തിരുവനന്തപുരം:ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം പരിഗണനയിലില്ലെന്ന് ദേവസ്വം ബോർഡ്. വിധിയ്ക്കെതിരെ റിവ്യൂ ഹരജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം.’ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോര്‍ഡ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.’മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
കാസർകോട്ട് വൻ കുഴൽപ്പണവേട്ട;1.2 കോടി രൂപയും 1.5 കിലോ സ്വർണ്ണവും പിടികൂടി
കാസർഗോഡ്:കാസർകോട്ട് വൻ കുഴൽപ്പണവേട്ട.1.2 കോടി രൂപയും 1.5 കിലോ സ്വർണ്ണവും പിടികൂടി.കാറിന്റെ പിൻസീറ്റിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് അതിൽ ഒളിപ്പിച്ചാണ് മംഗളൂരുവിൽ നിന്നും പണം കടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീൽ(28),തളങ്കര സ്വദേശി ബഷീർ(60),രാമചന്ദ്ര പാട്ടീലിന്റെ സ്വർണ്ണക്കടയിലെ പണിക്കാരൻ എന്നിവരെ കസ്റ്റംസ് പിടികൂടി.കണ്ണൂർ ഡിവിഷൻ കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും പണവും പിടികൂടിയത്.കണ്ണൂർ,കാസർകോഡ് ജില്ലകളിൽ നിന്നുള്ള കസ്റ്റംസ് സംഘം നാല് ദിവസമായി ഇതിനുള്ള ശ്രമത്തിലായിരുന്നു.ഞായറാഴ്ച പുലർച്ചെ ഉപ്പളയിൽ വെച്ച് കുഴൽപ്പണക്കാരുടെ കാർ ഇവർ കണ്ടെത്തുകയും പിന്തുടരുകയുമായിരുന്നു. ഒടുവിൽ കാസർഗോഡ് വെച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്.ബഷീറാണ് കാർ ഓടിച്ചിരുന്നത്.ഇയാൾക്ക് സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോർട്ട് റോഡിൽ ചെറിയ സ്വർണ്ണക്കട നടത്തുന്ന രാമചന്ദ്ര പാട്ടീലിനു കൈമാറാനാണ് പണം കൊണ്ടുപോകുന്നതെന്ന് തെളിഞ്ഞു.ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ രാമചന്ദ്ര പാട്ടീലിന്റെ സ്വർണ്ണക്കടയിൽ നടത്തിയ റെയ്‌ഡിൽ 1.5 കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബിസ്‌ക്കറ്റുകളും ജീൻസ് ബട്ടന്റെ രൂപത്തിലുള്ള സ്വർണ്ണവും കണ്ടെത്തി.മംഗളൂരുവിൽ നിന്നും കറൻസി കൊടുത്തയച്ച മഹാരാഷ്ട്ര സ്വദേശി രവി മുംബൈയിലേക്ക് രക്ഷപ്പെട്ടതായും കസ്റ്റംസ് അധികൃതർ പറഞ്ഞു.ജീൻസ് ബട്ടന്റെ രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തുന്നത്.ഉരുക്കിയാൽ മാത്രമേ ഇത് സ്വർണ്ണമാണെന്ന് തിരിച്ചറിയുകയുള്ളൂ.ഇതിനായി സ്വർണ്ണവും പണവും കടത്തുന്നതിന് ഒരു ദിവസം മുൻപ് കാർ മംഗളൂരുവിൽ നിശ്ചിതസ്ഥലത്തെത്തിക്കും.അവിടെവെച്ച് കാറിൽ പ്രത്യേക അറ നിർമിക്കുകയും അതിൽ പണം നിറയ്ക്കുകയും ചെയ്യും.ഇവർ നിയമിക്കുന്ന ഡ്രൈവർ പറഞ്ഞ സമയത്ത് കാർ മംഗളൂരുവിൽ നിന്നും കാസർകോട്ടെത്തിക്കും.പണമോ സ്വർണ്ണമോ കടത്തുന്ന കാര്യം ഡ്രൈവർമാർക്ക് അറിയാമെങ്കിലും ഇവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വിവരം അവർക്ക് അറിയില്ല.
ശബരിമല സ്ത്രീപ്രവേശനം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും
തിരുവനന്തപുരം:ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടതുറക്കും മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30 ന് ഉന്നതതല യോഗം ചേരും.ഒരുക്കങ്ങളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. സ്ത്രീകൾ അധികമായി വരമ്പോൾ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനം;റിവ്യൂ ഹർജി പരിഗണനയിലെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍.തുടര്‍നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിനെ കുറിച്ച് തനിക്ക് അഭിപ്രായമുണ്ട്. എന്നാല്‍, ഏകപക്ഷീയമായ തീരുമാനം എടുക്കാനാകില്ല. തന്ത്രി കുടുംബവുമൊക്കെ ആയി ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്ന് തോന്നുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകൾ കൂടി ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കാനാവില്ല.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഭക്തരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇനി 100 ഏക്കര്‍ കൂടി വേണ്ടിവരുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍, നിലയ്ക്കലില്‍ 100 ഹെക്ടര്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
സംസ്ഥാനത്ത് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
തിരുവനന്തപുരം:ശബരിമയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ശിവസേന സംസ്ഥാനത്ത് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറഞ്ഞു മാത്രമല്ല പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനും കൂടിയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നാണ് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചത്.
