
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തിയതായി സൂചന;പോലീസും ബോംബ് സ്ക്വാർഡും പ്രദേശത്ത് പരിശോധന നടത്തുന്നു

കൊല്ലം: കൊല്ലത്ത് കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍ (17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. മടത്തറ പരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കൊച്ചി: കൊച്ചിയില്‍ യൂബര്‍ ഈറ്റ്‌സിന്റെ ഡെലിവറി ബോയിയെ ഹോട്ടല്‍ ഉടമയും സംഘവും ക്രൂരമായി മർദിച്ചതായി പരാതി. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റ് ഉടമയും സംഘവുമാണ് മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ജവഹറിന്റെ ചെവികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.ഒപ്പം നീരുമുണ്ട്. തോളെല്ലിനും ഗുരുതരമായ പരുക്കുണ്ട്. ജവഹറിന്റെ മുഖം നിറയെ അടികൊണ്ട പാടുകളാണ്. ദേഹമാസകലം അടിയേറ്റ് വീര്‍ത്തിട്ടുണ്ട്.ജവഹറിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഓര്‍ഡര്‍ എടുക്കാനായി ജവഹര്‍ കൊച്ചി താള്‍ റെസ്‌റ്റോറന്റിലെത്തിയപ്പോള്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഉടമയും സംഘവും ചേര്‍ന്നു മര്‍ദ്ദിക്കുന്നത് കാണുകയായിരുന്നു. ഇതോടെ കാര്യമന്വേഷിച്ച ജവഹറിനുനേരെ അക്രമിസംഘം തിരിഞ്ഞു. നാല്‍പ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കടയില്‍ തന്റെ ജോലിക്കാരെ തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നും ചോദിക്കാന്‍ നീ ആരാണെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് പറയുന്നു. പത്തോളം ജീവനക്കാര്‍ ചേര്‍ന്ന് ഹോട്ടലിനകത്തേക്ക് ജവഹറിനെ കൊണ്ടുപോയി അരമണിക്കൂറോളം മര്‍ദ്ദിച്ചു. ഒടുവില്‍ തിരികെ പോകാനായി ബൈക്കിനു സമീപമെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.ജവഹറിന്റെ സുഹൃത്ത് ഇട്ട ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് ജവഹർ.സംഭവം പരസ്യമായതോടെ യൂബര്‍ ഈറ്റ്‌സ് ജീവനക്കാര്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ റെസ്‌റ്റോറന്റിനു മുന്‍പിലെത്തി പ്രതിഷേധിക്കുകയാണ്. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഗുണ്ടകളുടെ ബലത്തിലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നേരത്തെയും ഉയര്‍ന്നിരുന്നു. പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും ഇക്കാര്യം ആരോപിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നു മണി വരെ ഈ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കൊണ്ട് അടിമവേല ചെയ്യിക്കുന്നത് പതിവാണെന്നുമാണ് ആരോപണം
തിരുവനന്തപുരം:ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ച് സെപ്റ്റംബർ 28 ന് രാജ്യവ്യാപകമായി ഔഷധവ്യാപാരികൾ പണിമുടക്ക് പ്രഖ്യാപിച്ചു.ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്രിസ്റ്റ്(എഐഒസിഡി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുകയാണെങ്കില്‍ 8.5 ലക്ഷത്തോളം വരുന്ന വ്യാപാരികളുടേയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ പരിതാപകരമാവുമെന്നും പാര്‍ശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം രോഗിയെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റിന്റെ സേവനം തന്നെ ഇല്ലാതാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
കണ്ണൂര്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യവും ഇറച്ചിയും ഭക്ഷണങ്ങളും എത്തുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കു പുറത്തു നിന്നുള്ള മൂന്നംഗ സംഘമാണ് പതിവായി ഭക്ഷണമെത്തിക്കുന്നത്. ഞായറാഴ്ച പകൽ ജയിലിനുള്ളിലേക്ക് ഇറച്ചിയും മറ്റും എറിഞ്ഞുകൊടുക്കാൻ എത്തിയവർ ജീവനക്കാരെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. വനിതാ ജെയിലിനും സ്‌പെഷ്യൽ സബ് ജയിലിനും അടുത്തുള്ള മതിലിനു മുകളിലൂടെയാണ് സാധനങ്ങൾ ജയിലിനുള്ളിലേക്ക് എറിയുന്നത്.ബിഗ് ഷോപ്പറിൽ സാധങ്ങളുമായി എത്തിയവർ ജയിലിലേക്ക് സാധനങ്ങൾ എറിയുമ്പോൾ പുറത്തു നിന്നും ജയിലിലേക്ക് ഡ്യൂട്ടിക്കായി എത്തുകയായിരുന്ന ജീവനക്കാരൻ ഇത് കാണുകയും ഇയാൾ ബൈക്കിന്റെ ഹോൺ തുടർച്ചയായി മുഴക്കിയപ്പോൾ ജയിലിനുള്ളിലെ ജീവനക്കാർ ഓടിയെത്തുകയും ചെയ്തു.ഇതോടെ സാധനങ്ങൾ ഉപേക്ഷിച്ച് മൂന്നംഗസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.ജയിൽ ആശുപത്രിക്കടുത്തേക്ക് വീഴത്തക്ക വിധമാണ് സാധനങ്ങൾ എറിഞ്ഞു കൊടുത്തത്. അതേസമയം സംഭവം ജയിലധികൃതർ മൂടിവെയ്ക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാൻ ജയിൽ അധികൃതർ തയ്യാറായിട്ടില്ല എന്നതാണ് ആരോപണം.
