ലോഡ്ജിൽ മുറിയെടുത്ത ശേഷം ടിവിയടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തുന്നയാൾ പിടിയിൽ

keralanews man who steal electronic equipments from lodge rooms were arrested

ഇരിട്ടി:ലോഡ്ജിൽ മുറിയെടുത്ത ശേഷം റൂമിൽ നിന്നും ടിവിയടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചു കടത്തുന്നയാൾ പിടിയിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവകുമാറിനെ (38) യാണ് ഇരിട്ടി എസ് ഐ പി എ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.കോയമ്ബത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് മോഷണം നടത്തി മുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നു ടിവി മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തിരൂര്‍, പൊന്നാനി, പുല്‍പള്ളി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

keralanews kannur native found dead in the bedroom in dubai

കണ്ണൂർ:കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂര്‍ അഴീക്കോട് മൂന്നുനിരത്ത് ഒണ്ടേന്‍ റോഡ് ചിത്തിര നിവാസില്‍ പരേതനായ ഹരിദാസിന്റെ മകന്‍ ലിജു മാണിക്കോത്തിനെ (42)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിജുവിന്റേതെന്ന് സംശയിക്കുന്ന കുറിപ്പും മുറിയില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. ദുബൈയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.മാതാവ്: പരേതയായ മാണിക്കോത്ത് ലീല. ഭാര്യ: അശ്വതി, ഏക മകന്‍ യയോഗ്.സഹോദരി ലീന.

തൃശ്ശൂരിലെ എടിഎം മോഷണശ്രമം;പ്രതി പിടിയിൽ

keralanews atm robbery attempt in thrissur accused arrested

തൃശൂര്‍:ചാവക്കാട് എസ്ബിഐയുടെ എടിഎം തകര്‍ത്ത പ്രതിയെ പൊലീസ് പിടികൂടി.ബിഹാര്‍ സ്വദേശി ശ്രാവണാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ശ്രാവണ്‍ മദ്യം വാങ്ങാന്‍ പണത്തിനാണ് എടിഎം തകര്‍ത്തത്.എടിഎമ്മില്‍നിന്നും പണമെടുക്കാന്‍ നോക്കിയെങ്കിലും പറ്റിയില്ല. തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ ശ്രാവണിന്റെ ചിത്രം പതിഞ്ഞിരുന്നു.ദൃശ്യങ്ങള്‍ കണ്ട നാട്ടുകാരാണ് ഇയാളേക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് ചാവക്കാട് സിഐ സുരേഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.17 വര്‍ഷമായി ചാവക്കാട് കൂലിപണിചെയ്യുന്ന ആളാണ്. ബ്ലാങ്ങാട് കള്ളുഷാപ്പില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.രാത്രി 11.30നും 11.45നുമിടയിലാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു താനെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കി.

കണ്ണൂർ മീത്തിലെ കുന്നോത്ത് പറമ്പിൽ സിപിഎം-കോൺഗ്രസ് സംഘർഷം

keralanews cpm congress conflict in kannur meethilekunnothparamba

പാനൂർ:കണ്ണൂർ മീത്തിലെകുന്നോത്ത് പറമ്പിൽ സിപിഎം-കോൺഗ്രസ് സംഘർഷം. സംഘര്‍ഷത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. പോലീസ് ലാത്തിവീശിയാണ് ഇരുവിഭാഗം പ്രവര്‍ത്തകരെയും ഓടിച്ചത്.കഴിഞ്ഞ രാത്രിയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ ചാലുപറമ്ബത്ത് ബാബുവിന്‍റെ മകന്‍ അനുരാഗ് (18), ചക്കരേന്‍റവിട ദിലീഷ് (35) എന്നിവരെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരുസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. മർദനത്തിൽ പരിക്കേറ്റ ഇവരെ പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുമെന്ന ഘട്ടമെത്തിയതോടെ പോലീസ് പ്രവര്‍ത്തകരെ ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ മീത്തലെ കുന്നോത്തുപറമ്ബില്‍ കോണ്‍ഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടിരുന്നു. ഇതിന് പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്.

അമിത് ഷായ്ക്ക് കണ്ണൂരിൽ വിമാനമിറങ്ങാൻ അനുമതി നൽകിയത് തങ്ങളെന്ന് കിയാൽ അധികൃതർ

keralanews kial authorities give permission to land in kannur airport to amith sha

കണ്ണൂർ:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കണ്ണൂരിൽ വിമാനമിറങ്ങാൻ അനുമതി നൽകിയത് സർക്കാരല്ലെന്നും തങ്ങളാണെന്നും കിയാൽ അധികൃതർ.തങ്ങളാണ് അനുമതി നല്‍കിയതെന്നും വിമാനമിറക്കിയത് നിയമാനുസൃതമായിട്ടാണെന്നും കമ്പനി വ്യക്തമാക്കി. വിമാനത്താവളത്തില്‍ നോണ്‍ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ക്ക് ഇറങ്ങാമെന്നും കിയാല്‍ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷന്‍ ഡിസംബര്‍ ആറിനുശേഷമാണ് അനുവദിക്കാവുന്നതെങ്കിലും നോണ്‍ ഷെഡ്യൂള്‍ഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷന്‍ ലൈസന്‍സ് ലഭിച്ച ഒരു എയര്‍പോര്‍ട്ട് എന്ന നിലയില്‍ ആര് അഭ്യര്‍ഥിച്ചാലും എയര്‍പോര്‍ട്ട് കമ്പനിക്ക് വിമാനം ഇറക്കുവാനുള്ള അനുമതി നല്‍കാവുന്നതാണ്. അതിന് ആവശ്യമായ ചെലവ് അതത് വിമാന കമ്പനികൾ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവള കമ്പനിക്ക് നല്‍കണമെന്നു മാത്രം. അതനുസരിച്ച്‌ അമിത്ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി നിയമാനുസൃതമായി തരേണ്ട ചാര്‍ജ് നല്‍കുകയും ചെയ്തു. ഉൽഘാടനത്തിനു മുൻപ് കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷാ വിമാനമിറങ്ങിയത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി കിയാൽ രംഗത്തെത്തിയിരിക്കുന്നത്.

പി ഡി പി നേതാവ് മദനി കേരളത്തിലെത്തി

keralanews p d p leader madani reached kerala

കൊല്ലം:പി ഡി പി നേതാവ് മദനി കേരളത്തിലെത്തി.അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ക‍ഴിയുന്ന ഉമ്മ അസ്മാഅ് ബീവിയെ കാണാനായാണ് മഅദനി 8 ദിവസത്തെ ജാമ്യത്തില്‍ എത്തിയത്.രാവിലെ 10.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅദനിക്കൊപ്പം  ഭാര്യ സൂഫിയ മഅദനി, മകന്‍ സലാഹുദീന്‍ അയ്യൂബി,പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരും ഉണ്ടായിരുന്നു.കര്‍ശന ഉപാധികളോടെയാണ് ബംഗുളൂരു എന്‍.ഐ.എ കോടതി ജാമ്യമനുവദിച്ചത്. എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകളില്‍ പ്രതിഷേധിച്ച്‌ വായ്മൂടിക്കെട്ടിയാണ് പി.ഡി.പി പ്രവര്‍ത്തകരും നേതാക്കളും മഅ്ദനിയെ സ്വീകരിക്കാനെത്തിയത്.മഅ്ദനിയുടെ സുരക്ഷക്കായി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ നിയമിച്ച 12 പൊലീസുകാരും കേരളത്തിലെത്തിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ ചെലവിലേക്കായി 1,76,600 രൂപ കെട്ടിവെച്ച ശേഷമാണ് യാത്ര. ബംഗളൂരുവില്‍ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകള്‍ കണക്കാക്കി ആ തുക കൂടി അടക്കണം. പൊലീസുകാര്‍ സഞ്ചരിക്കുന്ന വാഹനത്തിന് കിലോമീറ്ററിന് 60 രൂപയാണ് നിരക്ക്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും മഅ്ദനി തന്നെ വഹിക്കണമെന്നാണ് നിബന്ധന.

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

keralanews the supreme court has canceled the admissions to four self financing medical colleges in the state

ന്യൂഡൽഹി:സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.വയനാട് ഡി.എം,പാലക്കാട് പി.കെ ദാസ്,വർക്കല എസ്.ആർ,തൊടുപുഴ അൽ അസർ എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.നാല് മെഡിക്കൽ കോളേജുകളിലുമായി 550 സീറ്റുകളിലേക്ക് ഹൈക്കോടതി നൽകിയ പ്രവേശനാനുമതി ചോദ്യം ചെയ്ത് മെഡിക്കൽ കൗസിൽ ഓഫ് ഇന്ത്യ(എം.സി.ഐ) നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര,വിനീത് സരൺ എന്നിവർ വിധി പ്രഖ്യാപിച്ചത്.മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.സി.ഐ ഹർജി സമർപ്പിച്ചത്.നാല് കോളേജുകളിലെയും പ്രവേശനം നേരത്തെ സ്റ്റേ ചെയ്ത സുപ്രീം കോടതി വിദ്യാർഥികൾ പുറത്തുപോകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.നാല് കോളേജുകൾക്കും ഈ വർഷം പ്രവേശനം നടത്താൻ എം.സി ഐ അനുമതി നിഷേധിച്ചിരുന്നു.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയാണ് ഇവർ പ്രവേശനം നടത്തിയത്.ഇതേ തുടർന്നാണ് എം.സി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലുള്ള സൗകര്യങ്ങൾ കേരളത്തിലെ മെഡിക്കൽ കോളേജുകളിലുണ്ടെന്നും പക്ഷെ എന്തുകൊണ്ടാണ് കേരളത്തിലെ സീറ്റുകളിൽ അനുമതി നിഷേധിക്കുന്നതെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.വിധിയെ മറികടക്കാൻ നിയമനിർമാണം സാധ്യമാകില്ല. പുനഃപരിശോധനാ ഹർജി നല്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിയമവശം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

