ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു

keralanews auto taxi strike withdrawn

തിരുവനന്തപുരം:ഈ മാസം 18 മുതൽ സംസ്ഥാനത്തെ ഓട്ടോ-ടാക്സി ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചർച്ചയെ തുർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ തിരുമാനമായെന്നും ഡിസംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഇരിട്ടി വള്ള്യാട് പുഴയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി;പ്രദേശത്ത് പരിശോധന നടത്തി

keralanews steel bomb found in valyad river and police checked in the area

ഇരിട്ടി:വള്ള്യാട് പുഴയിൽ വെള്ളത്തിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി.വ്യാഴാഴ്ച രാവിലെയാണ് ബോംബ് കണ്ടെത്തിയത്.ഇതേ തുടർന്ന് പ്രദേശത്ത് പോലീസും ബോംബ് സ്ക്വാർഡും പരിശോധന നടത്തി.പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ചപ്പോൾ കുറ്റിക്കാട്ടിൽ ബോംബ് ഒളിപ്പിച്ചുവെച്ചിടത്ത് വെള്ളം കയറിയതിനെ തുടർന്ന് ബോംബ് പുറത്തുവന്നതാകാമെന്നാണ് സംശയിക്കുന്നത്.ഇരിട്ടി എസ്‌ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബോംബ് സ്റ്റേഷനിലേക്ക് മാറ്റി.പിന്നീട് കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡെത്തി ബോംബ് നിർവീര്യമാക്കി.വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാമൂഹിക വനവൽക്കരണ കേന്ദ്രത്തിൽ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് പോലീസും ബോംബ് സ്ക്വാർഡും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.എന്നാൽ പരിശോധനയ്‌ക്കിടയിൽ ഇവിടെ നിന്നും കാട്ടുമൃഗങ്ങളെ പിടിക്കാൻ സ്ഥാപിച്ച കെണി പോലീസ് പിടിച്ചെടുത്തു.പ്രദേശത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടുപേരും പോലീസ് പിടിയിലായി.

എന്തുവന്നാലും ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി

keralanews will not go back without visiting sabarimala said thrupthi desai

കൊച്ചി:പ്രതിഷേധം ശക്തമാകുന്നതിനിടയിലും എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടുമായി തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.താന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് അച്ഛേദിന്‍ നല്‍കുമെന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കൊടികളുമായി അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഇക്കൂട്ടര്‍ ഭക്തരല്ല, ഗുണ്ടകളാണ്. തനിക്ക് വിഐപി സുരക്ഷ നല്‍കണമെന്ന് കേരള സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്‌ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് വിമാനത്താവളത്തിനു പുറത്തുള്ളത്.സ്ഥലത്ത് വന്‍ പോലീസ് സന്നാഹമുണ്ട്.

ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി;വിമാനത്താവളത്തിന് പുറത്ത് കനത്ത പ്രതിഷേധം

keralanews thripthi desai and team reached kochi to visit sabarimala and heavy protest in the airport
കൊച്ചി:ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പ്രതിഷേധം കാരണം പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. വിമാനത്താവളത്തിന് പുറത്ത് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി നാമജപ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.നേരം പുലര്‍ന്നതോടെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരുടെ എണ്ണം കൂടിവരുകയാണ്. തൃപ്തിയേയും കൂട്ടരെയും ഹോട്ടലിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ല. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്.തൃപ്തി ദേശായി ഉടന്‍ തിരിച്ച്‌ പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതേസമയം വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ദേശായിയെ കൊണ്ടു പോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചു.വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.തൃപ്തി ദേശായിയെ പുറത്തേക്ക് പൊലീസ് വാഹനത്തിലോ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചോ കൊണ്ടുപോയാൽ തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.വിമാനത്താവളത്തില്‍ നിന്ന് പോകാനായി തൃപ്തിയും സംഘവും വാഹനം സജ്ജീകരിച്ചിരുന്നില്ല. തനിക്കും ഒപ്പമുള്ള അഞ്ച് സ്ത്രീകള്‍ക്കും താമസവും യാത്രയും അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്ന് ഇവര്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് ഇത് തള്ളിയിരുന്നു.

എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

keralanews the high court canceled the appointement of a m shamseer m l a

കൊച്ചി: തലശ്ശേരി എംഎല്‍എ എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി.സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം റാങ്കി സ്വന്തമാക്കിയ ഡോ. എം പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു സഹല ഷംസീറിന്റെ നിയമനം.അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാര്‍ഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവര്‍ക്ക് നിയമനം നല്‍കിയത്. സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം ലഭിച്ച എംഎല്‍എുടെ ഭാര്യ അഭിമുഖത്തില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എംപി.ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അസിസ്റ്റന്റ് പ്രൊഫസറായി എംഎല്‍എയുടെ ഭാര്യയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഒന്നാം റാങ്കുകാരിയെ മറികടന്ന രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നല്‍കിയെന്നും വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അതേസമയം സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനാണു സര്‍വകലാശാല ജൂണ്‍ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യയ്ക്കു നിയമനം നല്‍കുകയായിരുന്നു.ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിൽ ആയതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.

ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു

keralanews the udf boycotted the all party meeting convened by the chief minister to discuss sabarimala issue

തിരുവനന്തപുരം: ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു.സർക്കാർ യുവതീ പ്രവേശനത്തിൽ ഉറച്ചു നിൽക്കുന്നതായും യോഗം വെറും പ്രഹസനമായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമവായത്തിനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.വിധി നടപ്പിലാക്കാൻ സാവകാശം വേണം,ജനുവരി 22 വരെ യുവതീ പ്രവേശനം അനുവദിക്കരുത് എന്നീ രണ്ടു നിർദേശികളും സര്‍ക്കാര്‍ തള്ളിയെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസ സമൂഹത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല പ്രശ്നം പരിഹരിക്കാനുള്ള നല്ല അവസരമാണ് സര്‍ക്കാര്‍ പാഴാക്കിയത്. ശബരിമലയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമലയിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

keralanews court order will execute in sabarimala said chief minister pinarayi vijayan

തിരുവനന്തപുരം:ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് സുപ്രീംകോടതിയുടെ വിധി എന്താണോ അത് നടപ്പിലാക്കുക എന്നത് മാത്രമാണ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. നാളെ ഒരവസരത്തില്‍ യുവതികള്‍ പ്രവേശിക്കേണ്ട എന്ന കോടതി വിധി വന്നാൽ ആ വിധിയാകും സര്‍ക്കാര്‍ നടപ്പാക്കുക എന്നും ഇതില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനങ്ങൾക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീ പ്രവേശനം;മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു

keralanews women entry in sabarimala an all party meeting convened by cm has commenced

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു.മണ്ഡല-മകരവിളക്ക് മഹോത്സവം സമാധാനാന്തരീക്ഷത്തില്‍ നടത്തുക എന്നതാണ് സര്‍വവകക്ഷിയോഗത്തിന്‍റെ അജണ്ട. യു.ഡി.എഫും ബി.ജെ.പിയും യോഗത്തില്‍ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം പന്തളം രാജകുടുംബം – തന്ത്രി കുടുംബം എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സെപ്തംബര്‍ 28 ന് സുപ്രീംകോടതി അനുവദിച്ച ശബരിമലയിലെ യുവതി പ്രവേശന വിധി ക‍ഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വി‍ളിച്ചത്.നാളെ വൈകീട്ടാണ് 64 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്. മണ്ഡലകാലത്ത് യുവതിപ്രവേശനം വിലക്കാനാവില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നതും സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും.പുന:പരിശോധനാ ഹര്‍ജി ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുത് എന്നതാണ് യുഡിഎഫ് ആവശ്യം. യുവതി പ്രവേശനം വിലക്കണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഇരുകക്ഷികളും യോഗത്തില്‍ ആവശ്യപ്പെടും.