ശബരിമലയിലെ സ്ത്രീപ്രവേശനം;തിങ്കളാഴ്ച സംസ്ഥാനത്ത് ശിവസേന ഹർത്താൽ
തിരുവനന്തപുരം:ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താലിന് ശിവസേന ആഹ്വാനം ചെയ്തു.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ പഴയതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.മറ്റു മതസംഘടനകളുമായി ചേർന്ന് വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ശിവസേന വ്യക്തമാക്കി.ശബരിമല വിവിധമതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെപോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് യാത്രാബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് യാത്രാബസുകളുടെ ഉപയോഗ കാലാവധി 20 വർഷമായി ഉയർത്തി.ഇത്രയും നാളും 15 വര്‍ഷമായിരുന്ന കാലപരിധിയാണ് 20 വര്‍ഷത്തിലേക്ക് മാറ്റിയത്. സ്വകാര്യ ബസ് സഘടനകളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അപകടങ്ങള്‍ കൂടുന്നതിനെത്തുടര്‍ന്ന് 2004 ലാണ് കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. അപ്പോള്‍ ബസുടമകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് കോടതി സര്‍ക്കാര്‍ തീരുമാനം ശരിവെക്കുകയായിരുന്നു.ആ നിയമമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും, കേരള മോട്ടോര്‍ വാഹനചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. അതേസമയം 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിക്കും ഈ നിയമം ബാധകമാകുമെങ്കിലും അത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ നിഗമനം.
പ്രണയാഭ്യർത്ഥന നിരസിച്ച പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു
മലപ്പുറം:തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനഞ്ചു വയസ്സുകാരിയെ ബംഗാളി യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു.പശ്ചിമ ബംഗാൾ സ്വദേശിനി ഫാത്തിബിയുടെ മകൾ സമീന കാത്തൂമാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ കന്ന സ്വദേശി സാദത്ത് ഹുസൈനെ(25) തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂർ വിഷുപ്പാടത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമ്നിയോടെയാണ് സംഭവം.മറുനാടൻ തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രണ്ടിടത്തായാണ് സമീനയുടെ കുടുംബവും സാദത്തും താമസിക്കുന്നത്. സമീനയുടെ കൂടെയുള്ളവർ ജോലിക്ക് പോയ സമയത്താണ് യുവാവ് ഇവിടെയെത്തിയത്. അടുക്കളയിലെത്തിയ യുവാവ് ഇവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സമീനയെ കുത്തുകയായിരുന്നു.വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമീനയെ കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ പിടിക്കൂടി കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. സമീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കെഎസ്ആർടിസി പണിമുടക്ക്;ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചർച്ച നടത്തും
തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ ഒക്ടോബർ രണ്ടുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രിയുടെയും എംഡിയുടെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുമായി നാളെ ചര്‍ച്ച നടക്കും.ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.പ്രളയശേഷം പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന വേളയില്‍ പണിമുടക്ക് അനുവദിക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. കെഎസ്‌ആര്‍ടിസി സര്‍വീസ് നിശ്ചലമാകുന്നതു പൊതുജനങ്ങളെ ബാധിക്കുമെന്നു കാണിച്ച് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.
ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാക്കും
തിരുവനന്തപുരം:വിരലടയാളം, കൃഷ്ണമണി ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാര്‍ റദ്ദാക്കാൻ നീക്കം.ആധാര്‍ നമ്പർ ഉണ്ടായിട്ടും ഭൂരിഭാഗം കുട്ടികളും അപ്‌ഡേറ്റ് ചെയ്യുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് യുഐഡിഎഐയുടെ തീരുമാനം.അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്ക് ആധാര്‍ എടുക്കുമ്പോൾ ബയോമെട്രിക്‌സ് എടുക്കാറില്ല.എന്നാല്‍ അഞ്ചു വയസ്സ് കഴിയുമ്ബോഴും 15 വയസ്സ് കഴിയുമ്പോഴും ബയോമെട്രിക്‌സ് രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിയമം.ഏഴു വയസ്സ് കഴിഞ്ഞിട്ടും ബയോമെട്രിക്‌സ് നല്‍കാത്ത കുട്ടികളുടെ ആധാര്‍ താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് അറിയിച്ച് അക്ഷയ സംസ്ഥാന ഓഫീസിന് കത്ത് ലഭിച്ചു. ഇവര്‍ക്ക് ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്താല്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ 15 വയസ്സ് കഴിഞ്ഞിട്ടും ഒരിക്കല്‍പോലും അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ആധാര്‍ റദ്ദാകും.സംസ്ഥാനത്ത് ആധാര്‍ മെഷീനുള്ള 800 അക്ഷയ കേന്ദ്രങ്ങളില്‍ ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അഞ്ചു വയസ്സിന് ശേഷമുള്ള ആദ്യ അപ്‌ഡേഷന്‍ സൗജന്യമാണ്. രണ്ടാമത്തെ അപ്‌ഡേഷന് 25 രൂപ ഫീസ് നല്‍കണം.