കണ്ണൂർ:കർഷകനെ കഞ്ചാവ് കേസിൽ കുടുക്കിയ വൈദികൻ അറസ്റ്റിൽ.കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്‌സൈസിന്റെ പിടിയിലായത്.കർഷകന്റെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ചു വെച്ച ശേഷം എക്‌സൈസിനെക്കൊണ്ട് പിടിപ്പിയ്ക്കുകയായിരുന്നു.കര്‍ഷകന്റെ വൈദിക വിദ്യാര്‍ഥിയായ മകന്‍ ഫാ.ജയിംസിനെതിരെ പ്രകൃതിവിരുദ്ധ പീഡന പരാതി നല്‍കിയതാണ് പ്രകോപനത്തിനു കാരണം. എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ജോസഫും കുടുംബവും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജോസഫും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് തളിപ്പറമ്ബ് ഡിവൈഎസ്‌പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സണ്ണി വര്‍ഗ്ഗീസ്, റോയി എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് വൈദികന്റെ പങ്കും പുറത്തായത്.സെമിനാരിയിലെ പീഡന കേസൊതുക്കാന്‍ അണിയറില്‍ ശ്രമം നടന്നെങ്കിലും ഫലിക്കാതെ വന്നപ്പോള്‍ ജയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ സഭയില്‍നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കഞ്ചാവ് കേസ്.ഹൈദരാബാദില്‍ ജോലിചെയ്യുന്ന കന്യാസ്ത്രീയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയാഗിച്ചാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഇവര്‍ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്ബോള്‍ സിം കാർഡ് ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനെ ഏല്‍പ്പിച്ചിരുന്നു. ഇയാളില്‍നിന്നും ഇത് കൈക്കലാക്കിയാണ് ഇവര്‍ എക്‌സൈസിന് ഫോണ്‍ ചെയ്തത്. ഫാ.ജയിംസും സണ്ണിയും ഗൂഢാലോചന നടത്തിയാണ് ജോസഫിനെ കഞ്ചാവ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ സണ്ണിവര്‍ഗ്ഗീസ് പോസ്റ്റ് മാസ്റ്ററാണ്. റോയി മെഡിക്കല്‍ സ്റ്റോര്‍ ജിവനക്കാരനാണ്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് മന്ത്രി എം.എം. മണി
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വലിയ വില കൊടുത്താണെങ്കിലും വൈദ്യുതി വാങ്ങും. 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പരിഹരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തെ തുടര്‍ന്നു സംസ്ഥാനത്തെ ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.
കന്യാസ്ത്രീകൾ നടത്തുന്ന ഉപവാസ സമരം കൂടുതൽ ശക്തമാക്കുന്നു;ബിഷപ്പിനെ അറസ്റ്റ് ചെയ്യന്നതുവരെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരത്തിന്
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു.ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട കന്യാത്രീയുടെ സഹായദാരി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരമിരിക്കാൻ തീരുമാനിച്ചു.സമരം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സമരനേതാക്കൾ അറിയിച്ചു.ഇതിന്റെ ഭാഗമായി ഇന്ന് കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മയ്ക്കും കോഴിക്കോട് പ്രൊഫ.എം.എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും നടത്തും.നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി സമരവും സംഘടിപ്പിക്കും.ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ഹൈകോർട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സമരം നടക്കുന്നത്.സമരപന്തലിൽ നിരാഹാരം അനുഷ്ഠിച്ചു വരുന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാര സമരം ഏറ്റെടുത്തു.
കാസർഗോഡ് മുള്ളേരിയയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
കാസർഗോഡ്:മുള്ളേരിയ-ബദിയഡുക്ക പാതയില്‍ മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ പാര്‍ത്തകൊച്ചിയിലെ സ്വരാജ് (19), അടുക്കത്തെ വൈശാഖ് (18), കുംബഡാജെ മാര്‍പ്പനടുക്കയിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സ്വരാജിന് സാരമായ പരിക്കുണ്ട്.
നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു
കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തിനെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇറക്കി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു. മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ പുറത്തിറങ്ങിയ ‘രക്ത’മാണ് ആദ്യ ചിത്രം. മലയാളം സീരിയലുകളിലും അദ്ദേഹം വേഷമിട്ടു.പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി 1950 ജൂണ്‍ 27 നായിരുന്നു ജനനം. ഇരുപത്തിയൊന്നാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ രാജു സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ. മകന്‍ രവിരാജ്.
കെഎസ്ആർടിസി സമരം;ജീവനക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സമരം ചെയ്യാന്‍ തുടങ്ങുന്നവര്‍ സ്വന്തം സ്ഥാപനത്തിന്റെ നിലനില്‍പ്പ് കൂടി മനസിലാക്കണം.സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വ്യക്തിപരമായി ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. പ്രതിഷേധമറിയിക്കാനുള്ള ജീവനക്കാരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു.സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് മുന്നോട്ട് പോകാനാകില്ല. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് കൃത്യമായ സര്‍ക്കാര്‍ സഹായം വേണ്ടിവരുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് നടപ്പാക്കുന്ന ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം.ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം,താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്, ഇന്ധനക്ഷാമം പറഞ്ഞ് സര്‍വീസ് വെട്ടിച്ചുരുക്കുന്നത് തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ഒക്ടോബര്‍ രണ്ട് മുതല്‍ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതല താൽക്കാലികമായി കൈമാറി
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഭരണച്ചുമതല താൽക്കാലികമായി കൈമാറി.കേസിൽ പത്തൊൻപതാം തീയതി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകണമെന്നുള്ള നോട്ടീസ് കൈപ്പറ്റിയ ശേഷമാണ് നടപടി.ഈ സാഹചര്യത്തിൽ പത്തൊൻപതാം തീയതി മുൻപ് തന്നെ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നുണ്ട്.വികാരി ജനറൽ മോൺ മാത്യു കൊക്കണ്ടത്തിലിനാണ് രൂപതയുടെ ഭരണ ചുമതല കൈമാറിയിരിക്കുന്നത്. ഫാ.ജോസഫ് തേക്കുംകാട്ടിൽ,ഫാ.സുബിൻ തെക്കേടത്ത് എന്നിവർ അദ്ദേഹത്തെ സഹായിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പ് പദവി എടുത്തുകളയാൻ കഴിയില്ലെന്നും ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്നും മാറിനിന്ന് നിയമനടപടികളുമായി സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സി.ബി.സി.ഐ)വൃത്തങ്ങൾ അറിയിച്ചു.അറസ്റ്റിലാകുന്ന സാഹചര്യത്തിൽ രൂപതയുടെ ചുമതല ഫ്രാങ്കോ മുളയ്ക്കൽ വഹിക്കരുതെന്ന് ഉറപ്പാക്കുകയാണ് സി.ബി.സി.ഐ ചെയ്തത്.ബിഷപ്പ് പദവി നീക്കുന്നത് കുറ്റം കോടതിയിൽ തെളിഞ്ഞ ശേഷം മതിയെന്നുമാണ് തീരുമാനം. അതേസമയം തനിക്കുവേണ്ടിയും തനിക്കെതിരെ ആരോപണമുന്നയിക്കുന്ന കന്യാസ്ത്രീക്കു വേണ്ടിയും അവരെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും അതിലൂടെ അവർ മാനസാന്തരപ്പെടുമെന്നും സത്യം പുറത്തുവരികയും ചെയ്യുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
ഇന്ധന വില ഇന്നും വർധിച്ചു;പെട്രോൾ വില 85 കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27 രൂപയായി. ഡീസല്‍ വില 78.92 രൂപയാണ്.കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83. 90 രൂപയും, ഡീസല്‍ 77.74 രൂപയുമായാണ് വില വര്‍ധിച്ചത്.
കൊച്ചി കലൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കൊച്ചി: കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്ബില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39)നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി.ഇന്നലെ രാത്രി പത്ത് മണിയോടെ എസ്.ആര്‍.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടിലാണ് സംഭവം നടന്നത്. ഉമ്മ അഫ്സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കറിക്കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷീബയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അവരെ ആശുപത്രിയിഷല്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഞ്ജുവിനെ തടയാന്‍ ശ്രമിച്ച അഫ്‌സയ്ക്കും പരിക്കേറ്റു. വയറിനും കൈയ്ക്കും കുത്തേറ്റ അഫ്സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ സഞ്ജുവിനും പരിക്കേറ്റു. ഇയാൾ പോലീസ് കാവലിൽ എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.ഗള്‍ഫിലായിരുന്ന സഞ്ജു രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു.മൂന്നു മക്കളാണ് സഞ്ജു-ഷീബ ദമ്പതികൾക്ക്.
അങ്കമാലിയിൽ സ്കൂൾ ശാസ്ത്രമേളയ്‌ക്കിടെ പൊട്ടിത്തെറി;അറുപതോളം കുട്ടികൾക്ക് പരിക്ക്
കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളക്കിടെ അപകടം. രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ 60 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു.ഉരുകിയൊലിക്കുന്ന അഗ്നി പര്‍വതമായിരുന്നു വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിന് വേണ്ടി രാസലായനികള്‍ ഉപയോഗിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഇവയുടെ സംയോജനം വേണ്ടവിധം ശരിയാകാതിരുന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്.അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.