തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുന്ന യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം നടത്തുന്നത്.
അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം
ആലപ്പുഴ:അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം.പ്രളയക്കെടുതി മൂലം ചെലവ് ചുരുക്കിയാണ് ചടങ്ങുകൾ.സ്വാഗതഘോഷയാത്രയോ വന്‍സമാപനസമ്മേളനമോ കൂറ്റന്‍ വേദികളോ ഇത്തവണ ഇല്ല.30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്. 15,000 കുട്ടികള്‍ മാറ്റുരയ്ക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ രാവിലെ 8.45 ന് പതാക ഉയര്‍ത്തിയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ശേഷം 59 വിദ്യാര്‍ത്ഥികള്‍ മണ്‍ ചിരാത് തെളിയിക്കും. രാവിലെ ഒമ്പതുമണിക്ക് എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും.പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.
തൃശൂർ വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു
തൃശൂർ: വടക്കാഞ്ചേരിയിൽ വീടിനുള്ളിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിലാണ് അപകടം. ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് രണ്ട് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആച്ചക്കോട്ടില്‍ ഡാന്റോസന്റെ മക്കളായ പത്തുവയസുകാരന്‍ ജാന്‍ഫലീസ് രണ്ടുവയസുള്ള സെലസ്മി എന്നിവരാണ് മരിച്ചത്. ഡാന്റോസിന്റെ ഭാര്യ ബിന്ദു മൂത്തമകന്‍ സെലസ്‌വിയ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടിയാണ് അപകടം നടന്നത്.കുട്ടികൾ ഉറങ്ങിക്കിടക്കുകയായിരുന്ന മുറിക്കുള്ളിലെ ഇൻവെർട്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.തീപടരുന്നത് കണ്ട് കുട്ടികളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു.ബിന്ദുവിന് സാരമായ പൊള്ളലേറ്റു. അപകട കാരണം വ്യക്തമല്ല. വീട്ടിനുള്ളില്‍ മരിച്ച രണ്ട് കുട്ടികളും ബിന്ദുവും മൂത്ത മകളുമാണ് ഉണ്ടായിരുന്നത്. അപകടം നടക്കുേമ്ബാള്‍ ഡാേന്‍റാസ് വീടിന് പുറത്ത് കാര്‍ കഴുകുകയായിരുന്നു. തീപടര്‍ന്ന മുടിയോടെ ബിന്ദു വീടിന് പുറത്തേക്ക് ഓടി.തീ െകടുത്താന്‍ ഡാൻറ്റോസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അയല്‍വാസികളെ സഹായത്തിനായി വിളിച്ചു. അപ്പോഴേക്കും കുട്ടികള്‍ക്ക് ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
പ്രളയം;കേരളത്തിന് കേന്ദ്രം 3,048 കോടിയുടെ ധനസഹായം അനുവദിച്ചു
ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3,048.39 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടേതാണ് തീരുമാനം.കേരളത്തിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.5,700 കോടി രൂപയാണ് പല ഘട്ടങ്ങളായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയും രണ്ടാം തവണ 500 കോടി രൂപയും അനുവദിച്ചിരുന്നു.കേരളത്തെ കൂടാതെ ഒഡീഷ, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി
പത്തനംതിട്ട:ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്ക് തടസ്സം സൃഷ്ട്ടിക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമല നിരീക്ഷക സമിതിയാണ് ഇക്കാര്യം അറിയിച്ചതെന്നും, ഇപ്പോള്‍ സുഗമമായ തീര്‍ത്ഥാടനം സാദ്ധ്യമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ സര്‍ക്കാരും അനുകൂലിച്ചിട്ടുണ്ട്. ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും, ഇത് ഭക്തര്‍ക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കി.
