പഠന ക്യാമ്പിലെ അപകടം എട്ട് പോലീസ് കാർക്ക് സാരമായ പരിക്ക്

IMG-20181112-WA0008 കണ്ണൂർ: ജില്ല്ലയിലെ പോലീസ്്കാർക്ക് വേണ്ടി സംഘടിപ്പിച്ച  പഠന ക്യാമ്പിന്റെ മേൽകൂര തകർന്ന് വീണ് നാൽപ്പ്പതോ പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേർക്ക് സാരമായ പരിക്കാണ് സംഭവിച്ചി്ചിരിക്കുന്നത്. തോട്ടടയിലെ ഒരു സ്വകാര ഹോട്ടലിലെ കോൺഫറൻസ് ഹാളിന്റെ കോൺക്രീറ്റ് ബീമുൾപ്പടെയുള്ള മേൽക്കൂരയാണ് പരിപാടികൾക്കിടെ തകർന്ന് വീണത്.

പരിക്കേറ്റ മുഴുവൻ പേരെയും ഉടനെ തന്നെ കണ്ണൂർ ധനലക്ഷ്മി , ആശിർവാദ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

കാസർകോട് മഞ്ചേശ്വരത്ത് ലീഗ്-എസ്‌ഡിപിഐ സംഘർഷം;നിരവധിപേർക്ക് പരിക്ക്

keralanews league sdpi conflict in manjeswaram many injured

കാസർകോഡ്:മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മച്ചംപാടിയില്‍ ലീഗ് – എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നോളം വീടുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ഒരു പിക്കപ്പ് വാന്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.പരിക്കേറ്റ എസ് ഡി പി ഐ പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരെ കുമ്ബള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഒരു എസ് ഡി പി ഐ പ്രവര്‍ത്തകനെ മംഗൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചംപാടി ജലാലിയ നഗറിലെ അബ്ദുര്‍ റഹ് മാന്റെ മകനും വികലാംഗനുമായ ജബ്ബാറിനെ(33)യാണ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റാണ് പരിക്ക്.

മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമലയിലേക്ക്

keralanews chief minister will visit sabarimala to evaluate the preparations for manadalakaalam

തിരുവനന്തപുരം:മണ്ഡലകാലത്ത് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലേക്ക്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗവും ശബരിമലയില്‍ നടക്കും. ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിഗജന്റെ നേതൃത്വത്തില്‍ അവലോകനയോഗം നാളെ രാവിലെയാണ് ചേരുക.നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ടാറ്റ പ്രോജക്‌ട്‌സിന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ പമ്ബ സന്ദര്‍ശിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.

നെയ്യാറ്റിൻകര കൊലപാതകം;രണ്ടുപേർ അറസ്റ്റിൽ; ഡിവൈഎസ്പി രക്ഷപെടാൻ ഉപയോഗിച്ച കാറും കണ്ടെത്തി

keralanews neyyattinkara murder case two arrested and the car used to escape the dysp was detected

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.നെയ്യാറ്റിൻകര സ്വദേശികളായ സതീഷ് കുമാർ,അനൂപ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.കേസിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാർഡ് എടുത്തു കൊടുത്ത കുറ്റത്തിനാണ് സതീഷ് കുമാർ പിടിയിലായിരിക്കുന്നത്. ഇയാളെ ഞായറാഴ്ച തമിഴ്‌നാട്ടില്‍നിന്ന് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഡിവൈഎസ്‌പി ഹരികുമാരിനും ബിനുവിനും രക്ഷപ്പെടാനുള്ള വാഹനം എത്തിച്ച്‌ നല്‍കിയത് അനൂപ് കൃഷ്ണയാണ്.ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഡിവൈഎസ്‌പി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. സനല്‍ മരിച്ച ശേഷം രക്ഷപ്പെട്ട ഹരികുമാര്‍ കല്ലമ്ബലം വരെ യാത്ര ചെയ്തത് ഇതേക്കാറിലാണ് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ അനൂപിനെ ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.നെയ്യാറ്റിന്‍കര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.ക്രൈം ബ്രാഞ്ച് എസ് പി കെ എം ആന്റണിയാണ് അന്വേഷണത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത്. എന്നാല്‍ ഈ അന്വേഷണം മതിയാകില്ലെന്നും ഐ പി എസ് ഉദ്യോഗസ്ഥനെ അന്വേഷണം നേരിട്ട് ഏല്‍പിക്കണമെന്നുമായിരുന്നു സനല്‍കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം. അല്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും തിങ്കളാഴ്ച ഹൈക്കോടതില്‍ ഹര്‍ജി നല്‍കുമെന്നും സനലിന്റെ ഭാര്യ വിജി വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് മുക്കത്ത് സിപിഎം-കോൺഗ്രസ് സംഘർഷം

keralanews cpm congress clash in kozhikkode mukkam

കോഴിക്കോട്: മുക്കത്ത് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. സംഭവസ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

