കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ തെളിവ് നശിപ്പിച്ചതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ ക്ലർക്ക് അറസ്റ്റിൽ.സ്കൂളിലെ ഹാജർപട്ടികയുടെ മൂന്നു പേജ് കീറിക്കളഞ്ഞ സംഭവത്തിലാണ് നടപടി.കുറ്റകൃത്യം നടന്ന ദിവസങ്ങളിൽ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നോ എന്ന് പരിശോധിക്കുന്നതിനായി പോലീസ് ഹാജർപട്ടിക ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.പോലീസ് ഇത് പരിശോധിച്ച് ഫോട്ടോസ്റ്റാറ്റ് കോപ്പി സർട്ടിഫൈ ചെയ്ത് വാങ്ങുകയും ചെയ്തു.എന്നാൽ പിന്നീട് പോലീസ് തിരിച്ച് നൽകിയ ഹാജർപട്ടികയിൽ നിന്നും പെൺകുട്ടിയുടെ ഹാജരുമായി ബന്ധപ്പെട്ട പേജുകൾ ക്ലർക്ക് കീറിമാറ്റുകയായിരുന്നു.ഹാജർപട്ടികയിൽ നിന്നും മൂന്നുപേജുകൾ കാണാനില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്ലർക്ക് അറസ്റ്റിലായത്.
കെഎസ്ആർടിസിയിൽ പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എം പാനൽ കണ്ടക്റ്റർമാർക്ക് പകരമായി പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും.പിഎസ്സി നിയമനോപദേശം കിട്ടി രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്‌ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കുന്നത്. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തവരോടും തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടം;ഒരാൾ മരിച്ചു;നാലുപേർ ഗുരുതരാവസ്ഥയിൽ
ആലപ്പുഴ:ആലപ്പുഴ ദേശീയ പാതയില്‍ ചേപ്പാടുണ്ടായ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു.നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ടെമ്പോ ട്രാവലറിലെ ഡ്രൈവർ നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍(26)ആണ് മരിച്ചത്.രാവിലെ അഞ്ച് മണിക്കാണ് അപകടം.കുട്ടിയുടെ ചോറൂണിനായി തിരുവനന്തപുരത്ത് നിന്നും ചോറ്റാനിക്കരക്ക് പോയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
കാരുണ്യവും കരുതലും ബേക്കൽ പോലീസിന്റെ മുഖമുദ്ര
കാസർഗോഡ്: നെല്ലിയടുക്കത്തെ കുടിവെള്ളം ഇല്ലാത്ത അമ്മമാർക്ക് കുടിവെള്ളം ഒരുക്കിക്കൊടുത്താണ് ബേക്കല്‍ പോലീസ് ജനശ്രദ്ധ നേടിയിരിക്കുന്നത്. എസ്.ഐ. കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലിയടുക്കത്തെ നാല് നിർധന കുടുംബത്തിനാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്. സ്വന്തമെന്ന് പറയാൻ ആരോരുമില്ലാത്ത നാല് അമ്മമാര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന വിവരം അറിഞ്ഞ ബേക്കൽ പോലീസ് ഇവരുടെ മുൻപിലേക്ക് നന്മയുടെയും കരുതലിന്റെയും നേർക്കാഴ്ചയായി ഓടിയെത്തിയത്. ഇവരുടെ കഷ്ടപ്പാട് നേരിട്ട് മനസ്സിലാക്കി എസ് ഐ വിനോദ് കുമാറും സംഘവും സമീപ പ്രദേശത്തെ സുമനസ്സുകളുടെ സഹായത്തോടെ തകർന്ന് ഉപയോഗശൂന്യമായ വീടുകൾ പുനർനിർമ്മിച്ചു നൽകി.നാല് വീടുകളിലും കുടിവെള്ളവും ഭക്ഷണവും ആവശ്യത്തിന് ലഭ്യമല്ലെന്ന് അറിഞ്ഞ പോലീസ് സംഘം ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും കുഴൽക്കിണർ നിര്‍മ്മിച്ചു നല്‍കാന്‍ പരിശ്രമിക്കുകയും ചെയ്തതറിഞ്ഞ് ഖത്തറിലുള്ള ഒരു ബിസിനസുകാരന്‍ അതിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവരികയുമായിരുന്നു.അദ്ദേഹം ഉടനെ തന്നെ അതിനുള്ള പണം നൽകി എസ് ഐ യുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് കുഴൽ കിണർ സ്ഥാപിച്ചു നല്‍കുകയായിരുന്നു.നേരത്തെ ഏറെ ദൂരെ നിന്നും വെള്ളം ചുമന്നുകൊണ്ട് വരേണ്ട അവസ്ഥയായിരുന്നു ഈ കുംടുബങ്ങൾക്ക് ഉണ്ടായിരുന്നത്. അപ്രദീക്ഷിതമായ സഹായങ്ങളിൽ ആ അമ്മമാർക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്‌ളാദമായി മാറി. ബേക്കല്‍ പോലീസിനും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമായിരുന്നു. നേരത്തെ വീട് നന്നാക്കാൻ സഹായമഭ്യർത്ഥിച്ച് സ്റ്റേഷനിലെത്തിയ ഒരാൾക്ക് വീടും ബേക്കല്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. ബേക്കല്‍ പോലീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ നാട്ടുകാരും അതിയായ സന്തോഷത്തിലാണ്. നന്മ നിറഞ്ഞ ഒരു കൂട്ടം പോലീസുകാരാണ് തങ്ങളുടെ സ്റ്റേഷനിൽ എന്നറിഞ്ഞ് അകമഴിഞ്ഞ സഹായ വാഗ്ദ്ദാനങ്ങളുമായി നാട്ടുകാരും വലിയ പിന്തുണ നൽകുന്നുണ്ട് .
