കണ്ണൂർ:ഒരുവർഷം മുമ്പ് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ട തന്റെ ഭർത്താവിന്റെ ഓർമകൾക്ക് വേരുറപ്പിച്ച് ഷിൽന ഇന്നലെ രണ്ടു കുഞ്ഞുകൾക്ക് ജന്മം നൽകി.തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരന്റെ മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ ഐവിഎഫ് ചികില്‍സയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു.2017 ഓഗസ്റ്റ് 15നു നിലമ്പൂരിലെ അധ്യാപക ക്യാമ്ബിനുശേഷം കോഴിക്കോട്ടേക്കു യാത്ര പുറപ്പെടുമ്ബോഴായിരുന്നു ലോറിയിടിച്ചു കെവി സുധാകരന്റെ മരണം. കോഴിക്കോട് എആര്‍എംസി ചികില്‍സാ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷില്‍നയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു നടത്തിയ ചികില്‍സയാണു ഫലം കണ്ടത്.കോഴിക്കോട്ടെ ചികില്‍സാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് നിലമ്ബൂരില്‍ വെച്ച് അപകടമുണ്ടായത്. സുധാകരന്റെ മരണശേഷവും ഷില്‍നയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ചികില്‍സ തുടരാന്‍ തീരുമാനിച്ചു.ഒടുക്കം ശിലനയ്ക്ക് എല്ലാ പിന്തുണയും നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു.വിവാഹശേഷം ഇരുവരും കുഞ്ഞുങ്ങള്‍ക്കായി കാത്തിരുന്നു. എന്നാല്‍ വിധി കനിഞ്ഞില്ല. അങ്ങനെ ഇരുവരും നാലുവര്‍ഷം മുൻപാണ് ഇവർ കുഞ്ഞുങ്ങള്‍ക്കായി ചികില്‍സ തുടങ്ങിയത്. 2016ലും 2017 തുടക്കത്തിലും ഐവിഎഫ് വഴി ഷില്‍ന ഗര്‍ഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല. സുധാകരന്റെ മരണശേഷം പലരുടെയും എതിര്‍പ്പുകള്‍ മറികടന്ന്, മൂന്നാമത്തെ പരീക്ഷണത്തിനൊരുങ്ങിയ ഷില്‍നയെ വീട്ടുകാര്‍ പിന്തുണച്ചു. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികില്‍സ.
നിയന്ത്രണംവിട്ട ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു
കൊച്ചി:നിയന്ത്രണംവിട്ട ക്രെയിൻ പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു.അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം സംഭവിച്ചത്.റിയാസും സുഹൃത്തും പെട്രോള്‍ പമ്പിൽ ഇന്ധനം നിറച്ചുകൊണ്ടിരിക്കുമ്പോൾ നിയന്ത്രണം വിട്ട ക്രെയിൻ പമ്ബിലേക്ക് ഇടിച്ച് കയറുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്
തിരുവനന്തപുരം:ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവം ഈടാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്.യു.ഡി.എഫ് അനുകൂല ജീവക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാനും വിസമ്മത പത്രം എഴുതി നല്‍കാനും തീരുമാനിച്ചു.പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആശയത്തോടെ പൊതുവെ അനുകൂല നിലപാടാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമാക്കി ഉത്തരവിറക്കുകയും അതില്‍ കുറഞ്ഞ തുക നല്‍കേണ്ടതില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാന്‍ അവസരം വേണമെന്നാണ് ആവശ്യം. നിലവിലെ അവസ്ഥയില്‍ വിസമ്മത പത്രം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ജലന്ധർ ബിഷപ്പിനെതിരായുള്ള അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടക്കുന്ന പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അന്വേഷണസംഘമാണെന്നും വ്യക്തമാക്കി.ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സാക്ഷിമൊഴികൾ മാത്രം പോര. തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി ആരോപണ വിധേയൻ കോടതിയ്ക്ക് അതീതനല്ലെന്നും വ്യക്തമാക്കി. അഞ്ചു സംസ്ഥാനങ്ങളിലായി ഏഴു ജില്ലകളില്‍ തെളിവെടുപ്പും അന്വേഷണവും നടന്നുവെന്ന് പൊലീസ് സംഘം കോടതിയെ അറിയിച്ചു. സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെങ്കിൽ വിശദമായി ചോദ്യം ചെയ്യണം.കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതിൽ പരാതിയുണ്ടെങ്കിൽ കന്യാസ്ത്രീക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 19 ന് ചോദ്യം ചെയ്തതിന് ശേഷം ഹരജികൾ 24ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്. സംഘടനകളുമായി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.