സനലിന്റെ കൊലപാതകം അപകടമരണമാക്കാൻ ശ്രമമെന്ന് ഭാര്യ വിജി

keralanews sanals wifes allegation that plan to make the murder of sanal as an accidental death

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി കാറിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ മരണം അപകടമരണമാക്കി തീർക്കാൻ ശ്രമമെന്ന് സനലിന്റെ ഭാര്യ വിജി ആരോപിച്ചു.ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്നും കേസ് സിബിഐ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും വിജി പറഞ്ഞു.സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും വിജി വ്യക്തമാക്കി.കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് വിജി നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധനയ്ക്ക് ശുപാർശ

keralanews recommendation for auto taxi fare increase in the state

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ് നിര്‍ദേശിക്കുന്നുണ്ട്.റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കുമെന്നാണു സൂചന.

മൺവിളയിൽ പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം

keralanews the arrested employees confess that they set fire in plastic factory in manvila

തിരുവനന്തപുരം:മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്റ്ററിക്ക് തീയിട്ടത് തങ്ങൾ തന്നെയെന്ന് പിടിയിലായ ജീവനക്കാരുടെ കുറ്റസമ്മതം.ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് തങ്ങള്‍ തന്നെയാണ് ഫാക്‌ടറിയ്‌ക്ക് തീവച്ചത് എന്ന് കുറ്റസമ്മതം നടത്തിയത്.ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് ഫാക്‌ടറിക്ക് തീയിട്ടത്.വിമലിന്‍റെയും ബിനുവിന്‍റെയും ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുൻപ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹെല്‍പ്പറായിരുന്ന വിമലാണ് ഡ്യൂട്ടിക്ക് ശേഷം ലൈറ്റര്‍ ഉപയോഗിച്ച്‌ തീകൊളുത്തിയത്. സംഭവദിവസം വൈകിട്ട് ഏഴുമണിയ്‌ക്ക് ശേഷം അവസാന ഷിഫ‌റ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. പ്രതികളിലൊരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങളും തൊഴിലാളികളുടെ മൊഴിയുമാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയർഫോഴ്‌സ് ജീവനക്കാരും വ്യക്തമാക്കിയിരുന്നു. വിവരമറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു.എന്നാൽ ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടിയിരുന്നു.

നവംബർ 17 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല ഓട്ടോ-ടാക്സി പണിമുടക്ക്

keralanews an indefinite auto taxi strike in the state from november 17

തിരുവനന്തപുരം:ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 17 മുതല്‍ സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി ജീവനക്കാര്‍ അനശ്ചിത കാല പണിമുടക്ക് നടത്തും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്‌എംഎസ്, എസ്ടിയുസി, യുടിയു, ടിയുസിഐ, കെടിയുസി, ജെഡിയു തുടങ്ങി ഒൻപത് ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

നെയ്യാറ്റിൻകര കൊലപാതകം;ഡിവൈഎസ്പി മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന

keralanews neyyattinkara murder case hint that dysp escaped from madhurai

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മധുരയിൽ നിന്നും രക്ഷപ്പെട്ടതായി സൂചന. ഹരികുമാറിനൊപ്പം സുഹൃത്ത് ബിനുവും ഉണ്ട് എന്നാണ് പോലീസ് പറയുന്നത്.സംഭവ ശേഷം ക്വാറി മാഫിയയുടെ സംരക്ഷണയിൽ ഹരികുമാർ മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.ഇതനുസരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മധുരയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.ഇതിനിടെയിലാണ് ഇയാൾ ഇവിടെ നിന്നും മുങ്ങിയതായി സൂചന ലഭിച്ചിരിക്കുന്നത്.എന്നാല്‍ സംഭവം നടന്ന് 6 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.നേരത്തെ വീട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതേസമയം ഹരികുമാര്‍ പോലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് സാധ്യതയില്ലെന്നാണ് അറിയുന്നത്. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.