച്ചിരുന്നു, ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ പതിനാലു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ചെറുപുഴ പഞ്ചായത്തിലെ ഇടക്കോളനിയിലെയും കാനം വയൽ കോളനിയിലെയും കുടുംബങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു.ജില്ലയിലാകെ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.ഇതിലേറെയും ഇരിട്ടി താലൂക്കിലാണ്.1190 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
വാജ്‌പേയിയുടെ നിര്യാണം;രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം
ന്യൂഡൽഹി:മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വാജ്‌പേയിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകളിൽ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാന സർക്കാരുകൾ വാജ്‌പേയിയുടെ നിര്യാണത്തിൽ അവധി പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.നിലവിലെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയെ മരിച്ചാൽ മാത്രമേ അവധി പ്രഖ്യാപിക്കാവൂ.വാജ്‌പേയിയുടെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം നടക്കും.ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.വൈകുന്നേരം കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയക്കെടുതി നേരിട്ടു വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലായിരിക്കും പ്രധാനമന്ത്രി തങ്ങുക.
ചാലക്കുടി കുത്തിയത്തോട് എഴുപതുപേർ അഭയം പ്രാപിച്ച കെട്ടിടം തകർന്നു വീണ് ഏഴുപേരെ കാണാതായി
ചാലക്കുടി: നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണ് ഏഴ് പേരെ കാണാതായി. ഏഴുപത് പേര്‍ അഭയം പ്രാപിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.പ്രദേശത്ത് നിരവധി പേരാണ് കുടുങ്ങി കിടിക്കുന്നത്. ചാലക്കുടിയിലെ കുണ്ടൂരിലും മാളയിലുമുള്ള ക്യാമ്ബുകളിലാണ് വെള്ളം കയറി. ഇവിടെ ആഹാരത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്.
പ്രളയക്കെടുതി;രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് എത്തും. അവ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്ബുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്രസേനകളുടെ ബോട്ടുകള്‍ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ളവയും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. വെള്ളപ്പൊക്കവും കെടുതികളും ശക്തമായതോടെ തൃശൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആലുവയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതാണ് ഭീഷണിയുയര്‍ത്തുണ്ട്. ആലുവ ഭാഗത്ത് ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍ പറവൂര്‍ കവല ഭാഗത്തും വെള്ളംകയറിയിട്ടുണ്ട്.എറണാകുളവും പത്തനംതിട്ടയും കഴിഞ്ഞാല്‍ തൃശൂരിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഓണാവധിക്കായി നാളെ അടയ്ക്കും;29 നു തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഓണാവധിക്കായി നാളെ അടയ്ക്കും. ഈ മാസം 28 വരെയാണ് അവധി. 29ന് സ്‌കൂള്‍ തുറക്കും.കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്.വിദ്യാലയങ്ങള്‍ ഈ മാസം 21 ന് അടച്ച് 30 ന് തുറക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി നല്‍കുകയായിരുന്നു
കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂർ:കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,കോട്ടയം, കോഴിക്കോട്, വയനാട്,എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണൽ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂർ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സർവകലാശാലയും അടച്ചു. ഓഗസ്റ്റ് 29-ന് തുറക്കും. സർവകലാശാല ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുത ലൈൻ പൊട്ടിവീണ് ട്രെയിനുകൾ വൈകുന്നു
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുത ലൈൻ പൊട്ടിവീണ് ട്രെയിനുകൾ വൈകുന്നു.മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകുന്നത്.ആളുകൾ റെയിൽവേ ട്രാക്കിൽ ക്രോസ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോയമ്പത്തൂർ മംഗലാപുരം ട്രെയിൻ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ചെറുവത്തൂരിൽ നിന്നും റെയിൽവേ ഇലക്ട്രിക്കൽ ജീവനക്കാർ എത്തിയതിനുശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.
തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ മണ്ണിടിഞ്ഞ് നിരവധി വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു
തൃശൂർ:തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ മണ്ണിടിഞ്ഞതുമൂലം കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുകയാണ്. ഇതോടെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്.ഇന്നലെ വൈകിട്ടോടെ എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. ഗതാഗത തടസം പരിഹരിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്രയും സമയം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇനിയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയിൽ വീണ്ടും മുന്നറിയിപ്പ്;എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജനങ്ങൾക്ക് നിർദേശം
കൊച്ചി:കനത്ത മഴയെ തുടർന്ന് കൊച്ചി കായലിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, ആലുവയും പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.