ശബരിമല വിഷയത്തിൽ നിരാഹാര സമരം നടത്തിവരുന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭനെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുക്കും
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാര സമരം നടത്തിവരുന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭനെ പോലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില മോശമായതിനെ തുടർന്നാണ് സി.കെ പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയത്.കഴിഞ്ഞ ഒന്‍പത് ദിവസമായി പദ്മനാഭനാണ് സമരം അനുഷ്ഠിച്ചത്.ആദ്യഘട്ടത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് സമരം നടത്തിയത്. രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷമാണ് പദ്മനാഭന്‍ നിരാഹാരം ഏറ്റെടുത്തത്.സി.കെ പദ്മനാഭൻ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് നിരാഹാര സമരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഏറ്റെടുത്തു.
കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിക്കും
കണ്ണൂർ:കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11 മുതല്‍ മുംബൈ-കണ്ണൂര്‍ സര്‍വീസും തുടങ്ങും. രണ്ടുമണിക്കൂറാണ് യാത്രാസമയം.കണ്ണൂരില്‍ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ജി 8-621 വിമാനം പുലര്‍ച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാത്രി 12.45ന് പുറപ്പെടുന്ന ജി 8-620 വിമാനം പുലര്‍ച്ചെ 2.45ന് കണ്ണൂരിലിറങ്ങും.കണ്ണൂര്‍-മുംബൈ സെക്ടറിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് പുതിയ സര്‍വീസുകള്‍.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകളും വൈകാതെ ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;ലീന മരിയ പോളിന് ലഭിച്ച ഫോൺ കോളിന്റെ ശബ്ദരേഖ പൊലീസിന് ലഭിച്ചു
കൊച്ചി:കൊച്ചിയിൽ ബ്യൂട്ടി പാർലറിന് നേരെ നടന്ന വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഫോൺ കോളിന്റെ ശബ്ദരേഖ പൊലീസിന് ലഭിച്ചു.തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണു ശബ്ദരേഖ പൊലീസ് ശേഖരിച്ചത്. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാന്‍ ശ്രമം തുടങ്ങി.അന്വേഷണം മുംബൈയിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരില്‍ ഫോണ്‍ വിളികള്‍ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തില്‍ ആയിരുന്നു സംസാരം. എന്നാല്‍ ആവശ്യപ്പെട്ടത് 25 കോടിയാണെന്നാണു ലീന അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ്‍ നമ്ബർ മാറ്റി.പിന്നീട് സ്ഥാപനത്തിലെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി.തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്.പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താന്‍ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാല്‍ ശബ്ദം രവി പൂജാരിയുടേത് ആണോയെന്ന് ഉറപ്പിക്കാന്‍ തല്‍കാലം വഴിയില്ല.രവി പൂജാരിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസിന്റെ സഹായം തേടും.
എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം:എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം.പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍.ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അധികവേതനം നല്‍കിയിട്ടും താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍ തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.അതേസമയം പി എസ് സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെ എസ് ആര്‍ ടി സി ആസ്ഥാനത്തെത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വൈദ്യുതി ലൈന്‍ പൊട്ടി വീണു;എറണാകുളം-തൃശ്ശൂര്‍ റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു
അങ്കമാലി:അങ്കമാലിക്ക് സമീപം ട്രാക്കിൽ വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് തൃശൂർ-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. ട്രെയിനുകള്‍ ഒരു മണിക്കൂര്‍ സമയം വൈകിയോടുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.ഇന്ന് രാവിലെയാണ് അങ്കമാലിയില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണത്. ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.കൂടാതെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ ചൊവ്വരയില്‍ കേടായിക്കിടക്കുന്നതും ട്രെയിന്‍ സര്‍വീസ് സംതംഭിക്കാന്‍ കാരണമായി.
ഇരുപതാം തീയതി മുതൽ സെക്രെട്ടറിയേറ്റിലേക്ക് ലോങ്ങ് മാർച്ചിനൊരുങ്ങി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ
കോഴിക്കോട്:ഇരുപതാം തീയതി മുതൽ സെക്രെട്ടറിയേറ്റിലേക്ക് ലോങ്ങ് മാർച്ചിനൊരുങ്ങി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ ജീവനക്കാർ.ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ലോങ് മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.20 ആം തീയതി തുടങ്ങി 25 ആം തീയതി സെക്രട്ടേറിയറ്റില്‍ അവസാനിക്കുന്ന തരത്തിലായിരിക്കും മാര്‍ച്ച്. ജനുവരി ആദ്യം അവധിക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനമായി.എംപാനലുകാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. അതേസമയം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 3861 താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചിവിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് മുടങ്ങിയിരിക്കുകയാണ്. ദീര്‍ഘദൂര സര്‍വീസുകളെ സാരമായി ബാധിച്ചില്ലെങ്കിലും, ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചു. സ്ഥിരമായി സര്‍വീസ് മുടങ്ങിയാല്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങും.പിരിച്ച് വിടുന്നത്ര താല്‍ക്കാലിക ജീവനക്കാരെ പി.എസ്.സി വഴി നിയമിച്ച് സ്ഥിരപ്പെടുത്തുമ്ബോള്‍ അത് വലിയ സാമ്ബത്തിക ബാധ്യതയ്ക്കും വഴിയൊരുക്കും. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കെന്ന് നീങ്ങുകയാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.