മലപ്പുറം:വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് കെട്ടിടത്തിൽ അഗ്നിബാധ.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. ഇതില്‍ ഇലക്‌ട്രോണിക്‌സ് ഷോറൂം ഉള്‍പ്പടെ മൂന്ന് കടകളാണ് കത്തി നശിച്ചത്. തിരൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. കടകളില്‍ തീ പടരുന്നത് കണ്ട നാട്ടുകാര്‍ ബഹളം വച്ച് ആളെ കൂട്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ ആളി പടര്‍ന്നു. വൈകാതെ തന്നെ അഗ്നിശമനസുടെ രണ്ട് യൂണിറ്റുകള്‍ എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ദന്താശുപത്രി അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
പ്രളയക്കെടുതി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു
തിരുവനന്തപുരം:പ്രളയക്കെടുതി ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു.രാവിലെ ഒൻപതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സമ്മേളനം. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുള്ള, ടി.കെ.അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷമാണ് സഭ ആരംഭിച്ചത്.ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതിയെക്കുറിച്ചുള്ള ഉപക്ഷേപം അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നാല് മണിക്കൂര്‍ ചര്‍ച്ച നടക്കും. അതിന് ശേഷം സംസ്ഥാനം നേരിട്ട ഗുരുതര സ്ഥിതിവിശേഷങ്ങളും പുനര്‍ നിര്‍മാണത്തിനായി പൂര്‍ത്തീകരിക്കേണ്ട നടപടികളും സംബന്ധിച്ച് ചട്ടം 275 പ്രകാരമുള്ള പ്രമേയവും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കും.
പ്രളയത്തെ തുടർന്ന് റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും
തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് റേഷൻ കാർഡുകൾനഷ്ട്ടപ്പെട്ടവർക്കും കാർഡുകൾ നനഞ്ഞ് ഉപയോഗശൂന്യമായവർക്കും ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും.പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്ങ്മൂലവും മാത്രം സമര്‍പ്പിച്ചാല്‍ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കും.സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.സി-ഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി എന്നിവയുടെ നേതൃത്വത്തില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്‍റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഒരുക്കും. സെപ്തംബര്‍ പത്താം തീയതിയോടെ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാകും. കൂടാതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിക്കും.
പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്.ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്ബനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംഘം വിശദമായി പഠിക്കും.അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്ബത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു, പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാര്‍, നബാര്‍ഡ് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ് കമ്ബനി പ്രതിനിധികള്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം എത്തുന്നുണ്ട്.പ്രളയബാധിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനി മേധാവികളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. പ്രളയബാധിതരുടെ വായ്പയ്ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും ഇന്നു യോഗം ചേരും.
ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
തിരുവനന്തപുരം: ഓണാവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ 270 സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌ക്കൂളുകളാണ് ഇന്ന് തുറക്കുന്നത്. ദുരിതാശ്വാസ ക്യാമ്ബുകളായിരുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂര്‍, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്‌കൂളുകള്‍ തുറക്കില്ല. ഇവിടെ രണ്ടുമൂന്നു ദിവസത്തിനകം ക്യാമ്ബുകള്‍ പിരിച്ചുവിടാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്‌കൂളുകളിലേക്ക് പോകണമെന്നും പാഠപുസ്തകങ്ങളും, യൂണിഫോം എന്നിവ നഷ്ടമായവര്‍ അതോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും പുതിയവ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ 217 സ്‌കൂളുകളാണ് തുറക്കാന്‍ കഴിയാത്തത്. കുട്ടനാട് മേഖലയില്‍ നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. അടുത്ത മാസത്തോടെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് അധികൃതരുടെ നിലവിലെ ശ്രമം.അധ്യയനം തുടങ്ങാന്‍ കഴിയാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിടിഎ എന്നിവക്ക് നിര്‍ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കു പകരം മറ്റു സൗകര്യങ്ങള്‍ കണ്ടെത്തി ക്ലാസുകള്‍ ആരംഭിക്കുന്നതിനാണു ആലോചന.
ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം
ഇരിട്ടി:ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം.ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളപായമോ പരിക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉടന്‍ തന്നെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ചില കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് നാളെ മുതൽ പുനരാരംഭിക്കും
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും.പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.കനത്ത മഴയില്‍ റണ്‍വേയില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കഴിഞ്ഞ 15 നാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിരുന്നു. കനത്ത മഴയില്‍ എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും, വിമാനത്താവളത്തിനു ചുറ്റുമുള്ള 2300 മീറ്റര്‍ ചുറ്റുമതില്‍ തകരുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളം പ്രവര്‍ത്തന സജ്ജമായെന്ന് വിമാന കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു. ഇതോടെ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും താത്കാലികമായി ആരംഭിച്ച വിമാന സര്‍വീസുകള്‍ ബുധനാഴ്ചയോടെ അവസാനിപ്പിക്കും.
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ;പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും
തിരുവനന്തപുരം:പ്രളയക്കെടുതി വിലയിരുത്തുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.കേരളത്തോളെത്തുന്ന അദ്ദേഹം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.ചെങ്ങനൂരിലാണ് അദ്ദേഹം ആദ്യം എത്തുക.തുടര്‍ന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മല്‍സ്യ തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.കൊച്ചി,ആലുവ,ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകളിൽ അദ്ദേഹം ഇന്ന് സന്ദര്‍ശനം നടത്തും .നാളെ രാവിലെ കോഴിക്കോടും ,വയനാടും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ക്യാമ്ബുകളില്‍ സന്ദര്‍ശിച്ചതിന് ശേഷം തിരികെ ഡൽഹിയിലേക്ക് മടങ്ങും.