കണ്ണൂർ:ടൌൺ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന രണ്ടംഗസംഘം പോലീസ് പിടിയിൽ.കൂത്തുപറമ്പ് വേങ്ങാട് തെരു മടപ്പുരയ്‌ക്കൽ ബിജു(39),തിരുവനന്തപുരം ചെങ്കൽച്ചൂള ചാരുവിള പുത്തൻവീട്ടിൽ എ.എസ് വിഷ്ണു എന്നിവരാണ് കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം പഴയ ബസ്‌സ്റ്റാന്റിനടുത്തുള്ള കോളേജ് ഓഫ് കോമേഴ്സിന്റെ പൂട്ട് പൊളിച്ച് മൊബൈൽ ഫോണും ലാപ്ടോപ്പും കവർന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു.അതേപോലെ കഴിഞ്ഞ ജൂലൈ 21 ന് സബ് ജയിലിനു സമീപത്തുള്ള കാഞ്ചി കാമാക്ഷിയമ്മൻ കോവിലിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് 7000 രൂപ മോഷ്ടിച്ചത് താനാണെന്ന് പിടിയിലായ വിഷ്ണു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കോളേജ് ഓഫ് കോമേഴ്സിൽ മോഷണം നടന്നത്.മോഷ്ട്ടിച്ച ലാപ്ടോപ്പ് ഒരുകടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി,എഎസ്ഐ അനീഷ്,സിപിഒ അജിത് എന്നിവർ ചേർന്ന് ഇവരെ പിടികൂടിയത്.രാത്രിയിൽ ടൗണിലും മറ്റും കിടന്നുറങ്ങുന്നവരുടെ പണം മോഷ്ടിക്കുന്നത് ഇവരുടെ പതിവാണെന്ന് പോലീസ് പറഞ്ഞു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബിജു നാലുമാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്.
കണ്ണൂർ:ടൗണിനു സമീപം കുഴിക്കുന്നിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.നാലുമാസം വളർച്ചയുള്ള ഒരുമീറ്ററിലേറെ ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്.ഇതിന്റെ പ്രധാന ശിഖരം മുറിച്ചെടുത്ത നിലയിലാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്റ്റർ പി.കെ സതീഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.ഇത് ആരെങ്കിലും നട്ടുവളത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത എക്‌സൈസ് സംഘം ചെടി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വയനാട്:പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവന്ന സമരത്തെ പിന്തുണച്ചതിന്റെ പേരിൽ മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സ്വീകരിച്ച സഭാനടപടികൾ പിൻവലിച്ചു.മാനന്തവാടി കാരക്കാമല സെന്റ് മേരിസ് ഇടവകയിലെ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സിസ്റ്റർക്കെതിരായ നടപടികൾ പിൻവലിച്ചത്.തിങ്കളാഴ്ച നടന്ന പാരിഷ് കൗൺസിൽ യോഗത്തിലേക്ക് വിശ്വാസികൾ ത്തള്ളിക്കയറുകയും നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇത് സംഘർഷത്തിന് ഇടയാക്കി.തുടർന്നാണ് ഇടവക വികാരി ഫാ.സ്റ്റീഫൻ കോട്ടക്കൽ സിസ്റ്റർക്കെതിരായ എല്ലാ നടപടികളും പിൻവലിച്ചതായി പരസ്യമായി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 28 വരെ കനത്ത മഴയ്ക്ക് സാധ്യത.25 ശതമാനം സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്തമഴ ഉണ്ടായേക്കാമെന്നാണ് പ്രവചനം. തുടര്‍ന്ന് ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകതീരത്ത് അറബിക്കടലിലും കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇതിനുപുറമേ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരിവരെ നീളുന്ന ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.
തിരുവനന്തപുരം:സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വി ബാല(2) മരിച്ചു.പരിക്കേറ്റ ബാലഭാസ്‌ക്കർ,ഭാര്യ ലക്ഷ്മി,ഡ്രൈവർ അർജുൻ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.