കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു.വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയത്.സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം പോലീസ് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിൽ നിന്ന് കണ്ടെത്തി.കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ തിരികെ എത്തിച്ച് അമ്മയ്ക്ക് കൈമാറി.കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വസ്ത്രം ധരിച്ച് എത്തിയ സ്ത്രീ കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കണമെന്നും അറിയിച്ച് അമ്മയില്‍ നിന്നും കുഞ്ഞിനെ വാങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോയി.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്‌സിങ് സ്‌റ്റേഷനിലെത്തി അന്വേഷിച്ചപ്പോഴാണ് നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.കളമശേരി സ്വദേശിനി നീനു ആണ് പോലീസിന്റെ പിടിയിലായത്.
കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു
ഇരിട്ടി: ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കണ്ടക്ടർ മരിച്ചു.കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ് നിർത്തിയ ഉടനെ ആദ്യം പുറത്തിറങ്ങിയ കണ്ടക്ടറുടെ മേൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ വന്നിടിക്കുകയായിരുന്നു. ബസിനും കാറിനുമിടയിൽ പെട്ട പ്രകാശ് തൽക്ഷണം മരിച്ചു. മാഹി സ്വദേശി മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്കാർക്കും പരിക്കുകളില്ല.
കണ്ണൂര്‍ ധര്‍മ്മടത്ത് വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി;ഓണ്‍ലൈന്‍ ഗെയിമിന്റെ ഇരയെന്ന് സൂചന
തലശ്ശേരി: ധര്‍മ്മടത്ത് വിദ്യാര്‍ത്ഥി വിഷം കഴിച്ച് ജീവനൊടുക്കി.കിഴക്കെ പാലയാട് റിവര്‍വ്യൂവില്‍ റാഫി – സുനീറ ദമ്പതികളുടെ മകന്‍ അദിനാന്‍ (16)ണ് കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. വിഷം കഴിച്ചതിനു ശേഷം പരിഭ്രാന്തിയിലായ വിദ്യാര്‍ത്ഥി വിഷം കഴിച്ച കാര്യം ഉമ്മയോട് പറയുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരിക്കുന്നതിന് മുന്‍പ് അദിനാന്‍ പൊട്ടിച്ചെറിഞ്ഞ ഫോണ്‍ ധര്‍മടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ അന്വേഷണ വിധേയമായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ഗെയിമാണെന്നാണ് പൊലിസ് സംശയിക്കുന്നത്. അദിനാന്‍ വിഷം വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നാണ് സൂചന.ഓണ്‍ലൈന്‍ പഠനാവശ്യത്തിനാണ് വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ രക്ഷിതാക്കള്‍ വാങ്ങി കൊടുത്തത്.എന്നാല്‍ ഇതുപയോഗിച്ചു ഓണ്‍ലൈനിലെ ചില അപകടകരമായ ഗെയിമുകള്‍ കളിച്ചിരുന്നതായാണ് പൊലിസ് നല്‍കുന്ന സൂചന.വീട്ടിലുള്ള സമയങ്ങളില്‍ അദിനാന്‍ മുഴുവന്‍ സമയവും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് ബന്ധുക്കള്‍ പൊലിസിന് നല്‍കിയ മൊഴി. ആരുമറിയാതെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമില്‍ വിദ്യാര്‍ത്ഥി വിഷം വാങ്ങിയത് ഡെവിള്‍ ഗെയിമിന്റെ ഭാഗമാണോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. എസ്.എന്‍ ട്രസ്റ്റ് സ്കുളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിയാണ് അദിനാന്‍. സഹോദരങ്ങള്‍: അബിയാന്‍. ആലിയ.
നടി ആക്രമിക്കപ്പെട്ട കേസ്;സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി.രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചു.സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണ്‍ റെക്കോഡ് ചെയ്ത ഫോണ്‍ അടക്കം കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നു.അതേസമയം സർക്കാരും രണ്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയുടെ ചില നടപടികളെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ പരിഗണിക്കും.
സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം:നിലവിൽ സ്കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിലവിൽ സ്കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളില്‍ പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്ന തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാൻ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ ആലോചനകളുണ്ടായിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ നേരത്തെയുള്ള സമയക്രമം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ കണ്ണൂരിൽ പിടിയില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എംഡി എംഎയുമായി രണ്ടുപേര്‍ കണ്ണൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്നും പിടിയിലായി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ചെറിയ ചിന്നപ്പന്റവിട സിസി അന്‍സാരി (33), കണ്ണൂര്‍ മരക്കാര്‍ക്കണ്ടി ആദര്‍ശ് നിവാസില്‍ കെ.ആദര്‍ശ് (21) എന്നിവരാണ് പിടിയിലായത്.18.38 ഗ്രാം എംഡി എംഎ യാണ് ഇവരിൽ നിന്നും പിടികൂടിയത്.ണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദും സംഘവും കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപത്തുള്ള സാജ് റെസ്റ്റ് ഇന്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.പ്രിവന്റീവ് ഓഫിസര്‍ വി.പി ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് മയക്കയുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കഴിഞ്ഞ കുറേ മാസങ്ങളായി എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.ഇവർ ഹോട്ടലില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി പി ഉണ്ണികൃഷ്ണന്‍, ഷജിത്ത് കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിഷാദ് സി എച്, സതീഷ് വി, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, എക്സ്സൈസ് ഡ്രൈവര്‍ എം പ്രകാശന്‍ എന്നിവര്‍ അടങ്ങിയ സംഘം പരിശോധന നടത്തിയത്. വിപണിയില്‍ 20000 മുതല്‍ 30000 രൂപ വരെ മൂല്യമുള്ള മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കണ്ണൂര്‍ സ്വദേശിയായ വ്യക്തിയെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ തുടര്‍നടപടികള്‍ക്കായി കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മുൻപാകെ ഹാജരാക്കി.
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം;ബേപ്പൂര്‍ സ്വദേശി പിടിയില്‍
കോഴിക്കോട്:ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ബേപ്പൂര്‍ സ്വദേശി പിടിയില്‍.വെള്ളയില്‍ മോഹൻദാസാണ് പിടിയിലായത്. അക്രമ കാരണം വ്യക്തമല്ല.ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യ ലഹരിയിലെത്തിയ ഒരാള്‍ ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.തന്നെ ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്.അതേസമയം തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. മദ്യപിച്ചയാള്‍ വെറുതെ നടത്തിയ ആക്രമണമല്ല. പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ട്. തന്നെ എവിടെക്കണ്ടാലും ആക്രമിക്കുകയെന്നത് സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനമാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ബീച്ചില്‍ വെച്ച് തന്നെ ആക്രമിച്ചയാള്‍ ആര്‍എസ്‌എസുകാരനാണെന്നാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇവര്‍ പറയുന്നു.
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു
തിരൂർ: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു.വട്ടത്താണി വലിയപാടത്താണ് സംഭവം.തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ (10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകയാതായിരുന്നു അസീസ്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്.സീസ് സംഭവ സ്ഥലത്തുവച്ചും, മകള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;29 മരണം;1813 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യൂഐപിആർ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 229 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,895 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 231 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 25, പത്തനംതിട്ട 125, ആലപ്പുഴ 67, കോട്ടയം 50, ഇടുക്കി 39, എറണാകുളം 323, തൃശൂർ 62, പാലക്കാട് 47, മലപ്പുറം 81, കോഴിക്കോട് 252, വയനാട് 61, കണ്ണൂർ 121, കാസർഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
മരുമകളുടെ ആത്മഹത്യ;നടൻ രാജന്‍ പി ദേവിന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ശാന്ത രാവിലെ നെടുമങ്ങാട് ഡിവൈ എസ് പി ഓഫീസില്‍ കീഴടങ്ങിയിരുന്നു.മകന്‍ ഉണ്ണി രാജന്‍ പി ദേവിനെ മെയ് മാസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരുരുടേയും അറസ്റ്റ്.സ്ത്രീധന പ്രശ്നം ഉന്നയിച്ച് നിരന്തരം ശാന്തയും മകന്‍ ഉണ്ണിയും പ്രിയങ്കയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിനെ തുടര്‍ന്നാണ് നടപടി.ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയാണ് ശാന്ത അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാന്തയെ ജാമ്യത്തില്‍ വിട്ടു.
2021 മെയ് 12 നാണ് മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പോലീസിന് കൈമാറിയിരുന്നു.മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്കയും പോലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ പരാതിയിൽ വട്ടപ്പാറ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൽ പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തയ്‌ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ശാന്തയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ അന്വേഷിച്ചെങ്കിലും അപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു.