തിരുവനന്തപുരം:തർക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎസ്പി മധുരയിലേക്ക് കടന്നതായി സംശയം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘവും മധുരയിലേയ്ക്ക് പുറപ്പെട്ടു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. ഡിവൈഎസ്പിയുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. ഡിവൈഎസ്പിയും സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്.അതേസമയം ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം നടന്നത്. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ശബരിമല നട അടച്ചു;മണ്ഡല പൂജകൾക്കായി വൃശ്ചികം ഒന്നിന് തുറക്കും
ശബരിമല:ചിത്തിരയാട്ട പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു.തന്ത്രി കണ്‌ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ പടിപൂജ നടത്തിയാണ് രാത്രി പത്തുമണിയോടെ നട അടച്ചത്. 26 മണിക്കൂര്‍ നീണ്ട തീര്‍ത്ഥാടത്തിനാണ് ഇതോടെ സമാപനമായത്. മണ്ഡല പൂജകള്‍ക്കായി ശബരിമല നട ഇനി വൃശ്ചികം ഒന്നിന് തുറക്കും.തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറന്നത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്ബയിലും നിലയ്ക്കലിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ അര്‍ധരാത്രിയോടെ പിൻവലിച്ചു.
ശബരിമല വിഷയം;തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്
പമ്പ:ശബരിമല സ്ത്രീപ്രവശന വിഷയവും മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും വിലയിരുത്താനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. യോഗത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുള്‍പ്പെടെ തന്ത്രി കണ്ഠരര് രാജീവരരില്‍ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതും ചര്‍ച്ചചെയ്യപ്പെടും.തന്ത്രിയില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി നടയടയ്ക്കുന്നതു സംബന്ധിച്ച് കണ്ഠരര് രാജീവരര് താനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന പിഎസ് ശ്രീധരന്‍ പിളളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തന്ത്രിയുടെ വിശദീകരണത്തിനു ശേഷമാകും തുടര്‍നടപടികളെന്നും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തിനെതിരെ പരികര്‍മികള്‍ നടത്തിയ പ്രതിഷേധത്തിലടക്കം രാഷ്ട്രീയമുണ്ടോയെന്നും ദേവസ്വം ബോര്‍ഡ് സംശയിക്കുന്നുണ്ട്.ശബരിമലയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ആചാരപരമായ കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു.
പ്രതിഷേധത്തിനിടെ വത്സൻ തില്ലങ്കേരി ശബരിമലയിൽ ആചാരലംഘനം നടത്തിയതായി ആരോപണം
ശബരിമല:യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ശബരിമലയിൽ ആചാരലംഘനം നടത്തിയതായി ആരോപണം.വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയായിരുന്നുവെന്നാണ് ആരോപണം. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറിയത്. ചോറൂണിനെത്തിയ അന്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ സംഘടിച്ചപ്പോള്‍ പ്രവര്‍ത്തകരോട് ശാന്തമാകാന്‍ വത്സന്‍ തില്ലങ്കേരി പോലീസിന്‍റെ മൈക്കിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഈ സമയം പതിനെട്ടാം പടിയില്‍ നിന്നാണ് തില്ലങ്കേരി ഇടപെട്ടത്. അദ്ദേഹത്തെ കൂടാതെ പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞു കൊണ്ട് നിരവധി പേര്‍ നില്‍ക്കുകയും ചെയ്തു. പുറംതിരിഞ്ഞു കൊണ്ട് പടിയിലൂടെ ആള്‍ക്കൂട്ടം ഇറങ്ങിവരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇത് ക്ഷേത്രാചാരങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ലെന്നും പതിനെട്ടാം പടിയില്‍ ഭക്തരെന്ന് പറയുന്ന ആള്‍ക്കൂട്ടം ചുറ്റിത്തിരിഞ്ഞത് ശരിയായില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് അംഗവും ചൂണ്ടിക്കാട്ടിയത്.ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണ്. ആര്‍എസ്‌എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ ദാസ് പറഞ്ഞു. പടിയില്‍ പിന്‍തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണ്. ഇക്കാര്യങ്ങള്‍ ബോര്‍ഡ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;200 പേർക്കെതിരെ കേസെടുത്തു
ശബരിമല:ശബരിമലയിൽ ദർശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂർ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ 200 പേർക്കെതിരെ കേസെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.ഇരുമുടിക്കെട്ടില്ലാതെ വലിയ നടപ്പന്തലില്‍ എത്തിയ ഇവര്‍ക്കുനേരെ തീര്‍ത്ഥാടകര്‍ പാഞ്ഞടുക്കുകയായിരുന്നു. മകന്റെ കുട്ടിക്ക് ചോറൂണിനാണ് സന്നിധാനത്ത് എത്തിയതെന്നു ലളിത പറഞ്ഞു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.തിങ്കളാഴ്ചയാണ് ലളിത ഉൾപ്പെട്ട 19 അംഗ സംഘം ശബരിമലയിലെത്തിയത്.മകന്റെ കുഞ്ഞിന്റെ ചോറൂണിനായാണ് ഇവർ എത്തിയത്.എന്നാൽ ഇവർക്ക് അൻപതിൽ താഴെയാണ് പ്രായം എന്ന സംശയത്താൽ പ്രതിഷേധക്കാർ ലളിതയെ നടപന്തലിൽ തടയുകയായിരുന്നു.തുടർന്ന് പോലീസ് രേഖകൾ പരിശോധിച്ച് ഇവർക്ക് 52 വയസ്സുണ്ടെന്ന് ബോധ്യപ്പെട്ടശേഷമാണ് പ്രതിഷേധക്കാർ ഇവരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.പിന്നീട് ഇവർ ദർശനം നടത്തി മടങ്ങുകയും ചെയ്തു.
ജില്ലാ ആശുപത്രിയിലെ ലേബർ റൂം ജനുവരിയോടെ ‘ലക്ഷ്യ’ നിലവാരത്തിലേക്ക്
കണ്ണൂർ:ജില്ലാ ആശുപത്രിയിലെ ലേബർ റൂം ജനുവരിയോടെ ‘ലക്ഷ്യ’ പദ്ധതി പ്രകാരമുള്ള നിലവാരത്തിലേക്ക് ഉയർത്തും.ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ലേബർ റൂം,പ്രസവ ശുശ്രൂഷ,പരിചരണം തുടങ്ങിയ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ആരോഗ്യദൗത്യ പദ്ധതിയാണ് ‘ലക്ഷ്യ’.3.25 കോടിയുടെ പദ്ധതികളാണ് ലക്ഷ്യയുടെ ഭാഗമായി ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്.ദേശീയ നിലവാരമനുസരിച്ചുള്ള എൺപതു ശതമാനം സൗകര്യങ്ങളും നിലവിൽ ആശുപത്രിയിൽ ഉണ്ട്.ബാക്കി സൗകര്യങ്ങൾ ഉടൻ സജ്ജീകരിക്കാൻ കഴിയുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ രാജീവൻ പറഞ്ഞു.ഇതിന്റെ ഭാഗമായി തുടങ്ങേണ്ട പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.ജില്ലാ ആശുപത്രി മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ ഡിസംബറോടെ തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി ടി.ബി വാർഡ് മാറ്റുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.രക്തബാങ്ക് മാറ്റുന്നതിനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്.ഇത് നവംബറിൽ പൂർത്തിയാകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്,കലക്റ്റർ മിർ മുഹമ്മദലി,മന്ത്രയുടെ പ്രൈവറ്റ് സെക്രെട്ടറി പി.സന്തോഷ്,ഡിഎംഒ കെ.നാരായണ നായിക്,ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രൊജക്റ്റ് മാനേജർ ഡോ.കെ.വി ലതീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പയ്യന്നൂരിൽ സിപിഎം-ബിജെപി സംഘർഷം; സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു
കണ്ണൂർ:പയ്യന്നൂർ കോറോം നെല്യാട്ടും ആലക്കാട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച രാത്രി ഒന്പതരയോടെയാണ് ആക്രമണങ്ങൾക്ക് തുടക്കം.കോറോം നെല്യാട്ട് ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രെട്ടറി ചെയ്യലാട്ട് കരിപ്പത്ത് സനല്കുമാറിനും ഡിവൈഎഫ്ഐ നെല്യാട്ട് യൂണിറ്റ് വൈസ് പ്രെസിഡെന്റ് കുന്നുമ്മൽ രമേശിനും നേരെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ടുള്ള അടിയിൽ സനല്കുമാറിന്റെ ഇടതുകൈ ഒടിഞ്ഞു.പരിക്കേറ്റ ഇരുവരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.തുടർന്ന് രാത്രി പത്തരയോടെ നെല്യാട്ട് കോളനിയിലെ ബിജെപി പ്രവർത്തകൻ ജിഷാദിന്റെ വീടിനു നേരെ ആക്രമണമുണ്ടായി.അക്രമികൾ ജിഷാദിന്റെ വീട് അടിച്ചു തകർത്തു.അക്രമത്തിൽ പരിക്കേറ്റ ജിഷാദിന്റെ സഹോദരി ലീഷ്മ,ലീഷ്മയുടെ മകൾ പത്താംക്ലാസ് വിദ്യാർത്ഥിയായ അശ്വതി എന്നിവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴക്കും അക്രമിസംഘം രക്ഷപ്പെട്ടു.വീട്ടിലെ ഫർണിച്ചറുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും അക്രമികൾ നശിപ്പിച്ചു.പുലർച്ചെ രണ്ടുമണിയോടെ ബിജെപി പയ്യന്നൂർ മണ്ഡലം സെക്രെട്ടറി ഗംഗാധരൻ കാളീശ്വരം,ആർഎസ്എസ് പ്രവർത്തകൻ ആലക്കാട് ബിജു എന്നിവരുടെ വീടിനു നേരെ ബോബേറുണ്ടായി.സ്ഥലത്ത് ബോംബ് സ്ക്വാർഡും ഫോറൻസിക് സംഘവും പരിശോധന നടത്തി.അക്രമവുമായി ബന്ധപ്പെട്ട് പെരിങ്ങോം പോലീസ് ഇരുപാർട്ടിയിലും പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു.അക്രമം വ്യാപിക്കാതിരിക്കാൻ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ബുക്കിംഗ് ഈ മാസം 9 മുതൽ ആരംഭിക്കും
മട്ടന്നൂർ:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്കിങ് ഈ മാസം 9ന് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കാണ് ഡിസംബര്‍ 9ന് ആദ്യ സര്‍വീസ് നടത്തുകയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.ഡിസംബര്‍ ഒന്‍പതിന് രാവിലെ 11മണിക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം അബുദാബിയിലേക്ക് പറന്നുയരും. ഉച്ചക്ക് 1.30തോടെ വിമാനം അബുദാബിയില്‍ എത്തിച്ചേരും. അന്നു തന്നെ 2.30ന് പുറപ്പെട്ട് രാത്രി 8 മണിക്ക് കണ്ണുരിലേക്ക് തിരിച്ചും സര്‍വീസ് നടത്തും.വിമാനത്തിന്റെ സമയക്രമങ്ങള്‍ എയര്‍ ഇന്ത്യ നേരത്തെതന്നെ ഡി ജി സി എക്ക് സമര്‍പ്പിച്ചിരുന്നു.അബുദാബിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്താന്‍ നിലവില്‍ എയര്‍ ഇന്ത്യ ഉദ്ദേശിക്കുന്നത്. മസ്കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളും. ദോഹയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളും റിയാദിലേക്ക് 3 സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്നുണ്ടാവുക.
തർക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു;ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്
തിരുവനന്തപുരം:വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു.സംഭവത്തിൽ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്.ഡിവൈ.എസ്.പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്ബോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്‌ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മില്‍ ഇത് സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടായി. മഫ്‌തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.
സന്നിധാനത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമം. ചൊവ്വാഴ്ച രാവിലെ മൂന്നു സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ മാധ്യമങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചത്.പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ ഭയന്ന് സമീപത്തുള്ള കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കയറി നിന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. ഇയാള്‍ക്കുനേരെ കസേരയും തേങ്ങയും പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. ന്യൂസ് 18 വാര്‍ത്താ സംഘത്തിന്‍റെ ക്യാമറ തല്ലിത്തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.