കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് പുറപ്പെട്ടു

keralanews kp sasikala again went to sannidhanam

പത്തനംതിട്ട:ശബരിമല ദർശനത്തിനായി കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് പുറപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശശികല എരുമേലിയില്‍ നിന്ന് പമ്ബയിലേക്ക് തിരിച്ചത്.പേരക്കുട്ടിയുടെ ചോറൂണിനായാണ് ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. കുഞ്ഞിനെയും കൊണ്ടാണ് ശശികല പുറപ്പെട്ടത്.ഹിന്ദു ഐക്യവേദി പ്രസിഡന്റായിട്ടല്ല മറിച്ച്‌ പേരക്കുട്ടികളുടെ അച്ഛമ്മയായിട്ടാണ് ശബരിമലയിലേക്ക് പോകുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ശബരിമല ദര്‍ശനത്തിനുശേഷം പറയുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു.എന്നാല്‍ നിലയ്ക്കലില്‍ എത്തിയതോടെ ശശികലയും സംഘവും സഞ്ചരിച്ച ബസ് പോലീസ് തടഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ മലയിലേക്ക് പുറപ്പെടരുതെന്ന് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശശികലയെ അറിയിച്ചു. എന്നാല്‍ കൊച്ചുമക്കളേയും കൊണ്ടാണ് താന്‍ സന്നിധാനത്തേക്ക് പോകുന്നതെന്നും അവരുടെ ചോറൂണ് നടത്തേണ്ടതുണ്ടെന്നും ശശികല പോലീസിനെ അറിയിച്ചു. നിലയ്ക്കലില്‍ നില്‍ക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് അവരെ തിരിച്ച് ഏല്‍പ്പിക്കണമെങ്കില്‍ തനിക്ക് മലയിറങ്ങണമല്ലോയെന്നായിരുന്നു ശശികല പോലീസിനോട് പറഞ്ഞത്.ഇതോടെ ആറ് മണിക്കൂര്‍ സമയം ശശികലയ്ക്ക് പോലീസ് നല്‍കി. ചോറൂണ് നടത്തി ദര്‍ശനം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്ന കര്‍ശന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് പോലീസ് ശശികലയ്ക്ക് കൈമാറി. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു നോട്ടീസിന്‍റെ ഉറപ്പ് നല്‍കി മല കയറണമോയെന്ന കാര്യം ശശികല ഹിന്ദു ഐക്യവേദി നേതാക്കളെ വിളിച്ച് ചോദിച്ചു.എന്നാല്‍ പോലീസിന് ഉറപ്പ് നല്‍കി സന്നിധാനത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതോടെ നോട്ടീസില്‍ ഒപ്പിട്ട് നല്‍കി ശശികല സന്നിധാനത്തേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ലംഘിച്ച് മലകയറാനെത്തിയ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഹിന്ദു ഐക്യവേദി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ശന നിര്‍ദ്ദേശങ്ങളോട് പോലീസ് ശശികലയെ വിട്ടയക്കുകയായിരുന്നു.

കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു

keralanews two injured in cpm bjp conflict in kannur

കണ്ണൂര്‍: കൊളവല്ലൂര്‍ തുവക്കുന്നില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു.ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മറ്റൊരു ബിജെപി പ്രവര്‍ത്തകനായ നിഖിലിനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി.ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങള്‍. സംഘർഷം നടന്ന സ്ഥലത്ത് പാനൂർ സി.ഐ വി വി ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

തലശ്ശേരിയിൽ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റടിച്ചു;സിപിഎം പ്രവർത്തകർക്കെതിരെ കേസ്

keralanews pour-red-paint-on-the-body-of-house-wife-case-charged-against-cpm-workers

തലശേരി: കണ്ണൂര്‍ എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചുവെന്ന പരാതിയിൽ  സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്ബ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറിയ അക്രമികൾ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ രജിതയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

keralanews bjp state general secretary k surendran remanded for 14days

പത്തനംതിട്ട:വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുരേന്ദ്രന്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന്‍ ആരോപിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പരിക്കൊന്നും സുരേന്ദ്രനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീകുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ ചുമത്തിയത്. സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ സുരേന്ദ്രനേയും മറ്റ് രണ്ട്‌പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.