കെ.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി
പത്തനംതിട്ട: ശബരിമലയില്‍ സ്ര്തീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്.ചിത്തിര ആട്ട വിശേഷ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയായ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.അതേസമയം പൊലീസ് തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ നല്‍കകുയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്ന് സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കെ.സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലയ്ക്കലിലും ശബരിമലയിലും മറ്റും നടത്തിയ ആക്രമണങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ശബരിമലയിലും നിലയ്ക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ഒരു തരത്തിലും ന്യായീകരിന്‍ കഴിയാത്ത ഒന്നാണെന്നും ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും കോടതി ചോദിച്ചു. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെയൊരു പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍ കലാപം അഴിച്ചു വിടരുതെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സർക്കാർ കോടതിൽ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്റെ പ്രവൃത്തികള്‍ ന്യായീകരിക്കാനാവില്ലെന്നും ഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഒരു സംഘമാളുകള്‍ ശബരിമലയില്‍ കലാപം അഴിച്ചു വിടാന്‍ നിരന്തരം ശ്രമിക്കുകയാണെന്നും ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സുരേന്ദ്രനെന്നും സുരേന്ദ്രന്‍ സുപ്രീംകോടതി വിധിയെ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വാദം കേട്ടതിനു ശേഷം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ബാക്കി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.
കുഷ്ടരോഗ നിർണയ പ്രചാരണ പരിപാടി ‘അശ്വമേധം’ ജില്ലയിൽ ആരംഭിച്ചു
കണ്ണൂർ:ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്‌ഠരോഗ നിർണയ പ്രചാരണ പരിപാടിയായ ‘അശ്വമേധം’ ജില്ലയിൽ തുടങ്ങി.പി.കെ ശ്രീമതി എം പി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.പയ്യാമ്പലത്തെ ലക്കി എന്ന കുതിരയെ ഉപയോഗിച്ചാണ് യാത്ര.ഡിസംബർ 18 വരെയാണ് അശ്വമേധം ക്യാമ്പയിൻ.നിലവിൽ ജില്ലയിൽ 64 കുഷ്‌ഠരോഗ ബാധിതർ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.സമൂഹത്തിൽ കണ്ടുപിടിക്കപ്പെടാത്ത കുഷ്‌ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കി രോഗം നിർമാർജനം ചെയ്യുക എന്നാണത് അശ്വമേധം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സയാരംഭിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാം.രോഗബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ആശ വർക്കർമാരും സന്നദ്ധ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് ബോധവൽക്കരണവും രോഗനിർണയവും നടത്തും.
കണ്ണൂർ വിമാനത്താവളത്തിൽ കൃത്രിമ കുന്നും
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ വിസ്മയമൊരുക്കി കൃത്രിമ കുന്ന്.മറ്റിടങ്ങളിൽ വിമാനത്താവളത്തിനായി കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ കണ്ണൂർ വിമാനത്താവള റൺവേയ്ക്ക് സമീപം തലയുയർത്തി നിൽക്കുകയാണ് ഈ കൃത്രിമ കുന്ന്.പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ച കുന്നാണ് ഇത്. എന്‍ജിനീയറിങ് വൈദഗ്ധ്യവും മനുഷ്യാധ്വാനവും ചേര്‍ന്ന് യാഥാർഥ്യമാക്കിയ ഈ കുന്നിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം ഉള്ളത്.ഇതിനോടുചേര്‍ന്നാണ് 3050 മീറ്ററുള്ള റണ്‍വേ. കുന്നുകളും കുഴികളും നിറഞ്ഞ മൂര്‍ക്കന്‍പറമ്ബ് എങ്ങനെ നിരപ്പാക്കാമെന്ന ചര്‍ച്ചയ്ക്കിടയിലാണ് കുന്നുണ്ടാക്കാനുള്ള തീരുമാനമുണ്ടായത്.സിക്കിം വിമാനത്താവളത്തിനുവേണ്ടി 70 മീറ്റര്‍ ഉയരത്തിലുണ്ടാക്കിയ കുന്നാണ് ഇത്തരത്തില്‍ നേരത്തേയുള്ള നിര്‍മ്മിതി. അതിനെ മറികടക്കുന്ന കണ്ണൂരിലെ കുന്നിന് 88 മീറ്ററാണ് ഉയരം. 240 മീറ്റര്‍ നീളവും 150 മീറ്റര്‍ വീതിയും 65 ഡിഗ്രി ചരിവുമുണ്ട്.ചെന്നൈ ഐ.ഐ.ടി.യിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ഡോ. രാജഗോപാലാണ് രൂപകല്പനയ്ക്ക് നേതൃത്വം നല്‍കിയത്. 40 സെന്റീമീറ്റര്‍ ഉയരത്തില്‍ മണ്ണും അതിനുമുകളില്‍ പോളിപെര്‍പ്പലിന്‍ (പെരാലിങ്ക്) മാറ്റും അടങ്ങിയ പാളികളായാണ് കുന്ന് നിർമിച്ചിരിക്കുന്നത്.കുന്നിനുമുകളില്‍ ഹൈഡ്രോ സീഡിങ് സംവിധാനത്തിലൂടെ പുല്ല് വളര്‍ത്തി. 7.1 ലക്ഷം ലോഡ് (65 ലക്ഷം ക്യൂബിക് മീറ്റര്‍) മണ്ണ് വേണ്ടിവന്നു ഈ കുന്നുണ്ടാക്കാന്‍. വിമാനത്താവളസ്ഥലത്തു നിന്ന് തന്നെ ഇതിനാവശ്യമായ മണ്ണ് ലഭിച്ചു.പൂര്‍ണമായും പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ഫില്‍ഡ് വിമാനത്താവളമാണ് കണ്ണൂരില്‍ പൂര്‍ത്തിയായിരിക്കുന്നത്. വിമാനത്താവള പരിസരത്ത് പൂച്ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയിട്ടുമുണ്ട്. മൂര്‍ഖന്‍പറമ്ബിനോട് ചേര്‍ന്ന കൃഷിയിടങ്ങളും വിമാനത്താവളത്തിന്റെ ഭാഗമായി. പ്രധാന കവാടംമുതല്‍ ടെര്‍മിനല്‍ കെട്ടിടംവരെ പൂച്ചെടികള്‍ ആണ്. വിവിധ നിറങ്ങളിലുള്ള ഇലച്ചെടികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിത്തിന് മുന്‍പില്‍ തെയ്യത്തിന്റെ മുടിയുടെ രൂപത്തില്‍ പൂന്തോട്ടം ഉണ്ടാകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം പുല്‍ത്തകിടിയും വളര്‍ത്തി. പാര്‍ക്കിങ് മൈതാനത്തോട് ചേര്‍ന്ന് പേരയും കണിക്കൊന്നയും നട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളോട് ചേര്‍ന്ന് പൂച്ചെടികളും സ്ഥാനംപിടിച്ചുകഴിഞ്ഞു.
സംസ്ഥാനത്ത് ഓട്ടോ,ടാക്സി ചാർജ് വർധിപ്പിച്ചു; ഓട്ടോയ്ക്ക് മിനിമം ചാർജ് 25 രൂപ
തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ ടാക്സി നിൽക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓട്ടോറിക്ഷയുടെ മിനിമം ചാർജ് ഇതോടെ 20 രൂപയിൽ നിന്നും 25 രൂപയായി.ടാക്സിക്ക് 150 രൂപയിൽ നിന്നും 175 രൂപയായും ഉയർത്തി.മന്ത്രിസഭാ തീരുമാനം വ്യാഴാഴ്ച ഗതാഗതമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും.നിലവിൽ ഒന്നരക്കിലോമീറ്ററിനാണ് ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്.മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപയാകും.ടാക്സികൾക്ക് അഞ്ചുകിലോമീറ്റർ വരെയാണ് മിനിമം ചാർജ് ഈടാക്കുക.തുടർന്നുള്ള ഓരോകിലോമീറ്ററിനും 15 രൂപ ഈടാക്കിയിരുന്നത് 17 രൂപയാകും.ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയാക്കമാണെന്നും ടാക്സിയുടെത് 200 രൂപയാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ നൽകിയിരുന്നു.എന്നാൽ നിരക്ക് കുത്തനെ ഉയർത്തുന്നത് സാധാരക്കാർക്ക് താങ്ങാനാവില്ലെന്ന വിലയിരുത്തലിനെ തുടർന്ന് കമ്മീഷൻ ശുപാർശ മന്ത്രി സഭ അപ്പാടെ അംഗീകരിച്ചില്ല.2014 ലാണ് ഏറ്റവും ഒടുവിൽ ഓട്ടോ,ടാക്സി നിരക്കുകൾ വർധിപ്പിച്ചത്.