കുട്ടനാട്ടിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി;കൈകോർക്കുന്നത് അരലക്ഷം പേർ
ആലപ്പുഴ: പ്രളയം നാശം വിതച്ച കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രക്രിയകളില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളാകും.ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പ്രളയക്കെടുതിയില്‍ കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ബൃഹത്തായ ശുചീകരണ യജ്ഞത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ പരമാവധി കുട്ടനാട്ടുകാരെ വീടുകളിലെത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.കേരളംകണ്ട ഏറ്റവും വലിയ പുനരധിവാസ ക്യാമ്ബയിനാണിത്.30-ന് സമാപിക്കുന്ന യജ്ഞത്തില്‍ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരും പങ്കെടുക്കും. ക്യാമ്ബില്‍ കഴിയുന്ന കുട്ടനാട്ടുകാരില്‍ പ്രായമായവരും കുഞ്ഞുങ്ങളുമൊഴികെ ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുഴുവന്‍ പേരും പങ്കാളികളാകും.സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യജ്ഞത്തില്‍ പങ്കാളികളാകാന്‍ പതിനായിരക്കണക്കിന് പേരാണ് രാവിലെയോടെ ആലപ്പുഴയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇലക്‌ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, കാര്‍പ്പെന്റര്‍മാര്‍ എന്നിവരുടെ സംഘവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടാകും. ചെളിനീക്കം ചെയ്യല്‍, ഫര്‍ണീച്ചര്‍ ശരിയാക്കല്‍, വൈദ്യുതോപകരണങ്ങള്‍ പരിശോധിക്കല്‍ എന്നിവയെല്ലാം വീട്ടുകാരുടെ സഹായത്തോടെ ചെയ്യും. പാമ്പുകളെ പിടികൂടുന്നതിന് വിദഗ്ധസംഘവും ഉണ്ടാകും. വീട് ശുചിയാക്കുന്നതിനൊപ്പം റവന്യൂ ജീവനക്കാര്‍ നഷ്ടം വിലയിരുത്തുന്നതിനുള്ള ശ്രമവും നടത്തും. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ വീടുകള്‍ വൃത്തിയാക്കല്‍ തുടങ്ങി. ഇതിനായി ജലഗാതഗതവകുപ്പ സൗജന്യ ബോട്ട് സര്‍വീസും നടത്തുന്നുണ്ട്. 50000 പേര്‍ യജ്ഞത്തിന്റെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടിയതെങ്കിലും ജനപിന്തുണ കണക്കിലെടുക്കുമ്ബോള്‍ ഒരുലക്ഷത്തോളം പേര്‍ പങ്കാളികളാകുന്ന പുനരധിവാസ യജ്ഞത്തിനാണ് കുട്ടനാട് വേദിയാകാന്‍ തയ്യാറെടുക്കുന്നത്.
മഞ്ചേശ്വരം താലൂക്കിന്റെ പേരുമാറ്റം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ധർണയും ഒപ്പു ശേഖരണവും നടത്തുന്നു
കാസർകോഡ്:മഞ്ചേശ്വരം താലൂക്കിന്റെ പേരുമാറ്റം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫീസിനു മുൻപിൽ ധർണയും ഒപ്പു ശേഖരണവും നടത്തുന്നു.മഞ്ചേശ്വരം താലൂക്കിന്റെ പേര് തുളുനാട് താലൂക്ക് എന്നാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ വകുപ്പ് തലത്തിൽ നടന്നു വരുന്നുണ്ട്. ഇക്കാര്യത്തിൽ കേരള സർക്കാരിന് ലഭിച്ച നിവേദനം റെവന്യൂ F1/390/17 തീയതി 08.12.2017 എന്ന ഫയൽ നമ്പറിൽ റെവന്യൂ സെക്രെട്ടറിയേറ്റിലും LR/M2/16583/17 എന്ന നമ്പറിൽ ലാൻഡ് റെവന്യൂ കമ്മീഷണറേറ്റിലും H2/52628/17 എന്ന നമ്പറിൽ കാസർകോഡ് കളക്റ്ററേറ്റിലും A1/433/18 എന്ന നമ്പറിൽ കാസർകോഡ് RDO ഓഫീസിലും B1/11270/18 എന്ന നമ്പറിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിലും നിലവിലുണ്ട്.ഈ വിഷയത്തിൽ മഞ്ചേശ്വരം താലൂക്ക് ഓഫീസിൽ ചർച്ച നടക്കുന്നതാണ്.മഞ്ചേശ്വരം താലൂക്കിനെ ഭാഷാടിസ്ഥാനത്തിൽ അപഗ്രഥിച്ചാൽ ഇവിടെ 58 ശതമാനവും മലയാളികളാണ്.എന്നിട്ടും മലയാളം പഠിപ്പിക്കാത്ത 53 വിദ്യാലയങ്ങൾ ഇവിടെ നിലനിൽക്കെയാണ് പുതിയ നീക്കം.ഇതിൽ പ്രതിഷേധിച്ചാണ് സെപ്റ്റംബർ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുൻപിൽ ധർണ നടത്താനും പഞ്ചായത്ത് ആസ്ഥാനങ്ങളിൽ ഒപ്പുമരചുവട്ടിൽവെച്ച് ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിക്കാനും മഞ്ചേശ്വരം താലൂക്ക് കേരള ഭരണഭാഷ വികസന സമിതി തീരുമാനിച്ചിരിക്കുന്നത്.