കെ.പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു;പോലീസ് സംരക്ഷണയിൽ സന്നിധാനത്തെത്തിക്കും

keralanews granted bail to kp sasikala and brought to sannidhanam with police protection

പത്തനംതിട്ട:അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്കു ജാമ്യം അനുവദിച്ചു. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒയാണു ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയെ പോലീസ് സന്നിധാനത്തെത്തിക്കും. പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശനിയാഴ്ച പുലര്‍ച്ചെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ രാത്രി ഒൻപതരയോടെ മരക്കൂട്ടത്തുവച്ചു പോലീസ് തടഞ്ഞിരുന്നു.പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തില്‍ രാത്രിയില്‍ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പോലീസുമായി മരക്കൂട്ടത്തു തര്‍ക്കമുണ്ടായി. ശബരിമലയിലെത്താതെ താന്‍ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഇന്ന് ഹർത്താലാചരിച്ചു.ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പോലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പോലീസ് സ്റ്റേഷനു പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചു

keralanews electric bus services started to sabarimala

പത്തനംതിട്ട:ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചു.നിലയ്ക്കൽ-പമ്പ റൂട്ടിൽ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സർവീസ് നടത്തുക.ഡീസൽ എ സി ബസ്സുകൾക്ക് കിലോമീറ്ററിന് 31 രൂപ ഡീസൽ ചിലവ് വരുമ്പോൾ ഇലക്ട്രിക്ക് ബസ്സുകൾക്ക് കിലോമീറ്ററിന് കേവലം 4 രൂപ മാത്രമാണ് ചെലവ്.ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടിക്കുവാനും സാധിക്കും.33 സീറ്റുകളാണ് ബസ്സിൽ ഉണ്ടാവുക.എ സി ലോഫ്ലോർ ബസ്സുകളുടെ അതെ നിരക്കായിരിക്കും ഇലക്ട്രിക്ക് ബസുകൾക്കും ഈടാക്കുക. നിലയ്ക്കലിൽ ബസ്സുകൾക്ക് ചാർജ് ചെയ്യാൻ ചാർജിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലകാലം കഴിഞ്ഞാൽ ഈ ബസ്സുകൾ തിരുവനന്തപുരം-എറണാകുളം-കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തും.വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക്ക് ബസ്സുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്.പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക,പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ സ്വന്തമായി ഇലക്ട്രിക്ക് വെഹിക്കിൾ പോളിസിയുള്ള സംസ്ഥാനമാണ് കേരളം.2020 ആകുമ്പോഴേക്കും മൂവായിരത്തോളം ഇലക്ട്രിക്ക് ബസ്സുകൾ നിരത്തിലിറക്കുക എന്നതാണ് ഇലക്ട്രിക്ക് വെഹിക്കിൾ പോളിസിയുടെ ലക്ഷ്യമിടുന്നത്.ഈ വർഷം ജൂൺ മാസത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് കോർപറേഷൻ ഏരിയകളിൽ ഇലക്ട്രിക്ക് ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു.ഇവയ്ക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനം; കെഎസ്ആർടിസി സർവീസ് നിർത്തി

keralanews people trapped in unexpected hartal ksrtc stop service

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ ജനം വലയുന്നു.ഹർത്താലിൽ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.ഇതേ തുടർന്ന് സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഡിപ്പോകള്‍ക്ക് കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രം നടത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല. എരുമേലി, പത്തനംതിട്ട, പമ്ബ മേഖലകളില്‍ കെഎസ്‌ആര്‍ടിസി സാധാരണ ഗതിയില്‍ തുടരുന്നു. കെഎസ്‌ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ പമ്ബയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം, ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന നാല് കെഎസ്‌ആര്‍ടിസി ബസുകള്‍ ബത്തേരിയില്‍ കുടുങ്ങി.പൊലീസ് സംരക്ഷണത്തില്‍ ബസുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൊതുവെ ശാന്തമാണ്

കാസർകോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു

keralanews hartal supporters blocked national highway in kasarkode
കാസർകോട്:കാസർകോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു.കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കറന്തക്കാട് വെച്ചാണ് ബി ജെ പി, ശബരിമല കര്‍മസമിതി എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ഇതുമൂലം ദേശീയ പാതയില്‍ പൂര്‍ണ്ണമായും ഗതാഗതം തടസപ്പെട്ടു.ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍, കെ സദാനന്ദ റൈ, സതീശന്‍, കെ മാധവന്‍ മാസ്റ്റര്‍, കെ ടി കാമത്ത്, അനില്‍ കുമാര്‍ ഷെട്ടി, ഐത്തപ്പ ഷെട്ടി, ശങ്കരന്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ശശികലയുടെ അറസ്റ്റ്;റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം

keralanews arrest of sasikala huge protest in front of ranni police station

റാന്നി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിനെതിരെ റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ വൻ പ്രതിഷേധം. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ശശികലയെ പൊലീസ് സന്നിധാനത്ത് എത്തിച്ച്‌ തൊഴാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, സ്റ്റേഷനിലെത്തിച്ച ശശികല ഇവിടെ ഉപവാസം തുടരുകയാണ്.ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രി 1.40 ഓടെയാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താന്‍ ദര്‍ശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തു;സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

keralanews kp sasikala arrested today hartal in sabarimala

തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ.ശബരിമല കർമസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ഇന്നലെ വൈകിട്ട് 7.30 തോടെ ശശികല ശബരിമലയിലെത്തിയിരുന്നു. ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമര്‍ജന്‍സി വാഹനത്തിൽ കെ.പി ശശികലയെ പമ്ബ സ്റ്റേഷനിലേക്ക് മാറ്റി.