കൊല്ലത്ത് കാർ മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു
കൊല്ലം:തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം കരിക്കോട് ചാത്തിനാംകുളം അംബേദ്കര്‍ കോളനി എസ്.കെ ഭവനില്‍ രാജുവിന്റെ മക്കളായ കിരണ്‍ലാല്‍ (20), ശരത്ത് ലാല്‍ (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ വിശാഖ് (21), മണികണ്ഠന്‍ (22), വിഷ്ണുരാജ് (23), ശ്രീരാജ് (22) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ദേശീയപാതയില്‍ പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്ബിന് സമീപം ഇന്ന് വെളുപ്പിന് 3.45 ഓടെയായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ മറിഞ്ഞ് മരത്തിലിടിച്ചാണ് അപകടം. വിവരം അറിഞ്ഞ് ഹൈവേ പട്രോളിംഗ് സംഘം എത്തിയപ്പോഴേക്കും കിരണ്‍ മരിച്ചിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ശ്രീരാജിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഏഴോടെയാണ് ശരത്ത് ലാല്‍ മരിച്ചത്.
കാസർകോഡ് ബന്തടുക്കയിൽ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു
കാസർഗോഡ്:കാസർഗോഡ് ബന്തടുക്കയിൽ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു.വീട്ടിയായി പള്ളിക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടില്‍ ജിയോ പി ജോര്‍ജിനാണ് സൂര്യാഘാതം മൂലം പൊള്ളലേറ്റത്.ചൊവ്വാഴ്ചയാണ് സംഭവം. വാഴത്തോട്ടില്‍ പണിചെയ്യുന്ന സമയത്ത് പുകച്ചില്‍ അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിറ്റേദിവസം രാവിലെ നോക്കിയപ്പോഴാണ് പുറത്തുനിന്നും തൊലി ഇളകിപ്പോകുന്നതായി ശ്രദ്ധയില്‍പെട്ടത്.ജിജോയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിലെ കവർച്ച;പരിശോധനയ്ക്കായി സൈബർ വിദഗ്‌ദ്ധരെത്തി
കണ്ണൂർ:മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി സൈബർ പോലീസ് വിദഗ്ദ്ധർ കണ്ണൂരിലെത്തി.ടവർഡംപ് ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം ആരംഭിച്ചു.സംഭവം നടക്കുന്ന സമയത്തും അതിനു മുൻപും ശേഷവും നിശ്ചിത ടവർ പരിധിയിൽ വന്ന എല്ലാ ഫോൺ കോളുകളും പരിശോധിക്കും.പ്രതികൾ വിനോദ് ചന്ദ്രന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായ വിവരങ്ങൾ ഇല്ലെങ്കിലും ഇവർ സ്വന്തം ഫോണുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.സംഭവം നടന്ന ദിവസം കവർച്ചക്കാരിലൊരാൾ വണ്ടി വിളിച്ചതായും സംശയമുണ്ട്.അങ്ങനെയെങ്കിൽ ഈ നമ്പർ ടവർ ലൊക്കേഷനിൽ അറിയാൻ സാധിക്കും.കുറച്ചു നാളുകൾക്ക് മുൻപ് എറണാകുളത്ത് ബംഗ്ലാദേശ് സ്വദേശികൾ നടത്തിയ കവർച്ചയുടെ വിവരങ്ങൾ ഫോൺ ഡാറ്റ പരിശോധന വഴിയാണ് കണ്ടെത്തിയത്.ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയ സൈബർ പോലീസ് വിദഗ്ദ്ധർ തന്നെയാണ് കണ്ണൂരിലും എത്തിയിട്ടുള്ളത്.ചേലബ്ര ബാങ്ക് കവർച്ച കേസിൽ തുമ്പുണ്ടാക്കിയതും സൈബർ അന്വേഷണത്തിലൂടെയാണ്. കണ്ണൂരിലെ കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സംഘമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.തൃപ്പൂണിത്തുറയിൽ നടന്ന കവർച്ചയ്ക്ക് സമാനമായ രീതിയിലാണ് കണ്ണൂരിലും കവർച്ച നടത്തിയിരിക്കുന്നത്.
