കണ്ണൂർ:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ (22),കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് (20) എന്നിവരെയാണ് കണ്ണപുരം എസ് ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിനോദും അര്‍ജുനും പ്രണയം നടിച്ച് വൻകുളത്ത്‌വയലിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്
തളിപ്പറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു
തളിപ്പറമ്പ്:തളിപ്പറമ്പ് ചിറവക്കിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഐ.ടി.സി.സ്ഥാപന ഉടമ മരിച്ചു.തളിപ്പറമ്പ് മന്നയിലെ ഇന്ത്യന്‍ ഐടിസി ഡയരക്ടര്‍ പട്ടുവം കുന്നരുവിലെ വണ്ടിച്ചാല്‍ ഹൗസില്‍ എം.പി.ഗിരീഷ്(40)ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴുമണിയോടുകൂടി ദേശീയപാതയില്‍ ചിറവക്ക് വളവില്‍ യൂസ്ഡ് കാര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം നടന്നത്. തളിപ്പറമ്പില്‍ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പറശിനി ബസ് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ഗിരീഷ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ആദ്യം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് നില ഗുരുതരമായതിനാല്‍ പരിയാരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.രാഘവന്‍-ശ്രീദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശരണ്യ. മക്കള്‍: അംഗിത്, ആരാധ്യ.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി
കണ്ണൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് അനുമതി ലഭിച്ചു.മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.അഞ്ച് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ഗോ എയര്‍ അനുമതി തേടിയത്.എന്നാൽമൂന്ന് രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഈ മാസവും അടുത്ത മാസവുമായി സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേരളം ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലിറക്കി
തിരുവനന്തപുരം:കേരള പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വിപണിയിലിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക്ക് വാഹന സഹായ ശില്പശാല ഉൽഘാടനം ചെയ്തു.വൈദ്യുത വാഹന സംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് ശില്പശാല ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നയം നടപ്പാക്കുമ്പോൾ ലോകത്തിലെ വൈദ്യുതവാഹന രംഗത്ത് മികച്ച മത്സരക്ഷമത കാഴ്ചവയ്ക്കാൻ കേരളത്തിന് ഇത് സഹായകരമാകും.ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ലോകനിലവാരത്തിലുള്ള പരിശീലനവും നൈപുണ്യ വികസനവും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുങ്ങുന്നത്. കെഎസ്ആർടിസിയും ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്.കൂടാതെ വൈദ്യുതകാറുകളും ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.മലിനീകരണം കുറയ്ക്കാനും ചിലവ് കുറയ്ക്കാനും ഇത് സഹായിക്കും.വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജ് പോയിന്റുകളും സ്ഥാപിക്കും.
വൈദ്യുത വാഹനനയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റിയറിങ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ അജണ്ടയാണ്.കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥ വ്യതിയാനത്തിന്റെ കൂടി ഭാഗമാണ്.ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുത വാഹനനയത്തിലേക്ക് മാറുന്നത്.സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയ്യാറാക്കിയത്.ഇത്തരം ശില്പശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളാ ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻ.ഡി.എസ് എക്കോ മോട്ടോഴ്സിന്റെയും ഇ-സ്‌കൂട്ടറിന്റെയും ലോഞ്ചിങ്ങും ശിൽപ്പശാലയിൽ നടന്നു.
മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റം
ഷില്ലോങ്:മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റം.22 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി എംഎൻഎഫ് അധികാരത്തിലേക്ക് മുന്നേറുകയാണ്.കോണ്‍ഗ്രസ് 11 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. മൂന്നിടങ്ങളിലും മറ്റുള്ളവരും മുന്നിലാണ്. 40 സീറ്റുകളിലേക്കാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടന്നത്.എംഎന്‍എഫ് സംഖ്യം അധികാരത്തിലേറിയാല്‍ കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ ഇന്ത്യ എന്ന ബിജെപി സ്വപ്‌നം സഫലമാകും. സംസ്ഥാനത്ത് ഇതുവരെ സാനിധ്യം അറിയിക്കാതിരുന്ന ബിജെപിയ്ക്ക് എംഎന്‍ഫിന്‍റെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. ഭരണവിരുദ്ധവികാരവും പാര്‍ട്ടിക്കളുള്ളിലെ പ്രശ്നങ്ങളും കോൺഗ്രസിന് തിരിച്ചടിയാകുന്നു.
ശബരിമല വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രെട്ടറി എ.എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ എട്ടു ദിവസമായി സെക്രെട്ടറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രെട്ടറി എ.ണ് രാധാകൃഷ്ണനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യനില വഷളായിട്ടുണ്ടെന്നും ഡോക്റ്റർമാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.ഈ സാഹചര്യത്തിൽ രാധാകൃഷ്ണന് പകരം മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ സെക്രെട്ടെറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരും.ഇന്ന് രാവിലെ സമരപ്പന്തലിലെത്തി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രാധാകൃഷ്ണനെ സന്ദർശിച്ചിരുന്നു.രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് വൈകുന്നേരത്തോടെ നടപടിയുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം:ജില്ലയിൽ നാളെ ബിജെപി ഹർത്താൽ.ബിജെപിയുടെ സെക്രെട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസിനു നേരെ വ്യാപകമായി കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോയില്ല. സംഘർഷത്തിൽ മഹിളാ മോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് ശ്രീവിദ്യയ്ക്ക് തലക്ക് പരിക്കേറ്റു. പ്രവർത്തകർ അര മണിക്കൂർ റോഡ് ഉപരോധിച്ചു.ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
സർക്കാർ വാക്കുപാലിച്ചില്ല;നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയും മക്കളും സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം തുടങ്ങി
തിരുവനന്തപുരം:ഡിവൈഎസ്പി വാഹനത്തിന് മുൻപിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്കറിയെ സനലിന്റെ ഭാര്യയും മക്കളും തിരുവനന്തപുരം സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തുന്നു.സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യം.അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സനലിന്റെ കൊലപാതകം നടന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ല. തുടർന്നാണ് നീതി ആവശ്യപ്പെട്ട് കുടുംബം സമരത്തിന് ഇറങ്ങിയത്. പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ജീവനൊടുക്കിയതോടെയാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയത്. 22 ലക്ഷം രൂപ കടബാധ്യതയുള്ളവരാണ് സനലിന്റെ കുടുംബം. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്.സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ് മേധാവി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതൊന്നും പാലിക്കപ്പെടാതെ വന്നതോടെയാണ് ഇവർ സമരത്തിനിറങ്ങിയിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തിലേക്ക്
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിമാനയാത്ര വിവാദത്തിലേക്ക്.മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ ഇ.പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 63 പേരാണ് കണ്ണൂരില്‍ ഗോ എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്.യാത്ര ടിക്കറ്റുകളും തുകയായ 2,28,000 രൂപ തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് വഴി അടപ്പിച്ചു എന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. അതേസമയം പെട്ടെന്നുള്ള സംവിധാനമായതിനാല്‍ കൂട്ട ബുക്കിങ്ങിനായി ഏജന്‍സി എന്ന നിലയില്‍ ഒഡേപേക്കിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു.ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു.പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസ് മറച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.ജനകീയ വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ട വേദിയാണ് സഭയെന്നും പ്രതിപക്ഷം ചോദ്യോത്തരവേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി സഭ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ സഭ ചേരുന്നതിനു മുന്‍പ് രമേശ് ചെന്നിത്ത സ്പീക്കറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.