keralanews student drawned in muzhappilangad drive in beach

തലശ്ശേരി:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.എറണാകുളം എടപ്പള്ളി സ്വദേശി സൈദ്മുഹമ്മദിൻറെ മകൻ സാദത്ത് (20) ആണ് മരിച്ചത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽ പെട്ടതാണ് . മദ്രസാ വിദ്യാർഥികളോടൊപ്പം ബീച്ച് സന്ദര്ശിക്കാനെത്തിയതാണ് സാദത്ത്.ബീച്ചിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപെട്ടാണ് അപകടം ഉണ്ടായത്.എടക്കാട് പ്രദേശത്തെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അൽ വുദാ ദഅവ അറബിക്കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച സാദത്ത് .മൃതദേഹം തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി

സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ മീ ടൂ ആരോപണവുമായി ചിത്രകാരി

keralanews mee too allegation against swami sandeepanandagiri

കോഴിക്കോട്:സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ മീടൂ ആരോപണവുമായി ചിത്രകാരി. ഫേസ്ബുക്ക് പേജിലാണ് രാജ നന്ദിനി എന്ന ചിത്രകാരി സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.പെയിന്റിംഗ് എക്‌സിബിഷന് ഒരു സ്‌പോണ്‍സര്‍ കിട്ടുമോ എന്നറിയാന്‍ സന്ദീപാനന്ദ ഗിരിയെ കാണാന്‍ സരോവരത്തില്‍ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് ചിത്രകാരി പറയുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം പോകാന്‍ എഴുന്നേറ്റപ്പോള്‍ കൂടെ സ്വാമിയും എഴുന്നേറ്റു ചുമലില്‍ പിടിച്ച്‌, ഇന്ന് ഒന്നിച്ച്‌ അത്താഴം കഴിച്ചൂടെ എന്ന് ചോദിച്ചു. കൈ തട്ടിമാറ്റി അതു വേണ്ടെന്നു പറഞ്ഞു. താഴെ എത്തിയപ്പോള്‍ വീണ്ടും ഫോണില്‍ വിളിച്ച്‌ പോകണോ എന്നു ചോദിച്ചെന്നും ചിത്രകാരി പറയുന്നു. സ്വാമി വലിയ മഹാനാണെന്ന് കരുതി കാലില്‍ വീഴുന്ന പലരും ഉണ്ടല്ലോ എന്നു കരുതിയാണ് ഇക്കാര്യം ആരോടും പറയാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മീടുവിന്റെ കാലമല്ലേയെന്നും ചോദിച്ച്‌ കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

തൃശൂർ ചാവക്കാട്ട് വീണ്ടും എടിഎം കവർച്ചാ ശ്രമം

keralanews a t m robbery attempt in thrissur

തൃശൂർ:തൃശൂർ ചാവക്കാട്ട് വീണ്ടും എടിഎം കവർച്ച ശ്രമം.ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകര്‍ത്തത്.എന്നാല്‍ ഇതില്‍നിന്നു പണം നഷ്ടമായോ എന്ന കാര്യം വ്യക്തമല്ല.യന്ത്രത്തില്‍ പരിശോധന തുടരുകയാണ്.കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷനല്‍ സംഘമല്ലെന്നാണു പ്രാഥമിക നിഗമനം. ഇന്നു രാവിലെ എട്ടുമണിയോടെയാണു സംഭവം പുറംലോകം അറിയുന്നത്. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്ബാണ്‌ കൊച്ചിയില്‍ ഇരുമ്ബനത്തും തൃശൂര്‍ ചാലക്കുടിയിലും എടിഎം തകര്‍ത്ത്‌ വന്‍ കവര്‍ച്ച നടത്തിയത്‌. കേസില്‍ പൊലീസ്‌ അന്വേഷണം തുടരുന്നതിനിടയിലാണ്‌ ചാവക്കാട്‌ വീണ്ടും എടിഎം തകര്‍ത്തത്‌. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല്‌ എടിഎമ്മുകളാണ്‌ തകര്‍ത്തത്‌.