ദേശീയപാതയിൽ കല്യാശ്ശേരി വയക്കര പാലത്തിനു സമീപം ചരക്കുലോറിക്ക് തീപിടിച്ചു
കണ്ണൂർ:ദേശീയപാതയിൽ കല്യാശ്ശേരി വയക്കര പാലത്തിനു സമീപം ചരക്കുലോറിക്ക് തീപിടിച്ചു.ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് സൈക്കിൾ സ്പെയർപാർട്സുമായി പോവുകയായിരുന്ന ലോറിയിൽ നിന്നും രാത്രി പത്തുമണിയോടുകൂടിയാണ് പുക ഉയരുന്നത് കണ്ടത്.ലോറിക്ക് പുറകിൽ ബൈക്കിൽ സഞ്ചരിക്കുന്നവരാണ് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.ഉടൻതന്നെ സമീപത്തുണ്ടായിരുന്ന തട്ടുകടക്കാരൻ കണ്ണപുരം പോലീസിൽ വിവരം അറിയിച്ചു.അപ്പോഴേക്കും സമീപത്താകമാനം പുക പടർന്നിരുന്നു. അരമണിക്കൂറിനുള്ളിൽ കണ്ണൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനയെത്തി പുക നിയന്ത്രണവിധേയമാക്കി.ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയിൽ ലോറി തെന്നുകയും ബാറ്ററിയിൽ നിന്നും ഷോർട് സർക്യൂട്ട് ആയതുമാണ് പുക ഉയരാൻ കാരണമെന്നാണ് നിഗമനം.
പയ്യാമ്പലത്ത് കടൽ ഉൾവലിയുന്നത് ആശങ്കയ്ക്കിടയാക്കുന്നു
കണ്ണൂർ:പയ്യാമ്പലത്ത് കടൽ ഉൾവലിയുന്നത് ആശങ്കയ്ക്കിടയാക്കുന്നു.ഇന്നലെ വൈകുന്നേരം വേലിയിറക്ക സമയത്താണ് കടൽ 50 മുതൽ 75 മീറ്ററോളം ഉള്ളിലേക്ക് പോയത്.മുൻ വർഷങ്ങളിൽ നവംബര്,ഡിസംബർ,ജനുവരി മാസങ്ങളിൽ കടൽ ഉൾവലിയുന്നത് സാധാരണ കാണാറുണ്ട്.എന്നാൽ സെപ്റ്റംബർ മാസത്തിൽ ഇങ്ങനെ സംഭവിക്കാറില്ല. സാധാരണയുള്ളതിന്റെ ഇരട്ടിയോളമാണ് കടലിന്റെ ഉൾവലിവെന്ന് പയ്യാമ്പലത്തെ ലൈഫ് ഗാർഡ് ഇ.ശ്രീജിത്ത് പറഞ്ഞു.കഴിഞ്ഞ ദിവസം ആലുവയിലും ഈ പ്രതിഭാസം ഉണ്ടായിരുന്നു.കടലിൽ കാലാവസ്ഥയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും കടുത്ത വേനൽക്കാലത്തെ ചൂടാണ് അനുഭവപ്പെടുന്നതെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു.ചൂടുകാരണം മൽസ്യങ്ങൾ കരഭാഗത്തേക്ക് വരാത്ത സ്ഥിതിയാണ്.സാധാരണ നിലയിൽ മിഥുനവും കർക്കിടകവും കഴിഞ്ഞാൽ കടലിന്റെ ഇളക്കം കുറയാറുണ്ട്.എന്നാൽ ഇപ്പോൾ ചിങ്ങമാസമായിട്ടുകൂടി കടൽകോൾ കുറഞ്ഞിട്ടില്ലെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു.ഇതിന്റെയൊക്കെ ഭാഗമായിരിക്കും കടൽ ഉൾവലിയുന്ന പ്രതിഭാസമെന്നും ഇവർ പറഞ്ഞു.