പൊതുനിരത്തിൽ പുകവലിച്ചത് ചോദ്യം ചെയ്തു;മയ്യിൽ എസ്‌ഐ രാഘവന് വധഭീഷണി

keralanews questioned smoking in public place death threat against mayyil si raghavan

കണ്ണൂർ:പൊതുനിരത്തിൽ പുകവലിച്ചത് ചോദ്യം ചെയ്ത എസ്‌ഐക്ക് നേരെ വധഭീഷണി.മയ്യിൽ സ്റ്റേഷനിലെ എസ്‌ഐ രാഘവന് നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. കണ്ണൂർ പാടിക്കുന്നിൽ പൊതുസ്ഥലത്ത് പുകവലിച്ചതിന്റെ പേരിൽ യുവാവിന് നേരെ എസ്ഐയുടെ കയ്യേറ്റമെന്ന പേരിൽ കഴിഞ്ഞ ദിവസം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐക്ക് വധഭീഷണി ഉണ്ടായിരിക്കുന്നത്. +61468334227 എന്ന നമ്പറിൽ നിന്നും ഇന്ന് രാവിലെയാണ് എസ്‌ഐക്ക് വധഭീഷണിയുമായി ഫോൺ കോൾ എത്തിയത്.ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും കേട്ടാലറയ്ക്കുന്ന തെറി പറയുകയും ചെയ്തതായി എസ്‌ഐ രാഘവൻ പറഞ്ഞു.സംഭവത്തിൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പൊതുനിരത്തിൽ സിഗരറ്റ് വെളിച്ചത്തിന്റെ പേരിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിരുന്നു.തുടർന്ന് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനിടെ എസ്‌ഐയും യുവാവുമായി വാക്കുതർക്കമുണ്ടാവുകയും യുവാവിനെ പിടിച്ചുതള്ളുകയും ചെയ്തു. ഇതിന്റെ വീഡിയോ യുവാവിന്റെ സുഹൃത്ത് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.അതേസമയം, യുവാവ് പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയപ്പോഴാണ് പിടിച്ചു തള്ളിയതെന്ന് എസ്‌ഐ പറഞ്ഞു. യുവാവിന്‍റെ കൈയില്‍ പണമുണ്ടായിട്ടും പിഴയടക്കാന്‍ തയാറായില്ലെന്നും എസ്‌ഐ വിശദമാക്കി.എന്നാല്‍ തന്റെ ദേഹത്ത് കൈവെക്കരുതെന്നും പണം ഇപ്പോള്‍ ഇല്ലെന്നും പിന്നീട് അടയ്ക്കാമെന്നും പറഞ്ഞെങ്കിലും ഇതൊന്നും വകവയ്ക്കാതെ എസ്.ഐ പിടിച്ചു തള്ളുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.തനിക്ക് നേരെ കൈയറ്റം നടത്തിയ എസ്.ഐക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.

തൃപ്തി ദേശായിക്ക് മലകയറാൻ പ്രത്യേക സുരക്ഷ നൽകില്ലെന്ന് പോലീസ്

keralanews police not ready to give special protection for thripthi desai

തിരുവനന്തപുരം: ശബരിമലയില്‍ ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ്. മറ്റു ഭക്തർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാല്‍ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നല്‍കാനാകില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കി.ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുമെന്നും തനിക്കും കൂടെയുള്ളവര്‍ക്കും സര്‍ക്കാര്‍ പ്രത്യേക സുരക്ഷനല്‍ണെണെന്നും ആവശ്യപ്പെട്ട് തൃപ്തി ദേശായി സർക്കാരിനും പോലീസിനും കത്തയച്ചിരുന്നു.എന്നാല്‍ പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്നാണ്‌ പൊലീസ്‌ നിലപാട്‌. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ശബരിമല ദര്‍ശനത്തിനെത്തുമ്ബോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും സഞ്ചരിക്കാനുള്ള വാഹനവും താമസസൗകര്യവും ലഭിക്കണമെന്നും തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.